Forgiven – 7 24

Forgiven 7

Author : Villi Bheeman | Previous Part


 

എന്റെ ഈ കഥയെ സപ്പോർട് ചെയുന്ന എല്ലവരോടും സ്‌നേഹം.♥️

 

ഇനി ഒരിക്കലും പിരിയില്ലയെന്നു രണ്ടും പേർക്കും അറിയാമായിരുന്നു…

 

മേഘയും സേതുവും ബാഗ് എടുത്തു പുറത്തേക്കുയിറങ്ങി.

 

മീനാക്ഷിയും സ്‌നേഹയും അവരെ കാത്തു ഹാളിൽ നിന്നിരുന്നു..

 

“രണ്ടും പോകുന്നത് ഓക്കേ കൊള്ളാം,ഇതു പോലെ തന്നെ തിരിച്ചു വന്നോണം “..മനസ്സിലെ സങ്കടം മുഖത്തും കാണിക്കാതെ മീനാക്ഷി പറഞ്ഞു…

 

“ഞങ്ങൾ പോയിട്ട് വരാം അമ്മേ “..സേതു മീനാക്ഷിയുടെ കൈയിൽ പിടിച്ചു പുറത്തേക്കു നടന്നു.സ്‌നേഹയും കൊണ്ട് മേഘയും അവരുടെ പുറകെ നടന്നു..

 

സത്യൻ അങ്ങോട്ട് വന്നതുമില്ല..

 

സേതു കാറിൽ കയറി.സ്‌നേഹയോട് എന്തോ രഹസ്യം പറഞ്ഞു മേഘയും അവന്റെ പുറകെ കാറിൽ കയറി..

 

എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും സ്‌നേഹക്കും

 

ഒരു നിരസം അവനോട് ഉണ്ടായിരുന്നു.

 

അമ്മയോട് ഒന്നുകൂടെ പറഞ്ഞു സേതു കാർ മുന്നോട്ട് എടുത്തു..

 

കാർ കുറച്ചു ദുരം പിന്നിട്ടും പരസ്പരം ഒന്നും സംസാരിച്ചു ഇല്ലെങ്കിലും സേതുവിന്റെ ഇടതു കൈയുടെ മുകളിൽ ആയിരുന്നു ടീച്ചറിന്റെ കൈ..

 

“അതെ “.മേഘ അവനെ വിളിച്ചു..

 

“മ്മ് “സേതു ഒന്നും മൂളി അവളെ നോക്കി.

 

“എന്നോട് പറഞ്ഞുയില്ലേ ഡാഷ് മാത്രം

 

തുറന്നു നോക്കരുതെന്നു”..

 

മേഘയെ നോക്കി ഒന്നും ചിരിച്ചു സേതു കാർ ഒതുക്കി നിർത്തി..

 

പെട്ടെന്ന് കാർ നിർത്തിയപ്പോൾ മേഘയും അവനെ നോക്കി.ഹെവെയിലാണ് കാർ.

 

അടുത്ത നിമിഷം മേഘയുടെ നേരെ സേതു ചെന്നു. തന്നെ കിസ്സ് ചെയ്യാൻ ആയിരിക്കും എന്നു കരുതി ഒരു പുഞ്ചിരിയോടെ അവൾ കണ്ണുകൾ അടച്ചു..

 

പക്ഷേ സേതു അവളുടെ പ്രവർത്തി കണ്ടും

 

ചിരിയടക്കി ഡാഷ് തുറന്നു ഒരു സാധനം എടുത്തു അവളുടെ കൈയിൽ വെച്ച് കൊടുത്തു..

 

ചുംബനം പ്രേതിഷിച്ചു കണ്ണുകൾ അടച്ച ടീച്ചറും കൈയിൽ ഭാരം അനുഭവപെട്ടപ്പോൾ കണ്ണ് തുറന്നു കൈയിലേക്കും നോക്കി.കൈയിൽ ഇരിക്കുന്ന തോക്ക് കണ്ടു അവൾ ഒരു നിമിഷം ഞെട്ടി.

 

സേതു അവളുടെ കൈയിൽ നിന്നും തോക്ക് മേടിച്ചു..മേഘ ശ്വസം ഒന്നും വലിച്ചു വിട്ടു ദേഷ്യത്തിൽ അവനെയൊന്നു നോക്കി..

 

“ഈ സാധനം ഇതിന്റെ അകത്തും കിടന്നപ്പോളാണോ ഞാൻ നാട് മുഴുവൻ കാർ ഓടിച്ചു നടന്നതും “.അവനെ ദേഷ്യത്തിൽ നോക്കി അവൾ മുഖം തിരിച്ചുയിരുന്നു..

 

“സോറി.വീട്ടിൽ ആയുധം കേറ്റാൻ അച്ഛൻ സമ്മതിക്കില്ല “.മേഘയുടെ താടിയിൽ പിടിച്ചു അവന്റെ നേരെ പിടിച്ചു സേതു പറഞ്ഞു..

 

മേഘ അവന്റെ മുഖത്തെക്കും ദേഷ്യത്തിൽ തന്നെ നോക്കി..

 

സേതുവിന്റെ മുഖത്തു സന്തോഷം തന്നെയായിരുന്നു..

 

“ഈ ഗൺ കൈയിൽ വെച്ചാൽ പോലിസ് പിടിക്കില്ലേ “.മേഘ അല്പം പേടിയോടെയാണ് ചോദിച്ചതും..

 

“ലൈസൻസ് ഉള്ളതാണ് “..സേതു തോക്ക് എടുത്തു ഡാഷിൽ തിരിച്ചുവെച്ചു..

 

“ഇനി പോയാലോ “. അവളോട് ചോദിച്ചു സേതു കാർ മുന്നോട്ട് എടുത്തു..

 

“അതെ “.മേഘ വീണ്ടും അവനെ വിളിച്ചു..

 

“ഇനിയെന്താ ടീച്ചർക്കും അറിയണ്ടേ “..ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു അവൻ ചോദിച്ചു..

 

“അനുവിനെ വീണ്ടും കണ്ടുയിരുന്നെങ്കിലോ “.മേഘ സേതുവിന്റെ മുഖത്തെക്കും തന്നെ ഉറ്റുനോക്കി..

 

പക്ഷേ അവന്റെ മുഖത്തും ഭാവ വ്യത്യാസങ്ങൾ ഒന്നു ഉണ്ടായില്ല..

 

“ഞങ്ങൾ എങ്ങോട് എങ്കിലും പോയെന്നെ “.

 

കാർ വീണ്ടും മുന്നോട്ട് നീങ്ങി കൊണ്ടുയിരുന്നു..

 

അനുവിനെ കുറച്ചു സേതുവിനോട് ചോദിച്ചു കഴിഞ്ഞു മേഘയും സൈലന്റ് ആയിരുന്നു…

 

രണ്ടുപേരുടെയും രക്ഷകും എത്തിയതും നിഷയുടെ കോൾ ആയിരുന്നു..

 

സേതു കോൾ എടുത്തു..

 

“സേതുയെട്ടാ സുഖമാണോ “..അവിടെന്നു എന്നെ ഒന്നാക്കിയാ പോലെയായിരുന്നു അവളുടെ ചോദ്യം..

 

“സുഖം തന്നെ”.അവൾ ചോദിച്ച ടോണിൽ സേതു തിരിച്ചു പറഞ്ഞു..

 

“നമ്മടെ ആളെ കിട്ടിട്ടുണ്ട് “..

Updated: July 14, 2026 — 2:15 pm

Leave a Reply

Your email address will not be published. Required fields are marked *