ദമയന്തിപ്പൂട്ട് – 5 Likeഅടിപൊളി  

അച്ഛന്റെ ശബ്ദത്തിൽ നിറഞ്ഞ് നിന്ന കുറ്റബോധം അവൻ ശ്രദ്ധിച്ചു.

“വേണ്ടാ… അവരോട് എനിക്കുള്ള ഡ്രസ്സ്‌ എടുത്തോണ്ട് വരാൻ പറഞ്ഞാൽ മതി… അവളിപ്പഴും reality യിലേക്ക് വന്നിട്ടില്ല…. ഉറക്കമെണീക്കുമ്പോൾ

എന്നെ കണ്ടില്ലെങ്കിൽ അവൾ പാനിക് ആകും. ”

“കുട്ടാ… ഞാൻ പറഞ്ഞതൊന്നും നീ മനസ്സിൽ വെക്കണ്ട… നിങ്ങളെങ്ങോട്ടാന്ന് വെച്ചാൽ പൊക്കോ…. മൗര്യകുട്ടിക്ക് ഇങ്ങനെയൊക്കെ വരാൻ കാരണം ഞാനും കൂടിയാണെന്നോർക്കുമ്പോ സഹിക്കാൻ പറ്റുന്നില്ല…. ”

വിശ്വന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“അച്ഛനല്ല… ഞാനാ കാരണം…. എല്ലാത്തിനും… പക്ഷേ, അച്ഛൻ പറഞ്ഞത് പോലെ.. ഇതെന്നെക്കൊണ്ട് തിരുത്താൻ പറ്റുന്ന തെറ്റല്ല…. ആകെയെനിക്ക് ചെയ്യാൻ പറ്റുന്നതൊന്നേയുള്ളു…….. അവളുടെ കൂടെ നിൽക്കുക….അതു ഞാൻ ചെയ്യും. മരണം വരെ…. ”

വിശ്വൻ അരവിന്ദിന്റെ തോളിലൂടെ കയ്യിട്ടു… രണ്ടു പേരും ഇടനാഴിയിലെ അരണ്ട വെളിച്ചത്തിലേക്ക് നോക്കിയിരുന്നു….

↔️↔️↔️↔️↔️↔️↔️↔️↔️↔️

മൂന്ന് ദിവസം കഴിഞ്ഞു മൗര്യ വീട്ടിലെത്തി. മൗര്യയുടെ അച്ഛനും അമ്മയും അവൾക്ക് സുഖമാകുന്നത് വരെ ലീവെടുത്തു നിൽക്കാം എന്ന് തീരുമാനിച്ചു.

രണ്ടമ്മമാരും മൗര്യയുടെ കാര്യങ്ങൾ നോക്കാൻ മത്സരിച്ചെങ്കിലും അരവിന്ദ് ഒരാളെയും അതിനനുവദിച്ചില്ല…

അവളെ കുളിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനും ഭക്ഷണമുണ്ടാക്കാനും ഡ്രസ്സ്‌ അലക്കാനുമെല്ലാം അവൻ തന്നെയിറങ്ങി.

മാറ്റാര് ചെയ്താലും അതൊന്നും ശരിയാകില്ല, അവൾക്ക് വേദനയെടുക്കും എന്നൊക്കെയൊരു തെറ്റിധാരണയുണ്ട് അവന്.

പക്ഷേ, അവൾക്കുറങ്ങാൻ നേരമാകുമ്പോൾ മാത്രം അമ്മമാരുടെയടുത്തു കൊണ്ടു പോകും. രണ്ടമ്മമാരുടെയും നടുവിൽ അവളൊരു കുഞ്ഞിനെ പോലെ ഉറങ്ങുന്നത് കുറച്ചു നേരം നോക്കി നിന്ന ശേഷം തിരികെ പത്തായപ്പുരയിലേക്ക് വരും.

