” ഈ സ്ഥലം എനിക്കറിയാം.. പക്ഷെ നല്ല ദൂരം ഉണ്ട്. പോയി വരാൻ രണ്ടു ദിവസം എങ്കിലും എടുക്കും. ഏതായാലും ഞാൻ നാളെ തന്നെ ഹരിയേയും കൂട്ടി ഒന്ന് പോയി നോക്കാം. ”
” ഹരിയേട്ടനെ കൊണ്ട് പോകണ്ടാ നന്ദുവേട്ട ഞാൻ വരാം കൂടെ.. എന്നെയും കൊണ്ട് പോകുവോ . ചിലപ്പോ അച്ഛൻ അവിടെ ഉണ്ടെങ്കിലോ ? എനിക്ക് കാണണം അച്ഛനെ ”
” അത് വേണ്ടെടോ. ഞാനെന്ത് പറഞ്ഞ തന്നെയും കൂട്ടി പോകുക.. അതും രണ്ടു ദിവസം ഒക്കെ എന്റെ കൂടെ ഒറ്റക്ക് .. ”
” നന്ദുവേട്ടന്റെ കൂടെ അല്ലെ ? എനിക്ക് ഒരു കുഴപ്പവും ഇല്ല ”
” ആഹ് നോക്കട്ടെ… അതെന്താടോ ഞാൻ ഒറ്റക്ക് പോയാൽ ഉഴപ്പും.. ഞാൻ അച്ഛനെ അന്ന്വേഷിച്ചു പോവില്ല എന്ന് കരുതിയിട്ടു വല്ലതും ആണോ എന്റെ കൂടെ വരാൻ വാശി കാണിക്കുന്നത്? ”
” അതൊന്നും അല്ല. എനിക്ക് ഇവിടെ ഇരുന്നാൽ ഒരു സമാധാനവും ഉണ്ടാവില്ല നന്ദുവേട്ട അതുകൊണ്ടാ. പിന്നെ അച്ഛനെ കണ്ടു പിടിക്കേണ്ട കാര്യത്തിൽ നന്ദുവേട്ടനിനി ഉഴപ്പില്ലെന്നെനിക്കറിയാം.. കാരണം ഞാൻ അച്ഛന്റെ കൂടെ പോകേണ്ടത് ഇപ്പൊ എന്നേക്കാൾ ആവശ്യം നന്ദുവേട്ടന് അല്ലെ ? ”
എന്റെ ശ്വാസം നിലച്ചു പോയ നിമിഷം ആയിരുന്നു
അത്.. ഞാൻ മാത്രം മനസ്സിൽ കണ്ട കാര്യം ഇവളെങ്ങനെ അറിഞ്ഞു.. ഒരുത്തരം പറയാനാവാതെ ഞാൻ തലതാഴ്ത്തി ഇരുന്നു. ഒരു ഭാവവും ഇല്ലാതെ നിൽക്കുക ആയിരുന്നു ദേവു അപ്പോൾ.
” നന്ദുവേട്ടനെ ഞാൻ ഒരിക്കലും തെറ്റു പറയില്ല. ഏട്ടന്റെ ആഗ്രഹങ്ങൾക്ക് ഇടയിൽ തടസമായി നിൽക്കുന്നത് ഞാൻ ആണെങ്കിൽ ഞാൻ പൊയ്ക്കൊള്ളാം.. ആരോടും ഒന്നും പറയണ്ടാ അച്ഛൻ അവിടെ ഉണ്ടെങ്കിൽ പിന്നെ ഞാൻ ഇങ്ങോട്ടു മടങ്ങി വരില്ലാ.. ”
മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച വാക്കുകൾ….. അവളുടെ ഓരോ വാക്കുകളും എന്നിൽ കുറ്റബോധം ഉണർത്തി. എന്ത് ചെയ്യണമെന്നോ എന്ത് പറയണം എന്നോ ഒന്നുമെനിക്ക് അറിയില്ലായിരുന്നു ..
” നന്ദുവേട്ട ! ”
ഞൻ അവളെ തല ഉയർത്തി നോക്കി.
