സ്നേഹം കൊടുമ്പിരി കൊണ്ട് ചേച്ചിയുടെ ചുണ്ടുകൾ ചപ്പിവലിച്ച ശേഷം ഞാൻ വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് ആയില്യ ഉറങ്ങുന്നത് കണ്ടുനിന്നു. ഒരു കൊച്ചുകുഞ്ഞിനെപോലെ എനിക്ക് അവളെ തോന്നിച്ചു.
അവളുടെ ഒന്നുമറിയാത്ത കണ്ണടച്ചുള്ള കിടപ്പു കാണാൻ എന്ത് ഭംഗിയാണ്!! അവളെ അങ്ങനെ കണ്ടു നിന്നുകൊണ്ട് ഞാൻ ദിവ്യച്ചേച്ചി പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു. ഞാനും ചിന്തിച്ചു പോയി. ഞാൻ ഈ സ്നേഹബാഷ്പത്തെ ചതിക്കുകയാണോ.
അവളെല്ലാം അറിഞ്ഞിട്ടും എന്നോട് ഒരു വിമ്മിഷ്ടവും കാട്ടിയിരുന്നില്ല. ഇനി അവൾക്ക് അത് പ്രശ്നമല്ല എന്നാണോ.
എനിക്ക് ഒന്നും അറിയില്ല. ഒന്നുമാത്രം അറിയാം. ഇവളെ എനിക്ക് ജീവനാണ്. ഇവൾ പറഞ്ഞാൽ എന്തും ചെയ്യുമെന്ന ഒരു സ്ഥിതിയിലേക്ക് ഞാനെത്തിക്കൊണ്ടിരിക്കുന്നു.
ഇനിയൊരുനാൾ ഇവൾ എന്നോട് ദിവ്യചേച്ചിയെ കാണരുത് എന്ന് പറഞ്ഞാലോ. ഇല്ല, അങ്ങനെ സംഭവിക്കില്ല. സംഭവിച്ചാൽ എന്ത് ചെയ്യുമെന്ന് അറിയില്ല.
ഞാൻ അവളുടെ അടുത്ത് കിടന്നു അവളുടെ മുഖത്തേക്ക് വീണ മുടിയിഴ നീക്കി അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു. വളരെ നിർണായകമായ തായ്ലൻഡ് യാത്ര തുടങ്ങാനുള്ള ഒരുക്കങ്ങൾ നാളെ ആരംഭിക്കും. അതിന്റെ ആദ്യപടിയാണ് ചേച്ചിയുടെ പാസ്പോർട്.
ഇനിയങ്ങോട്ടുള്ള കഥ മെനയുന്നത് വിധിയാണ്.
അങ്ങനെ പിറ്റേന്ന് ഞാനും ആയില്യയും ദിവ്യചേച്ചിയും കൂടി പാസ്പോർട്ട് ഓഫീസിൽ പോയി ചേച്ചിയുടെ പാസ്പോർട്ടിനുള്ള തയ്യാറെടുപ്പുകൾ ഒക്കെ പൂർത്തിയാക്കി.
മൂന്ന് ദിവസത്തിനുളിൽ പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞു പാസ്പോർട്ട് വീട്ടിലെത്തും. സർക്കാർ കാര്യങ്ങളിൽ ഏറ്റവും എളുപ്പത്തിൽ കിട്ടുന്ന ഒന്നായിമാറിയല്ലോ ഇന്ന് പാസ്പോർട്ട്.
ആ, അത് പോട്ടെ. പാസ്സ്പോർട്ട് ഓഫീസിൽ നിന്ന് വന്ന ശേഷം ഞാനും ആയില്യയും ദിവ്യ ചേച്ചിയും കൂടി എന്റെ ഓഫീസിൽ ഒന്ന് കയറി.
ചേച്ചി ആദ്യമായാണ് എന്റെ ഓഫീസിൽ വരുന്നത്. ദിവ്യച്ചേച്ചി എപ്പോഴും ചുരിദാർ അല്ലെങ്കിൽ സാരിയാണല്ലോ ധരിക്കുക. ചേച്ചിയെ കുറിച്ച് സ്റ്റാഫുകൾ പലരും കുശുകുശുക്കുന്നത് ആയില്യ എനിക്ക് ആംഗ്യം കൊണ്ട് കാണിച്ചു തന്നു.
