” ഏട്ടനിതെവിടെ ആയിരുന്നു ഇതുവരെ ? ”
” എന്താഡോ എന്താ പ്രശ്നം ”
“അയ്യാൾ ആ രാഘവൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു ”
നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയ അവസ്ഥയിലായിരുന്നു ഞാൻ. അല്പ നേരത്തേക്ക് പരിസരം മറന്ന ഞാൻ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുറിയിലേക്കു പോയി . മുറിയിൽ എത്തി ഡോർ ലോക്ക് ചെയ്ത് അവളുടെ നേരെ തിരിഞ്ഞു ..
” ന്നിട്ട്? ”
” എന്റെ അമ്മാവനാ… ഇതുവഴി പോയപ്പോൾ കയറിയതാ എന്നൊക്കെയാ ഏടത്തിയോടൊക്കെ പറഞ്ഞെ .ഇവിടുത്തെ വിശേഷങ്ങളും ഒക്കെ ചോതിച്ചു …. അവിടുത്തെ വിശേഷങ്ങൾ കുറെ പറഞ്ഞു . പക്ഷെ അത് മുഴുവൻ നുണയായിരുന്നു… .. ! ”
” അപ്പൊ അയാൾ ചുമ്മാ വന്നതാണോ. ”
ചെറിയൊരു ആശ്വാസം തോന്നിയ നിമിഷം.
” അല്ല ! പോകാൻ നേരം അയാളെന്റെ അടുത്ത് വന്നിരുന്നു. അച്ഛനെ തപ്പി നടക്കുന്നതൊക്കെ കൊള്ളാം.. അതിന്റെ പേരിൽ നമ്മളോ അല്ലെങ്കിൽ പോലീസോ ആ വീട്ടിലേക്ക് ഇനി വന്നാൽ ഏട്ടനേം എന്നേം കൊല്ലുന്നു പറഞ്ഞു… ഏട്ടനിന്നെവിടെയ പോയെ അച്ഛനെ തിരക്കി അയാളുടെ അടുത്തുവല്ലതും പോയോ ? എനിക്ക് പേടിയാകുന്നു നന്ദുവേട്ടാ.. അയാളൊരു ചെകുത്താനാ.. എന്തിനും മടിയില്ലാത്ത ആൾ. .. ”
പെട്ടന്ന് അത് കേട്ട ഷോക്കിൽ ഞാൻ കട്ടിലിലേക് ഇരുന്നു പോയി. ഞാൻ ഇവളുടെ അച്ഛനെ അന്ന്വേഷിച്ചിറങ്ങി എന്ന് ഇയാൾ എങ്ങനെ അറിഞ്ഞു.. ഇവിടെ വരെ വന്നു ഒരു ഭീഷണി നടത്തണം എങ്കിൽ അച്ഛന്റെ തിരോധാനത്തിന് പിന്നിൽ അയാൾക്കും എന്തെങ്കിലും പങ്കുണ്ടാവണം…..
” എനിക്ക് പേടി ആകുവാ നന്ദുവേട്ടാ… അയാളിനി നമ്മളെ എന്തേലും ചെയ്താലോ ? ”
ഭയം മനസിനെ ബാധിച്ചു എങ്കിലും അത് പുറത്തു കാട്ടാൻ മനസ്സനുവദിച്ചില്ല…
” താൻ പേടിക്കാതെ ഇരിക്ക്. അയാളൊരു ചുക്കും ചെയ്യാൻ പോണില്ല .. തന്റെ അച്ഛനെ കണ്ടു പിടിച്ചു തരാമെന്നു പറഞ്ഞത് ഞാൻ ആണെങ്കിൽ ഞാൻ ആ വാക്ക് പാലിക്കും ”
അപ്പോളവളുടെ മുഖത്തുണ്ടായ പ്രതീക്ഷയുടെ പ്രകാശം എന്റെ കണ്ണിലും മിന്നി തിളങ്ങി. .
