ദമയന്തിപ്പൂട്ട് – 5 Likeഅടിപൊളി  

അരവിന്ദ് അടുത്തേക്ക് നടന്നു ചെന്നു.

അവന്റെ grey shirt വിയർത്തിരിക്കുന്നത് മൗര്യ കൗതുകത്തോടെ നോക്കി.

“എന്തിനാ ഇങ്ങനെ ഓടിയത്? എന്നെ പേടിച്ചിട്ടോ??”

അവൾ അവന്റെ മുഖത്തേക്ക് ത്തന്നെ നോക്കിക്കൊണ്ട് ശാന്തമായി ചോദിച്ചു.

“നിന്നെയല്ല പേടി. നിന്റെ ചുറ്റുമുള്ളവരെയാണ്. ഇത്രേം ദിവസം ഒരു ബുദ്ധിമുട്ടും ഞാനവരെയറിയിച്ചിട്ടില്ല… എന്നിട്ടും ഒരു ദിവസം നിന്നെ നോക്കാൻ അവരെക്കൊണ്ട് പറ്റില്ലാന്ന് വെച്ചാൽ എന്താ പറയാ… ”

“ഞാനതിനു കുഞ്ഞൊന്നും അല്ലല്ലോ ഏട്ടാ… എന്നെയെന്തിനാ അവര് നോക്കണേ? ഇനീം ഞാൻ ഞരമ്പ് മുറിക്കും എന്ന് പേടിച്ചിട്ടാണോ?”

അത്‌ കേട്ടപ്പോൾ പോലും മനസ്സിലൊരു പൊള്ളൽ വന്നു അരവിന്ദിന്.

“അതിനി പറയരുത് എന്ന് ഞാൻ പറഞ്ഞില്ലേ ചിന്നൂ?”

അവന്റെ ശബ്ദത്തിൽ വേദനയോടൊപ്പം കർക്കശ്യവും നിറഞ്ഞിരുന്നു….

“പറയാതെ ഇരുന്നാൽ പ്രശ്നം ഇല്ലാണ്ടാവോ അരവിന്ദേട്ടാ? ഒന്നും പറയാതെ പറയാതെ ഇരുന്നാണ് അന്നും എനിക്ക് പ്രാന്ത് പിടിച്ചത്.”

അരവിന്ദ് മൗര്യയെ തെല്ലു ഭയത്തോടെ നോക്കി. രണ്ട് കയ്യ് രണ്ടും നെഞ്ചിനു കുറുകെ കെട്ടി യാതൊരു വികാരവിക്ഷോഭങ്ങളും ഇല്ലാതെയാണ് അവൾ നിൽക്കുന്നത്. എങ്കിലും മനസ്സൊന്നുലഞ്ഞാൽ കുളത്തിലേക്കെടുത്തു ചാടാൻ തോന്നിയാലോ?

“നിനക്കെന്താ അറിയേണ്ടത്? ഞാനെല്ലാം പറഞ്ഞു തരാം… ഇവിടെ വാ…”

അരവിന്ദ് കുളപ്പടവിലേക്കിരുന്ന് അവളെ അടുത്തേക്ക് വിളിച്ചു. മൗര്യ തൊട്ടടുത്ത സ്റ്റെപ്പിലിരുന്ന് അവന്റെ മടിയിൽ കൈകുത്തി അവനെ നോക്കി.

“എന്നോടെന്താ മറക്കുന്നത്? എന്തോ ഉണ്ടെന്നെനിക്കറിയാം… ആ കാര്യം കൊണ്ട് തന്നെയാണ് അരവിന്ദേട്ടൻ കുറച്ച് നാളായി disturbed ആകുന്നത് എന്നും എനിക്കറിയാം. എന്താ അത്?”

അരവിന്ദ് അവളുടെ മുഖത്തേക്ക് നോക്കി നിശ്ചലമായിരുന്നു. അവന്റെ മനസ്സിലൂടെ അപ്പോൾ പോയത് മുത്തശ്ശന്റെ വാക്കുകളായിരുന്നു.

‘ഒരിക്കലും ആ പെൺകുട്ടി ഇതറിയാൻ

പാടില്ല… അറിഞ്ഞാൽ ആ നിമിഷം ഈ മന്ത്രങ്ങളുടെ ശക്തി ഇല്ലാതാകും. ‘

അവനെല്ലാം പറയാൻ മടി തോന്നി. എല്ലാമറിഞ്ഞാൽ മൗര്യ തന്നിൽ നിന്നകലും. അടുത്ത നിമിഷം അവന് തോന്നി…. അകലുന്നെങ്കിൽ അകലട്ടെ…. അവളെയിങ്ങനെ കെട്ടിയിടുന്നതിലും നല്ലതതാണ്….

