ദേവനന്ദ – 4 3അടിപൊളി  

അതിനൊരു ഉത്തരം എന്റെ പക്കലും ഉണ്ടായിരുന്നില്ല.  ഒന്ന് നോക്കുമ്പോൾ അവളുടെ  ആരാണ് ഞാൻ  ?  അവളുടെ കഴുത്തിൽ താലി കെട്ടിയ അവളുടെ ഭർത്താവോ?  വീട്ടിൽ വന്നു കയറിയ അന്ന് മുതൽ അവളുടെ  കണ്ണു നനയിപ്പിച്ച ദുഷ്ടനോ?  അതോ അവളുടെ അച്ഛനെ കണ്ടെത്തി കൊടുത്തു  അവളുടെ ജീവിതത്തിൽ വീണ്ടും സന്തോഷം വിതക്കാൻ വന്ന രക്ഷകനോ. ?  ഉത്തരമില്ലാത്ത ചിന്തകൾ എന്റെ ഉള്ളിലും അടിഞ്ഞു കൂടി.

” നന്ദുവേട്ടന് ഞാൻ ആരാ ?   ”

അവളുടെ ചോദ്യം എന്റെ മനസിനെ വല്ലാതെ ഉലച്ചു..  അവളുടെ കണ്ണിലൂടെ നോക്കുമ്പോൾ അവളിന്നും എനിക്കൊരു ബാധ്യത ആണ്.  ആഹ് ബാധ്യത തീർക്കാൻ അവളെ അവളുടെ അച്ചനെ ഏല്പിച്ചു മടങ്ങാൻ വന്ന വെറും ഒരു അപരിചിതൻ മാത്രം ആണ് ഞാൻ..  .

“:എനിക്കറിയില്ലേടോ…  ഇന്നലെ വരെ താൻ എനിക്ക് ആരോ ആയിരുന്നു.  പക്ഷെ ഇന്ന്…….  ”

“‘ഇന്ന്..? .  ”

ആ വാക്കുകൾ എനിക്ക് മുഴുവിപ്പിക്കാനാകാതെ വന്നപ്പോൾ അവൾ ചോദിച്ചു..  അവളുടെആ കണ്ണുനീർ ഒഴുകിയ കണ്ണുകളിൽ നിറഞ്ഞ ആകാംഷ ഞാൻ കണ്ടില്ലെന്നു നടിച്ചു.. അവളെന്നിൽ നിന്നെന്തോ പ്രതീക്ഷിക്കുന്ന പോലെ..

അവളുടെ കണ്ണുകളെ നേരിടാനാകാതെ ഞാൻ വേഗം മുഖം തിരിച്ചു.

ഏറെ നേരം നീണ്ടു നിന്ന മൗനം…

സൂര്യൻ പടിഞ്ഞാറു മറയുന്നതും നോക്കി ഇരിപ്പാണ് ദേവു.  വളരെ വൈകി ആണ് ഞങ്ങൾ പൊള്ളാച്ചി എത്തിയത്.  ആദ്യം ഉണ്ടായിരുന്ന പ്രസരിപ്പൊന്നും ഇപ്പോൾ പെണ്ണിൽ കാണാനുണ്ടായിരുന്നില്ല.  ഇനി അച്ഛനിവിടെയും ഉണ്ടായില്ലെങ്കിലോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടുന്ന പോലെ തോന്നി.  അവൾ തന്ന വിലാസം വച്ച് വീട് കണ്ടുപിടിക്കാൻ ഞങ്ങളൽപ്പം ബുദ്ധിമുട്ടി. .

അവിടെ ഒരു ട്രാൻസ്‌പോർട് കമ്പനി നടത്തുകയാണ് ഈ രാമൻ എന്ന ആൾ എന്ന് അന്ന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.  വീടിനു മുന്നിൽ കാർ നിർത്തി ഇറങ്ങുമ്പോൾ തന്നെ വീടിന്റെ ഉള്ളിൽ നിന്നൊരു ശബ്ദം കേട്ടു.   ഒരു കിളി നാദം

” അമ്മാ അപ്പാ വന്തിട്ടാ  ( തമിഴ് ) ”

പറഞ്ഞു തീർന്നതും കതകു തുറന്നൊരു പെൺകുട്ടി പുറത്തേക്കു വന്നു.  ഇരു നിറത്തിൽ ഉള്ള എന്നാൽ ഭംഗി ഒട്ടും ചോർന്നു പോകാത്ത അഴകുള്ള ഒരു പക്കാ തമിഴ് പെൺകുട്ടി. ഞാൻ കേട്ട ശബ്ദത്തിന്റെ ഉടമ ഇവളാകണം എന്ന് ഞാൻ ഊഹിച്ചു..