അവൾ മുഖത്തു അഴകുള്ളൊരു പുഞ്ചിരി വിടർത്തി നിറഞ്ഞിഴുകാൻ തുടങ്ങിയിരുന്ന മിഴികൾ തുടച്ചു പുറത്തേക്കിറങ്ങി പോയി .
വീട്ടിൽ വന്നൊരു താക്കീത് നൽകണം എന്നുണ്ടെങ്കിൽ തീർച്ചയായും ഇവൾക്ക് പിന്നിൽ
ഇവൾ പോലും അറിയാത്ത എന്തൊക്കെയോ…. അല്ലെങ്കിൽ എന്നോട് പറയാത്ത രഹസ്യങ്ങൾ ഇനിയും ഉണ്ടെന്നു ഞാൻ ഉറപ്പിച്ചു… ആ രാഘവനിൽ തെല്ലൊരു പേടി തോന്നി എങ്കിലും അവളുടെ അച്ഛനെ കണ്ടു പിടിച്ചു കൊടുക്കേണ്ടത് അവളെക്കാൾ ആവശ്യം എനിക്കാണ്. അവൾ മൂലം എന്റെ ആഗ്രഹങ്ങൾ ഇല്ലാതാക്കാൻ ഞാൻ ആഹ്രഹിക്കുന്നുണ്ടായിരുന്നില്ല.. . അത്കൊണ്ട് തന്നെ എന്ത് വില കൊടുത്തും അവളുടെ അച്ഛനെ കണ്ടെത്തുക തന്നെ വേണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു…
കുറച്ചു കഴിഞ്ഞു അവൾ വീണ്ടും മുറിയിലേക്ക് കടന്നു വന്നു…
അവളുടെ മുഖത്തപ്പോഴും ഭയം ഉണ്ടായിരുന്നു …
” അച്ഛനെ കുറിച്ച് വല്ല അറിവും കിട്ടിയോ.. ”
അവൾ ആകാംഷയോടെ ചോദിച്ചു ….
” ഇല്ലെടോ താൻ പറഞ്ഞിടത്തൊക്കെ അന്ന്വേഷിച്ചു. അവർക്കൊന്നും അറിയില്ല. ”
” അച്ഛന് ഒരു കൂട്ടുകാരൻ ഉണ്ട്. ഒരു രാമൻ. നാട്ടിൽ ആണ്. അയ്യാളുടെ അടുത്ത് കുറച്ചു കാശു ചോദിച്ചിട്ടുണ്ട്.. റെഡി ആയാൽ അവിടെ വരെ പോകേണ്ടി വരും. ഒരു ദിവസത്തെ യാത്ര ഉണ്ട് എന്ന് ഒരിക്കെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു…
ഇനി ചിലപ്പോ അവിടെ പോയത് ആണോ ? കാശു ശെരി ആവാത്തത് കൊണ്ട് വരാൻ വൈകുന്നതാണോ ? ”
ഒന്നാലോചിച്ചപ്പോൾ അങ്ങനെ ആകാനും വഴി ഉണ്ട് . കാരണം ഗോവിന്ദൻ ചേട്ടൻ പറഞ്ഞത് പോലെ വീട് എടുക്കാൻ തീരുമാനിച്ചിരുന്നു എങ്കിൽ തീർച്ചയായും അദ്ദേഹത്തിന് കാശിന്റെ ആവശ്യം ഉണ്ടായിരുന്നിരിക്കണം ..
” അയ്യാളുടെ ഫോൺ നമ്പറോ അഡ്രെസ്സൊ എന്തെങ്കിലും ഉണ്ടോ തന്റെ കയ്യിൽ ”
നമ്പറും കാര്യങ്ങളും ഒക്കെ അച്ഛന്റെ ഫോണിലാ…. അഡ്രെസ്സ് അച്ഛന്റെ ഒരു ബുക്കിൽ ഉണ്ട്. ഇതാ അത്.. അവളൊരു പേപ്പർ കഷ്ണം എനിക്ക് നേരെ നീട്ടി…