അരവിന്ദ് അവളുടെ മുടിയിൽ തഴുകി.

” ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടാൽ ചിലപ്പോൾ നീയെന്നെ വെറുക്കും. ചിലപ്പോൾ എന്നിൽ നിന്നും ഓടിയകലും. നമ്മുടെ ബന്ധം തന്നെ ഇല്ലാതായേക്കും. പക്ഷേ അപ്പോഴും മോൾ ഒരു കാര്യം ഓർക്കണം. നീയെങ്ങു പോയാലും എന്റെ മരണം വരെ ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും. ”

അവന്റെ സംസാരം കേട്ട് മൗര്യയുടെ ഉള്ളൊന്നു വിറച്ചു. തങ്ങളുടെ ബന്ധം വരെ തകർക്കാൻ സാധ്യതയുള്ള രഹസ്യം….! അതെന്തായാലും കേൾക്കാതിരിക്കുന്നതാണ് നല്ലതെന്നവൾക്ക് തോന്നി. പക്ഷേ അപ്പോഴേക്കും അരവിന്ദ് സംസാരിക്കാൻ ആരംഭിച്ചിരുന്നു.

“എന്റെ മുത്തശ്ശനും മുതുമുത്തശ്ശനുമൊക്കെ വെല്ല്യ മന്ത്രവാദികളായിരുന്നൂന്ന് അറിയാലോ…. മുതുമുത്തശ്ശൻ ഒരു പൂജ ചെയ്യുമായിരുന്നു… രതിമോഹന പൂജ എന്നാണ് പേര്… ഇഷ്ടപ്പെട്ട പെണ്ണിന് തന്നോട് ആകർഷണമുണ്ടാകാൻ വേണ്ടി ആണുങ്ങൾ ചെയ്യുന്ന പൂജയാണത്…… ആ പൂജ ചെയ്താൽ പെണ്ണുങ്ങൾ അവരുടെ വരുതിയിലാകും. എല്ലാം കൊണ്ടും. ആകെ പ്രശ്നം പെണ്ണിന് മാത്രമാണ്……”

“എന്ത് പ്രശ്നം?? ഇതൊക്കെ പണ്ടത്തെ കഥയല്ലേ… ഇപ്പഴും ഉണ്ടോ?”

മൗര്യ മിഴിച്ചു ചോദിച്ചു…

കഥ മുഴുവൻ അറിഞ്ഞു കഴിഞ്ഞാൽ അവളിത് തന്നെ പറയുമോ എന്തോ….അവൻ കഥ തുടർന്നു…

” എനിക്ക് നിന്നെ പണ്ടുമുതലേ ഇഷ്ടമായിരുന്നു. പണ്ടെന്നുവച്ചാൽ നിനക്ക് പത്തോ പതിനേഴോ വയസ്സുള്ളപ്പോൾ മുതൽ. എനിക്കറിയായിരുന്നു നിനക്ക് എന്നെക്കാളും പ്രായം കുറവാണെന്നും ലോകം കണ്ടു തുടങ്ങുന്നേ ഉള്ളൂ എന്നൊക്കെ. പക്ഷേ

വേറെ ആർക്കും നിന്നെ വിട്ടുകൊടുക്കാൻ പറ്റാത്ത പോലെ ഭ്രാന്തായിരുന്നു എനിക്ക് . അങ്ങനെ ഒരു ദിവസം മുത്തശ്ശൻ എന്നെ വിളിപ്പിച്ചു. ഒരു പൂജ ചെയ്യാൻ പുള്ളിയുടെ കൂടെ ചെല്ലണമെന്ന് പറഞ്ഞു. ഞാനോർത്തത് വല്ല ചരടും പൂജിച്ചു കിട്ടാനായിരിക്കുമെന്നാണ്. പക്ഷേ അതൊന്നും അല്ലായിരുന്നു. നേരത്തേ പറഞ്ഞ രതിമോഹന പൂജയായിരുന്നു… എല്ലാം ചെയ്ത് കഴിഞ്ഞപ്പഴാ ഞാനറിഞ്ഞേ…. ഏഴു ദിവസമുണ്ടായിരുന്നു… എല്ലാം കഴിഞ്ഞ് മുത്തശ്ശൻ ഒരു ഏലസ്സും ഒരു ചെപ്പിൽ കുറച്ചു ഭസ്മവും തന്നു. ആ ഭസ്മം കഴിച്ചാൽ നിനക്ക് എന്നോട് പ്രേമം തോന്നുന്നുമത്രേ.”

Leave a Reply

Your email address will not be published. Required fields are marked *