ആൾക്കും ഫോട്ടോഗ്രാഫിയും യാത്രകളും ഒക്കെ ഉണ്ട്. രണ്ടുപേരും സംസാരിക്കുന്നതും ഒരുപോലെ. വിക്കിയും സിദ്ദുവും ആണെങ്കിൽ സുജിത്തിൻ്റെ അതേ പ്രായമാണെങ്കിലും ഫുൾ ടൈം കുട്ടിക്കളി ആണ്.
രണ്ട് അനുജന്മാരെ പോലെ. ഫൈസൽ ആണെങ്കിൽ അധികം സംസാരിക്കാത്ത ടൈപ്പ് ആണ്. ഇവിടെ വന്ന് ഇത്രയും നേരമായിട്ടും എന്നോട് കാര്യമായൊന്നും മിണ്ടാത്തത് ഫൈസൽ മാത്രമാണ്. ”
“ആര് ഫൈസലോ?” ടോണി ചോദിച്ചു. അതവൻ ചോദിച്ച ഉടനെ എല്ലാവരും പൊട്ടിച്ചിരിച്ചു. “ഇവന് നാട്ടിൽ എല്ലാവരോടും ഒടുക്കത്തെ നാക്കാണ്. സത്യത്തിൽ അവൻ്റെ നാക്കിൻ്റെ ബലത്തിലാണല്ലോ ബിസിനസ് ഓടുന്നത്,” സിദ്ധു പറഞ്ഞു.
“അതെന്താടാ നീ ഭാഭിയോട് ഒന്നും മിണ്ടാഞ്ഞത്,” വിക്കി ഫൈസലിനെ ചൊറിഞ്ഞു. “ഭാഭിയോ,” ഹരി ചോദിച്ചു. “അത് പിന്നെ ഞങൾ അനുജന്മാരെ പോലെ ആണെന്നല്ലേ ഭാഭി പറഞ്ഞത്,” സിദ്ധു വിക്കിക്ക് കൂട്ടുപിടിച്ചു. അതുകേട്ട് മീരയുൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു. എന്തായാലും സംസാരവും തമാശകളുമായി സമയം കടന്നുപോയി.
“എന്നാപ്പിന്നെ നമുക്ക് പോയാലോ,” സമയം പതിനൊന്നായപ്പോൾ ഹരി ടോണിയെ ഓർമ്മിപ്പിച്ചു. “ഇത്ര പെട്ടെന്നോ? സാധാരണ രാത്രി ഒരുമണി എങ്കിലും ആവാതെ സാർ എഴുന്നേൽക്കാറില്ലല്ലോ.”
“അതുപിന്നെ നമ്മൾ മാത്രം ഉള്ളപ്പോഴല്ലേ. ഇതിപ്പോ മീരയും…” ഹരി പറഞ്ഞുകൊണ്ടിരിക്കെ വിക്കി ഇടയിൽ കേറി. ” പുതു മണവാളനെയും മണവാട്ടിയെയും അധികം നേരം രാത്രി പിടിച്ചിരിത്തുന്നത് അത്ര ശരിയല്ല, പാപം കിട്ടും,” അവനല്പം കൊള്ളിച്ച് പറഞ്ഞു. മീരയുടെ മുഖം നാണത്തിൽ ചുവന്നു. “അത് ശരിയാ, ഇനി ധൃതി കൂടി രണ്ടും കൂടി ഇവിടെ വെച്ച് എന്തെങ്കിലും ഒപ്പിച്ചാൽ നമുക്കല്ലേ നാണക്കേട്,” സിദ്ധു കൂടെ കൂടി.
“ഓകെ, നമുക്ക് പോകാം. പക്ഷേ നവ ദമ്പതികളുടെ ഒരു ഡാൻസ് കാണാതെ എങ്ങനെയാ,” ടോണിയുടെ നിർബന്ധത്തിന് വഴങ്ങി സുജിത്ത് എഴുന്നേറ്റ് കൈ അവൾക്ക് നേരെ നീട്ടി. ബാക്കി ഉള്ളവർ ഒരു വിധത്തിൽ അതൊരു ഡാൻസിനുള്ള ക്ഷണമാണ് എന്ന് അവളെ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് അവളും എഴുന്നേറ്റ് ചുവടുവച്ചു തുടങ്ങിയത്.
