ഹേമലത എന്റെ മേമ – 5 58അടിപൊളി 

 

 

“ഏഹ്..എന്താണ്..?”

 

അമ്മച്ചന്റെ ചെവിയുടെ തൊട്ടടുത്ത സ്റ്റോപ്പ് വരെയേ സൗണ്ട് എത്തിയുള്ളൂ എന്ന് എനിക്ക് മനസ്സിലായി…..!

 

 

പടച്ചോനെ. കുടുങ്ങോ..!

 

 

“യൂ പ്ലീസ്”..!!!

 

 

ഞാൻ വേഗം മേരയ്ക്ക് ബാറ്റൻ കൈമാറി…..!

 

ആ അവസ്ഥ മനസ്സിലാക്കിയതിൻ്റെ ഒരു ചിരിയോടെ ഹൈ വോളിയത്തിൽ മേമ കാര്യം പറഞ്ഞു കൊടുത്തു…..!

 

 

‘ചീള് കേസ്’ ആയതിനാൽ രണ്ടുപേരും വീണ്ടും അവരുടെ തീവ്ര ഗവേഷണത്തിലേക്ക് തന്നെ ശ്രദ്ധയൂന്നി…..!

 

 

“എന്റെ മേല് മൊത്തം ആയി.. ഈ തണുപ്പത്ത് എങ്ങനാ ഒന്ന് കുളിക്ക്യാ..ഈശ്യരാ..!”!!

 

 

വസ്ത്രത്തിൽ പറ്റിക്കിടന്ന ചോറ് തട്ടിക്കുടഞ്ഞു കൊണ്ട് അവരൊരു കെറുവോടെ എന്നെ നോക്കി….!

 

 

അത് മുൻകൂട്ടി കണ്ടതിനാൽ ആ ഭാഗത്തേക്ക് നോക്കാനേ പോയില്ല. അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടിലേ പിന്നെ എൻ്റെ പെരുമാറ്റം. പ്ലേറ്റിലെ അവസാനമണിയും വടിച്ചു നാവിൽ തേച്ച് ഞാൻ വലിച്ചു നീട്ടിയൊരു ഏമ്പക്കം വിട്ടു…..!

 

 

“ന്നാലും കുറച്ചു കടുപ്പായിപ്പോയി, നല്ല സൂചി കുത്തുന്ന തണുപ്പാണ്. ഈ സമയത്തൊക്കെ കുളിക്കേണ്ടി വരിക എന്നുവച്ചാ..ഹോ. ആലോചിക്കാനേ വയ്യ…”!!!

 

 

ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ഞാൻ വേഗം എണീറ്റ് കൈകഴുകാനായി പോയി കഴുകിക്കഴിഞ്ഞു തിരിഞ്ഞതും ഞാനൊന്ന് ഞെട്ടി..”!!!

 

 

 

എൻ്റെ തൊട്ടുപിന്നിൽ വന്നുനിൽപ്പുണ്ടായിരുന്നു മേമ…..!

 

 

ആ കണ്ണുകളിലൊരു നിഗൂഢഭാവം തങ്ങി നിന്നിരുന്നു…..!

 

 

ഈശ്വരാ..എന്താണാവോ……!

 

 

ചിന്തിച്ചു തീർന്നില്ല അപ്പോഴേക്കും എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് അവർ എച്ചിൽ കൈ എന്റെ മുഖത്തും കഴുത്തിലുമൊക്കെ അമർത്തിയുരച്ചു കളഞ്ഞു….!

 

 

ഒരു നിമിഷം കഴിഞ്ഞാണ് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായത്. അപ്പോഴേക്കും മുഖത്തും കഴുത്തിലുമൊക്കെ ഇറച്ചിക്കറിയും ചോറ് മണികളുമൊക്കെ മെഴുകിക്കഴിഞ്ഞിരുന്നു…..!

 

 

ഞാൻ ദയനീയമായി മേമയെ നോക്കി…!

 

 

ഉറക്കെയൊരു ചിരിയോടെയാണ് അവർ എൻ്റെ ആ ഭാവത്തെ ആസ്വദിച്ചത്….!

 

 

“ന്നാലും കുറച്ചു കടുപ്പായിപ്പോയി. നല്ല സൂചി കുത്തുന്ന തണുപ്പാണ്. ഈ സമയത്തൊക്കെ കുളിക്കേണ്ടി വരിക എന്നുവച്ചാ. ഹോ.ആലോചിക്കാനേ വയ്യ.”!!!

 

 

കളിയാക്കുന്ന തരത്തിലൊരു ആകുലത നടിച്ചുകൊണ്ട് അവരൊരു നാടകീയഭാഷയിൽ പറഞ്ഞു. ശേക്കും ഊറിച്ചിരിയോടെ ആസ്വദിച്ചു തലയാട്ടിക്കൊണ്ട് ഡൈനിംഗ് ടേബിളിനരികിലേക്ക് നടന്നു…..!

 

 

 

മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ എൻ്റെ കണ്ണുകളിപ്പോൾ കുണ്ടിയിലായിരുന്നേനെ.. പക്ഷെ മുഖത്തൊക്കെ എരിവ് പടർന്നു തുടങ്ങിയിരുന്നതിനാൽ മറ്റു വികാരങ്ങളൊക്കെ കുറച്ചു നേരത്തേക്ക് ലീവെടുത്ത് മാറി നിന്നു…..!

 

എന്നാലും…ഒരു കൈപ്പിഴവ് സംഭവിച്ചു പോയതിനെ ഇത്ര ഗൗരവത്തോടെ എടുക്കാൻ പാടില്ലായിരുന്നു. മോശായിപ്പോയി… ഭയങ്കര മോശായിപ്പോയി..! എന്നിട്ട് എൻ്റെ ഡയലോഗ് എനിക്കിട്ട് തന്നെ താങ്ങുകയും ചെയ്‌തു….!

 

 

മേമയായിപ്പോയി. ചിരിച്ചോണ്ട് സഹിക്കാനല്ലേ പറ്റൂ….!

 

 

കയ്യിൽ കഴിച്ച പ്ലേറ്റുകളുമായി മേമ വീണ്ടുമങ്ങോട്ട് കടന്നു വന്നു. ഞാൻ പെട്ടെന്ന് രണ്ടടി പിന്നോട്ട് വച്ചു. എന്നാൽ പേടിക്കാനൊന്നുമില്ലായിരുന്നു. അവർ അടുക്കളയിലേക്കാണ്….!

 

 

 

അമേരിക്കയിലേക്ക് പോകുന്ന CID രാംദാസിൻ്റെ ഭാവത്തിൽ ഒരു മൂളിപ്പാട്ടിന്റെ അകമ്പടിയോടെ എന്നെ ഒന്ന് പാളി നോക്കുന്നുണ്ട്….!

 

 

ഞാൻ പെട്ടെന്ന് ബേസിന് നേരെ തിരിഞ്ഞു നിന്നുകളഞ്ഞു.. പറ്റിയതോ പറ്റി…ഇനി ആ കളിയാക്കൽ കൂടെ കാണണ്ടല്ലോ. അവർ ചിരിയമർത്തി കടന്നു പോകുന്നത് കണ്ണാടിയിലൂടെ കാണാം….!

 

 

ടാപ്പ് തുറന്ന് മുഖവും കഴുത്തുമൊക്കെ നല്ലപോലെ ഒന്ന് കഴുകി. കൊടും തണുപ്പ് ഉയിരെടുക്കുന്നുണ്ടെങ്കിലും കടിച്ചു പിടിച്ചു സഹിച്ചു….!

Leave a Reply

Your email address will not be published. Required fields are marked *