മിഷേൽ ഒരു അമ്പരപ്പോടെ നെറ്റി ചുളിച്ചുകൊണ്ട് എന്നെ നോക്കി. പൊടുന്നനെ വന്ന ആ മാറ്റത്തിന്റെ കാര്യം അവൾക്കറിയില്ലല്ലോ…..!
“അമ്മച്ചി എവിടെപ്പോയെടി മിഷേലേ..?”!!
മേമയുടെ ശബ്ദം കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി……!
“കുടുംബ ശ്രീയിൽ പോയേക്കുവാ ആന്റീ…”!!!
അവൾ വേഗത്തിൽ എഴുന്നേറ്റു കൊണ്ട് മറുപടി കൊടുത്തു…..!
“ഞാനീ പുല്ലൊന്നു പിടിച്ചു കൊടുക്കാൻ വേണ്ടി വന്ന…ഇപ്പൊ വന്നേയുള്ളൂ…”!!!
സാഹചര്യത്തെ ഒന്ന് ലളിതവൽക്കരിക്കാനുള്ള ശ്രമമായിരുന്നു. എന്റേത്. എന്നാൽ ആ കഴുതയ്ക്ക് അത് മനസ്സിലായില്ല ‘ഇപ്പൊ വന്നേയുള്ളൂ’ എന്ന് പറഞ്ഞപ്പോൾ അവൾ എന്തിനാ കള്ളം പറയുന്നേ’ എന്ന ഭാവത്തിൽ എന്നെ നോക്കി…..!
“ആഹ്.. വന്ന് ഭക്ഷണം കഴിക്ക്.. എടുത്ത് വച്ചിട്ടുണ്ട്.”..!!!!
രണ്ടുമപരയും മാറി മാറി നോക്കിയ ശേഷം മേമ എന്നോട് കല്പിച്ചു….!
ഞാൻ മിഷേലിനെ ഒന്ന് പാളി നോക്കിയശേഷം വേഗം മുകളിലേക്ക് നടന്നു…..!
*വാടി…കൊറച്ചു ചായ കുടിക്കാം…”!!
മേമ മിഷേലിനെ ക്ഷണിക്കുകയാണ്…..!
“വേണ്ട ആന്റീ..ചോറ് കഴിച്ചിട്ട് കൊറച്ചു നേരമായേള്ളൂ..!”
“മ്ഹും..എന്നാ അരിഞ്ഞു കഴിഞ്ഞിട്ട് വിളിയ്ക്ക്.. ഞാൻ വന്നു പിടിച്ചു തരാം…!!!
അതും പറഞ്ഞ് മേമ എനിക്ക് നേരെ തിരിഞ്ഞു. ഞാനപ്പോൾ അവരെയും കടന്നു പോകുകയായിരുന്നു. ഉള്ളിലൊരു വിളറിയ മോന്ത ഒളിഞ്ഞിരിക്കുന്നത് അവർ കാണാതിരിക്കാൻ മെല്ലെയൊരു മൂളിപ്പാട്ടും പാടി എതിർവശത്തേക്ക് നോക്കിക്കൊണ്ടാണ് നടന്നത്…..!
“നോക്കി നടക്ക്….തടഞ്ഞു വീഴ…’!!!
പിന്നിൽ നിന്നും മേമയുടെ കമൻ്റ് കേട്ടു. അതിലൊരു കളിയാക്കലിൻ്റെ ധ്വനിയില്ലേ എന്നൊരു സംശയം വന്നെങ്കിലും തിരിഞ്ഞു നോക്കി അതുറപ്പിക്കാൻ ശ്രമിച്ചില്ല….!
“മോൻ കാലത്തല്ലേ കുളിച്ചത്.. പിന്നേം പോയോ..?!!!
ഡൈനിംഗ് ടേബിളിൽ ചെയർ വലിച്ചിട്ടിരിക്കുമ്പോൾ അമ്മമ്മയുടെ ചോദ്യം വന്നു….!
“അതിനവൻ കുളിക്കാൻ പോയതല്ലമ്മേ..അവിടെ വേറെ ഏതാണ്ട് പരിപാടിയായിരുന്നു.’”..!!!!
മൂക്കിലൂടെ മുളക് വെള്ളമൊഴിക്കുന്നപോലെ അടുക്കളയിൽ നിന്നും മേമയുടെ വക തിരുത്ത് വന്നു…..!
നാണക്കേട് അവരെല്ലാം കേട്ടിട്ടുണ്ട്… ഛെഹ്…!
എനിക്കാകെ എന്ത് ചെയ്യണമെന്നറിയാത്തപോലൊരു വൈക്ലബ്യം വന്നുപോയി…..!
“ദാ..ചോറ് കഴിച്ചിട്ട് കുടിച്ചാ മതി….”!!!
മേമ രണ്ടു ഗ്ലാസിൽ ചായയുമായി വന്ന് ഒരെണ്ണം എൻ്റെ മുന്നിലേക്ക് വച്ചു. ശേഷം ടേബിളിൽ മൂടി വച്ചിരുന്ന പാത്രങ്ങളെല്ലാം തുറന്നു…..!
ആഹാ..നല്ല വെച്ച കോയിന്റെ മണം……!
ചിക്കനും കൂട്ടി ചോറ് കഴിച്ചോണ്ടിരുന്നപ്പോ കൈക്ക് ഒരു വിറ പോലെ തോന്നി. ശരിക്കും നല്ലപോലെ വിശന്നിരുന്നെന്ന കാര്യം അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. അമ്മയും മോളും എല്ലാം കൂടങ്ങ് ചേർന്നപ്പോ മറ്റൊന്നും ഓർത്തതേയില്ല……!
മേമ ചായ ഊതിക്കുടിച്ചുകൊണ്ട് എതിർവശത്തുള്ള ചെയറിൽ ഇരുന്നു….!
‘”നല്ല നെയ്യപ്പാ..ല്ലേ അമ്മേ…!”!!
അവർ ടേബിളിലെ ചെറിയ കാസറോൾ തുറന്നു കൊണ്ട് അമ്മമ്മയോടു ചോദിച്ചു….!
“ഉം..നല്ല ചൂടുമുണ്ട്. വറീസിൻ്റെ കടേന്നല്ലേ…”
“അതിനവിടെ വേറേതു കടയിരിക്കുന്നു..! ഉള്ളിവട വാങ്ങിക്കാന്നാ കരുതിയെ ഇവനതിന്റെ കൊതിയനല്ലേ… പക്ഷെ ആയിട്ടില്ല. ഉണ്ടാക്കുന്നെയുള്ളൂ. “!!!
ഒരു നെയപ്പം എടുത്തശേഷം മടക്കം ബാക്കി അവരന്റെ നേരെ നീക്കി വച്ചു….!
“നല്ല മുരുമുരുന്നുണ്ട്. ചായെടെ കൂടെ കഴിച്ച് നോക്ക്”..!!!!
