ജോമോന്റെ ചേച്ചി – 3 Like

ചേച്ചി : ഹാ വരാം…

തിരിച്ചു മറുപടി പറഞ്ഞുകൊണ്ട് ചേച്ചി എന്നെന്നോക്കി

“എന്താ..?

അപ്പോളാണ് ചേച്ചിയുടെ ചുരുട്ടി പിടിച്ച വലം കൈ എനിക്ക് നേരെ നീതിയത്

എന്താണെന്ന ഭാവത്തിൽ ഞാനവളെ നോക്കി

എന്റെ നോട്ടം മനസിലാക്കിയെന്നവണ്ണം ചേച്ചി കൈ തുറന്നു

ചുരുട്ടി പിടിച്ചു കയ്യിൽ ഒരുപിടി അണ്ടിപ്പരിപ്പും മുന്തിരിയും ആയിരുന്നു

നെയ്യിൽ വറുത്തത് കൊണ്ട് അവളുടെ കൈ വെള്ളയിൽ എണ്ണ പറ്റിയിരുന്നു.. വെട്ടമടിച്ചത് തിളങ്ങുന്നതായി തോന്നി

ചേച്ചി : എടുത്തോ… ഇനി ഇത് കിട്ടിയില്ലെന്നു പറഞ്ഞു കൊതികുത്തി നടക്കണ്ട

ഞാൻ അത് വാങ്ങാതെ കൈ കെട്ടി നിന്നു

ഇനിയെന്താ എന്ന ഭാവത്തിൽ അവളെന്നെ നോക്കി

അപ്പോൾ ഞാൻ വാ പൊളിച്ചു കാണിച്ചു

അത് കണ്ട് ഒന്ന് ചിരിച്ചുകൊണ്ട് കയ്യിലുള്ളതെല്ലാം എനിക്ക് വായിൽ വെച്ചു തന്നു

എന്നിട്ട് കയ്യിലെ എണ്ണ മുഴുവൻ എന്റെ കുറ്റി താടിയിൽ തേച്ചിട്ട് ചേച്ചി ഓടി

“ടി ചേച്ചി..”

അവളുടെ പിറകെ ഓടാൻ പോകുന്നത് പോലെ ഞാൻ ഭാവിച്ചു.. അപ്പോളേക്കും അവൾ അടുക്കളയിൽ എത്തിയിരുന്നു

പിന്നെ വായിൽ ഉള്ളത് ചവച്ചുകൊണ്ട് ഞാൻ കവിളിലെ എണ്ണ തുടച്ചുകൊണ്ട് നിന്നു

ഞാൻ പോലുമറിയാതെ മനസ്സൊക്കെ നിറഞ്ഞത് പോലെ… സന്തോഷം മാത്രം തോന്നുന്ന നിമിഷങ്ങൾ.. ശെരിക്കും ഞാനതെല്ലാം ആസ്വധിക്കുകയായിരുന്നു

ഉച്ചയാവറായപ്പോഴേക്കും ഭക്ഷണമൊക്കെ റെഡിയായി ഞങ്ങൾ കഴിക്കാൻ തുടങ്ങിയിരുന്നു… ഞാൻ അമ്മുവിനോട് പറഞ്ഞത് പോലെയൊന്നുമായിരുന്നില്ല ചേച്ചിയുടെ ബിരിയാണി
ഞാൻ കുറ്റം പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു അവൾ വേറെന്തെക്കെയോ ചേർത്തിട്ടുണ്ട് ഇതിൽ…എന്നത്തേയും പോലെയല്ല.. വേറെന്തോ ഒരു പ്രത്യേക രുചി

എല്ലാം കഴിഞ്ഞൊരു മൂന്ന് മണിവരെ അവർ ഞങ്ങടെ കൂടെ ഉണ്ടായിരുന്നു

ഹാളിലിരുന്നെല്ലാവരും ഓരോ തമാശകൾ പറയാൻ തുടങ്ങി

അതെല്ലാം കേട്ട് എന്റെ അടുത്തിരുന്ന് ചേച്ചി ചിരിച്ചു മറിയുകയായിരുന്നു

അവരെല്ലാം പോയി കഴിഞ്ഞപ്പോ പെട്ടെന്നൊരു ശാന്തത വെന്നത് പോലെ തോന്നി..ഒരുതരം ഒറ്റപ്പെടൽ

പക്ഷെ അത് പോകാൻ അധികം നേരമൊന്നും വേണ്ടി വന്നില്ല… ഞാനും ചേച്ചിയും കൂടി പഴയ പരുപാടി തന്നെ തുടങ്ങി

ഒടുക്കമൊരു തല്ലും കഴിഞ്ഞ് എല്ലാം ഒതുങ്ങി വന്നപ്പോഴേക്കും രാത്രി എട്ട് മണി കഴിഞ്ഞിരുന്നു

ഉച്ചക്കത്തേതിന്റെ ബാക്കിയും കഴിച്ച് ഞാൻ കേറി കിടന്നു

പിന്നെ എപ്പോഴോ ചേച്ചിയും വന്നെന്റെ അടുത്തുകിടന്നു

സമയം ഏറെ കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വരുന്നില്ലായിരുന്നു… ചേച്ചിയും ഉറങ്ങി കാണില്ലെന്ന് എനിക്ക് തോന്നി

അന്നത്തെ ദിവസത്തെ സംഭവങ്ങൾ എല്ലാം കൂട്ടിയും കിഴിച്ചും നോക്കിയിട്ടേ പുള്ളിക്കാരി സാധാരണ ഉറങ്ങാറുള്ളു

ഇപ്പോളും എന്തേലുമൊക്കെ ആലോചിച്ചു കിടക്കുക തന്നെ ആവും

സംശയം തെറ്റിയില്ല… മെല്ലെ തിരിഞ്ഞു നോക്കിയപ്പോ കണ്ടു മുകളിലേക്ക് നോക്കി കണ്ണു തുറന്നുകിടക്കുന്ന ചേച്ചിയെ

“ടി നീ ഉറങ്ങിയില്ലേ..?

ചേച്ചി : ഇല്ലെടാ ഉറക്കം വരുന്നില്ല

“അതെന്താ ഇപ്പൊ അങ്ങനെ…?

ചേച്ചി : വെറുതെ.. ഓരോന്നാലോചിച്ചു കിടക്കുവായിരുന്നു..

“നീയിപ്പോ അമ്മുവിനെക്കുറിച്ചല്ലേ ഓർത്തത്..?

വെറുതെ ഒരു വഴക്കിടാൻ വേണ്ടി ഞാൻ അമ്മുവിന്റെ പേരെടുത്തിട്ടു

പക്ഷെ എന്റെ പ്ലാനുകൾ എല്ലാം എട്ട് നിലയിൽ പൊട്ടി താഴെ പോയി

അത്ഭുതത്തോടെ വാ പൊളിച്ചെന്നെ നോക്കുവായിരുന്നു ചേച്ചി

ചേച്ചി : നിനക്കെങ്ങനെ മനസിലായി..?

“ഏഹ്.. ഇതൊക്കെ എന്ത്…. ഞാനിങ്ങനെ ഇടക്കിടെ മൈൻഡ് റീഡിങ് ഓക്കേ നടത്താറുണ്ട്..”

അല്പം ജാടയിട്ടുകൊണ്ട് ഞാൻ പറഞ്ഞു

ചേച്ചി : ഒന്ന് പോടാ.. മൈൻഡ് റീഡിങ്.. വെറുതെ ചക്ക ഇട്ടപ്പോ മുയല് ചത്തെന്ന് പറഞ്ഞത് പോലെയാ നിന്റെ കാര്യം
എന്റെ ജാഡയെ പുച്ഛിച്ചു തള്ളിക്കൊണ്ട് ചേച്ചി പറഞ്ഞു

“ചക്കയാണോ മുയലാണോ എന്നൊന്നും എനിക്കറിയുകേല.. പക്ഷെ ഞാൻ പറഞ്ഞത് സത്യം ആയിരുന്നു… നീ അമ്മുവിനെക്കുറിച്ചോർത്തു കൊണ്ട് കിടക്കുവായിരുന്നു… ഇനി പറ എന്താ ആലോചിച്ചത്..?

ചേച്ചി : കാര്യമായി ഒന്നുമോർത്തില്ല… വെറുതെ നിനക്ക് ഇഷ്ടം തോന്നാൻ മാത്രം എന്താ അവൾക്കുള്ളത് എന്ന് ആലോചിക്കുവായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *