ദമയന്തിപ്പൂട്ട് – 5 Likeഅടിപൊളി  

അവളുടെ കയ്യിലെ മുറിവെല്ലാം ഇപ്പോൾ നന്നായി ഉണങ്ങിയിട്ടുണ്ട്. ഒറ്റക്ക്

കുളിക്കാനാവുന്നതേയുള്ളു. എങ്കിലും അരവിന്ദ് സമ്മതിക്കില്ല….

അവളെ ഒരു കുഞ്ഞിനെ പോലെ ശ്രദ്ധിക്കുന്നത് അവന് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അവളെല്ലാം സ്വന്തം ചെയ്തു തുടങ്ങിയാൽ തന്നിൽ നിന്നും വല്ലാതെ അകന്നു പോകുമോ എന്ന് പോലും അവന് തോന്നിപ്പോയി.

അരവിന്ദ് കൃത്യമായി ജോലിക്ക് പോയിട്ട് ആഴ്ചകൾ പലതായി. മൗര്യ ഉറങ്ങാൻ കിടക്കുമ്പോഴെങ്ങാനും ഒന്ന് പോയി വരുമെന്നല്ലാതെ മുഴുവൻ ദിവസം കോളേജിൽ ഇരിക്കാറേയില്ല….

ഏറെ ദിവസം കൂടി ചെന്നത് കൊണ്ട് അത്യാവശ്യം നല്ല തിരക്കുകളുണ്ടായിരുന്നെങ്കിലും അവന്റെ മനസ്സ് മുഴുവൻ മൗര്യ ആയിരുന്നു….

ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അവൾ വിളിച്ചത്?

“എന്താടാ??”

അവന്റെ ശബ്ദം ആർദ്രമായി…

“ഇന്ന് നേരത്തേ വരണേ….. അമ്പലത്തിൽ പോണം… അമ്മ ചുറ്റുവിളക്ക് നേർന്നിട്ടുണ്ട്.. അവര് വന്ന പാടെ പോകാം എന്നാ പറഞ്ഞെ…”

“അതിന് അവരെവടെ പോയി??”

അരവിന്ദിന്റെ ശബ്ദം കൂർത്തു..

“അവരെല്ലാം കൂടി ശാരദപ്പച്ചീടെയടുത്ത് പോയി…… ”

“അവരെപ്പോ പോയി? എന്നോട് പറഞ്ഞില്ലാലോ ഇന്ന് പോകും എന്ന്…”

“അത്‌…. കൊറച്ചു ദിവസായി പറയണു പോകണമെന്ന്. ഞാനിപ്പോ കൊറച്ച് ok ആയല്ലോ… അതോണ്ട് പോയതാകും….സാരല്ല… എനിക്ക് പേടിയൊന്നൂല്ല…”

അവൾ വളരേ മയപ്പെടുത്തി പറഞ്ഞു. എല്ലാവർക്കും ഇന്ന് വഴക്ക് കേൾക്കും എന്നുറപ്പായി മൗര്യക്ക്…

“മ്മ്… മോള് പുറത്തിറങ്ങി കാട്ടും കൊണ്ടിരിക്ക്……. ഞാനിപ്പോ വരാം. ”

അരവിന്ദ് തിടുക്കപ്പെട്ട് ചോറ് പാത്രം അടക്കുന്ന ശബ്ദം മൗര്യ കേട്ടു. അവളപ്പോൾ ഇലഞ്ഞിപ്പൂ വീണു കിടക്കുന്ന തറയിലേക്ക് നോക്കി ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു.

“സാറ് പോവാണോ? നമുക്ക് ക്രിസ്മസ് സെലിബ്രേഷൻ ന്റെ കാര്യങ്ങൾ തീരുമാനിക്കാൻ ഒരു മീറ്റിങ് വെക്കണ്ടേ?”

അഭിജിത് സാർ തിടുക്കത്തിൽ നടക്കുകയായിരുന്ന അരവിന്ദിനെ കണ്ടു ചോദിച്ചു.

“ആ സാറേ.. മീറ്റിംഗ് നമുക്ക് നാളെ വെക്കാം…. ഒന്ന് വീട്ടിൽ പോണം.. മൗര്യ ഒറ്റക്കാ. അവളത്ര ok ആയിട്ടില്ല…

മൗര്യക്ക് പനി കൂടി വയ്യാതായി എന്നു മാത്രമാണ് ടീച്ചേഴ്സിനോട് പറഞ്ഞിട്ടുള്ളത്.

“ഹാ മിസ്സ്‌ ഏതാണ്ട് ok ആയല്ലോ… ഇങ്ങനെ എപ്പഴും പിന്നാലെ നടന്നാൽ ആൾക്ക് അതൊരു ശീലമാവും കേട്ടോ. Attention ഒരുപാട് കൊടുക്കരുത്…. പിന്നെ നാട്ടുകാര് നമ്മളെ പെൺകോന്തനെന്ന് വിളിക്കും…”

അഭിജിത് ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. ആൾക്ക് അരവിന്ദനോട് കുറച്ച് അടുപ്പമുണ്ട്.

“അവള് ശീലിക്കട്ടെന്നെ… Attention കൊടുക്കാൻ വേണ്ടിത്തന്നെയല്ലേ ഞാനവളെ കല്യാണം കഴിച്ചത്….. It’s a privilege to be her പെൺകോന്തൻ 😂😂”

അരവിന്ദിന്റെ മുഖത്തും ചിരി പടർന്നു.

“എന്തായാലും ഞാൻ പോട്ടെ…. വൈകീട്ട് അമ്പലത്തിലും പോണം….. ”

അരവിന്ദ് യാത്ര പറഞ്ഞിറങ്ങി.

↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

“ചിന്നൂ…..”

അരവിന്ദ് വീടും പറമ്പുമെല്ലാം അവളെ വിളിച്ചു നടന്നു. അവന് ചെറുതായി പേടി തോന്നുന്നുണ്ടായിരുന്നു.

മൗര്യക്ക് ശാരീരികമായി നല്ല മാറ്റമുണ്ടെങ്കിലും മനസ്സിനുണ്ടായ മുറിവുകൾ പെട്ടന്നൊന്നും ഉണങ്ങില്ല എന്നവനറിയാമായിരുന്നു…

അതുകൊണ്ടാണ് വീടിനകത്തിരിക്കരുത് എന്ന് പറയാതെ പറഞ്ഞത്. വീടിനകത്തു കയറിയാൽ അന്നത്തെ ഓർമ്മകൾ വീണ്ടും വന്നാലോ എന്നൊരു പേടിയുണ്ടവന്.

ആ പേടിയുള്ളത് കൊണ്ട് തന്നെയാണ് ഒന്ന് പുറത്തേക്കിറങ്ങാൻ പോലും മടിച്ചു താനവളുടെ കൂടെയിരിക്കുന്നത്. അവളെ അത്രയധികം ശ്രദ്ധിക്കേണ്ട ഈ സമയത്താണ് കാർന്നോന്മാരെല്ലാം കൂടി ബന്ധുവീട് സന്ദർശനത്തിന് പോയിരിക്കുന്നത്. അതും അവളെ ഒറ്റക്ക് വീട്ടിലിരുത്തിയിട്ട്….

ഓർക്കുംതോറും അവന് ദേഷ്യം കൂടിക്കൂടി വന്നു.

അപ്പോഴാണ് കുളക്കടവിൽ അവളുടെ പാദസരത്തിന്റെ ശബ്ദം കേട്ടത്.

“എന്റെ ചിന്നൂ…. എത്ര നേരായി ഞാൻ വിളിക്കണൂ ”

അവളെ കണ്ടതും ആശ്വാസത്തോടെ

Leave a Reply

Your email address will not be published. Required fields are marked *