“എടാ ചതിയാ.. അതിനെന്തിനാ എന്റെ പേര് പറഞ്ഞത്.. അതുപോട്ടെ ! അളിയാ രണ്ടാളും ഒരുമിച്ചൊക്കെയാ പോകുന്നെ
കൺട്രോൾ ഒന്നും കളഞ്ഞു അബദ്ധം ഒന്നും കാട്ടരുത് കേട്ടോ. പിന്നെ പെണ്ണ് സ്ഥിരം ആയി വീട്ടിൽ തന്നെ നിക്കും. ”
” പോടാ പുല്ലേ. അതിന് നിയല്ലല്ലോ ഞാൻ. എന്നെ കൺട്രോൾ ചെയ്യാൻ എനിക്ക് അറിയാം ”
” മ്… കണ്ടാൽ മതി ”
അവനൊന്നാക്കിയ പോലെ പറഞ്ഞു നിർത്തി
” പോകുന്നതിന് മുൻപ് നമുക്കാ രാഘവനെ ഒന്ന് കാണണ്ടേ ഹരി ? അയാളെ ഒതുക്കണം നമുക്കു .. ”
” എന്തിന് നിനക്ക് ഭ്രാന്തുണ്ടോ? ”
ഹരി എന്റെ അഭിപ്രായത്തോട് എതിർപ്പ് പ്രകടിപ്പിച്ചു…..
” പിന്നെ വീട് വരെ കേറിവന്നു ഭീഷണിപെടുത്താൻ അവനു ധൈര്യമുണ്ടെങ്കിൽ വീട്ടിൽ കയറി രണ്ടെണ്ണം പൊട്ടിക്കാൻ നമുക്കും ഉണ്ട് ധൈര്യം എന്ന് കാണിച്ചു കൊടുക്കണ്ടേ? ”
” എന്റെ പൊന്നനന്ദു ചുമ്മാ ഗ്രൗണ്ടിൽ ഇറങ്ങി സിക്സ് അടിക്കുന്ന പോലെ അത്ര എളുപ്പം അല്ലാട്ടോ ഒരാളെ തല്ലാൻ ഒക്കെ. അതൊക്കെ വലിയ വിഷയം ആകും. നീ ആദ്യം പോയിട്ട് വാ എന്നിട്ട് നമുക്കിതിനെ കുറിച്ചാലോചിക്കാം….. ”
അവൻ പറഞ്ഞതെനിക്ക് ബോധിച്ചില്ലെങ്കിലും ഞാൻ അത് അംഗീകരിച്ചു…
” പൊള്ളാച്ചിക്ക് ഇവിടെ നിന്നും എത്ര ദൂരം ഉണ്ട് ? ”
കട്ടിലിനു താഴെ തറയിൽ കിടന്നു കൊണ്ടവൾ സംശയങ്ങൾ ചോദിച്ചു.
” ഒരു നൂറ്റമ്പത് അടുത്തുണ്ടാകും ”
” അതിനാണോ ഈ രണ്ടു ദിവസത്തെ യാത്ര ? ഒറ്റ ദിവസം പോരെ ? ”
അച്ഛനെ കാണാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് അവൾ. എത്രയും വേഗം അച്ഛനെ കാണുക .. നടന്നതെല്ലാം പറയുക… അച്ഛന്റെ ഒപ്പം കൂടുക. അത് മാത്രമാണിപ്പോൾ ദേവുവിന്റെ മനസ്സിൽ എന്നെനിക്ക് തോന്നി. ….