” എന്നാ നമ്മൾ പോകുന്നെ ഹണിമൂണിന് പൊള്ളാച്ചിക്കു. ? ”
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. എന്റെ മുഖഭാവം കണ്ടിട്ടാകണം അവളെങ്ങനെ ഒരു തമാശ പറഞ്ഞതെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ പിന്നീട് ആണ് എനിക്ക് മനസിലായത് അച്ഛനെ തേടി പോകാൻ വീട്ടിൽ പറയേണ്ട അവൾ കണ്ടെത്തിയ കാരണം ആയിരുന്നു അതെന്നു… അവൾ എല്ലാം കരുതി ആന്നെന്നു എനിക്ക് മനസിലായി…..
” ഈ ലോകത്ത് അവളുടെ അത്രയും നിന്നെ മനസിലാക്കിയ വേറെ പെണ്ണില്ലട്ടോ അളിയാ.. ”
ഇന്നലത്തെ സംഭവങ്ങളെല്ലാം കേട്ടപ്പോൾ ഹരിയുടെ വക വന്ന തമാശ ആയിരുന്നു അതെങ്കിലും. അത് ശെരി ആണെന്നെനിക്കും തോന്നി. എന്നെ ഇത്രക് മനസിലാക്കിയ പെണ്ണ് വേറെ ഇല്ല.
” നിനക്കും ഇത് പോലെ നിന്നെ അറിയ്യുന്ന ഒരു പെണ്ണ് വേണം എന്നല്ലായിരുന്നോ ആഗ്രഹം. എന്നാ അവളെ അവളുടെ തന്തപ്പടിയുടെ കൂടെ വിട്ടിട്ട് പോരാതെ ഇങ്ങു തിരികെ കൊണ്ട് പൊന്നാലോ ? എങ്ങനെ ഉണ്ട്. പറഞ്ഞു കേട്ടിടത്തോളം ഈ ദേവനന്ദ ആള് പാവം ആ….. ”
” എന്റെ അളിയാ അത് തന്നെയാ പ്രശ്നം. ആ പാവത്തിനെ എന്തിനാ എന്റെ കൂടെ കൂട്ടി ഇനിയും കഷ്ടപ്പെടുത്തുന്നെ.. രക്ഷപ്പെടുന്നെ രക്ഷപെടട്ടെടാ…. ”
” പിന്നെ ഇത്ര റിസ്ക് എടുത്തവളെ രക്ഷപ്പെടുത്താൻ നീ ആര് ഡിങ്കനോ? അളിയാ സത്യം പറഞ്ഞോ നിനക്കു അവളോട് വല്ല പ്രേമവും ആണോടാ ? ”
” പോടാ കോപ്പേ അവളെങ്ങനെ എങ്കിലും തലേന്ന് ഒഴിവാക്കാൻ നോക്കുമ്പോൾ ഓരോന്ന് പറഞ്ഞു എന്റെ മനസ്സ് മറ്റാൻ നോക്കുന്നോ ? ”
” എന്റെ പൊന്നളിയാ ഞാൻ ചുമ്മാ പറഞ്ഞതാ . അതൊക്കെ പോട്ടെ എന്ന നിങ്ങടെ ഹണിമൂൺ ? ”
” മറ്റന്നാൾ… അമ്മയൊക്കെ വലിയ എതിർപ്പായിരുന്നു. പിന്നെ ഏടത്തി കട്ടക്ക് കൂടെ നിന്നുകൊണ്ട് രക്ഷപെട്ടു … ഏട്ടൻ പോയത് നന്നായി. ഇവിടെ ഉണ്ടായിരുന്നെ എല്ലാം പൊളിഞ്ഞേനെ…പിന്നത്തെ പ്രോബ്ലം എവിടെ പോകുമെന്നായിരുന്നു അവർക്കു. പൊള്ളാച്ചിയിലേക്കാണെന്നു പറഞ്ഞപ്പോ ആരും സമ്മതിച്ചില്ല . പിന്നെ നീ പ്ലാൻ ചെയ്തതാ ആ വഴി ഊട്ടി ഒക്കെ പോയെ വരൂ എന്ന് പറഞ്ഞു. “
