ആയില്യ: എന്റമ്മോ..എങ്ങനെയുണ്ട് ഏട്ടാ?
ഞാൻ: ഒന്നും പറയാനില്ല.
ചേച്ചി ആയില്യയെ തന്നെ നോക്കുകയായിരുന്നു.
ആയില്യ: ഇതുകൂടാതെ അഞ്ചു ജോഡി ഡ്രസ്സ് വേറെ വാങ്ങി.
ചേച്ചി ടീ-ഷർട്ട് ഇല്ലാതെ ബ്രായും ജീൻസുമായി ഞങ്ങളുടെ അടുത്തുവന്നു. ഞാനും ആയില്യയും നിൽക്കുന്നതിന് മുഖാമുഖം നിന്നു.
ദിവ്യച്ചേച്ചി: ഉണ്ണികുട്ടാ..ഈ കൊച്ചുണ്ടല്ലോ. ഇതാണ് ഉണ്ണിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഈ പെണ്ണ്. എന്നെ സ്നേഹം കൊണ്ട് തോല്പിക്കുകയാണ്. എന്താ മോളെ ഞാൻ നിനക്ക് പകരം തരിക.
ആയില്യ: എനിക്കൊന്നും വേണ്ട, ചേച്ചി. എനിക്ക് ചേച്ചിയുടെ മനസ്സിൽ ഒരു സ്‌ഥാനം മാത്രം തന്നാൽ മതി.
ചേച്ചി കരഞ്ഞുകൊണ്ട് ആയില്യയെ കെട്ടിപിടിച്ചു. എനിക്കും ഏതെല്ലാമോ അനുഭൂതി ഉണ്ടായി. ഇതെന്ത് ബന്ധമാണ് എന്ന പോലെ. പക്ഷെ ആ സമയം മനസ്സിനെ നിയന്ത്രിക്കാൻ ആകാതെ ഞാൻ രണ്ടുപേരുടെ പുറത്തും കൈവെച്ചു അൽപ്പനേരം നിന്നുപോയി. ഇന്നുമുതൽ ദിവ്യച്ചേച്ചി എന്റെ വീട്ടിലെ ഒരംഗം ആയിക്കഴിഞ്ഞു.
പിറ്റേന്ന് എനിക്ക് ഓഫീസ് കാര്യങ്ങൾ നോക്കാൻ ഉണ്ടായതുകൊണ്ട് ഞാൻ തിരക്കുകളിൽ മുഴുകി. ഞാൻ ഉച്ചയ്ക്ക് തിരികെ എത്തിയപ്പോഴേക്കും ചേച്ചിയുടെ പാസ്പോർട്ട് വന്നിരുന്നു.
ചേച്ചിയും ആയില്യയും ചേർന്ന് എനിക്ക് ഭക്ഷണം തയ്യാറാക്കിയിരുന്നു. അതും കഴിച്ചു പുറത്തിറങ്ങിയപ്പോഴാണ് ചേച്ചിയുടെ വീട്ടിൽ ചേച്ചിയുടെ ബന്ധുക്കൾ വന്നത് കണ്ടത്.
ഈ ശനിയാഴ്ച ഞങ്ങൾ തായ്‌ലൻഡ്ലേക്ക് പറക്കുകയാണ്. അഞ്ചു ദിവസത്തേക്ക് ഒരു അടിച്ചു പൊളി. ചേച്ചിയുടെ മകനെ ഇവർ നോക്കിക്കൊള്ളാമെന്ന് പറഞാണു ഇവർ വന്നിരിക്കുന്നത്.
പിന്നീടങ്ങോട്ട് എല്ലാം ധ്രുതഗതിയിലായിരുന്നു.
ശനിയാഴ്ച രാവിലെയായത് വളരെ പെട്ടെന്നായിരുന്നു. അന്ന് രാത്രിയാണ് വിമാനം, ബിസിനസ് ക്ലാസ് ടിക്കറ്റാണ്.
ഞാനും ആയില്യയും ചേച്ചിയും വീട്ടിൽ നിന്ന് ഉച്ചയോടെ ഇറങ്ങി. ചേച്ചി മകനോട് യാത്ര പറയുമ്പോൾ അൽപം വിഷമിച്ചിരുന്നു, എന്നാലും അവൻ സുരക്ഷിതരുടെ കൈകളിലാണെന്ന് ചേച്ചി ആശ്വസിച്ചു.