” എടൊ അത്ര ദൂരം ഒന്നും കാർ ഓടിച്ചു എനിക്ക് ശീലം ഇല്ല. മടുത്തു മനുഷ്യന്റെ പരിപ്പിളകും. പിന്നെ നിന്റെ അച്ഛന്റെ കൂട്ടുകാരൻ പോളച്ചിയിൽ എവിടെ ആണെന്ന് കണ്ടുപിടിക്കണ്ടേ.. അതിന് ഒക്കെ കൂടിയാ ഞാൻ രണ്ടു ദിവസം പോയി വരാൻ ഉണ്ടെന്നു പറഞ്ഞത് ”
” ഓഓ. ഈ പോണ്ടിച്ചേരി ഒത്തിരി വലിയ ടൗൺ ആണോ നന്ദുവേട്ട ”
” ഞാൻ പോയിട്ടില്ലെടോ ”
കുഞ്ഞി കുട്ടികളിരുന്നു സംശയം ചോദിക്കുന്നത് പോലെ അവളും ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരുന്നു.. ഞാൻ എല്ലാറ്റിനും മറുപടിയും കൊടുത്തു കൊണ്ടിരുന്നു.
” ഞാനും ആദ്യം ആയിട്ട.. അത്രേ ദൂരം വരെ പോകുന്നത്. അപ്പൊ നമ്മൾ കാറിന് ആണോ പോകുന്നത് ? ”
” അതെ ”
” ആഹ് … അവിടെ മുഴുവൻ തമിഴ്ക്കാരല്ലേ എങ്ങനെ രാമൻ മാമനെ കണ്ടു പിടിക്കും ? നന്ദുവേട്ടന് തമിഴ് അറിയാമോ ? ”
” അറിയില്ല ”
” അയ്യോ അപ്പോ എന്ത് ചെയ്യും നന്ദുവേട്ടാ നമ്മൾ ? ”
” അതൊക്കെ കണ്ടു പിടിക്കാഡോ ”
” പിന്നെ നന്ദുവേട്ട…….. ”
അവളുടെ സംശയത്തിന് ഒരു അവസാനമില്ലേ???
” താനാ വായടച്ചു കുറച്ചു നേരം ഒന്ന് ഉറങ്ങാമോ. എന്തായാലും നമ്മൾ അങ്ങോട്ടല്ലേ പോണേ… ”
ഞാൻ തമാശ ടോണിൽ പറഞ്ഞു നിർത്തിയതും.. താഴെ നിന്നവൾ കൊഞ്ഞനം കുത്തുന്ന ശബ്ദം ഉയരുന്നു .. അച്ഛനെ കാണാൻ പോകുന്ന സന്ദോഷം ആണ് അവൾക്. എങ്കിലും അച്ഛൻ പൊള്ളാച്ചി ഉണ്ട് എന്നതിനിനിയും ഉറപ്പില്ലെന്ന ചിന്ത എന്നെ അലട്ടിയിരുന്നു…
………….. …….
പിറ്റേന്ന് പോകാനുള്ള ഒരുക്കത്തിലും.. . സാധനങ്ങൾ എടുത്തു വക്കുന്നതിലും എല്ലാം ദേവ വളരെ ഉത്സാഹം കാട്ടി .. പക്ഷെ എല്ലാവരോടും യാത്ര ചോദിച്ചു കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു … ഇനി ഒരു മടങ്ങി വരവ് ഇല്ലെന്നു മനസിലുറപ്പിച്ച പോലെ.
കാർ മുന്നോട്ടു പോകുന്തോറും അവളുടെ സങ്കടങ്ങളും ഇല്ലാതെ ആയി . വഴിയോരക്കാഴ്ചകൾ എല്ലാം ആദ്യമായി കാണുന്ന കുട്ടിയുടെ കൗതുകത്തോടെ അവൾ നോക്കി കണ്ടു….
” അച്ഛനെ അന്ന്വേഷിച്ചു നമ്മളവിടെ എത്തുമ്പോ അച്ഛന് അതിശയം ആയിരിക്കും അല്ലെ നന്ദുവേട്ട ? ”
ഇടക്കെപ്പോഴോ ആണ് അവൾ ഒന്ന് മിണ്ടി തുടങ്ങിയത് . അച്ഛനിപ്പോളും അവിടെ ഉണ്ടോ എന്നുപോലും ഉറപ്പില്ലെങ്കിലും അവളുടെ പ്രതീക്ഷ തകർക്കാൻ എനിക്ക് തോന്നിയില്ല. അവളുടെ ചോദ്യത്തിന് ഞാനൊരു മൂളൽ മാത്രം മറുപടി നൽകി.
