ഞാൻ അവളെ എന്തൊക്കെയോ ചെയ്തു, അവളെന്നേയും. അങ്ങനെ ഉറക്കത്തിലേക്ക് വീണു നേരം വെളുക്കുമ്പോൾ ഞാൻ മാത്രമാണ് കട്ടിലിൽ ഉണ്ടായിരുന്നത്.
അന്ന് രാത്രിത്തെ അവളുടെ മുല്ലപ്പൂവും മറ്റും കട്ടിലിൽ ചിതറിക്കിടക്കുന്നു.
ഞാൻ എഴുന്നേൽക്കുമ്പോൾ കാണുന്നത് വീട്ടിൽ ഇടുന്ന ചുരിദാർ ധരിച്ചു കുളിച്ചു സുന്ദരിയായി എന്നെ നോക്കി കട്ടിലിനരികിൽ ഇരിക്കുന്ന ആയില്യയെ ആണ്.
ആയില്യ: ഗുഡ് മോണിങ്.
ഞാൻ: ആഹാ..ഇതെന്താ ഇത്..ആളാകെ മാറിയല്ലോ?
അവൾ ഒരു ചിരിയാണ് അതിനു മറുപടി തന്നത്.
ആയില്യ: നമ്മുടെ കല്യാണത്തിന്റെ ഫോട്ടോസുള്ള ലാപ്ടോപ്പ് ഫോട്ടോഗ്രാഫർ കൊണ്ടുവന്നു തന്നു.
ഞാൻ: ആഹാ, അതു കൊള്ളാല്ലൊ. കേരളത്തിന്റെ വിവാഹ ചരിത്രത്തിൽ ആദ്യമായിട്ട് ആയിരിക്കും കല്യാണ പിറ്റേന്ന് തന്നെ എടുത്ത ഫോട്ടോസ് എല്ലാം കിട്ടുന്നത്.
ആയില്യ ലാപ്ടോപ് എടുക്കാൻ ഹാളിലേക്ക് നടക്കുമ്പോൾ അവൾ അല്പം ശ്രമപ്പെട്ടു നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ: എന്ത് പറ്റി? എന്തെങ്കിലും പ്രശ്നമുണ്ടോ?
ആയില്യ: ഇതിന്നലെ രാത്രി സംഭവിച്ചതാ..എല്ലാം വരുത്തിവെച്ചിട്ടു ചോദിക്കുകയാ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്..ദുഷ്ടൻ.
ഞാൻ: ഓ.. ഓ..മനസിലായി.
ഞാനും ആയില്യയും ചേർന്ന് ലാപ്ടോപ്പിൽ എല്ലാ ഫോട്ടോസും കണ്ടു. അതിൽ ഒരു ഫോട്ടോ മാത്രം എന്റെ ഉള്ളിൽ ഉടക്കി.
അതിൽ ഞാനും ആയില്യയും ദിവ്യ ചേച്ചിയും ആയില്യയുടെ അമ്മ ഹേമയും ഓഫീസിലെ രേഖയും ഉണ്ടായിരുന്നു. അതായത് ആ ഫോട്ടോയിൽ ഉള്ളതെല്ലാം ഞാൻ കളിച്ച സ്ത്രീ ജനങ്ങൾ മാത്രം.
ഞാനും എന്റെ മടിയിൽ അവളും ഒരുമിച്ചിരുന്നു ഫോട്ടോകൾ നോക്കി കൊണ്ടിരിക്കുമ്പോൾ അതാ വരുന്നു ദിവ്യചേച്ചിയുടെ കോൾ.
അങ്ങനെ ദിവ്യചേച്ചിയുടെ കോൾ വന്നപ്പോൾ ഞാൻ ആയില്യയെ നോക്കി. അവൾ ഒന്നും പറഞ്ഞില്ല. ഞാൻ ഫോണെടുത്തു.
ചേച്ചിയും മകനും ബാംഗ്ലൂരിലേക്ക് തിരികെ പോകുകയാണെന്നും മകന്റെ ക്ലാസ്സ് രണ്ടു ദിവസമായി മുടങ്ങിയിരിക്കുകയാണെന്നും പറഞ്ഞു.
