താൻ മരിച്ചാൽ മങ്കുനു ആരാ, “കാട്ട്മുത്തിയമ്മേ , മങ്കുനെ കാത്തോണേ.” അപ്പോൾ പോലുമവൻ അവനെ കാക്കാൻ പ്രാർത്ഥിച്ചില്ല. അതാണ് അപ്പൂട്ടൻ. എല്ലാരോടും സ്നേഹം മാത്രം.
*********
അവൻ മങ്കു കിടക്കണ മുറിയിലേക്ക് ചെന്നു, അവിടെ അവൻ ഇല്ല, ഈ ചെക്കൻ ഇതെവിടെപ്പോയി. പുറത്തുപോയി ഉമിയിട്ടു പല്ലു തോക്കുന്നുണ്ടാവും, മിടുക്കൻ അപ്പു മനസ്സിൽ വിചാരിച്ചു.
പുതപ്പെടുത്തു മടക്കിയപ്പോൾ. അതിനടിയിൽ ഒരു ബനിയൻ, നല്ല ചെമ്പരത്തി പോലെ ചുമന്ന നിറം, അതിൻ്റെ നടുക്ക് നെഞ്ചിന്റെ ഭാഗത്തു , നല്ല മഞ്ഞകളറിൽ ഒരു ഇടിമിന്നൽ അടയാളം, ഇതെവിടന്നു വന്നു അപ്പുട്ടൻ അതെടുത്ത് പൊന്തിച്ചു നോക്കി. പിന്നിലെ ജനലിൽ നിന്നുള്ള പ്രകാശം അതിൽ വന്നടിച്ചു മുറിയിൽ ആകെ ചുവപ്പുവർണ്ണം വിതറി, ഇടിമിന്നൽ ഭാഗം തിളങ്ങി.
“ഹാപ്പി ബർത്ത ഡേ അപ്പേട്ടനു, ഹാപ്പി ബര്ത്ഡേ ടൂ യു…..” പിന്നിൽ നിന്നു മങ്കു ചാടി ചാടി ഓളിയിട്ടു വന്നു വലത്തേ വശത്തു വന്നുനിന്നു. അപ്പൂട്ടൻ അവനെ നോക്കി. ശരിയാണ് ഇന്ന് തൻ്റെ പിറന്നാളാണ്, എള്ള വർഷത്തെയും പോലെ മറന്നു പോയിരിക്കുന്നു.
ബനിയനിൽ നോക്കിയപ്പോൾ അവനു മനസ്സിലായി കഴിഞ്ഞയാഴ്ച , വിജ്ഞാനപരീക്ഷയിൽ കിട്ടിയ സമ്മാനതുകയാണ് ബനിയനായി തൻ്റെ കയ്യിൽ ഇരിക്കുന്നത്. പക്ഷെ ഇത്ര നല്ല ബനിയൻ ഈ നാട്ടിൽ കിട്ടില്ല, ഇത് പട്ടണത്തിൽ നിന്ന് വാങ്ങിയതാവണം. ഇതെങ്ങനെ!!!
“എന്തിനാണ് മങ്കു ഇതൊക്കെ, നിന്റെ അപ്പേട്ടൻ എന്താ സിനിമയിൽ അഭിനയിക്കണ നായകൻ ആണോ?, ഇത്ര കളർ ഉള്ള ഡ്രസ്സ് ഒക്കെ ഇട്ടു നടക്കാൻ.”
അവൻ കെറുവിച്ചു വഴക്കുപറഞ്ഞു,
“അപ്പേട്ടൻ എൻ്റെ ഹീറോ അല്ലെ, സൂപ്പർ ഹീറോ, അതോണ്ട് ഞാൻ അമ്പിളിയേച്ചിയെക്കൊണ്ട് ബനിയൻ പട്ടണത്തീന്നു വാങ്ങിപ്പിച്ചതാ”
“അമ്പിളിയോ അവള് വന്നിട്ടുണ്ടോ?”
“ആ, അമ്പിളിയെച്ചീടെ അമ്മക്കു വല്ലാണ്ട് വയ്യാണ്ട് ആയി കെടക്കായിരുന്നേ, അപ്പൊ അമ്പിളിയേച്ചി ഒരു മാസം ലീവെടുത്തു വന്നതാ, മിനിയാന്ന്, എന്നോട് കുരുവി പറഞ്ഞതാ,”
കുരുവി അമ്പിളിയുടെ പെങ്ങൾ ആണ് ശരിക്കുള്ള പേര് അരുവി ന്നാണ്, പക്ഷെ അതിലും നല്ല പേരല്ലേ കുരുവി.
“അപ്പോ ഞാൻ ഒരു ചോപ്പ ബനിയൻ വാങ്ങി കൊണ്ട് വരോ ചോയ്ക്കാൻ പറഞ്ഞു അപ്പേട്ടന് പാകത്തില്, ഒന്നും പറഞ്ഞില്ല പക്ഷേ ഭാഗ്യത്തിന് വാങ്ങിണ്ടായി.”
