” എനിക്കറിയില്ല. ഒന്നും അറിയില്ല… എന്നോട് അച്ഛൻ ഒന്നു പറഞ്ഞിട്ടില്ല… നാട്ടിൽ നിക്കാൻ പറ്റാത്ത ഒരു കാരണവും എനിക്ക് അറിയില…. ”
അവളുടെ കരച്ചിലിന് ആഴം കൂടി..
” മോള് കരയാതെ.. അച്ഛൻ ചിലപ്പോൾ ആ ജോലിക്കു പോയതായിരിക്കും… ”
” പോകുന്നെ എന്നോട് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ… എന്നോട് പറയാതെ എങ്ങോട്ടും പോകാറില്ല അച്ഛൻ. ”
അവളുടെ ശബ്ദം ആ മുറി നിറയെ അലയടിച്ചു കേട്ടു.
എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ
നിന്ന ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു. ഒരു ആശ്വാസവാക്കെന്ന പോലെ…
അവളെന്നെ ഒന്ന് നോക്കിയതല്ലാതെ കൈ എടുത്തു മാറ്റാനോ ഒന്നും പറയാനോ നിന്നില്ല . ശരിക്കും അവളും അങ്ങനെ ഒന്നെങ്കിലും എന്നിൽ നിന്ന് കൊതിക്കുന്നുണ്ടാകാം…..
ഏറെ നേരം ഞങ്ങൾ അങ്ങിനെ തന്നെ ഇരുന്നു. അവളുടെ കരച്ചിലിന്റെ ആഴം ഒന്ന് അടങ്ങിയപ്പോൾ അവൾ എന്നെ ഒന്ന് നോക്കി കണ്ണുകൾ തുടച്ചു..
” നമുക്ക് പോകാം നന്ദുവേട്ടാ..? ”
ഞാൻ ഒരു മൂളലിൽ അവൾക്ക് അനുവാദം നൽകി. എഴുന്നേറ്റു പുറത്തേക്കു പോകാൻ ഒരുങ്ങി..
” അല്ല നിങ്ങൾ ഇന്ന് പോകുവാണോ? ”
അപ്പോളാണ് രാമൻ ചേട്ടന്റെ ചോദ്യം ഉയർന്നത്..
” അതെ സർ.. ഇവളുടെ അച്ഛൻ ഇവിടെ ഇല്ലാത്ത നിലയിൽ ഞങ്ങൾ ഇവിടെ നിൽക്കേണ്ട ആവശ്യം ഇല്ലല്ലോ… ? ”
ഞാനാണ് അയാൾക് മറുപടി കൊടുത്തത്..
അയാളിലപ്പോളും എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കി ഉള്ളതുപോലെ തോന്നി എനിക്ക്.. അത്ര നേരം വരെ ഞാൻ ആരെന്ന ചോദ്യം അയാളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചു എങ്കിലും ഇത് വരെ അങ്ങനെ ഒന്നയാളിൽ നിന്നുയർന്നു കേട്ടില്ല..
അസമയത്ത് തന്റെ സുഹൃത്തിന്റെ മകളുടെ കൂടെ ഒരു ചെക്കനെ കണ്ട പരിഭ്രമാം അയാളിൽ ഞാൻ ആദ്യം മുതലേ ശ്രെധിച്ചിരുന്നു. അവളുടെ കൈകളിൽ ഞാൻ പിടിച്ചപ്പോൾ അയാളുടെ മുഖത്തുണ്ടായ ഭാവമാറ്റം ഞാൻ കണ്ടതും ആണ്…
” അല്ല ഈ രാത്രി ഒറ്റക്ക് പോണോ മോളെ. ? ”
” പോണം അങ്കിൾ . ഒറ്റക്കല്ലല്ലോ. നന്ദുവേട്ടനില്ലേ കൂടെ.. ”
അവൾ മറുപടി കൊടുത്തു.. അയാളപ്പോഴും എന്നെ തന്നെ ആണ് നോക്കി നിന്നിരുന്നത് .. ഞാൻ ഇവളുടെ കഴുത്തിൽ താലി കെട്ടിയ ഇവളുടെ ഭർത്താവാണ് എന്ന് പറയാൻ നാവ് പലതവണ പൊന്തി വന്നതാണ്. പക്ഷെ ദേവു എന്ത് കരുതുമെന്നു കരുതിയാണ് ഞാൻ ഒന്നും പറയാതെ ഇരുന്നത്. സത്യത്തിൽ ആ ഒരു ഉത്തരം ആയിരുന്നു അയാൾക്കും വേണ്ടി ഇരുന്നത് …
അവൾക്കും അത് മനസിലായികാണണം…. കാരണം അവൾ അയാൾക് കൊടുത്ത മറുപടി എന്നെയും അയാളെയും ഒരുപോലെ ഞെട്ടിച്ചു.
അവളുടെ കഴുത്തിൽ ഞാൻ അണിയിച്ച ആ താലി ഉയർത്തി അയാൾക് നേരെ അവൾ കാട്ടി.. അതിലുണ്ടായിരുന്നു അയാൾക്ക് വേണ്ടിയിരുന്ന എല്ലാ ഉത്തരങ്ങളും..
ഒരു വിഗാര വിചാരങ്ങളും കലരാതെ ഉള്ള ദേവുവിന്റെ ആ നീക്കത്തിൽ അയാൾ അന്താളിച്ചു നിന്നു പോയി. ഞാനും. ദേവുവിൽ നിന്നു അങ്ങനെ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല …. അവളെന്റെ മുഖത്തേക്ക് കൂടി നോക്കിയില്ല …..
“, മോളെ ഇത് ? ”
അയാളുടെ മുഖത്തപ്പോൾ പല ഭാവങ്ങളും മിന്നിമറയുന്നുണ്ടായിരുന്നു..
” എനിക്ക് വേറെ വഴി ഇല്ലായിരുന്നു അങ്കിൾ ”
എന്നെയും അവളെയും മാറി മാറി നോക്കികൊണ്ടിരുന്ന അയാളോട് ദേവു പറഞ്ഞു.
അവളുടെ വീട്ടു സാഹചര്യങ്ങൾ അച്ഛൻ പറഞ്ഞു നന്നായി അറിയാമായിരുന്നത് കൊണ്ടാകണം ആ ഷോക്കിൽ നിന്നയാൾ വേഗം പുറത്തു വന്നു. പിന്നെ അവിടെ ഒരു സ്നേഹ പ്രകടനം ആയിരുന്നു.. തന്റെ സുഹൃത്തിന്റെ മകളെയും അവളുടെ ഭർത്താവിനെയും അച്ഛന്റെ സ്ഥാനത്തു
നിന്ന് അനുഗ്രഹിക്കാനും അയാൾ മറന്നില്ല…
നിഷ്കളങ്കമായ ഒരു മനസ്സിനുടമയാണ് അദ്ദേഹമെന്നു എനിക്ക് കുറച്ചു സമയത്തിനുള്ളിൽ തന്നെ മനസിലായി ..
. എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ പുതുമോടികളെ വീട്ടിലേക്കു ക്ഷണിക്കാനും അദ്ദേഹം മറന്നില്ല..
പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.
എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ അനുവദിച്ചില്ല… .
