മിഴി – 3 Like

Related Posts

None found


സമ്മതമെന്നോണം ഞാൻ ആ ചുണ്ടുകളെ അന്വേഷിച്ചു തല നീക്കി.. പുറത്തപ്പഴും നല്ല പോലെ മഴ പെയ്യുന്നുണ്ടായിരുന്നു.

“അഭീ…മോനേ ….” പെട്ടന്നായിരുന്നു ചെറിയമ്മ വിളിച്ചത്.
മധുരമുള്ളയിതളുകളെ അന്വേഷിച്ചു പോവുന്ന എന്റെ ചുണ്ടുകളെ അവള്‍ കൈകൊണ്ട് പൊത്തി പിടിച്ചുനിർത്തി.ഞാൻ എന്തെന്നറിയാതെ തല വലിച്ചപ്പോ,ചെറിയമ്മ എന്റെ കൈകളിൽ നിന്നും പുറകോട്ട് വലിഞ്ഞു.

“ചെറിയമ്മേ……” കയിൽ നിന്ന് ഊർന്നു പോവുന്ന ആ മുഖത്തെ ഒന്നുകൂടെ പിടിക്കാൻ ഞാനാഞ്ഞു…

“അഭീ….സോറി.ഞാൻ അറിയാതെ അങ്ങനെയൊക്കെ.ശ്ശേ!!!!…..ചേച്ചിയെങ്ങാൻ വന്നിരുന്നേൽ എന്റെ ദൈവമേ…. ” ചെറിയമ്മ എന്നിൽ നിന്നെന്തോ മറക്കാൻ നോക്കുന്നപോലെ തോന്നി.. ചിരിച്ചുകൊണ്ടാണെങ്കിലും അമ്മയെങ്ങാൻ വന്നിരുന്നേൽ എന്ന് പറയുമ്പോൾ . ആ ശബ്ദതതിനെന്തിനാ ഒരു വിറയൽ.
ഇരുട്ടിൽ നിന്ന് ഒന്നും വ്യക്തമാവുന്നില്ല.ഞാൻ കൈ നീട്ടി ആ ലൈറ്റ് ഓൺഓൺ ചെയ്തു.. പെട്ടന്ന് ചെറിയമ്മ ആ മുഖം എന്നിൽ നിന്ന് മറച്ചു പുറത്തെക്ക് നോക്കി നിന്നു. ആ കണ്ണ് നിറഞ്ഞിട്ടുണ്ടെന്ന് തോന്നി. അല്ല!! നിറഞ്ഞിട്ടുണ്ട്. ഇതിനുമാത്രം കണ്ണീർ ഈ സാധനത്തിന് എവിടുന്നാ?

ഒരുമ്മ വെച്ചതിനാണോ കരയുന്നത്. സ്റ്റെയറിങ്ങിൽ വെച്ചയവളുടെ ഇടതുകൈ, അനുസരണയില്ലാതെ അതിൽ ഓടിനടന്നു കളിക്കുമ്പോഴും,അവൾ പുറത്തേക്ക് നോക്കി നിന്നു മറ്റേ കൈകൊണ്ട്, കണ്ണുതുടക്കുന്നുണ്ടെന്ന് തോന്നി.

എനിക്ക് അങ്ങനെ നോക്കി നിൽക്കാൻ കഴിയില്ലായിരുന്നു .രണ്ടു ദിവസം കൊണ്ടാണെങ്കിലും എന്റെ ജീവനായി പോയില്ലേ?. ആ കണ്ണുനിറയുമ്പോ ഉള്ളിലൊരു കൊളുത്തലാണ്.ഇപ്പൊ പറഞ്ഞില്ലേൽ പിന്നെപ്പഴാ?.
നാലു വർഷം കൂടെയുണ്ടായിരുന്നവൾ പട്ടീടെ വിലപോലും തരാതെ പോയി.അതിൽ കൂടുതൽ എന്റെ തോളിൽ കൈ ഇട്ടവൻ പറഞ്ഞ വാക്കുകൾ. എന്നെയവന് മനസ്സിലാക്കിയ രീതി.. ഒരു ദിവസം കൊണ്ട് എല്ലാം മാറിയപ്പോഴും.. ഇത്രകാലം ഞാൻ വെറുത്ത,എന്റെ താടക ചെറിയമ്മ. വെറും രണ്ടു ദിവസം കൊണ്ട്, അതും ഇത്രകാലമവൾക്ക് പാര പണിഞ്ഞു നടന്നയെന്നെ ചേർത്ത് പിടിച്ചില്ലേ?. കരയുമ്പോ, ഒന്നും നോക്കാതെ എന്നെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചപ്പോ.. എന്റെയുള്ളിലുണ്ടായ ആ സുഖമെന്താണ്?.. അമ്മ എന്നെ ആശ്വസിപ്പിക്കുന്ന പോലെ അത്രയും കരുതൽ.ആ വാത്സല്യം.അമ്പലത്തിൽ പോയപ്പോഴും,മാളിൽ കൈപിടിച്ച് നടന്നപ്പോഴും അവസാനം ഇവിടെ കാറിൽ കെട്ടിപിടിച്ചു ഉമ്മവെച്ചപ്പോഴും അവൾക്ക് ഉണ്ടായിരുന്നത് ഒരു കാമുകിയുടെ ഭാവം അല്ലെ??ഇപ്പൊ എന്ത് പറ്റി? എന്തിനാ കരയുന്നത്..

