സാത്താൻ സത്യനും ഒരു നിമിഷം പോലും വേണ്ടയായിരുന്നു നിന്നെ പോലീസിന്റെ കൈയിൽ നിന്നും രക്ഷപെടുത്താൻ.അടുത്ത ലക്ഷം സത്യൻ ആയിരുന്നു ആദിയുടെ.പക്ഷേ അപ്പോളേക്കും സത്യൻ നാട്ടിൽ നിന്നുപോയിരുന്നു. അനിതയെ വരെ ആദി അവന്റെ ലക്ഷ്യംത്തിനുവേണ്ടി യൂസ് ചെയ്തു.സ്വന്തം അമ്മ മുന്നിൽ മരിക്കാൻ നിൽക്കുബോൾ അനുവിന് കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലായിരുന്നു.
കല്യാണം ഭംഗിയായി നടന്നു നന്ദകുമാറിന്റെ അവസാനം പ്ലാൻ പക്ഷേ പൊളിഞ്ഞു.കിരണിനെ രാജയുടെ ആളുകളെ കൊണ്ട് തല്ലി കിടപ്പിൽ ആകുക.അനുവിന് അവനോടുള്ള ദേഷ്യം മാറി സ്‌നേഹം ഉണ്ടാക്കിയെടുക്കാൻ ആയിരുന്നു.നീയും രാജയും തമ്മിലുള്ള ഡീൽ വെച്ച് നന്ദകുമാർ വീണ്ടും കളിച്ചു.നീ അനുവിന്റെ കഴുത്തിൽ ഇട്ടുകൊടുത്ത മാല കാർത്തിക വഴി മോഷ്ടിച്ചു. അങ്ങനെയാണ് നിന്റെ കൈയിൽ മാല തിരിച്ചു വന്നതും.
നന്ദകുമാർ വിചാരിച്ചതും മുഴുവൻ ഒറ്റ നിമിഷം കൊണ്ട് തകർത്തു കളഞ്ഞു അനു.അവളുടെ മുന്നിൽ വെച്ച് സേതു ഒരുത്തനെ കൊന്നാലും സേതു ഞാൻ കൊന്നില്ല എന്നു പറഞ്ഞാൽ വിശ്വാസിക്കുന്ന അനുവിന്റെ മുന്നിൽ നിന്നെ ഒരു കുറ്റക്കാരനാകാൻ നന്ദകുമാറിന് കഴിഞ്ഞുയില്ല.
ഒരു ഫോൺ കോൾ മതിയായിരുന്നു അനുവിനു നിന്നെ എല്ലാം അറിക്കാൻ ഒരു പെണ്ണ് കുഞ്ഞിന്റെ ജീവിതം വെച്ചാണ് പിന്നീട് നന്ദകുമാർ വീണ്ടും കളിച്ചതും.
ഒരു കോടി ഒരു കൊടുത്തു നിന്റെ അച്ഛനെ വിലക്കുയെടുത്തും അനു ആരുടെയോ കൂടെ
പോയി ഉണ്ടയാ കൊച്ചാണ് അമ്മുയെന്നു പറഞ്ഞു വിശ്വാസിപ്പിച്ചു.
പക്ഷേ നീ രാജാകും ശശിധരനും ചെയ്യതും കൊടുത്ത ജോലിക്കൊണ്ട് നിന്നെ ചതിക്കാൻ കൂടെ നിന്നവർക്കും എല്ലാം സത്യവും അറിഞ്ഞിട്ടും നിന്നോട് പറയാതെ നിന്നവർക്കു പണികിട്ടി.
രണ്ടും കമ്പനിയും നഷ്ടത്തിലായി.
നന്ദകുമാർ ബാംഗ്ലൂരിലേക്കും തിരിച്ചു പോകേണ്ട അവസ്ഥയും ഉണ്ടായി.
