ഒരു മിഡിൽക്ലാസ് വീടായിരുന്നു അത്.
” ഇരിക്കൂ ”
വീടിനകത്തു കയറിയാതെ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു.
” എന്താ കുടിക്കാൻ? ”
” ഒന്നും വേണ്ട ചേച്ചി. ”
ഞാൻ മറുപടി നൽകി.
അവർക്ക് തമിഴും മലയാളവും ഒരുപോലെ വശമാണെന്നു എനിക്ക് മനസിലായി..
” പ്രിയാ രണ്ടു കോഫീ കൊണ്ട് വാ ”
ആ സ്ത്രീ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ഞങ്ങൾക്ക് എതിരെ ഉള്ള കസേരയിൽ ഇരുന്നു.
” അവരെ നിങ്ങൾക് എങ്ങനെ പരിജയം ? ”
അവര് വീണ്ടും ചോദിച്ചു.
” എന്റെ അച്ഛന്റെ സുഹൃത്താണ്.. ”
ദേവു ആണവർക്കു മറുപടി നൽകിയത്.
” ഓഹ്.. ഇതു യാരു ഉൻ ഹസ്‌ബെന്റാ? ”
അവരുടെ ചോത്യത്തിനു മുന്നിൽ ആദ്യം ഞങ്ങൾ ഒന്ന് പരുങ്ങി എങ്കിലും അതെ എന്നവൾ തലയാട്ടി.
പിന്നെ എന്തോ അവര് ചോദിക്കാൻ തുനിഞ്ഞതും പുറത്തു കാർ വന്നു നിന്നതും ഒന്നിച്ചായിരുന്നു..
ആ സ്ത്രീ ഇറങ്ങി പുറത്തേക്കു പോയി …
“, ആരാ വന്നത് ? പുറത്തൊരു കാർ കിടക്കുന്നുണ്ടല്ലോ ? ”
കാറിൽ നിന്നറങ്ങിയ ആൾ ആ സ്ത്രീയോടായി ചോദിക്കുന്നത് കേട്ടു.
” ഉങ്ങളോട ഏതോ ഫ്രണ്ടോടാ പൊന്നും അവളോട ഹസ്‌ബെന്റും ഉങ്കളെ പക്കാ വന്തത് (തമിഴ് ) ”
ആ സ്ത്രീയുടെ മറുപടിയും കേട്ടു.
” എന്നെ കാണണോ അതാരാണാവോ? ”
വീടിനുള്ളിലേക് കയറി അയാൾ ഞങ്ങളെ ഒന്ന് സൂക്ഷിച്ചു നോക്കി..
വെള്ള മുണ്ടും ഷർട്ടും ആയിരുന്നു വേഷം. കാണാൻ മാന്യനായ ഒരു വ്യക്തി..
ഞങ്ങൾ അയാളെ കണ്ടതും ഇരുന്നിടത് നിന്ന് എഴുന്നേറ്റു നിന്നു.
” ആരാ? എന്ത് വേണം ? ”
” അങ്കിൾ ഞങ്ങൾ ഒരാളെ അന്ന്വേഷിച്ചു വന്നതാണ് ”
” ആരെ
? ”
” അജയൻ. എന്റെ അച്ഛനാ… ”
ദേവു മറുപടി കൊടുത്തു..
ആ പേരു കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷം അളവറ്റതായിരുന്നു…
അജയന്റെ മോളാണോ നീയ് ? അയാൾ ഓടി അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.
” ഞാൻ കുഞ്ഞിലേ കണ്ടതാ മോളെ.. ഇപ്പൊ വളർന്നു വലിയ കുട്ടി ആയി…. ”
അവളൊന്നും മനസിലാകാത്തവളെ പോലെ എന്റെ മുഖത്തേക്ക് നോക്കി . ഞാൻ തിരിച്ചും…
” അച്ചനെ കുറച്ചു ദിവസമായി കാണാനില്ല… ”
പറഞ്ഞു തീർന്നതേ കരച്ചിലായിരുന്നു ദേവുവിൽ ബാക്കി നിന്നത്. ഒന്നും മനസിലാവാതെ അയാളും എങ്ങനെ ദേവുവിനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാനും ഇരുന്നു..
” കാണാനില്ല..? എന്തൊക്കെയാ മോളെ നീ ഈ പറയുന്നേ ? ”
” സത്യമാണ് സർ. കുറച്ചു ദിവസം ആയി ഇവളുടെ അച്ഛനെ കാണാതെ ആയിട്ട്. എവിടെ പോയി എന്നൊരു അറിവും ഇല്ല. അപ്പോൾ ആണ് ഇവൾ പറഞ്ഞത് സാറിന് കാണാൻ ഇങ്ങോട്ടു വരും എന്ന് ഇടക്കെപ്പോളോ പറഞ്ഞിരുന്നു എന്ന് .. … ”
എന്റെ വിശദീകരണം കേട്ടയുടനെ അയാൾ കസേരയിലേക്ക് ചാരി ഇരുന്നു. എന്ത് പറയണമെന്നറിയാതെ…… അപ്പോളും ദേവു തലതാഴ്ത്തി ഇരുന്നു കരയുക ആയിരുന്നു..
” ദേവു മോള് കരയാതെ .. കുറച്ചു ദിവസം മുൻപ് അവൻ എന്നെ വിളിച്ചിരുന്നു .. കുറച്ചു കാശ് ആവശ്യമാണ് സഹായിക്കണം എന്ന് പറഞ്ഞു. അന്നെന്റെ കയ്യിൽ എടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. കാശ് ഒക്കെ റെഡി ആക്കി വച്ചിട്ട് അവനെ വിളിച്ചിട്ടു ഒട്ടു കിട്ടിയതും ഇല്ല. ഞാൻ കരുതി അവനു പണം കിട്ടിക്കാണും എന്ന്… . ”
എരി തീയിൽ എണ്ണ ഒഴിക്കുന്ന പോലെ ആയിരുന്നു അയാളുടെ വാക്കുകൾ… ദേവുവിന്റെ സങ്കട കടലിന്റെ ആഴം കൂടിയാതെ ഉള്ളു…
” മോള് കരയാതെ ഞാൻ പറയട്ടെ.. ”
അയ്യാൾ വീണ്ടും പറഞ്ഞു തുടങ്ങി
” പിന്നെ ഒരു ദിവസം അവൻ വിളിച്ചിരുന്നു. അവൻ എവിടെയോ ഒരു ജോലി ശെരി ആയിട്ടുണ്ടെന്നു പറഞ്ഞു..നാട്ടിൽ നിക്കാൻ ഇനി താല്പര്യമില്ല എന്ന് പറഞ്ഞു. . അവൻ അടുത്ത് തന്നെ ജോലി സ്ഥലത്തേക്ക് പോകുമെന്നും. അതിനുമുൻപ് മോളെയും കൂട്ടി ഇവിടെ വരാം… ദേവുമോളെ കുറച്ചു ദിവസം ഇവിടേ എന്റെ കൂടെ നിർത്തണം എന്നും പറഞ്ഞു.. അല്ലാതെ അവൻ ഇവിടേക്ക് വന്നിട്ടില്ല. വിളിച്ചിട്ടൊട്ടു കിട്ടുന്നുമുണ്ടായിരുന്നില്ല.
മോളോട് അവനൊന്നും പറഞ്ഞിട്ടില്ലേ ? ”
ഇങ്ങനെ ഒന്ന് നടന്നതായി അറിയാതെ ഇരുന്ന അവൾ അയാളെ അത്ഭതത്തോടെ നോക്കി ഇല്ല എന്നവൾ തല അനക്കി…