പത്തോ പതിനഞ്ചോ മിനിറ്റ് നേരം അവർ നൃത്തം ചെയ്തു കാണണം ഏതായാലും അതവസാനിച്ചത് മീരയെ സുജിത്ത് ചുണ്ടോടു ചുണ്ട് ചേർത്ത് അമർത്തി ചുംബിച്ചുകൊണ്ടായിരുന്നു.
പബ്ബിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നതുകൊണ്ട് കൂടുതൽ സംഭാഷണങ്ങൾക്ക് നിൽക്കാതെ എല്ലാവരും തങ്ങളുടെ മുറികളിലേക്ക് പോയി. വസ്ത്രം മാറി. നേരത്തെ പോലെ സുജിത്ത് ബാത്റൂമിൽ നിന്ന് വരുമ്പോഴേക്കും മീര കിടക്കുകയായിരുന്നു. അടുത്ത് വന്നു കിടന്ന ശേഷം സുജിത്ത് മീരയോട് ചോദിച്ചു, “എങ്ങിനെ ഉണ്ടായിരുന്നേടോ ഇവിടത്തെ ആദ്യ ദിവസം?”
“കുഴപ്പമൊന്നുമില്ല, നന്നായിരുന്നു,” അവൾ മറുപടി പറഞ്ഞു.
“എൻ്റെ കൂട്ടുകാർ അലമ്പൊന്നും ആക്കിയില്ലല്ലോ.”
“ഹേയ് ഇല്ല,” അവൾ പറഞ്ഞു.
“അല്ല ഇനി ഇവന്മാരെ ഒക്കെ സ്ഥിരം സഹിക്കേണ്ടതാ.. അറിയാമല്ലോ… താനും ഇവരും തമ്മിൽ ഒത്തുപോയില്ലെങ്കിൽ നമുക്ക് ബുദ്ധിമുട്ടാണ്.. അതാ..”
“അറിയാം,”.
“എല്ലാവരും പാവങ്ങളാ… നല്ല സ്നേഹമുള്ളവരും,” അവൻ തിരിഞ്ഞു കിടന്നു.
“ഉം..” മീര മൂളി.
“സിദ്ദുവിൻ്റെയും വിക്കിയുടെയും ഇന്നത്തെ തമാശകൾ.. ഹൊ ഞാൻ ചിരിച്ചു മരിച്ചു..”
“ഉം..”
“പിന്നെ നമ്മൾ ഇവിടെ താമസിക്കാം എന്ന് ഉറപ്പിച്ചപ്പോൾ ഹരിക്കായിരുന്നു ഏറ്റവും സന്തോഷം..”
“ഉം..” അവളും തിരിഞ്ഞു കിടന്നു.
“ടോണിയെ പിന്നെ നിനക്ക് അറിയാമല്ലോ”
“ഉം”
“ഫൈസൽ മിണ്ടാത്തത് ദേഷ്യം കൊണ്ടൊന്നുമല്ല കേട്ടോ. നിന്നെ വലിയ പരിചയമില്ലല്ലോ.. അവന് എന്നോട് വലിയ കാര്യമാണ്…”
സുജിത്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞു. പക്ഷേ മീരയുടെ മൂളൽ ഇടയ്ക്കെപ്പോഴോ നിലച്ചിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ അവളുടെ കൂർക്കം വലി ചെറുതായി മുഴങ്ങി. “പാവം ക്ഷീണം.കാണും,” മനസ്സിലോർത്തുകൊണ്ട് സുജിത്തും സംസാരം നിർത്തി കണ്ണടച്ചു. ഏറെ താമസിയാതെ ഉറക്കം അവനെയും പുൽകി.