കതകു തുറന്നു പുറത്തേക്കു നോക്കിയ അവളുടെ മുന്നിൽ നിൽക്കുന്ന എന്നെ കണ്ടവൾ ആദ്യം ഒന്ന് അമ്പരന്നു.

” യാര് ? എന്ന വേണും?  (തമിഴ് ) ”

വേഗം തന്നെ പരിസരബോധം വീണ്ടെടുത്ത്

എന്നെ നോക്കി അവൾ ചോദിച്ചു.

” ഈ രാമൻ ചേട്ടന്റെ വീട് ഇതല്ലേ ?  ”

” ഓഹ് നീങ്ക മലയാളിയാ..  അപ്പാ ഇങ്ക ഇല്ലേ..

നിങ്ങൾക്കു എന്ന വേണും?  ”

മലയാളം കലർത്തിയ ഭാഷയിൽ ആ കുട്ടി പറഞ്ഞൊപ്പിച്ചു..

” രാമൻ ചേട്ടനെ ഒന്ന് കാണണം. .  ഞങ്ങൾ കേരളത്തിൽ നിന്നു വരുന്നതാ…   ”

” അമ്മാ അപ്പാവെ പാക്ക യാരോ കേരളവിലെ ഇരുന്ത്‌ വന്തിരുക്കാ..(. തമിഴ് )”

അവൾ

ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞതും ഒരു സ്‌ത്രീ പുറത്തേക്കിറങ്ങി വന്നു.   വസ്ത്രധാരണത്തിലേ മികവ് കണ്ടു അവരാകാം ആ വീടിന്റെ ഗൃഹനാഥ എന്ന് ഞാൻ ഊഹിച്ചു.  ആ സ്ത്രീ വന്നതേ ആ കുട്ടി വീടിനകത്തേക്ക് കയറി പോയി.  പോകുന്നതിനിടയിൽ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് ഞാൻ ശ്രദ്ധിച്ചു.

” യാര്പ്പാ ഉനക്ക്‌ എന്ന വേണം?  ( തമിഴ് ) ”

വന്ന ആ സ്ത്രീയോടും രാമൻ ചേട്ടനെ കാണണം

എന്ന  ആവശ്യം ഞാൻ അറിയിച്ചു. .

” ഓഹ്…. അവർ ഇങ്കെ ഇല്ലേ ! ( തമിഴ് )”

” ഓഫീസ് എവിടെ ആണെന്ന് പറഞ്ഞാൽ ഞങ്ങൾ പോയി കണ്ടോളാം..  ”

” പറവായില്ലേ…  അവരിപ്പോ വന്തിടും… നീ വെയിറ്റ് പണ്ണു …  ”

അവര് ഞങ്ങളോട് അവിടെ നിൽക്കാൻ ആവസ്യപ്പെട്ടതനുസരിച്ചു ഞാൻ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു.  അപ്പോളാകണം കാറിനുള്ളിൽ ഇരിക്കുന്ന ദേവുവിനെ ആ സ്‌ത്രീ കണ്ടത് ..

അവളെ പുറത്തു നിർത്തുന്നത് എങ്ങനെ എന്ന് കരുതി ആകണം അവർ ഞങ്ങളെ നിർബന്ധിച്ചു വീടിന്റെ ഉള്ളിൽ കയറ്റി ഇരുത്തി..  അടുക്കും ചിട്ടയോടെയും   വീട് കത്ത് സൂക്ഷിക്കുന്ന ഇവരെ കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി.

Updated: June 24, 2026 — 2:18 pm

Leave a Reply

Your email address will not be published. Required fields are marked *