ഞാൻ എടുത്തു നോക്കി പോഴക്കം വളരെ കൂടുതൽ ആണ്, ഇത് ഞാൻ ഇട്ട ഹാങ്ങറിൽ തുണിയിട്ടപോലെ ഇരിക്കും, അവള് എന്നെ അടുത്ത് കണ്ടിട്ടെന്നെ ഒരുപാട് നാളായില്ലേ. എന്നാലും അമ്പിളി വാങ്ങിയതല്ലേ സൂക്ഷിച്ചു വെക്കാം.
“ഈ നടുക്കുള്ള മിന്നൽ എങ്ങനെ ഉണ്ട് അപ്പേട്ട,” അവൻ ആകംഷയിൽ ചോദിച്ചു
“വളരെ നന്നായിട്ടുണ്ട്, ഇത് ഞാൻ ഇട്ടാൽ, ഇടിവെട്ട് കിട്ടിയതാണോന്ന് ചോദിക്കണ്ട ആവശ്യം ഇല്ല, അവര് ഇത് കണ്ടു ഒറപ്പിച്ചോളും” ചിലനേരത്ത് നാവിൽ ഗുളികൻ വരും.
“അത് ഞാൻ വരച്ചതാണ്, ഫാബ്രിക് പെയിന്റ് വച്ച്, അതു അതിൽ ഇണ്ടാർന്നതു അല്ല, അപ്പേട്ടൻ എന്റെ സൂപ്പർഹീറോ ആയോണ്ട് വരച്ചതാ.”
അപ്പൂട്ടൻ അത്ഭുതത്തിൽ അവനെ നോക്കി, ശരിയാണ് ആ മിന്നലിൽ അവിടവിടെ അപാകതകൾ ഉണ്ട്, പക്ഷെ നല്ല ഭംഗി ഉണ്ട് അതവിടെ കാണാൻ. അവൻ എന്നെ നോക്കി ഒരു നിഷ്കളങ്ക ചിരിചിരിച്ചു. അവനെ കേട്ടിപിടിച്ചു നെറുകെയിൽ കുറെ ഉമ്മ കൊടുത്തു അപ്പൂട്ടൻ.
അവനെന്തു സ്നേഹം ആണ് തന്നെ. അവൻ വലുതാവുമ്പോ അപ്പേട്ടൻ ഒരു ശക്തി ഇല്ലാത്തവനാണെന്നു മനസ്സിലാവുമ്പോ, തന്നെ അവൻ വെറുക്കുമോ ? അപ്പൂട്ടന്റെ ഉള്ളിൽ ചെറിയൊരു വേദനതോന്നി.
അവൻ അതിട്ടു പുറത്തിറങ്ങിയാൽ ആളുകൾ എന്നെ കളിയാക്കി കൊല്ലും എന്ന് ഉറപ്പുള്ളോണ്ട്. അപ്പൂട്ടൻ അത് വിഷുനു ഇടാംന്ന് പറഞ്ഞു മാറ്റി വച്ചു, മങ്കുന് അതൊത്തിരി വിഷമം ആയെങ്കിലും.
***************
മാങ്കുവിനെ കുളിപ്പിച്ച് തയാറാക്കി കഞ്ഞി കുടിക്കാൻ കൊടുത്തു അവൻ കുളിക്കാൻ കയറി. തണുത്ത വെള്ളം അവന്റെ കുന്നോളമുള്ള സങ്കടങ്ങൾ കുന്നികുരുവോളം അലിയീച്ചപോലെ അവനു തോന്നി. വെള്ളം തലയിലൂടെ മുഖത്തേക്കും, എലുമ്പിച്ച കഴുത്തിലേക്കും, കൂരച്ച അവന്റെ നെഞ്ചിലേക്കും ഇറങ്ങി പതുക്കെ ഒട്ടിയ വയറിലൂടെ അവന്റെ പുരുഷത്വത്തിലേക്കു ഒഴുകിയിറങ്ങി താഴേക്ക് വീണു, അവൻ താഴേക്ക് നോക്കി, ഒന്നാമതേ ചെറുതാണ് അതിനൊപ്പം തണുപ്പടിച്ചപ്പോൾ അത് തീരെ ചുങ്ങി പോയി. അവന്റെ ഒരു പ്രധാന സങ്കടം, ഈ താഴെ തളർന്നുകിടക്കുന്നു മയങ്ങുന്ന ആശാൻ ആണ്. എന്തൊക്കെ ചെയ്തിട്ടും ആശാൻ അങ്ങനെ അനങ്ങാതെ മടിപിടിച്ചു കിടപ്പാണ്. അതിപ്പോ ഒട്ടും എണീക്കുന്നില്ല. ചെറുപ്പത്തിൽ പിന്നെയും ഒരു ഉണർച്ചയൊക്കെ കണ്ടിരുന്നു, ഇപ്പോ തീരെ ഇല്ല. പുരുഷൻ്റെ ഏറ്റവും അടിസ്ഥാനമായി വേണ്ട ഒന്നും തനിക്കില്ല എന്ന് അവൻ വിഷമത്തോടെ ഓർത്തുപോയി .