പുറത്തേക്കുള്ള നോട്ടം നിന്നില്ല.. ആ മനസ്സിൽ സഘർഷമുണ്ടോ?
എന്തായാലും എനിക്ക് പറയാതെ പറ്റില്ല..

“ചെറിയമ്മേ…” സ്റ്റൈറിങ്ങിനു മുകളിലുള്ളയാ ഇടതു കയ്യിൽ ഞാൻ പതിയെ പിടിച്ചു.അവൾ പെട്ടന്ന് ഞെട്ടി.തലതിരിച്ചില്ല, മുഖത്തു നോക്കിയില്ല.പക്ഷെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി.

“ഇനിയും എനിക്കിത് പറയാതിരിക്കാൻ പറ്റില്ലനൂ…ഞാൻ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട്,കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു.പക്ഷെ ഈ രണ്ടു ദിവസം എന്റെ ജീവിതത്തിൽ ആദ്യമായ ഞാനിത്രയും സന്തോഷത്തിൽ നിന്നിട്ടുള്ളത്.. ചെറിയ….മ്മക്ക്…” ഞാൻ ഒന്ന് വിക്കിപ്പോയി.. പറയാൻ അങ്ങട്ട് കിട്ടുന്നില്ല

” ഓഹ് നാശം!! നീ അടുത്ത് വരുമ്പോ എനിക്കറിയില്ലനൂ……. എന്നെ നീ കൊല്ലുന്നപോലെയാ… ഓഹ് ഇതിൽ കൂടുതൽ പറയാൻ എനിക്ക് പറ്റൂന്ന് തോന്നുന്നില്ല.. മോഹൻലാൽ പറയുന്ന ഡയലോഗോ എനിക്കറിയില്ല .. എനിക്ക് അനൂ… നിന്നെ ”

“അഭീ…. മതി എനിക്കൊന്നും കേൾക്കണ്ട!!!” പെട്ടന്നാ ചെറിയമ്മ തലചെരിച്ചെന്റെ മുഖത്തു നോക്കിയത്. കരഞ്ഞ ആ മുഖത്തു വല്ലാത്ത ദേഷ്യത്തിലുള്ള ഭാവം..എനിക്ക് ഷോക്ക് ആയി എന്തായിപ്പോ ഇങ്ങനെ? പെട്ടന്ന് കരഞ്ഞപ്പോ കരുതി സന്തോഷം കൊണ്ടാണെന്ന് ഇതിപ്പോ…

” അനൂ ഞാൻ…. ” നിവർത്തിയില്ലാതെ ആ കണ്ണുകളുടെ മുനകളിൽ നിന്ന് രക്ഷപ്പെടാൻ ഞാന്‍ നോക്കി..

“അഭീ…..നീയെന്നെയങ്ങനെ ഇനി വിളിക്കരുത് ” വല്ലാത്ത ഭാവത്തോടെയുള്ള പറച്ചിലായിരുന്നു അത്..
” നിന്റെ ചെറിയമയാണ് ഞാൻ.. ആ ഭഹുമാനം എനിക്ക് കിട്ടണം..!!! ശെരിയാ ഞാൻ നിന്നെ ഉമ്മവെച്ചു പോയി..അപ്പൊ എന്തോ തോന്നിപ്പോയി അതെന്റെ തെറ്റ്.. സോറി.. പിന്നെ നിന്നെ ഞാൻ എന്റെ അനിയനെ പോലെയേ കണ്ടിട്ടുള്ളു അത് മറക്കരുത് “വല്ലാത്ത ഭാവത്തോടെയുള്ള വാക്കുകൾ.പറയുമ്പോ ആ ചുണ്ടുകളും കവിലുകളും നല്ലപോലെ വിറച്ചിരുന്നു. മിഴികളിൽ നിറയുന്ന വെള്ളം കാണാം.അവളുടെ കൈയുടെ മുകളിലുണ്ടായിരുന്ന എന്റെ കൈ അവൾ മെല്ലെ വലിച്ചൂരാൻ നോക്കി.ഊര്‍ന്നു പോവുന്ന കൈ ഞാന്‍ വിട്ടുകൊടുത്തു .

