Forgiven – 7 24

 

എല്ലാം കഴിഞ്ഞു ആദി അടുത്ത ceo ആകണമെന്നു ശേഖരനെ കൊണ്ട് തന്നെ പറയിക്കാൻ ആയിരുന്നു നന്ദകുമാറിന്റെ പ്ലാൻ.രണ്ടും ദിവസമുണ്ട് ബോർഡ് മീറ്റിംഗിന് അജുവിനു കിരണിനും അപകടം പറ്റാൻ പാടുയില്ലായിരുന്നു..

 

ആന്റോ പറഞ്ഞു നിർത്തി..

 

“തടിയാ എല്ലാം റെക്കോർഡ് അല്ലെ “..എല്ലാം കേട്ടുകഴിഞ്ഞാപോൾ സേതു പുറകിലേക്ക് നോക്കി ചോദിച്ചു..

 

“എല്ലാം ഒക്കെയാണ് “.അഖിൽ എന്നു പേരുള്ള കുട്ടുകാർ തടിയൻ എന്നു വിളിക്കും.അവൻ മറുപടി പറഞ്ഞു..

 

“നീ സത്യം പറഞ്ഞു ഞങ്ങൾ നിന്നെ പോലീസിന് കൊടുക്കാൻ പോകുവാ “.സേതു ആന്റോയോട് പറഞ്ഞു..

 

“അല്ലഡാ സേതു.എന്ത് ആയാലും ഇവന്റെ ഒരു കാല് മുറിച്ചു കളയണം.എന്തിനാ ജയിലിലെ പോലിസ്കാർക്കും ഒരു ഭാരമായിട്ട് “.റിജോ..

 

സേവി അന്റോയുടെ വെടികൊണ്ട് കാല്മുട്ടിൽ ഒന്നും നോക്കി തന്റെ കുട്ടുകാരെ നോക്കിയൊന്നു ചിരിച്ചു ചോര കട്ടപ്പിടിച്ച മുട്ടിൽ അമക്കി ഞെക്കി..

 

“ആ…”ആന്റോ വാ തുറന്നു നിലവിളിച്ചുപോയിരുന്നു..

 

അന്റോയുടെ നിലവിളികേട്ട് എല്ലാവരും പൊട്ടിച്ചൊരിക്കാൻ തുടങ്ങി..

 

അപ്പോളാണ് അന്റോക്ക് താൻ ചെയ്ത അബദ്ധം മനസിലായതും.

 

“ഞങ്ങളുടെ കൈയിൽ കിട്ടായാൽ പാലിക്കണ്ടേ നിയമം നീ തെറ്റിച്ചു ആന്റോ “.

 

സേവി ആന്റോയുടെ വായിലേക്കു തോക്ക് വെച്ചു..

 

സേതു തിരിച്ചു നടന്നു.

 

സേതു കാർ സ്റ്റാർട്ട്‌ ചെയ്ത പുറകെ ഒരു വെടിയോച്ച അവൻ കേട്ടും…

 

സേതു തിരിച്ചു തറവാട്ടിൽ എത്തിയപ്പോൾ സമയം രാത്രി 9 മണിയോട് അടുത്തുയിരുന്നു.ആളുകൾ ഒഴിഞ്ഞു സമയമില്ലാതെ മംഗലതും തറവാടിന്റെ മുറ്റം അനക്കമില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ അവന്റെ മനസിലും ചെറിയ വിഷമം തോന്നി.

 

തറവാടിന്റെ സൈഡിലെ ഔട്ട്‌ഹൌസിൽ നിന്ന രവിയേട്ടനെ കൈഉയർത്തി കാണിച്ചു സേതു അകത്തേക്കും നടന്നു.

 

ലീവിങ് റൂമിൽ ദേവിക്ക ആര്യനുമായി tvകണ്ടുയിരിക്കുയായിരുന്നു.സേതുവിനെ കണ്ടു ദേവു ഒന്നും ചിരിച്ചു ഫുഡ്‌ കഴിക്കാൻ എടുക്കട്ടേയെന്നു കൈകൊണ്ട് ആക്ഷൻ കാണിച്ചു.ഇപ്പോൾ വരാം എന്നു പറഞ്ഞു ഞാൻ ശേഖരൻ മാമ്മന്റെ റൂമിലേക്ക് പോയി.