ഇതുകൂടാതെ എന്റെയൊരു ആശ്വാസത്തിനായി ഞാൻ ആ വീടിന്റെ നാലുഭാഗത്തും സീസീറ്റീവീ വിത്ത് അലാറവും സ്‌ഥാപിച്ചിരുന്നു.
ആയില്യയുടെ കുറച്ചു സ്വർണ്ണം കൂടി എന്റെയും ചേച്ചിയുടെയും വീട്ടിൽ ഇരിപ്പുണ്ട് അതു കൊണ്ടു കൂടിയാണ് ഇത്.
അങ്ങനെ ചേച്ചി ചുരിദാർ ധരിച്ചു എയർപോർട്ടിലേക്ക് പുറപ്പെട്ടെങ്കിലും ചെക്ക് ഇൻ നടപടിക്ക് ശേഷം ആയില്യ വാങ്ങിയ പക്കാ മോഡേൺ വേഷം അണിഞ്ഞു. നല്ല ഒരു ക്രീം കളർ ഷർട്ടും ത്രീഫോർത് ജീൻസും.
ആയില്യ ആണെങ്കിൽ ഒരു കറുത്ത ടീ-ഷർട്ടും ക്രീം ത്രീഫോർത്തും. ഇതിനിടയിൽ ഞാൻ മാത്രമാണ് ഷർട്ടും പാന്റും ധരിച്ച ഒരു ഓൾഡ്. ഹഹ. ചേച്ചിയെ എയർപോർട്ടിലെ സ്പായിൽ നിന്ന് എന്തൊക്കെയോ മെയ്ക്കപ്പ് കൂടി ആയില്യ ചെയ്യിച്ചു. അപ്പോൾ ചേച്ചി അതിസുന്ദരിയായി.
മകനുമായി വിഡിയോ കോൾ ചെയ്ത ശേഷം ഞങ്ങൾ ഫ്‌ളൈറ്റിൽ കയറി. എനിക്കും ആയില്യക്കും ചേച്ചിക്കും അടുത്തടുത്താണ് സീറ്റ് കിട്ടിയത്.
അങ്ങനെ ഒന്നുമില്ലാതെ ഏതെങ്കിലും ഒരു ഇരുട്ടിൽ തീർന്നു പോകുമായിരുന്ന ദിവ്യച്ചേച്ചി ഇതാ ബിസിനസ്സ് ക്ലാസ് ഫ്‌ളൈറ്റിൽ തായ്‌ലണ്ടിലേക്ക്. അതും എന്റെയും ഭാര്യയുടെയും ഒപ്പം.
ആയില്യ വളരെ കോപ്പറേറ്റീവ് ആയിരുന്നു. എനിക്ക് അവളെ പിരിയാൻ സാധിക്കില്ല ഒരിക്കലും. ഞാൻ ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്ത ശേഷം ലൈറ്റ് ഓഫ് ആയപ്പോൾ ചേച്ചിയെയും ആയില്യയെയും കവിളിൽ ചുംബിച്ചു.
അങ്ങനെ സന്തോഷത്തേരിൽ ഏറി ഞങ്ങൾ തായ്‌ലാന്റിലേക്ക്.
ബിസിനസ്സ് ക്‌ളാസ് ഫ്ളൈറ്റിന്റെ സുഖയാത്രയിൽ ഞങ്ങൾ തായ്‌ലൻഡ് മണ്ണിൽ പറന്നിറങ്ങി. നമ്മുടെ നാട്ടിലെക്കാൾ ഏകദേശം രണ്ടു മണിക്കൂർ മുന്നെയാണ് തായ്‌ലാൻഡിന്റെ സമയം.
അവിടുത്തെ സമയം രാവിലെ പത്തിന് ഞങ്ങൾ ഹോട്ടലിൽ എത്തി. ആകെ ക്കൂടി ഒരു പുതിയ ലോകം, ഞാനും ദിവ്യചേച്ചിയും ആദ്യമായിട്ടാണ് മറ്റൊരു രാജ്യത്ത് പോകുന്നത്. ആയില്യ ഇതിനുമുൻപ് ഗൾഫു രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
