ദമയന്തിപ്പൂട്ട് – 5 Likeഅടിപൊളി  

ഇനിയുമൊരു മൂന്നു ദിവസം കൂടി ഈ പ്രശ്നം മുന്നോട്ട് കൊണ്ട് പോകാനുള്ള കഴിവ് മൗര്യക്കില്ലാത്തത് കൊണ്ട് അവൾ അവനെ തടഞ്ഞു നിർത്തി. അവളുടെ കരഞ്ഞു ചുവന്ന കണ്ണുകൾ കണ്ടതും അവൻ പൊള്ളലേറ്റെന്ന

പോലെ തിരിഞ്ഞു നിന്നു….

“എന്താ പ്രശ്നം? എന്തിനാ എന്നെയിട്ടിങ്ങനെ തീ തീറ്റിക്കുന്നത്? ഞാനെന്ത് തെറ്റാ ചെയ്തത്? ”

അവളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. രണ്ടു മൂന്നു ദിവസമായുള്ള പനിയും അരവിന്ദന്റെ ഉപേക്ഷാ മനോഭാവവും അവളെ വല്ലാതെ തളർത്തി.

“ഒന്നൂല്ല… നമുക്ക് മീറ്റിംഗ് കഴിഞ്ഞു വന്ന് സംസാരിക്കാം…. നീയിപ്പോ tired ആണ്… മരുന്ന് കഴിക്ക്…”

അരവിന്ദ് ഒന്നുമറിയാത്ത പോലെ അവളെ പിടിച്ചു സമാധാനിപ്പിച്ചു.

“ഇല്ലാ…. എന്തോ… എന്തോ ഉണ്ട്…. എന്നെ ഇഷ്ടല്ല ഇപ്പോ…. ഞാനെന്ത് തെറ്റ് ചെയ്തു അരവിന്ദേട്ടാ?…… 😭😭”

മൗര്യ അരവിന്ദിന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി. പക്ഷേ, നേരെ നിൽക്കാൻ ശേഷിയില്ലാതെ അവൾ അവന്റെ ദേഹത്തേക്ക് വീണു പോയി….

“ഒന്നൂല്ല മൗര്യാ… പ്ലീസ്….”

സാധാരണ മൗര്യയുടെ ഒരു നോട്ടത്തിൽ തീരാറുള്ള അരവിന്ദന്റെ പിണക്കം താനിത്ര കരഞ്ഞിട്ട് പോലും മാറാതായപ്പോൾ മൗര്യ തളർന്നു പോയി….

“എന്നെയെന്താ വേണ്ടാത്തെ? എന്നെ മടുത്തോ….?”

അവളുടെ ശബ്ദം എങ്ങലടിയിൽ ചിതറി.

“നിന്നെ മടുത്തിട്ടല്ല…. എന്നെ മടുത്തിട്ടാണ്….”

“എന്നോടിങ്ങനെ ചെയ്യല്ലേ അരവിന്ദേട്ടാ….. എനിക്ക് പറ്റുന്നില്ല ജീവിക്കാൻ… എനിക്ക് ഭ്രാന്തു പിടിക്കും…. പ്ലീസ്….”

” നിനക്ക് ഭ്രാന്ത് തന്നെയാ…. സ്നേഹം കൂടിയുള്ള ഭ്രാന്ത്….. പക്ഷേ, ഒരു ചരടിന്റെയത്ര പോലും കട്ടിയില്ല അതിന്……. ഞാൻ തന്നെയാ എല്ലാത്തിനും കാരണം……. ”

പെട്ടന്നാണ് താൻ പറഞ്ഞ് പറഞ്ഞിതെങ്ങോട്ടാണ് പോകുന്നതെന്ന് അരവിന്ദ് ആലോചിച്ചത്….

മൗര്യ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്. അവൻ വളരേ പണിപ്പെട്ട് മൗര്യയുടെ പിടിവിടുവിച്ചു മുന്നോട്ട് നടന്നു….

