തന്നോട് സംസാരികുന്നത് താനെ അനുസരിച്ചുയിരുന്ന സത്യന്റെ മകൻ സേതു അല്ലെന്നു ശേഖരന് പൂർണ്ണ ഉറപ്പുണ്ടായിരുന്നു..
“നാളെ കമ്പനിയിൽ നീ എത്തുബോൾ നിന്റെ കാബിനിൽ ബോർഡ് മെംബേർസ് പത്തുപേരും ഉണ്ടായിരുക്കും “..
ശേഖരന്റെ മറുപടി കിട്ടിയതും സേതു മുറിയിൽ നിന്നുയിറങ്ങി…
സേതു പോയപുറകെ തന്റെ മൊബൈൽ എടുത്തു അയ്യർക്ക് കോൾ ചെയ്തുയിരുന്നു ശേഖരൻ..
സേതു അവന്റെ റൂമിലേക്കാണ് വന്നതും.
അമ്മയും മോളും റൂമിലെ ബാൽകാണിയിൽ ഇറങ്ങി നില്ക്കുയായിരുന്നു.മേഘയുടെ കൈയിലാണ് അമ്മു..
കൈയിലിരുന്നു മൊബൈൽ ബെഡിലിട്ടും അവനും അങ്ങോട്ട് നടന്നു ചെന്നു..അമ്മു ആകാശതേക്കും നോക്കി കൈചുണ്ടി എന്തോ പറയുയുണ്ട് ടീച്ചറും
അതെല്ലാം കേട്ടും തലയാട്ടി നിൽപോണ്ട്.
സേതു മേഘയുടെ അരികിലേക്കും ചേർന്നുനിന്നും.. അവൻ അരുകിൽ വന്നത് അറിഞ്ഞിട്ടും ടീച്ചർ മൈൻഡ് ചെയ്തില്ല..
അമ്മു അമ്പിളി അമ്മാവനും നക്ഷത്രതെങ്ങളെ പറ്റിയും ടീച്ചറോട് പറഞ്ഞു കൊടുക്കുവാണ്..
“സോറി “.സേതു മേഘയുടെ തോളിലേക്കും ചുണ്ടുകൾ ചേർത്തു..
“രാവിലെ പോയയാൾ ഒരു കോൾ ചെയ്തുയിരുന്നെങ്കിൽ ഈ സോറിക്കും ഒരു അർഥം ഉണ്ടായിരുന്നു “.
സേതുവിനു തോള്ളുകൊണ്ട് പുറകിലേക്ക് തള്ളി മാറ്റി മേഘ അമ്മുവിനെ സേതുവിന്റെ നേരെ തിരിച്ചു നിർത്തി.
മേഘയുടെ മുഖത്തും ദേഷ്യമയായിരുന്നെകിലും സേതുവിനെ കണ്ടും അമ്മു ദേഷ്യം കാണിക്കാൻ നോക്കിയെങ്കിലും അമ്മു ചിരിയാടക്കി പിടിച്ചു നിന്നും..
“ടീച്ചറെ സോറി പറഞ്ഞില്ലേ “.സേതു മേഘയുടെ അരികിലേക്കും ചെന്നു.
“അമ്മുക്കുട്ടാ സേതുവിന് സോറി കൊടുക്കണോ “.ഇടംകണ്ണൽ സേതുവിനെ നോക്കി അമ്മുവിനോട് മേഘ ചോദിച്ചു..
അമ്മു മേഘയുടെ ചെവിൽ എന്തോ പറഞ്ഞു മേഘയുടെ ചുണ്ടിലും ഒരു ചിരിയുണ്ടായിരുന്നു അമ്മു പറഞ്ഞ കാര്യം കേട്ടും.അമ്മുവിന്റെ പറച്ചിൽ കേട്ടു കഴിഞ്ഞു മേഘ സേതുവിനെ നോക്കി ചിരിച്ചു..
“താമസിച്ചു വന്നതുകൊണ്ട് ഒരു ചെറിയ ശിക്ഷ “.മേഘ മുഖതും കുറച്ചു ഗൗരവം വരുത്തി കൊണ്ട് പറഞ്ഞു..
