ദമയന്തിപ്പൂട്ട് – 5 Likeഅടിപൊളി  

“പക്ഷേ, അവൾക്ക് വേണമല്ലോ…. ഏലസ്സും പൂട്ടുമൊക്കെ അഴിച്ചാൽ അവൾ മറ്റൊരാളായി മാറും…. ”

“അച്ഛാ… എന്നോടെന്തിനാണിത്രയും പക? ഇപ്പോഴൊന്നുമല്ല… പണ്ട് തൊട്ടേ ഇങ്ങനെയാണ്…. അരുണിനോട് കാണിക്കുന്നതിന്റെ പത്തിലൊന്നു

സ്നേഹം കാണിച്ചൂടെ എന്നോട്? അറിയാതൊരു പെണ്ണിനോട് ഇഷ്ടം തോന്നിപ്പോയി… അവളെന്നെ സ്നേഹിക്കില്ല എന്ന് നിങ്ങൾ കട്ടായം പറഞ്ഞപ്പോൾ ഇങ്ങനൊരു കുബുദ്ധി കാണിച്ചു പോയി…. അതിന്റെ പേരിൽ എന്തൊക്കെ ഞാൻ അനുഭവിക്കണം? എന്റെ മൗര്യയെയെങ്കിലും വെറുതെ വിട്… പ്ലീസ്….”

അവന്റെ കണ്ണുകൾ കലങ്ങിയത് കണ്ട് വിശ്വനും വിഷമം തോന്നി…

“എനിക്ക് ദേഷ്യം നിന്നോടല്ല കുട്ടാ….. എന്റെ അച്ഛനോട് തന്നെയാണ്…അതു പോലൊരു സ്വർതഥനെ ഞാൻ കണ്ടിട്ടില്ല…. അയാളൊരിക്കലും അമ്മയെ സ്നേഹിച്ചിട്ടില്ല…… അതിസുന്ദരിയായ ഭാര്യയുടെ സ്നേഹം എന്നും അയാൾക്ക് അലങ്കാരമായിരുന്നു. എന്നാൽ ആ സ്നേഹം ഉണ്ടാക്കാനായി നടത്തിയ മന്ത്രവാദത്തിൽ അലിഞ്ഞില്ലാതായ അമ്മയുടെ സ്വത്വം അയാൾ കണ്ടിട്ടില്ല….കഷ്ടപ്പാടുകൾ കണ്ടിട്ടില്ല…

നീയും അതേ വഴിയിലൂടെ മൗര്യയെ സ്വന്തമാക്കിയപ്പോൾ മുത്തശ്ശന്റെ സ്വർത്ഥരൂപം നീയുമെടുത്തണിയുന്നത് പോലെ എനിക്ക് തോന്നി…….”

അരവിന്ദ് നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി.

“അവളുടെ നല്ലതിന് വേണ്ടിയല്ലാതെ ഞാനെന്തെങ്കിലും ചെയ്യുന്നത് കണ്ടിട്ടുണ്ടോ അച്ഛൻ? അവളെയെപ്പോഴെങ്കിലും വേദനിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? ചുറ്റുമുള്ള ആരെങ്കിലും അവളെയൊന്ന് കണ്ണുരുട്ടി നോക്കാൻ പോലും ഞാൻ സമ്മതിക്കുമോ? ആ ഞാനാണോ സ്വാർത്ഥൻ?

ഇന്നേ വരെ ഞാനൊരുത്തന്റെ മുന്നിലും കെഞ്ചിയിട്ടില്ല…. ആ ഞാൻ നിങ്ങളുടെ മുന്നിൽ വന്നിങ്ങനെ നിൽക്കുന്നത് പോലും എന്റെ ഭാര്യക്ക് വേണ്ടിയാണ്…. ഞാനില്ലാതെ അവൾ പഠിക്കാൻ പോകില്ല…… അവൾ ജീവിതകാലം മുഴുവനും നമ്മുടെ കോളേജിൽ തന്നെ തീർക്കും…… എനിക്കത് ഓർക്കാൻ കൂടി കഴിയുന്നില്ല…. ഇതെല്ലാം ഞാൻ കാരണമാണെന്ന് ഓർക്കുമ്പോ കുറ്റബോധം സഹിക്കാനാവുന്നില്ല…..