കരുതിയ പോലെ തന്നെ സംഭവിച്ചു. ഞാൻ ഇത് മുന്നേ പ്രതീക്ഷിച്ചതുമാണ്.. ആദ്യം ഒന്ന് ഞെട്ടി എന്നുള്ളത് സത്യം. അവളുടെ ഭാഗത്തുനിന്ന് നോക്കിയാൽ ആ മനസ്സിലെന്തൊക്കെ സങ്കർഷം കാണും?.

സ്വന്തം ചേച്ചിയുടെ മോനേ പ്രേമിക്കെ?? നല്ല തമാശ..!! ആരാ അതിനു കൂട്ട് നിക്ക. ഇതെവിടെ ചെന്ന് അവസാനിക്കും. മറ്റാരെങ്കിലും ഇതറിഞ്ഞാലുള്ള അവസ്ഥ. അമ്മയറിഞ്ഞാൽ എങ്ങനെ അവളെ കാണും.എന്നുള്ളതൊക്കെയാകും അവളിൽ കിടന്നു നിറയുന്ന ചോദ്യം.പാവം!! ആ മനസ്സ് കാണാതെ യിരിക്കാൻ മാത്രം പൊട്ടനല്ല ഞാൻ.പോരാത്തതിന് ഇത്രയും കാലം ഒന്ന് മിണ്ടുക പോലും ചെയ്യാത്ത ഏഭ്യൻ രണ്ടു ദിവസംകൊണ്ട് ഇങ്ങനെയൊക്കെ പറയുമ്പോ..
അവൾക്ക് വിശ്വാസമുണ്ടാകോ എന്നെ? ഈ ഇഷ്ടം വേറെ എന്തിനെങ്കിലും മാണെന്ന് അവൾ കരുതിയാൽ അതോടെ കഴിഞ്ഞു.പക്ഷെ എനിക്കുവേണ്ടത് ഒരു നിമിഷത്തേക്ക് മാത്രമല്ല.. എന്റെ കൂടെ എല്ലാം കാലവുമുണ്ടാവാൻ ഒരാളെയാണ്.

ഞാൻ തുറന്നു പറയാൻ പോയപ്പോ അവളെന്തായാലും ഞെട്ടി കാണും ..അല്ലെങ്കിലും പെട്ടന്നാരേലും സമ്മതിക്കോ.? ഇതുപോലെയൊരു നിമിഷം പറഞ്ഞാൽ.
പക്ഷെ അവൾ എന്നെ സ്നേഹിക്കുന്നുണ്ടോ?? ഓരോ നോട്ടത്തിലും ഞാൻ കണ്ടത് പ്രണയമല്ലേ? എന്ത് പറഞ്ഞാലും വേണ്ടിയില്ല.. എന്നെ പേടിപ്പിച്ചിട്ടും,നിലക്ക് നിർത്തിയാലും കുഴപ്പമില്ല. അവളല്ലാതെ വേറെ ആരും വേണ്ടനിക്ക്.

എന്തായാലും ചെറിയമ്മയെ അറിയിക്കേണ്ട മനസ്സിലുള്ളതൊന്നും.ഞാൻ പരമാവതി സങ്കടമെന്‍റെ മുഖത്തു കൊണ്ടുവന്നു.കണ്ണ് നിറച്ചു കണ്ടെങ്കിലും മനസ്സിലാക്കട്ടെ എന്റെ സ്നേഹം..വിഷമം ണ്ട് ഇപ്പൊ എങ്ങാനും അവൾ യെസ്
പറഞ്ഞിരുന്നേൽ.. പിന്നെ ഈ സെന്റി കളികളൊന്നും കളിക്കണ്ടല്ലോ..എന്തായാലും അവൾ ഒന്ന് ശെരിയാകട്ടെ ഇത്തിരി കച്ചറയുണ്ടാക്കി നോക്കാം.. ചെറിയ തെറ്റലുകൾ കൂടുതൽ അടുപ്പിക്കുമെന്നാണല്ലോ? ഇപ്പോഴെന്തു പറഞ്ഞാലും അങ്ങട്ട് കേറലുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *