“ഉം….” അൽപ നിമിഷങ്ങൾക്കുശേഷം മീര മൂളി.
അവർ രണ്ടുപേരും ഉറക്കമുണർന്ന് റെഡിയായി മുറിയിൽനിന്ന് പുറത്തുവന്നപ്പോഴേക്കും സമയം ആറര കഴിഞ്ഞിരുന്നു. “സോറി മക്കളെ, ക്ഷീണം കാരണം ഉറങ്ങിപ്പോയി,” സുജിത്ത് പറഞ്ഞു. “ഓ ക്ഷീണം കാണും… സ്വാഭാവികം … ” വിക്കി ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു. “പക്ഷേ പകൽ ഇത്രയും ക്ഷീണമാണെങ്കിൽ രാത്രി ഇനിയും ക്ഷീണം കൂടില്ലേ,” സിദ്ധു കൂടെ കൂടി.
“എന്നാലും ഇപ്പോഴെങ്കിലും പകലത്തെ ക്ഷീണം മാറ്റി പുറത്തുവന്നല്ലോ. ഇത്ര നേരമായിട്ടും കാണഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ക്ഷീണം കാരണം ഇന്നത്തെ പാർട്ടി മാറ്റി വെക്കേണ്ടി വരുമെന്ന്,” വിക്കി വിടാൻ ഭാവമില്ലായിരുന്നു. സുജിത്ത് അവർക്കൊപ്പം പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. എന്നാല് മീരയുടെ മുഖം നാണം കൊണ്ട് ചുവന്നു.
“മതിയെടെ അവരെ വാട്ടിയത്, ഇപ്പൊ തന്നെ നേരം വൈകി. വാ നമുക്ക് പുറപ്പെടാൻ നോക്കാം,” ഹരി വിളിച്ചു പറഞ്ഞു. “ശരി ശരി ഇനി നമ്മളായിട്ട് കൂടുതൽ വൈകിയ്ക്കേണ്ട. ബ്രോയ്ക്കും ഭാഭിയ്ക്കും വേഗം തിരിച്ചെത്തി ക്ഷീണം മാറ്റാൻ ഉള്ളതല്ലേ..” സിദ്ധു അങ്ങനെ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചുകൊണ്ട് പുറപ്പെട്ടു.
നവ വധു വരന്മാർക്കുള്ള പാർട്ടി ഒരുക്കിയിരുന്നത് അവരുടെ പതിവുള്ള പബ്ബിൽ തന്നെ ആയിരുന്നു. ഏറെക്കുറെ തിരക്കൊഴിഞ്ഞ ഒരു കോണിൽ അവർ ഏഴുപേരും പോയിരുന്നു. മീര ആദ്യമായിട്ടായിരുന്നു ഒരു പബ്ബിൽ. അതിൻ്റെ പരിഭ്രമവും ചമ്മലും ഒരു പേടിയുമൊക്കെ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു. എങ്കിലും അവിടെ തുട വരെ എത്തുന്ന കുട്ടിയുടുപ്പോ നിക്കറോ മുലച്ചാൽ പകുതിയിലധികം കാണുന്ന സ്ലീവ് ലെസ് ടി ഷർട്ടോ, പൊക്കിൾ മൂടാത്ത കുട്ടി ടോപ്പുകളോ ഒക്കെ ഇട്ട് തലങ്ങും വിലങ്ങും നടക്കുന്ന, ആണുങ്ങളുടെ കൂടെ ചിരിച്ചു മറിയുന്ന,
ഡാൻസ് ചെയ്യുന്ന പെമ്പിള്ളേരെ അവൾ ശ്രദ്ധിക്കാതെ ഇരുന്നില്ല. അവൾ ഇട്ടിരുന്നത് വിവാഹത്തിന് ആരോ സമ്മാനമായി നൽകിയ ഒരു ബ്ലാക്ക് ഡെനിം ബാഗി ജീൻസും കുർത്തയുമായിരുന്നു. അവളുടെ ജീവിതത്തിൽ ഒരിക്കലും അത്ര ചെറിയ വേഷം ഇട്ടിട് പോയിട്ട് കണ്ടിട്ട് പോലുമില്ല. മീരയ്ക്ക് അങ്ങിനെ നടക്കുന്ന പെൺപിള്ളേർ ഒരു അത്ഭുതമായി തോന്നി. അതായിരുന്നു അവളുടെ ആദ്യ ബാഗ്ലൂർ പാഠം.