ഞാനൊന്ന് അകലാൻ ശ്രമിച്ചപ്പോൾ തന്നെ അവളാകെ തകർന്നു… മൂന്നോ നാലോ ദിവസമായി അവളൊന്ന് ഭക്ഷണം കഴിച്ചിട്ട്. എനിക്കിനിയും അവളെ വിഷമിപ്പിക്കാൻ വയ്യ… സൈക്കോളജിസ്റ്റിനെ കാണാൻ പോലും അവൾ സമ്മതിക്കുന്നില്ല….

ഞാനെന്തു ചെയ്യും…? നിങ്ങള് പറ…

വിശ്വന്റെ കണ്ണുകളും നിറഞ്ഞു. കുറച്ചു സമയത്തിന് ശേഷം അയാൾ സംസാരിച്ചു തുടങ്ങി…

“നിങ്ങൾ പൊയ്ക്കോ… ഞാനാരേം പിടിച്ചു വെക്കുന്നില്ല… നീ കൂടെ നിൽക്കണം എന്നൊരു സ്വാർത്ഥത കൂടി എന്റെ വാശിക്ക് പിന്നിലുണ്ടായിരുന്നു… അത്‌ ഞാൻ മറന്ന് കളയുന്നു… താൻ പൊയ്ക്കോ… പക്ഷേ, എനിക്കൊന്നേ ചോദിക്കാനുള്ളു…. എത്ര കാലം നീയിങ്ങനെ മൗര്യക്ക് കൂട്ടിരിക്കും? നിനക്ക് വല്ലതും പറ്റുന്നത് വരെ. അതു കഴിഞ്ഞാൽ അവളെങ്ങനെ ജീവിക്കും? അവൾക്ക് anxiety യും പാനിക് അറ്റാക്കുമെല്ലാം ചെറുപ്പം മുതലേ ഉള്ളതല്ല…. കല്യാണശേഷം വന്നതാണ്….

എന്തായിരിക്കും കാരണം എന്ന് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ടല്ലോ… സ്വന്തം അമ്മയുടെ ജീവിതം കണ്ടുള്ള പരിചയത്തിൽ പറയുകയാണ്…. നിനക്ക് പോലും രക്ഷിക്കാനാവാത്ത അപകടത്തിലേക്കാണ് നീയവളെ തള്ളിയിട്ടത്. ”

ഒരു തീക്കനൽ പോലെയാണ് അരവിന്ദന്റെ കാതിലേക്ക് ആ വാക്കുകൾ വീണത്… മൗര്യ ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം താനാണ്…. ആ പ്രശ്നങ്ങൾക്കൊരു പരിഹാരം കാണാൻ തനിക്ക് പറ്റില്ല…. മരണം വരെ അവളത് അനുഭവിച്ചേ മതിയാകൂ….

അരവിന്ദ് അർദ്ധപ്രജ്ഞനായി മുറിയിൽ നിന്നും പുറത്തേക്ക് നടന്നു……

എങ്ങോട്ടെങ്കിലും ഇറങ്ങിയോടാനാണ് അരവിന്ദിന് തോന്നിയത്…. ഇനിയും മൗര്യയെ ഫേസ് ചെയ്യാൻ വയ്യ… അവൻ ഒന്നു രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങൾ ബാഗിലടുക്കാൻ തുടങ്ങി.

മൗര്യ വന്നു ചോദിച്ചപ്പോൾ തിരുവനന്തപുരത്തൊരു മീറ്റിംഗുണ്ട് മൂന്നാല് ദിവസം കഴിയും വരാൻ എന്ന് പറഞ്ഞൊഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *