ജോമോന്റെ ചേച്ചി – 3 Like

ചേച്ചി നഖം കടിച്ചുകൊണ്ട് ചോദിച്ചു

“അതിന് നീയിവിടെകിടന്ന് ആലോചിച്ചിട്ട് എന്ത് കാര്യം.. എന്നോട് ചോദിച്ചാൽ പോരെ..”

ചേച്ചി : ആണോ… എന്നാ പറ… അവൾക്ക് എന്താ ഇത്ര സ്പെഷ്യൽ ആയിട്ടുള്ളത്..?

മുത്തശ്ശി കഥ കേൾക്കാനിരിക്കുന്ന കുട്ടിയുടെ ഭാവത്തോടെ ചേച്ചിയെന്റെ വാക്കുകൾക്ക് വേണ്ടി കാത്തിരുന്നു

“അധികമൊന്നുമില്ല…ആരും നോക്കി പോകുന്ന സൗന്ദര്യം ഒണ്ട് അമ്മുവിന്..”

അത് കേട്ടപ്പോ സ്ത്രീജനഹമായി കണ്ടു വരുന്ന കുശുമ്പിന്റെ അസുഖം ചേച്ചിയിലും മുളയിട്ടു

ചേച്ചി : അതെന്താ അങ്ങനെ…നിന്റെ പറച്ചിൽകേട്ടാൽ തോന്നും എനിക്കൊന്നും സൗന്ദര്യം ഇല്ലെന്ന്…

ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്.. ഇവരെ രണ്ടു പേരെയും പിടിച്ചു നിർത്തിയാൽ അല്പം കൂടെ സൗന്ദര്യം കൂടുതൽ ചേച്ചിക്ക് ആണ്.. എങ്കിലും നമ്മള് വിട്ട് കൊടുക്കാൻ പാടില്ലല്ലോ

“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോളെ… എന്തോ അവൾക്ക് ഒരു പ്രത്യേക തരം ആകർഷണം ഒണ്ട്..”

ചേച്ചി : ഹ്മ്മ്… വേറെ എന്തൊക്കെ ഒണ്ട്

അല്പം നിരാശ ഭാവത്തോടെ ചേച്ചി എന്നോട് ചോദിച്ചു

ചേച്ചിയുടെ ഈ ഭാവമെല്ലാം എന്റെ മനസ്സിലെ സംശയം കൂട്ടികൊണ്ടേ ഇരുന്നു… ഇന്നും ഇന്നലെയും തുടങ്ങിയ സംശയം അല്ല.. കൊറച്ചു കാലമായി തുടങ്ങിയത്

“നല്ലൊരു പേഴ്സണാലിറ്റി ഒണ്ട്…”

ഇതെല്ലാം ചേച്ചി മൂളി കേൾക്കുക മാത്രമാണ് കേൾക്കുന്നത്

“ചേച്ചി ഞാനൊരു കാര്യം ചോദിക്കട്ടെ…. നിനക്ക് ഒരാളോട് ഇഷ്ടം തോന്നാൻ എന്തൊക്കെ കാര്യങ്ങൾ ആവും ആദ്യം ശ്രദ്ധിക്കുക…?

എന്റെ ചോദ്യം കേട്ട് ചേച്ചി എന്നെ സംശയഭാവത്തോടെ നോക്കി

“വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാ…”
ചേച്ചി : മ്മ്… എന്റെ കാര്യം ആണെങ്കിൽ നിന്നെപ്പോലെ സൗന്ദര്യം ഒന്നും ഞാൻ നോക്കുകേല…

“പിന്നെ എന്താ നോക്കുക..?

ചേച്ചി : സ്വഭാവം.. ചിന്താഗതി.. അങ്ങനെയൊക്കെ

“ചിന്താഗതിയോ… അതെങ്ങനാ നോക്കുന്നെ..?

ചേച്ചി : അത് ഉണ്ടായിരുന്നേൽ നീയീ ചോദ്യം ചോദിക്കുകലായിരുന്നു ജോ

അതും പറഞ്ഞു ചേച്ചി ചിരിക്കാൻ തുടങ്ങി

“ഓ… എനിക്കാ സാധനം കൊറച്ചു കുറവാ..”

ചേച്ചി : കുറച്ചു കുറവോ…കുറച്ചതികം

“ടി മതി മതി.. നിർത്തിക്കോ..”

അവളുടെ ഒടുക്കത്തെ ചിരി സഹിക്കാൻ വയ്യാതെ ഞാൻ പറഞ്ഞു

“അല്ലെടി ചേച്ചി.. ചേട്ടൻ പോയിട്ട് കൊറേ ആയില്ലേ… നിന്റെ ഈ സ്വഭാവവും ചിന്താഗതിയുമുള്ള ആരെയും പിന്നെ കണ്ടില്ലേ…”

എന്റെയാ ചോദ്യം ചിരിച്ചുകൊണ്ടിരുന്ന അവളെ നിശബ്ദതയാക്കി

എനിക്കറിയാമായിരുന്നു ആ ചോദ്യത്തിനൊരുത്തരം ചേച്ചിക്കുണ്ടാവില്ലെന്ന്

ചേച്ചി : കണ്ടു ജോ

പതിയെയാണ് പറഞ്ഞതെങ്കിലും അവളുടെ പ്രതികരണം എന്നെ ഞെട്ടിച്ചു കളഞ്ഞിരുന്നു

“പോടീ… ചുമ്മാ തള്ളി മറിക്കല്ലേ..”

വിശ്വസിക്കാനാവാതെ ഞാൻ പറഞ്ഞു.. അതിനൊരു മങ്ങിയ ചിരി മാത്രമാണ് തിരിച്ചു കിട്ടിയത്

ചേച്ചി : കണ്ടിട്ടുണ്ട് ജോ.. പക്ഷെ അവനീ ഞാൻ പറഞ്ഞ ചിന്താഗതി ഒന്നുമില്ലായിരുന്നു…

“അപ്പൊ അവനെ വിട്ടോ..?

അറിയാനുള്ള ആഗ്രഹത്തിൽ ഞാൻ ചോദിച്ചു

ചേച്ചി : വിടാൻ ഞാൻ കൊറേ ശ്രമിച്ചു… പറ്റിയില്ല

“ഇനിയെന്ത് ചെയ്യും.. അവനോടു തുറന്നു പറഞ്ഞൂടെ.. നിന്നെ എന്തായാലും ഇഷ്ടവും…”

ചേച്ചി : ഇല്ലെടാ.. എനിക്കങ്ങനെ പറയാൻ ഒന്നും പറ്റുകേല…

“പറ്റുകേലന്നോ… പോയാൽ ഒരു വാക്ക്…. പക്ഷെ കിട്ടിയാലോ…?

ചേച്ചി : കിട്ടില്ല… അതുകൊണ്ട് തന്നാ ഞാൻ പറയാത്തത്…

“അതെന്താ എന്നാ ഞാൻ ചോദിക്കുന്നത്..?

ചേച്ചി : നീ അതിനെക്കുറിച്ചൊന്നും കൂടുതൽ ചോദിക്കണ്ട ജോ..ഞാൻ ഓർക്കാൻ കൂടെ ഇഷ്ടപ്പെടുന്നില്ല ഇപ്പൊ..

അതും പറഞ്ഞവൾ തിരിഞ്ഞു കിടന്നു
“അപ്പൊ നിനക്കിനി കല്യാണം ഒന്നും വേണ്ടേ.. അമ്മ ഓരോ തവണ വിളിക്കുമ്പോഴും ഓർമ്മിപ്പിക്കുന്നില്ലേ.. ഏറിയാൻ ഈ വർഷം കൂടെ നോക്കും അവർ..”

അത് കേട്ടതും ചേച്ചി കട്ടിലിൽ നിന്നെണീറ്റ് എന്നോട് ദേഷ്യത്തിൽ സംസാരിക്കാൻ തുടങ്ങി

സംസാരിക്കുകയായിരുന്നില്ല…കരച്ചിലും ദേഷ്യവും ഓക്കേ കൂടെ കൂടി കലർന്നൊരു ഭാവം

ചേച്ചി : ഇല്ല ജോ… അങ്ങനെ ഒരു കാര്യം ഈ ജന്മത്തിൽ നടക്കില്ല… നിന്റെ ചേട്ടൻ പോയ അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടത…

Leave a Reply

Your email address will not be published. Required fields are marked *