അവരുടെ റിട്ടേൺ ഫ്ളൈറ്റിന്റെ ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തു കൊടുത്തു. ദിവ്യച്ചേച്ചി ആദ്യമായിട്ടാണ് മറ്റാരും ഒപ്പമില്ലാതെ ഫ്ളൈറ്റിൽ പോകുന്നത്.
അന്നത്തെ ദിവസം ഞാനും ആയില്യയും പുറത്തൊന്നും അധികം പോയില്ല. ഞങ്ങളെ കാണാൻ ചില ബന്ധുക്കളൊക്കെ വന്നുപോയി. മധുരം കഴിച്ചു മത്തടിച്ചു.
അന്ന് രാത്രി കിടക്കാൻ നേരമായിരിക്കുന്നു. ആയില്യ രാത്രി കുളി കഴിഞ്ഞു ധരിച്ചത് ഒരു നൈറ്റ് സ്ലീവ് ഡ്രസ്സ് ആണ്. നടുവിൽ ഒരു കെട്ടുള്ളത് എളുപ്പത്തിൽ അഴിച്ചു കളയാവുന്ന വിധത്തിൽ കെട്ടിയതും.
അന്ന് ഏതാണ്ട് പത്തു മണിയോടെ ഞങ്ങൾ റൂമടച്ചു കിടക്കാൻ തയ്യാറെടുത്തു. അവൾ കട്ടിലിൽ എന്റെ അടുത്ത് വന്നിരുന്നു.
ആയില്യ: ഏട്ടന് ഓർമ്മയുണ്ടോ നമ്മൾ അന്ന് മൈസൂർ റൂട്ടിൽ നിന്ന് കൊടും മഴയത്ത് ബൈക്കിൽ വന്നത്?
ഞാൻ: പിന്നെ..മറക്കാൻ പറ്റുമോ അത്..
ആയില്യ: ഞാൻ ദിവ്യ ചേച്ചിയെ ഇഷ്ടപ്പെടില്ല എന്ന് പേടിയുണ്ടോ ഏട്ടന്? അങ്ങനെയൊന്നുമില്ല, കേട്ടോ. അവരെ എന്റെയൊരു ചേച്ചിയെപ്പോലെയെ ഞാൻ കണ്ടിട്ടുള്ളു. ആ, അത് പോട്ടെ. അന്ന് ആ മഴയത്ത് വില്ലയിൽ എത്തിയിട്ട് എന്താ നടന്നതെന്ന് ഓർമ്മയുണ്ടോ?
അവളെന്റെ തോളിൽ കൈവെച്ചിരുന്നു.
ഞാൻ: ഉവ്വ്..അതൊരു ഒന്നൊന്നര ദിവസമായിരുന്നു. നമുക്ക് അതുപോലെ ഇനിയൊരു ദിവസം വേണ്ടേ..
ആയില്യ: ഹണിമൂണാണോ ഉദ്ദേശിച്ചത്?
ഞാൻ: അതെ..എന്തെങ്കിലും പ്ലാൻ ഉണ്ടോ?
ആയില്യ: എന്റെ മമ്മി അത് റെഡി ആക്കുന്നുണ്ട്. തായ്ലന്റിൽ..
ഞാൻ: നമ്മുടെ ഹണിമൂണിന് ഹേമ മാഡം എന്തിനാണ്?
അവളെന്റെ കവിളിൽ തട്ടി.
ആയില്യ: ഛീ..ദുഷ്ടാ..മമ്മി വരില്ല. മമ്മി അവിടുത്തെ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്യും എന്നാണ് പറഞ്ഞത്.
ഞാൻ: ഉം..ആയില്യ ഇതെങ്ങോട്ടാ നീങ്ങി നീങ്ങി വരുന്നത്..
ആയില്യ: ദാ, ഇങ്ങോട്ട്..
എന്റെ നെഞ്ചിലേക്ക് തലകൊണ്ട് ഉന്തി അവൾ എന്നെ കട്ടിലിലേക്ക് തള്ളിയിട്ടു. എന്റെ മേൽ അവളും വീണു. എന്റെ മേൽ കിടന്നുകൊണ്ട് ഞങ്ങൾ മുഖാമുഖം നോക്കി.