 

അനിതഅമ്മായി അടുക്കളയിൽ ആയിരിക്കണം.

 

വർഷങ്ങൾ എത്ര കഴിഞ്ഞാലും മാറാത്ത ശീലം ശേഖരൻ കമ്പനി ഫയലുകൾ നോക്കികൊണ്ട്യിരിക്കുന്നു വലതും കൈയുടെ വിരലിന്റെ ഇടയിൽ ഒരു കത്തിച്ച സിഗരറ്റ് ഉണ്ടാകും.

 

സേതു റൂമിലേക്ക് കയറി വാതിലാടച്ചു.

 

ശേഖരൻ ഫയൽ അടച്ചുവെച്ചു അവനെനോക്കി..

 

“നിന്റെ ആദ്യതെ ദിവസം എങ്ങെനെയുണ്ടായിരുന്നു “. ഗൗരവത്തോടെയാണ് ശേഖരൻ ചോദിച്ചതും.

 

“ആരെയാണ് മാമൻ ceo ആകാൻ തീരുമാനിച്ചിയിരിക്കുന്നത് “.മറുപടി പറയാതെ സേതുവും കാര്യമായി തന്നെ തിരിച്ചു ചോദിച്ചു..

 

ശേഖരൻ ഒരു നിമിഷം ആലോചിച്ചു.

 

“ആദി”..

 

ശേഖരന്റെ മറുപടികേട്ടു സേതു ഒന്നും ചിരിച്ചു..

 

“മാമ്മ,അവൻ എന്റെ കൈകൊണ്ട് തീരും “.

 

സേതുവിന്റെ മറുപടികേട്ട് ശേഖരൻ ഒന്നും ഞെട്ടി..

 

“എന്താ മോനെ നീ പറയുന്നേ “.ശേഖരൻ കസേരയിൽ നിന്ന് എഴുന്നേക്കാൻ ഒരുങ്ങി..

 

സേതു ശേഖരന്റെ ആരുകിലേക്കും നിന്നും

 

അയാളുടെ കൈയിൽ പിടിച്ചു കസേരയിൽ തന്നെയിരുത്തി..

 

പേടിയോടെ സേതുവിന്റെ മുഖത്തെക്കും

 

ശേഖരൻ നോക്കിയിരുന്നു..

 

സേതു കൈകൾ പിൻവലിച്ചപ്പോൾ ശേഖരൻ കസേരയിലെ ചാരിയിരുന്നുകൊണ്ട് ചോദിച്ചു.”അനുമോളുടെ മരണമായി ആദിക്ക് എന്തെങ്കിലും ബന്ധമുണ്ടോ “..

 

സേതു മറുപടി പറഞ്ഞില്ല അതിൽ നിന്നും ശേഖരനും കാര്യങ്ങൾ മനസിലായിരുന്നു..

 

“ബോർഡ് മീറ്റിംഗിന് മുന്നേ നിനക്കു ഇനി എന്തെക്കോ ആവിശ്യമുണ്ട് “.പഴയപോലെ ഗൗരവത്തിൽ തന്നെ ശേഖരൻ ചോദിച്ചു..

 

“കമ്പനിയിൽ പുറത്തുനിന്നും ഷെയറുള്ള പത്തുപേരുമായി ഒരു മീറ്റിങ്.ഞാൻ ഒറ്റക്കും പോകും എന്റെ ആവിശ്യം ഞാൻ അവരോട് സംസാരിക്കും.എന്റെ ഓഫാർ അവർക്കും സമ്മതം അല്ലെങ്കിൽ അവരുടെ ഷെയർ മുഴുവൻ ss കമ്പനി വാങ്ങും”.

Updated: July 14, 2026 — 2:15 pm

Leave a Reply

Your email address will not be published. Required fields are marked *