സ്റ്റാഫ് ലേഡീസ് എല്ലാവരും പാന്റ്സും അല്ലെങ്കിൽ ജീൻസും ഷർട്ടുമൊക്കെയാണ് ധരിക്കാറ്. ചേച്ചി ധരിച്ചിരുന്ന പച്ച ചുരിദാറിലും ചേച്ചി സുന്ദരി ആയിരുന്നു.
തിരിച്ചു വരുംവഴി കാറിലിരുന്ന് ഞങ്ങൾ മൂവരും സംസാരിച്ചു.
ആയില്യ: ചേച്ചിയെ നമുക്ക് ഒന്ന് മോഡേൺ ആക്കി എടുക്കേണ്ടെ ചേട്ടാ?
ഞാൻ: ഞാനും അതാലോചിക്കാതെയില്ല. ഓഫീസിലൊക്കെ പോയിട്ട് കണ്ടില്ലേ ഓരോരുത്തർ നോക്കുന്നത്..
ദിവ്യച്ചേച്ചി: ഓ, എനിക്ക് അതൊന്നും ഇഷ്ടമല്ല.. അയ്യേ..
ആയില്യ: ചേച്ചി അല്ലെങ്കിൽ തന്നെ നല്ല സെക്സിയാണ്. മോഡേൺ വേഷം നന്നായി ചേരും ചേച്ചിക്ക്. ചേച്ചി ഒന്ന് ട്രൈ ചെയ്യണം.
ഇതൊക്കെ സംസാരിച്ചു ഞങ്ങൾ ഏതാണ്ട് ഉച്ച കഴിഞ്ഞു മൂന്ന് മണിയായപ്പോഴേക്കും ഹോട്ടലിൽ നിന്ന് ഫുഡും കഴിച്ചു ചേച്ചിയുടെ മകനെയും സ്കൂളിൽ നിന്നു വിളിച്ചു വീട്ടിലെത്തി.
വീട്ടിലെത്തി കുറച്ചു നേരം ഞാനും ആയില്യയും റെസ്റ്റ് എടുത്തു. ഞാൻ ആയില്യയുടെ പൊൻകൂന്തലിൽ തലോടിക്കൊണ്ട് അങ്ങനെ കിടന്നു.
ദിവ്യചേച്ചിയെ ആയില്യ എങ്ങനെയാകും കണ്ടിരിക്കുക എന്നാണ് ഞാൻ ആലോചിക്കുന്നത്. അപ്പോൾ തന്നെ ആയില്യ ചോദിച്ചു.
അയില്യ: ആ ദിവ്യ ചേച്ചിയെ ശരിക്കും സമ്മതിക്കണം അല്ലെ ചേട്ടാ..ആരുമില്ലാതെ ഒരു മകനെയും നോക്കി ധൈര്യത്തോടെ ജീവിക്കാൻ അവർ കാണിക്കുന്ന മിടുക്ക്. എന്നെ ശരിക്കും ഒന്നുമല്ലാതാക്കി.
ഞാനൊക്കെ ആണ് ആ സ്ഥാനത്തെങ്കിൽ.. ചിലപ്പോ ജീവിച്ചിരിക്കുമോ എന്ന് തന്നെ സംശയമാ. അവരും എവിടെയെങ്കിലും പോയേനെ.. എന്റെ ഈ ചക്കര അവരെ രക്ഷിച്ചില്ലായിരുന്നു എങ്കിൽ..
ആയില്യ തലയുയർത്തി എന്റെ കവിളിൽ ചുംബിച്ചു.
ഞാൻ: താൻ എന്റെ മനസ്സ് വായിക്കുനുണ്ടോ ആയില്യ. എങ്ങനെ ഇതൊക്കെ പറയാൻ പറ്റുന്നു.. ഞാനും ഇതൊക്കെയാണ് ആലോചിച്ചത്. പക്ഷെ..അവർ..
ആയില്യ: വേണ്ട. എനിക്കറിയാം. എനിക്ക് ചേട്ടന്റെ മനസ്സറിയാം. ആ പാവത്തിനു ചേട്ടനോട് സ്നേഹം പ്രകടിപ്പിക്കാൻ ആ ഒരു വഴിയല്ലേ ഉള്ളു. ചേട്ടൻ മാത്രമല്ല ഏതൊരു ആളും ഇതൊക്കെ തന്നെയല്ലേ ചെയ്യൂ.