വേറൊന്നും കൊണ്ടല്ല…… താനെപ്പോഴും അവളുടെ മേലേക്ക് കാലും കയ്യും വെച്ചാണ് കിടക്കുക… പാതിരാത്രിയെങ്ങാനും ബോധമില്ലാതെ അങ്ങനെ വല്ലതും ചെയ്താൽ അവൾക്ക് വേദനിക്കും. കയ്യിലെ സ്റ്റിച്ചെങ്ങാനും പൊട്ടിയാൽ പിന്നത് മതി.

വീട്ടിലെത്തിയിട്ടും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് അവളുടെ പനിക്ക് ശമനമുണ്ടായത്. ഒരാഴ്ച്ച കൊണ്ടു തന്നെ തലയിലെ മുറിവുണങ്ങി. അതോടെ തല നനക്കാനായി…

ഏറെ നാളുകൾക്കു ശേഷം തലമുടിയൊന്നു നനച്ചപ്പോൾ മൗര്യക്ക് ചെറിയ ആശ്വാസമൊന്നുമല്ല തോന്നിയത്. അവൾ അരവിന്ദന്റെ കൂടെ ഉമ്മറത്തേക്കിറങ്ങി. മരച്ചുവട്ടിലിരുന്ന് ഇളവെയിലും കാറ്റുമെല്ലാം ആസ്വദിച്ചു ചിരിച്ചു.

അതു കണ്ടപ്പോഴാണ് താനും ഇത്രയും കാലം ചിരിക്കാൻ മറന്നു പോയിരുന്നല്ലോ എന്ന് അവനോർത്തത്.

അവൾ തന്നെ depend ചെയ്യുന്നതിലും എത്രയോ കൂടുതൽ താനവളിൽ dependent ആണെന്നോർത്തപ്പോൾ അവനൊരേ സമയം അതിശയവും ആശങ്കയും തോന്നി. അപ്പോഴേക്കും മൗര്യ അരവിന്ദിന്റെ കവിളിലൊരുമ്മ വെച്ചു.

അവളുടെ ആരോഗ്യസ്ഥിതി മെച്ചമായിരുന്നെങ്കിൽ ഇപ്പോൾ തന്നെ അവളെ തൂക്കിയെടുത്തു കൊണ്ടു പോയി പണി തുടങ്ങിയേനെ……. എന്നാലിപ്പോൾ ഈ കുഞ്ഞ് മുഖവും തളർന്ന നോട്ടവും കാണുമ്പോൾ ഒക്കത്തെടുത്തു പുന്നാരിക്കാനാണ് തോന്നുന്നത്.

അരവിന്ദും അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു.

അന്ന് രാത്രി അടുക്കളയിലെ സ്ലാബിലിരുത്തി ചോറ് വാരിക്കൊടുക്കുമ്പോൾ മൗര്യ അരവിന്ദിനടുത്തേക്ക് അവളുടെ ചുണ്ടടുപ്പിച്ചു…

“ഞാനിന്ന് അരവിന്ദേട്ടന്റെ കൂടെയാ കിടക്കുന്നെ….”

അരവിന്ദ് അവളെ തന്നെ ശാന്തമായി നോക്കിയിരുന്നു…… അവളുടെ ആവശ്യം എന്താണെന്ന് തനിക്കറിയാം. അതു മനസിലാക്കാൻ അവളുടെ നോട്ടം മാത്രം മതി.

“ആരോഗ്യം നോക്കീട്ട് പോരേ ചിന്നൂ….”

“പോര… എനിക്കിപ്പോ വേണം….. 😤😤😤😤”

മൗര്യ വാശിപിടിച്ചു…

“ഏയ്യ്….. വാശിപിടിക്കല്ലേ…….. ”

അരവിന്ദ് അവളുടെ കൈയെടുത്ത് ഉമ്മ വെച്ചു.

“എന്താ മോനേ? അവൾക്കെന്താ വാശി?”

മൗര്യയുടെ അമ്മ ഹാളിൽ നിന്നും അടുക്കളയിലേക്ക് ഏന്തിവലിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *