അന്റോയുടെ ബുള്ളറ്റ് കൊണ്ട് കാല്മുട്ടിൽ ഇപ്പോൾ രക്തം കട്ടപ്പിടിച്ചിരുന്നു..
ആന്റോ പറഞ്ഞു തുടങ്ങി..
എല്ലാം നന്ദകുമാറിന്റെ പ്ലാൻ ആയിരുന്നു.മാധവനും രാജ പറയുന്നതായിരുന്നു ബിസിനസിലെ അവസാന വാക്കു. അവരുടെ ഇടയിലേക്ക് എന്നെ നന്ദകുമാർ കൊണ്ടുവന്നു.രാജ കൊണ്ടുവരുന്ന ലോഡുകൾ ഞാൻ ഒറ്റു കൊടുക്കാൻ തുടങ്ങി.ആ കുറ്റങ്ങൾ മുഴുവൻ രാജയുടെ പേരിൽ ഞാൻ അടിച്ചു ഏൽപ്പിച്ചു.അടുത്ത ഞങ്ങളുടെ ഇര ശശിധരൻ ആയിരുന്നു ലോഡുമായി മുങ്ങിയ ശശിയെ ശേഖരനും സ്വന്തം അനിയനിൽ വിശ്വാസം നഷ്ടമായി..
എല്ലാം ബാംഗ്ലൂരിൽ ഇരുന്നു പ്ലാൻ ചെയ്തു സ്വന്തം ചേട്ടനും എല്ലാം നഷ്ടമായപ്പോൾ രക്ഷിക്കാൻ സ്‌നേഹനിതിയായ അനുജൻ തിരിച്ചു വന്നു..
രാജയും ശശിയും നന്ദകുമാറിന്റെ വാക്കുകൾ കേട്ട് നേരിട്ട് ബിസിനസിൽ ഇറങ്ങി.നിങ്ങൾക്കും വേണ്ടത് സ്വർണമായിരുന്നു എങ്കിൽ നന്ദകുമാർ ലഹരിയും നിരോധിച്ച മരുന്നുകളും ഇറക്കി തുടങ്ങിയ്തു.അവന്റെ ആദ്യത്തെ ടാർഗറ്റ് കാർത്തികയായിരുന്നു.അവളെ അവൻ സ്വന്തമാക്കി.
പക്ഷേ പിന്നീട് അവന്റെ പ്ലാൻ നടന്നില്ല അങ്ങോട്ടാണ് നീ കേറിവന്നത്..
അത്രയും വേദനയുള്ളപ്പോളും ഒരു ആരാധനയോടെ ആന്റോ സേതുവിനെ നോക്കി തുടർന്നു..
നിന്റെ വരവ് ശേഖരനെ വീണ്ടും ബിസിനസിൽ മുന്നിൽ കൊണ്ടുവന്നു..
നന്ദകുമാർ വീണ്ടും പ്ലാൻ മാറ്റി.കാർത്തികയുടെ മുന്നിൽ അവനോരും കഴിവില്ലാത്തവനായി അഭിനയിച്ചു.തന്റെ പല സുഹൃത്തുകളെയും പതിവായി വീട്ടിൽലേക്കും കൊണ്ടുവരാൻ തുടങ്ങി.കാർത്തിക അവരെ എല്ലാവരെയും സൽക്കാരിക്കാൻ തുടങ്ങി.നന്ദകുമാർ പ്ലാൻ ചെയ്ത പോലെ കാർത്തിക്ക് അതിൽ പലരോടും വഴിവിട്ട ബന്ധം ഉണ്ടായി.നന്ദകുമാറേ അനുസരിക്കാതെ അവസ്ഥയിൽ കാർത്തിക എത്തിചേർന്ന നിമിഷം അവളുടെ അഴിഞ്ഞാട്ടത്തിന്റെ നിമിഷങ്ങൾ മുഴുവൻ നന്ദകുമാർ അവളെ കാണിച്ചു കൊടുത്തു.സമൂഹത്തിൽ വലിയ നിലയിൽ നിൽക്കുന്ന ഒരാളുടെ മകൾ ആ ദൃശ്യങ്ങൾ പുറത്തുയാലുള്ള അവസ്ഥ.ഒറ്റ നിമിഷം കൊണ്ട് നന്ദകുമാർ വീണ്ടും ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു..
ദേവികക്ക് അജുവിനെ ഇഷ്ടം ആണെന്ന് അറിഞ്ഞ നിമിഷം നന്ദകുമാർ വീണ്ടും മാധവന്റെ മുന്നിൽ ചെന്നു എല്ലാം നടത്തി കൊടുക്കണം എന്നു പറഞ്ഞു.അങ്ങേനെ കല്യാണം ഉറപ്പിച്ചു.ഈ സമയം മുഴുവൻ അവൻ നിന്നക്കും പിടിതന്നിട്ടില്ല സേതു.
എല്ലാം നല്ല രീതിയിൽ പോകുന്ന അവസ്ഥയിലും നിന്നെ തീർക്കാൻ അവൻ ഉപയോഗിച്ച ആയുധം ആദിയാണ്.ശേഖരന്റെ കുടുംബത്തിലെ അവസാനതെ കണ്ണി ബോഡിങ് സ്കൂൾ തന്നെ ജീവിതത്തിന്റെ നല്ലൊരു ശതമാനം നഷ്ടമായവൻ.അവന്റെ ഇമോഷണൻ യൂസ് ചെയ്തു ആദിയെ നന്ദകുമാർ കൂടെനിർത്തി. ആദി പഠിത്തം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ നിന്റെ അടുത്തേക്കും കൂട്ടുകുടാൻ അയച്ചതും നന്ദകുമാർ തന്നെ.അജു അന്നേ ദിവസം നിന്റെ കൈയിൽ കൊടുത്തുവിട്ട ബോക്സിൽ സ്വർണം തന്നെയായിരുന്നു.ആദിയാണ് ആ ബോക്സ് മാറ്റിയതും. നന്ദകുമാറിന് ആകെ പിഴച്ചതും അനുവിന്റെ കാര്യത്തിലാണ്. അപർണ വഴി ആദി അനുവിന്റെ പ്രെഗ്നന്റ്സി അറിഞ്ഞു.കല്യാണത്തിനു മുന്നേ കിരൺ സത്യം എല്ലാം അറിഞ്ഞു പിൻമാറിയിരുന്നു.
ലഹരിക്കും അടിമയായി തിരിച്ചുവന്ന കിരണിനെ വീണ്ടും നന്ദകുമാർ ലഹരിയുടെ ലോകത്തേക്ക് തിരിച്ചു അയച്ചു.
കോളേജിൽ വെച്ച് ഇഷ്ടം പറഞ്ഞവനെ അനു എല്ലവരും നോക്കിനിൽക്കേ തല്ലി.ആ സംഭവത്തിൽ കിരൺ ശെരിക്കും വേദനിച്ചു പോയിരുന്നു.നന്ദകുമാർ വീണ്ടും കിരണിനെ എല്ലാം ഓർമിപ്പിച്ചു അനുവിനോട് വീണ്ടും ഉള്ളിൽ പക നിറഞ്ഞു കിരണിനും.അനു ഒരുപക്ഷെ നിന്നോടും കിരണിന്റെ വിഷയത്തിൽ ഇടപെടണം എന്നു പറഞ്ഞുയിരുനെകിൽ ഇതൊന്നു സംവിക്കില്ലയായിരുന്നു.അനുവിനെ തടഞ്ഞതും ആദിയാണ് നിന്റെ ഓരോ ഇല്ല കഥകളും പറഞ്ഞു കൊടുത്തു പക്ഷേ അവൻ പറയുമ്പോൾ നിന്നെ അവളുടെ മനസ്സിൽ ഹീറോയാണ് ചിത്രികരിച്ചുയിരുന്നതു.അവസാനം അവളുടെ മനസ്സിൽ ഭയം നിറച്ചതും ആദിയാണ് നിന്നെ പോലിസ് പിടിച്ചു അറിഞ്ഞു ബഹളം വെച്ച അനുവിന്റെ റൂമിൽ കയറി പോലിസ് നിന്നെ തല്ലി ചതക്കുന്ന വീഡിയോ കാണിച്ചു കൊടുത്തതും.അനുവിന്റെ മുന്നിൽ വെച്ച് അവൾ കേൾക്കേ അജുവാണ് നിന്റെ കൈയിൽ ബോക്സ് കൊടുത്ത് എന്നു കേൾപ്പിച്ചതും ആദി തന്നെ.