എല്ലാവരെയും പരിചയമായി വരുന്നതേ ഉള്ളൂ എന്നതുകൊണ്ട് മീര അത്യാവശ്യം ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞു. കല്യാണം, ബാംഗ്ലൂർ, മാറി താമസം അങ്ങനെ അവളുടെ മനസ്സ് ആകെ ഒന്നു പൊരുത്ത പെടുന്നതെ ഉണ്ടായിരുന്നുള്ളൂ. “ഹേയ് മീര, ഞങൾ ആരും തന്നെ പിടിച്ച് തിന്നുകയൊന്നുമില്ല, ” ഹരി അവളുടെ സൈലൻസ് കണ്ട് ഒന്ന് കളിയാക്കി.
“ഹേയ് നീ പേടിക്കണ്ട. ആദ്യം ആയതുകൊണ്ടാണ്. പരിചയപ്പെട്ടുകഴിഞ്ഞാൽ പിന്നെ നിനക്ക് മനസമാധാനം തരില്ല,” സുജിത്താണ് മറുപടി പറഞ്ഞത്.
“അതെ അതേ നമുക്ക് സമയമുണ്ടല്ലോ,” ടോണി കൂട്ടിച്ചേർത്തു. മീര എല്ലാം കേട്ട് പുഞ്ചിരിക്കുക മാത്രം ചെയ്തു.
“എന്തായാലും ഒരു ഐസ് ബ്രേക്കറിന് ഇതാണ് നല്ലത്,” എന്ന് പറഞ്ഞുകൊണ്ട്
ചിക്കൻ കഴിച്ചുകൊണ്ടിരുന്ന അവളുടെ മുന്നിലേക്ക് ആദ്യമായി ഒരു ബിയർ നീട്ടിയത് ടോണിയാണ്. അവൾ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും എല്ലാവരുടെയും സ്നേഹപൂർവ്വമായ നിർബന്ധവും സുജിത്തിൻ്റെ അനുവാദം കൂടി ആയപ്പോൾ അവളത് കുടിച്ചു.
ആദ്യ ഗ്ലാസ് കുടിക്കാൻ വേണ്ട നിർബന്ധം പിന്നെ ഉള്ള ക്ലാസുകൾക്ക് വേണ്ടി വന്നില്ല. അതിനിടയിൽ സുജിത്തിൻ്റെയും മീരയുടെയും ആദ്യത്തെ കണ്ടുമുട്ടൽ തൊട്ട് ഇങ്ങോട്ടുള്ള ഫുൾ ലവ് സ്റ്റോറി അവിടെ അവൾ വിസ്തരിച്ചു. അത് തീർന്നപ്പോൾ ഹരി ചോദിച്ചു, “ശരി മീരയ്ക്ക് സുജിത്തിനോടുള്ള സ്നേഹമെല്ലാം നമുക്ക് അറിവുള്ളതാണല്ലോ.
എന്നാൽ ഞങ്ങളെ ഓരോരുത്തരെ പറ്റിയുമുള്ള മീരയുടെ ആദ്യത്തെ വിചാരങ്ങൾ എന്തൊക്കെയാണ്?”
“അയ്യോ അങ്ങനെയൊന്നുമില്ല,” അവൾ വീണ്ടും ഒഴിഞ്ഞുമാറാൻ നോക്കി. ഹരി വിട്ടില്ലെന്ന് മാത്രമല്ല എല്ലാവരും കൂടെ കൂടുകയും ചെയ്തു . അതോടെ അവൾ പറയാൻ നിർബന്ധിതയായി. ” ശരി, അവൾ പറഞ്ഞു, ” ഹരിഎ കണ്ടാൽ എൻ്റെ കുടുംബത്തിലുള്ള ഒരു കസിൻ ചേട്ടനെ പോലെ ആണ്.