എല്ലാം ശെരിയായി വന്നപ്പോൾ അജുവിന്റെ ഐഡിയാ മറ്റൊരു കമ്പനിയിൽ മറിച്ചുകൊടുത്തു ആദി അജുവിനെ വീണ്ടും ചതിച്ചു.
അനുവിനെ കൊല്ലാൻ തന്നെയായിരുന്നു നന്ദകുമാറിന്റെ പ്ലാൻ കാർത്തികിയെ കൊണ്ട് സ്വന്തം വീട്ടിൽ കൊണ്ടുവരിക.അനുവിനെ ശ്വസം മുടിച്ചാണ് കൊന്നതും കിരണിന്റെ കാറിലാണ് അനുവിന്റെ ബോഡി ശേഖരന്റെ ഗസ്റ്റ്ഹൌസിൽ എത്തിക്കുന്നത്. രണ്ടാമത്തെ നിലയിൽ നിന്നും താഴെക്ക് എടുത്തു ഇടുക്കുയായിരുന്നു.അനുവിനെ കൊന്നിട്ടും നന്ദകുമാർ നിർത്തില്ല അമ്മുമോളെ ആ വീട്ടിൽ മുഴുവൻ ഓടി കളിപ്പിച്ചു ആരോടും അടുക്കാത്ത അമ്മു ആ വീടു മുഴുവൻ കരഞ്ഞോണ്ട് ഓടി നന്ദകുമാർ ഒരു ഭ്രാന്തനെ പോലെ പുറകെയും..അത്രയും നാൾ അവന്റെ എല്ലാം കൊള്ളരുത് കൂട്ടുനിന്ന എനിക്കും പോലും അതു കണ്ടും നില്കാൻ തോന്നിയില്ല..
മദ്യലഹരിയിൽ ആയിരുന്ന കിരണിനെ മരിച്ചു കിടക്കുന്ന അനുവിന്റെ ഒപ്പം കുറെ സമയം കിടത്തി.പോലിസ്കാരുടെ നോട്ടത്തിൽ ഒരു കുടുംബം അവിടെ സന്തോഷമായി ചിലവഴിച്ചതായി തെളിവുകൾ നന്ദകുമാർ ഉണ്ടാക്കിയെടുത്തും.കിരണിന്റെ മൊബൈലിൽ നിന്നും അജുവിനോട് അനുവിന് അപകടം പറ്റിയെന്നു പറഞ്ഞതും നന്ദകുമാർ തന്നെയാണ്. പിന്നീട് നടന്നത് മുഴുവൻ മുൻ കൂടി പ്ലാൻ ചെയ്തത് പോലെയായിരുന്നു.അനുവിന് മനോരോഗം ഉണ്ടെന്നുള്ള രേഖകൾ കാർത്തിക വഴി അനിതയെ കൊണ്ട് കൊടിപ്പിച്ചു പോലീസിൽ.
ബോർഡ് മീറ്റിംഗിൽ സ്വന്തം മകളെ ആരെയും ശേഖരൻ ceo ആകില്ല നിന്നെ വിളിച്ചുവരുത്തിതും നന്ദകുമാറിന് പ്രശ്നങ്ങൾ തീർക്കാനല്ല വീണ്ടും തുടങ്ങാനാണ്.
നിന്റെ ശത്രു കിരൺ നിനക്കു വേണ്ടത് അമ്മുമോളെയും.കിരണിനെ നീ തേടിപിടിച്ചു ചെല്ലുമ്പോൾ അവന്റെ ഡെഡ്ബോഡി മാത്രമെ നിനക്കു കിട്ടാവും.കിരണിനെ നീ കൊല്ലുമെന്നു മാധവനും അറിയാം.കിരൺ മരിച്ചത് അറിയുമ്പോൾ മാധവൻ നിന്നെ തേടിയിറങ്ങും.നിന്നെ ചതിച്ച പക നില്കുന്നത് കൊണ്ട് അജു മരിച്ചാലും നിന്നെ തന്നെയായിരിക്കു ശേഖരനും സംശയം..
