Forgiven – 7 24

 

“അമ്മ മരിച്ചു പോയില്ലേ.അമ്മു പറഞ്ഞാൽ കേക്കുവോ “.സേതുവിന്റെ താടിയിൽ പിടിച്ചുവലിച്ചു അമ്മു ചോദിച്ചു..

 

“ഇവിടെയിരുന്നു പറഞ്ഞാൽ അമ്മ കേൾക്കും “.സേതു അമ്മുവിനെ കൊണ്ട് കുളത്തിന്റെ അവസാന പടിയിലേക്കും ഇറങ്ങി നിന്നും..

 

“അമ്മുമോൾ ഇവിടെന്നു പോയാൽ അമ്മക്കും വിഷമം വരുവോ “.

 

“ഇല്ല “.സേതു പറഞ്ഞു..

 

“അമ്മേ,ഞാൻ സേതുന്റെ വീട്ടിൽ പോകുവാ “.അമ്മു അത്രയും പറഞ്ഞു സേതുവിനെ തിരിഞ്ഞുനോക്കി..

 

അമ്മുവിനെ അവൻ മേഘയുടെ കൈയിലേക്കും കൊടുത്തു..

 

“ഞാൻ നമ്മടെ മോളെ കൊണ്ട് പോകുവാ “.

 

ഇനി പ്രശ്നത്തിനു ഒന്നും പോകരുത്. എന്നിക്കു അതു ഇഷ്ടമല്ല. അങ്ങെനെ എന്തെങ്കിലും അറിഞ്ഞാൽ ഞാൻ അങ്ങു വരും.ഇല്ല ഞാൻ ഇനി വരില്ല.മേഘ ചേച്ചി അമ്മുകുട്ടനെ നോക്കിക്കോളും.

 

സേതു അത്രയും കേട്ടു ആ കുള പടവുകൾ കയറി..

 

ഒരു കൈയിൽ അമ്മുവിനെ എടുത്തു മറുകൈയിൽ തുങ്ങി മേഘയും അവന്റെ ഒപ്പം മംഗലത്തും തറവാട്ടിന്റെ മുന്നിലേക്ക്‌ ചെന്നു..

 

അമ്മുമോളെ വീണ്ടും അവൻ മേഘയുടെ കൈയിൽ കൊടുത്തു.സേതു ശേഖരന്റെ അടുത്തേക്ക് ചെന്നു.

 

അവന്റെ അരയിൽ ഇരുന്ന തോക്ക് കൈയിൽ എടുത്തു ശേഖരന്റെ കൈയിലേക്കും വെച്ചു കൊടുത്തു.

 

“ഇത് എന്റെ കൈയിൽ വെച്ചുതരുമ്പോൾ എന്നിക്ക് പതിനേഴുവയസാണ് പ്രായം.

 

അന്നു ചോദിച്ചില്ല എന്താണ്യെന്നു.”..

 

സേതു തിരിഞ്ഞു നടന്നു..

 

സേതു മംഗലത്തു തറവാട്ടിൽ ആദ്യമായി വരുബോൾ.ഈ പറമ്പിൽ മുഴുവൻ ജോലിക്കാരും.

 

മുറ്റം നിറയെ ഓരോ ആവിശ്യങ്ങൾക്കും വേണ്ടിവന്ന നാട്ടുകാരയും കൊണ്ട് നിറഞ്ഞുയിരുന്നു.

 

ഇന്നു അവൻ ഈ മുറ്റത്തുന്നു യാത്ര പറഞ്ഞു തിരിച്ചു പോകുമ്പോൾ. ശേഖരനും അനിതയും അജുവും ദേവും അവരുടെ മകൻ ആര്യനും മാത്രമേ ഉണ്ടായിരുന്നുള്ളൂ..

 

സേതു വന്നു കാറിൽ കയറി.

 

“അമ്മുകുട്ടാ നമ്മക്കും വീട്ടിൽ പോകാം “.. മേഘയുടെ മടിയിൽ ഇരിക്കുന്ന അമ്മുവിനോട് അവൻ ചോദിച്ചു..

 

“പോകാം സേതു “..മേഘയുടെ മടിയിൽ ഇരുന്നു മൊബൈൽ കളിക്കുവാണ് ആൾ..

 

“പോകാം ടീച്ചറെ “..

 

മേഘയെ നോക്കിയൊന്നു ചിരിച്ചു സേതു കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു..

 

ടീച്ചറിന്റെ ഗോപൂസിന്റെയും അമ്മുക്കുട്ടന്റെയും യാത്ര ഇവിടെ തുടങ്ങുന്നു..

 

സേതുയും ശ്രീക്കുട്ടിയും ഇനിയും അവരും ആഗ്രഹിച്ച പോലെ നിലവുള്ള രാത്രികളിൽ ഈ കുളപടവിൽ ഇരുന്നു സ്നേഹിക്കട്ടെ…

 

മൂന്നുപേരുടെ pov പോയ കഥയായിരുന്നു.

അനു സേതു സ്റ്റോറി മറ്റൊരു അവസരത്തിൽ പറയാം..

 

ഇനി അടുത്ത ഭാഗങ്ങൾ എഴുതി തുടങ്ങന്നതും ഗോപൂസിന്റെയും അവന്റെ ടീച്ചറിന്റെയും പിന്നെ അവർക്കും ഓരോ പണി കൊടുക്കാൻ അമ്മുക്കുട്ടനും കാണും…

 

_______________________________________

 

സേതു അനുവിന്റെ നാട്ടിൽ നിന്നും വന്നിട്ടു 10 ദിവസങ്ങൾ കഴിഞ്ഞു…

 

സിറ്റി പോലിസ് കമ്മിഷണറുടെ റൂമിൽ…

 

“കിരൺ വധകേസിലെയും മാധവൻ വധകേസിലെയും മുഖ്യ പ്രേതി ഇന്നലെ നെഞ്ച് പഴുത്തു ചത്തും.എന്നിട്ട് നിന്റെ അന്വേഷണം കഴിഞ്ഞില്ല ഗണേശ “..

 

കമ്മിഷ്ണർ തോമസ് സി ഐ ഗണേശനെ നോക്കി കളിയാക്കി പറഞ്ഞു..

 

“സാർ കിരണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ കിട്ടിയുണ്ട് “..

 

“മ്മ് വായിക്കും “…

 

ബോധം നഷ്ടമാകാൻ ഒന്നും തന്നെ Victim നു കൊടുത്തില്ല.

 

12 മണിക്കൂറിൽ കൂടുതൽ Victim നെ കഴുത്തഒപ്പം വെള്ളത്തിൽ നിർത്തിട്ടുണ്ട്..

 

Victim മിന്റെ പല്ല് നഖം എല്ലാംതന്നെ പറിച്ചുഎടുത്തുയിരുന്നു..

 

കൊലയാളി ഉപയോഗിച്ച ആയുധം

 

വി ഷേപ്പ് കത്തിയാണ്.

 

ലുങ്സ്,സ്റ്റോമച്,സ്പളീൻ, ഇന്റസ്റ്റിനെസ്സ്, ബ്ലഡ്ഡർ, കിഡ്നിസ്, ലിവർ,എല്ലാം ശരിരത്തിൽ നിന്നും മുറിച്ചു മാറ്റിയിരുന്നു.

 

“അപ്പോൾ ഹാർട്ടോ “.തോമസ് ചോദിച്ചു..

 

ഹാർട്ട് ഉണ്ടായിരുന്നു ബോഡിയിൽ..

Updated: July 14, 2026 — 2:15 pm

Leave a Reply

Your email address will not be published. Required fields are marked *