“മ്മ് പറഞ്ഞോ “.പോകുന്ന വരെയും പോട്ടെ സംഭവം അമ്മയും മോളും തനിക് ഒരു ഷോക്ക് തരാൻ പ്ലാൻ ചെയിതത് ആണെകിലും..
സേതുവിനെ കണ്ടപ്പോൾ അമ്മു ചിരിച്ചപ്പോൾ തന്നെ പ്ലാൻ പൊളിഞ്ഞുയിരുന്നു..
“അമ്മുക്കുട്ടാ “.മേഘ സേതുവിനെ പുച്ഛിച്ചു നോക്കി കൊണ്ട് വിളിച്ചു..
“സേതു ഇന്നു ഞങ്ങളുടെ കൂടെ കിടക്കേണ്ട “.അമ്മുവും അവനെനോക്കി ഒരു പുച്ഛഭാവം കാണിച്ചു..
“ഇതായിരുന്നോ വലിയ ശിക്ഷ.അല്ലെങ്കിലും അമ്മയും മോളും തന്നെ കിടന്നോ “.അതുപറഞ്ഞു സേതു റൂമിന്റെ പുറത്തേക്കുയിറങ്ങി പോയി..
അമ്മയും മോളും പരസ്പരം നോക്കി..
“അമ്മയോട് ഞാൻ പറഞ്ഞതല്ലേ സേതു പിണക്കി പോകുമെന്ന് “.അമ്മു പരിഭവം കാണിച്ചു പറഞ്ഞു..
“നമ്മടെ സേതുവല്ലേ ഇങ്ങോട്ട് വരും അമ്മുക്കുട്ടാ”.
“വരുവോ “.
“വരും എന്റെ അമ്മുക്കുട്ടാ “.മേഘ അമ്മുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു റൂമിലേക്ക് കയറി..
സേതു താഴെക്ക് ആഹാരം കഴിക്കാൻ ആയിരുന്നു വന്നതും..
ദേവു അവനും വിളമ്പി കൊടുത്തു.വർഷങ്ങൾക്ക് ശേഷമുള്ള മംഗലത് തറവാട്ടിലെ അത്താഴം അവൻ വിറപ്പ്മുട്ടാലോടെ കഴിച്ചുയിറക്കി.
“ആര്യൻ മോൻ അമ്മുമോളുമായിട്ട് “.സേതു ലീവിങ് റൂമിൽയിരിക്കുന്ന ആര്യനെ നോക്കി ദേവുവിനോട് ചോദിച്ചു.
“അവര് തമ്മിൽ അങ്ങേനെ കൂട്ടില്ല.
അനുയായിരുന്നു അമ്മുമോൾക്ക് എല്ലാം “.
അവൾ മറുപടി പറഞ്ഞു..
“അജു “..
“ഏട്ടനെ പേടിച്ചു നടക്കുവാ അതാ രാവിലെ തന്നെ പോയതും.മിക്കവാറും ഇന്നു ഇനി നോക്കണ്ടാ “.ദേവു സേതുവിന്റെ അരുകിലെ കസേരയിലിരുന്നു..
“ശെരിക്കും ബിസിനസിനു എന്താ പറ്റിയതും “..
“ഇവിടെ എല്ലവരും പറഞ്ഞു നടക്കുന്നത് സേതുയേട്ടൻ കാരണം ആണെന്നാണ്.പക്ഷേ എനിക്കും അജുവിനും സത്യങ്ങൾ അറിയാം.അനിതാമ്മേ ഓർത്ത ഞാനും ഒന്നും പറയാതെ.രണ്ടുംപേരും കണക്കാണ് കാർത്തിക ചേച്ചിയാണ് നന്ദുചെറിയെച്ചനേക്കാൾ വിഷം.അജു പറഞ്ഞണ് നിങ്ങൾ കമ്പനി നോക്കിക്കോളും ഞാൻ അച്ചന്റെ ബാക്കിയുള്ള ബിസിനസ് നോക്കികൊള്ളാം എന്നു.”.ദേവു വിഷമത്തോടെ സേതുവിനെ നോക്കി..