തന്നിൽ നിന്നും അകന്നകന്നു പോകുന്ന അരവിന്ദിനെ പിടിച്ചു നിർത്താൻ അവൾ ശ്രമിച്ചെങ്കിലും കൈകളിലൊതുങ്ങാത്ത ഒരു പുക പോലെ അവൻ

വായുവിലേക്കലിഞ്ഞു പോകുന്നത് അവൾ വിറയോടെ കണ്ടു…. എല്ലാം നഷ്ടപ്പെട്ടു പോകുന്ന വ്യഥയിൽ അവൾ നിലത്തേക്കിരുന്നു……..

↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

കണ്ണുകൾ തുറക്കുമ്പോൾ മൗര്യ ആശുപത്രിയിലായിരുന്നു. ഡ്രിപ് ഇട്ടിരിക്കുന്നു…. കണ്ണുകൾ പകുതി മറഞ്ഞിരിക്കുന്നതിനാൽ തന്റെ തലയിലൊരു കെട്ടുണ്ടെന്ന് അവൾക്ക് മനസിലായി.

“അരവിന്ദേട്ടൻ…”

അവളുടെ ശബ്ദം കേട്ടപ്പോഴേക്കും എങ്ങുനിന്നോ അവൻ പാഞ്ഞെത്തി….

“എന്താ മോളെ…. എന്താ നീ കാണിച്ചേ?”

അവന്റെ കണ്ണുകളിലെ ആകുലത കണ്ടപ്പോൾ അവൾക്ക് പേടി തോന്നി….

“ഞാനൊന്നും ചെയ്തില്ലല്ലോ…. 🥺”

“എല്ലാം ഞാനാ ചെയ്തത്…. പാവം എന്റെ കുട്ടി…. 😭”

അരവിന്ദ് കിടക്കക്കരികിലായി നിലത്തു മുട്ടുകുത്തി ഇരുന്നു കൊണ്ട് അവളുടെ കൈകളിൽ പിടിച്ചുമ്മ വെച്ചു.

“തലയിലെ മുറിവ് severe അല്ല… മൂന്ന് സ്റ്റിച്ചേയുള്ളു… വീണപ്പോൾ ഡോറിന്റെ അറ്റത്തു തട്ടിയതാണ്. പക്ഷേ, wrist ലെ മുറിവ് കുറച്ചു crucial ആണ്… നല്ലോണം blood പോയിരുന്നു. പിന്നേ attempt ന്റെ സമയത്ത് ആൾക്ക്‌ ഹൈ fever ഉണ്ട്… So, ആ ഒരു അവസ്ഥയിൽ അറിയാതെയങ്ങു ചെയ്ത് പോയതാണ്… അല്ലേ മൗര്യാ…?”

ഡോക്ടറുടെ അവസാനത്തെ വിളി മാത്രം കേട്ട മൗര്യ എന്താണ് സംഭവമെന്നറിയാതെ എല്ലാവരെയും മിഴിച്ചു നോക്കി. അപ്പോഴാണ് അരവിന്ദേട്ടൻ തല മുട്ടിച്ചു വെച്ചിരിക്കുന്ന തന്റെ വലത്തേ കയ്യിൽ ചെറിയൊരു നീറ്റൽ അവൾക്ക് തോന്നിയത്.

അവളാ കൈത്തണ്ടയിലെ കെട്ടിലേക്ക് അവിശ്വസനീയതയോടെ നോക്കി….

താൻ മരിക്കാൻ ശ്രമിച്ചെന്നോ???

അവൾ ചുറ്റും നിൽക്കുന്ന ഓരോരുത്തരുടെയും മുഖത്തേക്ക് പകപ്പോടെ നോക്കി. അമ്മയും അച്ഛനും വിശ്വനച്ഛനുമെല്ലാം കണ്ണുകൾ താഴ്ത്തിയാണ് നില്കുന്നത്. സരസ്വതിയമ്മ മാത്രം തന്റെ മുഖത്ത് നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *