ജോമോന്റെ ചേച്ചി – 3

എനിക്കറിയാമായിരുന്നു ആ ചോദ്യത്തിനൊരുത്തരം ചേച്ചിക്കുണ്ടാവില്ലെന്ന്

ചേച്ചി : കണ്ടു ജോ

പതിയെയാണ് പറഞ്ഞതെങ്കിലും അവളുടെ പ്രതികരണം എന്നെ ഞെട്ടിച്ചു കളഞ്ഞിരുന്നു

“പോടീ… ചുമ്മാ തള്ളി മറിക്കല്ലേ..”

വിശ്വസിക്കാനാവാതെ ഞാൻ പറഞ്ഞു.. അതിനൊരു മങ്ങിയ ചിരി മാത്രമാണ് തിരിച്ചു കിട്ടിയത്

ചേച്ചി : കണ്ടിട്ടുണ്ട് ജോ.. പക്ഷെ അവനീ ഞാൻ പറഞ്ഞ ചിന്താഗതി ഒന്നുമില്ലായിരുന്നു…

“അപ്പൊ അവനെ വിട്ടോ..?

അറിയാനുള്ള ആഗ്രഹത്തിൽ ഞാൻ ചോദിച്ചു

ചേച്ചി : വിടാൻ ഞാൻ കൊറേ ശ്രമിച്ചു… പറ്റിയില്ല

“ഇനിയെന്ത് ചെയ്യും.. അവനോടു തുറന്നു പറഞ്ഞൂടെ.. നിന്നെ എന്തായാലും ഇഷ്ടവും…”

ചേച്ചി : ഇല്ലെടാ.. എനിക്കങ്ങനെ പറയാൻ ഒന്നും പറ്റുകേല…

“പറ്റുകേലന്നോ… പോയാൽ ഒരു വാക്ക്…. പക്ഷെ കിട്ടിയാലോ…?

ചേച്ചി : കിട്ടില്ല… അതുകൊണ്ട് തന്നാ ഞാൻ പറയാത്തത്…

“അതെന്താ എന്നാ ഞാൻ ചോദിക്കുന്നത്..?

ചേച്ചി : നീ അതിനെക്കുറിച്ചൊന്നും കൂടുതൽ ചോദിക്കണ്ട ജോ..ഞാൻ ഓർക്കാൻ കൂടെ ഇഷ്ടപ്പെടുന്നില്ല ഇപ്പൊ..

അതും പറഞ്ഞവൾ തിരിഞ്ഞു കിടന്നു
“അപ്പൊ നിനക്കിനി കല്യാണം ഒന്നും വേണ്ടേ.. അമ്മ ഓരോ തവണ വിളിക്കുമ്പോഴും ഓർമ്മിപ്പിക്കുന്നില്ലേ.. ഏറിയാൻ ഈ വർഷം കൂടെ നോക്കും അവർ..”

അത് കേട്ടതും ചേച്ചി കട്ടിലിൽ നിന്നെണീറ്റ് എന്നോട് ദേഷ്യത്തിൽ സംസാരിക്കാൻ തുടങ്ങി

സംസാരിക്കുകയായിരുന്നില്ല…കരച്ചിലും ദേഷ്യവും ഓക്കേ കൂടെ കൂടി കലർന്നൊരു ഭാവം

ചേച്ചി : ഇല്ല ജോ… അങ്ങനെ ഒരു കാര്യം ഈ ജന്മത്തിൽ നടക്കില്ല… നിന്റെ ചേട്ടൻ പോയ അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടത…

ആദ്യമായിയാണ് ചേച്ചി ഈ കാര്യത്തിന്റെ പേരിൽ ദേഷ്യപ്പെടുന്നത് കാണുന്നത്

“എടി അമ്മ പറഞ്ഞില്ലേ..”

ചേച്ചി : ആരുടെ അമ്മ… എനിക്ക് അമ്മയില്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ…

“ഓ നിനക്കിപ്പോ എന്റെ അമ്മ നിന്റെയമ്മ എന്നൊക്കെ ആയോ…”

അവളുടെ വാക്കുകൾ ഇഷ്ടപ്പെടാതെ ഞാൻ പറഞ്ഞു.. സാധാരണ ഇങ്ങനെ കേട്ടാൽ ഏത് വഴക്ക് ആണെങ്കിലും നിർത്തുമായിരുന്ന ചേച്ചിക്ക് ഇപ്രാവശ്യം കൈ വിട്ട് പോയിരുന്നു

ഇവളെ സ്വന്തം മകളായി കണ്ട അമ്മയെയും അച്ഛനെയും അവൾ തള്ളി പറഞ്ഞു… അവളുടെ കല്യാണക്കാര്യം തീരുമാനിക്കാൻ അവർക്കാർക്കും ഒരാവകാശം ഇല്ലെന്ന് വരെ പറഞ്ഞു

അത് കൂടെ കേട്ടപ്പോ എന്റെ കണ്ട്രോളും പോയി

“നീ പിന്നെ ആരുടെ ഉണ്ട കാണാൻ ആയിരുന്നടി ഇക്കണ്ട കാലം മുഴുവൻ എന്റെ വീട്ടിൽ താമസിച്ചത്…. സ്വന്തമായി ജോലിയും കോപ്പുമൊക്കെ ആയപ്പോ ഞങ്ങളൊക്കെ പുറത്ത് അല്ലേ…സ്വന്തം മകളായി കണ്ടു നിനക്കൊരു ജീവിതം ഉണ്ടാകട്ടെ എന്നെ കരുതിയത് ആണോടി എന്റെ അമ്മയുമച്ഛനും ചെയ്ത തെറ്റ്.. അതോ വീടും കൂടും വിട്ട് ഇവിടെ വന്നു നിൽക്കാൻ തുടങ്ങിയപ്പോ ഞങ്ങളൊന്നും നിനക്ക് ചേരാത്തതായി തോന്നിയോ..”

സമനില തെറ്റിയവനെപ്പോലെ ഞാൻ നിന്നലറി

ഇതെല്ലാം കേട്ടിട്ടും ദേഷ്യത്തിൽ ഒരു കുറവും ഇല്ലാതെ കടിച്ചമർത്തിയ പല്ലുകളുമായി ചേച്ചി എന്നെ നോക്കി

പല്ലുകൾ കടിച്ചു ഞെരിക്കുമ്പോളുണ്ടാകുന്ന ഒരു ശബ്ദം ഉണ്ടല്ലോ… ദേഷ്യത്തിന്റെ അങ്ങേ അറ്റത്തു നിൽക്കുമ്പോ ആ ശബ്ദം ഉള്ളിലെ ദേഷ്യത്തിന്റെ കാഠിന്യം കൂട്ടുകയെ ഉള്ളു
ചേച്ചി : ജോ നീ ഇല്ലാത്തതൊന്നും പറയാൻ നിൽക്കണ്ട…

“എന്ത് ഇല്ലാത്തത് എന്നാടി നീ പറയുന്നേ… നിനക്ക് തോന്നുന്നത് പോലെയൊക്കെ ചെയ്യാം.. നിന്റെ കാര്യങ്ങൾ ഒന്നും തീരുമാനിക്കാൻ എന്റെ വീട്ടുകാർക്ക് ഒരവകാശവും ഇല്ല… പിന്നെ എന്ത് മൈരിനാടി നീ എന്നെ ഭരിക്കാൻ വന്നോണ്ടിരുന്നത്…. അന്ന് ഞാൻ പ്രേമിക്കാൻ പോകുവാണെന്നു പറഞ്ഞപ്പോളേക്കും നീ ഇവിടെ കിടന്ന് കുറെ തുള്ളിയല്ലോ…നിനക്കൊക്കെ എന്തുമാവാം അല്ലേ… ഒരുത്തൻ തേച്ചെന്ന് കരുതി എന്റെ ഇഷ്ടങ്ങൾക്ക് ഒടക്ക് വെക്കാൻ നിന്നോട് ആരാ പറഞ്ഞെ..?

കുറച്ചു കാലമായി ചേച്ചിയുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളും എന്റെ സംശയങ്ങളുമെല്ലാം എന്റെയുള്ളിൽ കിടന്നു പുകഞ്ഞു.. അതെല്ലാം വാക്കുകളുടെ രൂപത്തിൽ പുറത്തേക്ക് വന്നു

ചേച്ചി : ജോയലിന്റെ കാര്യം നീ പറയണ്ട.. അവനോട് എനിക്കൊരു കുന്തവും ഇല്ലായിരുന്നെന്ന് നിനക്കറിയാം

എന്റെ അതേ വീറും വാശിയോട് ചേച്ചി എന്നോട് അലറി

“പിന്നെ ഏത് കുണ്ണയോട് ആടി നിനക്കീ മൈരൊക്കെ തോന്നിയത്… എന്ത് ഊമ്പാനാടി എന്നെ ഭരിക്കാൻ വന്നത്..”

പറഞ്ഞു തീർന്നതും ചെവിക്കല്ല് കൂട്ടിയൊരടിയായിരുന്നു മറുപടി… പൊന്നീച്ച പറക്കുമെന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നൊള്ളു.. ജീവിതത്തിൽ ആദ്യമായി അത് അനുഭവിച്ചു

ഇടതു കവിൾ പൊത്തി പിടിച്ചുഞാനവിടെ കൊറച്ചു നേരം നിന്നു… കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി

ദേഷ്യത്തോടെ പതിയെ മുഖമുയർത്തി നോക്കിയപ്പോ കണ്ടു വലതുകൈ വേദനകൊണ്ട് കുടയുന്ന ചേച്ചിയെ

ഇത്തവണ അവളുടെ മുഖത്തു ദേഷ്യം ഉണ്ടായിരുന്നില്ല.. പകരം കരച്ചിൽ മാത്രം ആയിരുന്നു

കണ്ണും മുഖമെല്ലാം ചുവന്നു ഏങ്ങലടിച്ചുകൊണ്ട് ചേച്ചി എന്നെ നോക്കി

ഇതെല്ലാം കണ്ടിട്ടും ചങ്ങലക്കിട്ട വെട്ട് പോത്തിന്റെ ദേഷ്യമായിരുന്നു എനിക്ക്

എല്ലാം കൈ വിട്ട് പോകുന്നത് പോലെ തോന്നി എനിക്ക്… ഞാൻ അറിയാതെ ആണെങ്കിൽ പോലും ഈ ദേഷ്യത്തിൽ ചേച്ചിയെ എന്തെങ്കിലും ചെയ്തു പോകുമോ എന്ന നേരിയ ഭയം ഉള്ളിലെവിടെയോ ഉണ്ടായിരുന്നു

ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ..ചേച്ചിയുടെ അവസ്ഥയും മറിച്ചൊന്നുമല്ലായിരുന്നു

ഒന്നും വേണ്ട എന്നുണ്ട് പക്ഷെ അവളുടെ മുഖം കാണുമ്പോൾ ദേഷ്യം ഇരട്ടിച്ചുവന്നു
“നീയെന്നെ തല്ലുമല്ലെടി….ഇത്രയൊക്കെ സഹിച്ചു നിൽക്കാൻ ഞാൻ നിന്റെ അടിമ ആണെന്ന് കരുതിയോടി..?

അവൾക്ക് നേരെ കൈ ചൂണ്ടി പറഞ്ഞു..അതിനൊക്കെ മുൻപേ ചേച്ചി എന്നെ വട്ടം പിടിച്ചിരുന്നു

ചുഴലിക്കാറ്റ് പോലെ പാഞ്ഞുവന്നെന്നെ കെട്ടിപിടിച്ചുകൊണ്ട് ചേച്ചി അലറി കരയാൻ തുടങ്ങി

ഉടുമ്പ് പിടിച്ചതിലും കഷ്ടമായിരുന്നു എന്റെ അവസ്ഥ… എല്ല് ഒടിഞ്ഞു നുറുങ്ങിപോകുമെന്ന് തോന്നി അവളുടെ പിടിത്തം കണ്ട്

എങ്കിലും ദേഷ്യമൊക്കെ കുറഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു

ചേച്ചിയെ ശ്രദ്ധിച്ചപ്പോ അലറി കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട് പാവം.. അമ്മയോടും അച്ഛനോടും സോറി പറയുന്നതൊക്കെ കേൾക്കാം.. എന്നെ തല്ലിയതിൽ നല്ല വിഷമമുള്ളതായി എനിക്ക് തോന്നി

പിന്നെ എന്തൊക്കെയോ അവൾ പറയുന്നുണ്ടായിരുന്നു..കരച്ചിലിന്റെ ശബ്ദം കാരണം ഒന്നും അത്ര വക്തമായി കേൾക്കുന്നില്ല

ഞാൻ അല്പം കൂടെ ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിച്ചു

ചേച്ചി : സോറി.. ജോ… ഞാൻ.. ഞാൻ അറിയാതെ ചെയ്തതാ… എനി.. എനിക്ക് ഒന്നും അറിയില്ല ജോ എന്താ ഇങ്ങനെന്ന്… നീ എന്തിനാ അങ്ങനെ… അങ്ങനെയൊക്കെ പറഞ്ഞത്.. നിനക്കറിയോ… എനിക്കെന്ത് ഇഷ്ടാണെന്ന് അറിയോ നിന്നെ…. അതല്ലേ നീ അമ്മുവിനെ… അവളെ പറഞ്ഞപ്പോ അങ്ങനെയൊക്കെ പറഞ്ഞത്…”

Leave a Reply

Your email address will not be published. Required fields are marked *