Forgiven – 7 24

 

“അന്ന് പോലിസ് ലോറിപിടിക്കുബോൾ ലോഡ് എന്തായിരുന്നു “..

 

“ചെറിയച്ഛൻ സ്ഥലതും ഇല്ലായിരുന്നു കാർത്തിക ചേച്ചിയാണ് ലോഡിന്റെ ഡീറ്റെയിൽസ് കൊണ്ട് തന്നത് “..

 

“സാധാരണ എങ്ങനെയാണ് ദേവുവിന്റെ ചെറിയച്ഛൻ ലോഡിന്റെ ഡീറ്റെയിൽസ് പറയുന്നത് “.

 

“നേരിട്ട് കൊണ്ട് വന്നു തരുവായിരുന്നു.”ദേവു ചുറ്റിനു ഒന്നും കണ്ണോടിച്ചു.”ചെറിയച്ചന്റെ ഒരു കൂട്ടുകാരനുമായി കാർത്തികചേച്ചിക്ക് വഴിവിട്ട ബന്ധമുണ്ടെന്നു അയാൾക്കും വേണ്ടിയാണു ചേച്ചി ലോഡ് ഇറക്കികൊടുത്തതു എന്നാണു ചെറിയച്ഛൻ പറഞ്ഞത് “..

 

സത്യം മുഴുവൻ നേരെത്തെ മനസ്സിലാക്കിയിരുന്നത് കൊണ്ട് സേതു ദേവു പറഞ്ഞത് ആദ്യ കേൾക്കുന്ന പോലെ കേട്ടുയിരുന്നു.

 

വളരെ എളുപ്പത്തിൽ നന്ദകുമാറെ തനിക്കും ഇല്ലാതെയാകാൻ കഴിയും.പക്ഷേ അവൻ ചെയിത തെറ്റുകൾ എല്ലാവരും അറിയണം..

 

ആഹാരം കഴിച്ചു സേതു റൂമിൽ വന്നപ്പോൾ മേഘയും അമ്മുവും കിടന്നുയിരുന്നു..

 

ബാത്‌റൂമിൽ പോയി ഒന്നും ഫ്രഷായി ഡ്രസ്സ് മാറി സേതുവും ബെഡിൽ വന്നുകിടന്നു..

 

അമ്മുവിനെ തന്റെ നെഞ്ചോടു ചേർതാണ് മേഘ കിടത്തിയിരിക്കുന്നത്.സേതു അമ്മുവിനെ ഒന്നുനോക്കി മേഘയുടെ ആരുകിലേക്കു ചേർന്നു കിടന്നു..

 

“നാളെയും ബിസിയാണോ “.സേതു തന്റെ അരുകിൽ കിടന്നതു അറിഞ്ഞ മേഘ ചോദിച്ചു..

 

സേതു മേഘയുടെ വയറിലൂടെ ചുറ്റിപിടിച്ചു അവളുടെ പുറത്തും അവന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു.

 

“വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു “.സേതുവിന്റെ കൈ അമ്മുവിന്റെയും അവളുടെ മാറിലേക്കും ചേർത്ത് പിടിച്ചു മേഘ..

 

“ടീച്ചറെ “.സേതു മേഘയുടെ പുറത്തു വീണ്ടും അവന്റെ ചുണ്ട് അമർത്തി..

 

“മ്മ് “..മേഘയൊന്നു മുള്ളി.

 

“അമ്മുക്കുട്ടൻ അമ്മയോട് എന്തൊക്കെ പറഞ്ഞുയിന്നു”..

 

“എന്നെക്കാൾ കൂടുതൽ നമ്മടെ മോൾക്ക് സേതുവിനെ അറിയാം. “.അവന്റെ ചോദ്യത്തിന്റെ അവളുടെ മറുപടി സേതുവിന്റെ മനസിലേക്കും അനുവിന്റെ ഓർമ്മകളാണ് കൊണ്ടുവന്നത്..

 

കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ മേഘയോട് ചേർന്നു സേതു കിടന്നു..

 

രാവിലെ കണ്ണുതുറന്നപ്പോൾ താഴെനിന്നും അമ്മുവിന്റെ ചിരിയും ഒച്ചതിയുള്ള സംസാരവുവാണ് സേതു കേൾക്കുന്നത്.

 

ബെഡിൽ നിന്നും എഴുന്നേറ്റു ടേബിളിൽയിരുന്ന മൊബൈൽ എടുത്തു നോക്കി സേതു ബാത്‌റൂമിലേക്കു നടന്നു..

 

ബാത്‌റൂമിൽ തിരിച്ചുയിറങ്ങിയപ്പോൾ മേഘയുണ്ടായിരുന്നു റൂമിൽ.മേഘ സേതുവിന് ഇടാനുള്ള ഡ്രസ്സ് തേച്ചു ബെഡിൽ വെച്ചുയിരുന്നു.മൊബൈൽ കാര്യമായി എന്തോ നോക്കുവായിരുന്നു അവൾ..

 

“എന്താ ടീച്ചറെ രാവിലെ അമ്മുക്കുട്ടൻ ഒരു ബഹളം “.ബെഡിൽ വെച്ച ഡ്രസ്സ്‌ കൈയിൽ എടുത്തു.ഡ്രസ്സ് മാറുന്നയിടയിൽ സേതു ചോദിച്ചു..

 

“കുളത്തിന്റെ അടുത്തേക്കും അനിതമ്മ വിട്ടില്ല.എന്നെ സോപ്പ്യിട്ട് പോകാൻ നോക്കി അമ്മ ഒരു ഈർക്കിൽ എടുത്തു പുറകെ ഓടിയതാ “.ചുണ്ടിൽ ഒരു ചിരിയോടെ മൊബൈൽ തന്നെ നോക്കിയാണ് മേഘ മറുപടി പറഞ്ഞതും..

 

“ടീച്ചർ എന്താ മൊബൈലിൽ തന്നെ “.താനെ മൈൻഡ് ചെയിത മൊബൈൽ തന്നെ നോക്കിയിരിക്കുന്ന മേഘയുടെ അടുത്തേക്കും സേതു നടന്നുചെന്നു..

 

“നമ്മടെ കിർത്തിക് ഒരു ആക്‌സിഡന്റ് “.മൊബൈൽ അവന്റെ കൈയിലേക്ക് കൊടുത്തു ബെഡിൽ തന്നെയിരുന്നു മേഘ പറഞ്ഞു..

 

കോളേജ് ഗ്രൂപ്പിൽ കിർത്തനയുടെ സ്കൂട്ടറിന്റെ ഫോട്ടോയും.നമ്മടെ കിർത്ഥന മിസ്സിന് ആക്‌സിഡ് പറ്റിയെന്നു ഒരു കുറുപ്പ് മാത്രം.സീരിയസ്ണോ.

 

ഏതു ഹോസ്പിറ്റലിലാണ്.ഇപ്പോൾ ഓക്കേയാണോ.

 

അതിന്റെ താഴെ സ്റ്റുഡന്റസ് മെസ്സേജ് ചെയ്തുയിരിക്കുന്നു..

 

എന്തെക്കോ പറഞ്ഞാലും മേഘയുടെ മൂഡ് മാറിയിരുന്നു..

 

സേതു അവളുടെ അടുത്തേക്കുയിരുന്നു..

 

“തനിക്കും പോണോ “.മേഘയുടെ തോളിലൂടെ കൈയിട്ടു അവനോട് ചേർത്ത് പിടിച്ചു സേതു ചോദിച്ചു..

 

“പെട്ടന്ന് കേട്ടപ്പോൾ എന്തോപോലെ “.സേതുവിനെ നോക്കി ചിരിവരുത്തി മേഘ പറഞ്ഞു..

Updated: July 14, 2026 — 2:15 pm

Leave a Reply

Your email address will not be published. Required fields are marked *