കല്യാണക്കളിയിലെ കുസൃതി 7അടിപൊളി  

ആയില്യ: ഒരു പക്ഷെയും ഇല്ല..ചേട്ടന് ചേച്ചിയോടുള്ള സ്നേഹം എനിക്കറിയാം. അതിലേറെ സ്നേഹം എന്നോടുണ്ടെന്നും എനിക്കറിയാം. ഞാനിതുവരെ എന്റെ വീട്ടുകാരെ പോലെ തന്നെ ആർക്കു വേണ്ടിയും ഒരു നല്ലകാര്യം ചെയ്തിട്ടില്ല. ഇതെങ്കിലും എനിക്ക് ചെയ്യണം ചേട്ടാ.

ഞാൻ: ഉം..ആയില്യ ഒരു കാര്യം പറഞ്ഞതല്ലേ. നമുക്ക് അത് നോക്കാം. നമ്മളെന്തായാലും ഉടനെ പോകുമല്ലോ. നമുക്ക് രണ്ടുപേർക്കും നേരിട്ട് ചെന്ന് പറയാം. അവർക്ക് പക്ഷെ പാസ്‌പോർട്ടൊന്നും ഉണ്ടാവില്ല. എടുപ്പിക്കേണ്ടി വരും.

ആയില്യ: അത് ഒന്നും സാരമില്ല. അവരെയും നമുക്ക് കൊണ്ടുപോകാം. എന്റെ മമ്മി പോലും അറിയണ്ട. പക്ഷെ എന്റെയൊരു ആഗ്രഹത്തിന്..പ്ലീസ്,

ഞാൻ: നമുക്കെന്തായാലും നേരിട്ട് പോയി അവതരിപ്പിക്കാം ആയില്യാ..ഡോണ്ട് വറി.

അയില്യ: ഐ ലവ് യു ഡിയർ.

ആ രാത്രിയുടെ സന്തോഷത്തിരമാലകളിൽ ഞങ്ങൾ അലിഞ്ഞുചേർന്നു.

ബാംഗ്ലൂരിലേക്ക് ഞങ്ങൾ ഈ ആഴ്ച്ച തിരികെ പോവുകയാണ്. അവിടെ ആയില്യയുടെ ബന്ധുക്കളെയെല്ലാം അവരവരുടെ വീടുകളിൽ പോയി കാണണം.

ആയില്യയുടെ ആഗ്രഹം സംസാരിക്കണം. പറ്റിയാൽ ദിവ്യ ചേച്ചിയെയും മകനെയും കൊണ്ട് തായ്‌ലൻഡ് പോകണം. ഇതൊക്കെ നടക്കുമോ ഇല്ലയോ എന്നോർത്തു അവളുടെ ചൂടിൽ ഞാൻ കിടന്നു.

അങ്ങനെ ആ രാത്രി നൽകിയ സുഖലോലുപമായ നിമിഷങ്ങളിൽ നേരം വെളുത്തത് വളരെ പെട്ടെന്നായിരുന്നു.

എന്റെ ബന്ധുക്കളുടെയും സ്വന്തക്കാരുടേയുമൊക്കെ വീടുകൾ കയറിയിറങ്ങലായിരുന്നു അടുത്ത രണ്ടു ദിവസത്തെ ഞങ്ങളുടെ പ്രധാന ജോലി. അതൊരു ചടങ്ങാണല്ലോ, എല്ലാ വീട്ടിലും കയറുകയെന്നതും അവിടെന്നു വെട്ടി വിഴുങ്ങുക എന്നതും.

മൂന്നു ദിവസങ്ങളിൽ ഞങ്ങളേതാണ്ട് ഏഴോളം വീടുകളിൽ പോയി. അങ്ങനെ ശനിയാഴ്ചയാകുന്നു. ഇന്ന് ബാംഗ്ലൂരിലേക്ക് തിരികെ പോകും.

ഇങ്ങോട്ടു വന്നപ്പോൾ കാറെടുക്കാതിരുന്നത് കൊണ്ട് ഞങ്ങൾ ഫ്ളൈറ്റിനാണ് തിരികെ പോയത്. വളരെ ധൃതിപ്പെട്ടു ഞങ്ങൾ ചെന്നത് ദിവ്യചേച്ചിയുടെ വീട്ടിലേക്കാണ്. ആയില്യ പറഞ്ഞകാര്യം പറയുക എന്നതായിരുന്നു ഉദ്ദേശം.

ചേച്ചി ഞങ്ങളെ ചായയും പലഹാരവുമായി സൽക്കരിച്ചു. ചേച്ചി എന്നിൽ നിന്ന് പതിവില്ലാത്ത അകലം പാലിച്ചാണ് പെരുമാറുന്നത്.

ഞാനും ആയില്യയും കാര്യം അവതരിപ്പിച്ചു.

ദിവ്യച്ചേച്ചി: നിങ്ങളെന്താണ് ഈ പറയുന്നത്..തായ്‌ലണ്ടിലേക്കോ..ഞാനോ? കൊള്ളാം നല്ല കഥ.

ആയില്യ: ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞതാണ്, ചേച്ചി. ചേച്ചി കൂടെ വന്നിരുന്നെങ്കിൽ നന്നായേനെ.

ദിവ്യച്ചേച്ചി: എനിക്ക് അതിന്റെ പാസ്പോർട്ടും ഒന്നുമില്ല ആയില്യാ. അതുമല്ല എന്റെ മകൻ..അവനെ ഒരാഴ്ച പിരിഞ്ഞിരിക്കുവാൻ കഴിയില്ല.

ചേച്ചിയുടെ സംസാരത്തിൽ ചേച്ചി എന്നിൽ നിന്ന് അകന്നു പോവുകയാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.

ഞാൻ: അത് സാരമില്ല ചേച്ചി..പാസ്പോർട്ടിന്റെ കാര്യം ഓർത്ത് ചേച്ചി പേടിക്കണ്ട. നമുക്കുടനെ അത് ശരിയാക്കാം. ഇപ്പോഴൊക്കെ കൂടിപ്പോയാൽ അഞ്ചു ദിവസത്തിൽ റെഡിയായി കിട്ടും. പിന്നെ അരവിന്ദിനെ നമുക്ക് കൊണ്ടുപോയാൽ പോരെ..പ്രശ്നം തീർന്നില്ലേ?

ദിവ്യചേച്ചി: അല്ല ഉണ്ണി..എന്താണെങ്കിലും..നിങ്ങളുടെ സ്വകാര്യ യാത്രയല്ലേ അത്. അതിൽ ഞാനും മകനും ഒരു ശല്യമായിട്ടല്ലേ ഉണ്ടാകു.

ഇത് കേട്ടപ്പോൾ ആയില്യ സോഫയിൽ നിന്ന് എഴുന്നേറ്റ് ദിവ്യച്ചേച്ചി ഇരുന്ന സോഫയിൽ പോയി ചേച്ചിയുടെ അടുത്തിരുന്നു. ചേച്ചിയുടെ തോളിലൂടെ കൈ ഇട്ടു.

ആയില്യ: ചേച്ചി എന്താ ഈ പറയുന്നേ. ചേച്ചിയെ ഞങ്ങൾ അങ്ങനെയാണോ കണ്ടിരിക്കുന്നെ.. ഉം? ചേച്ചിയെ ഒരു കാലത്തും ഞങ്ങൾ ഒഴിവാക്കില്ല. എന്നെ അന്യയായി കാണണമെന്നില്ല. ഒരു അനിയത്തിയെപോലെ കണ്ടൂടെ ചേച്ചി? പ്ലീസ്, ചേച്ചി വരണം.

ആയില്യ ദിവ്യ ചേച്ചിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

ദിവ്യച്ചേച്ചി: ശരി. മോളുടെ ആഗ്രഹം പോലെ..നടക്കട്ടെ. ഞാൻ വരാം.

ഞങ്ങൾ രണ്ടുപേരും സന്തോഷത്തോടെ വീട്ടിലേക്ക് പോയി.

ആയില്യയെ ആദ്യമായി ഞാൻ പ്രാപിച്ച വീടിന്റെ കവാടം ഒരു ഭാര്യയുടെ അവകാശത്തോടെ അവൾ തുറന്നു കയറി. (എന്റെ ബോസ് ഹേമ മാഡം – ഭാഗം 3).

Updated: November 2, 2026 — 2:02 pm

Leave a Reply

Your email address will not be published. Required fields are marked *