ജാതകം ചേരുമ്പോൾ 15
Jaathakam Cherumbol Part 15 | Author : Kaavalkkaran
[ Previous Part ] [ www.kambi.pw ]
അവളേ വീണ്ടും കണ്ടപ്പോൾ ഞാൻ ആ നഗ്നമായ സത്യം മനസ്സിലാക്കി…
സൗന്തര്യത്തിന്റെ കാര്യത്തിൽ കല്ല്യാണി രണ്ടാമതായിരിക്കുന്നു…..
അപ്പോ ഇവാളാണ് നേരെത്തെ പറഞ്ഞ മായ…
മ്മ് കൊള്ളാം ഒരു മായാജാലക്കാരി തന്നെ…
അവൾ നടന്നു വരുന്ന വരവ് കണ്ടാൽ അസൂയപ്പെടാത്തവരായി ആരുമുണ്ടാവില്ല എന്ന് തോന്നിപ്പിക്കും വിധം അഴക്….
കല്ല്യാണി അവളേ തന്നെ നോക്കി നിൽക്കുകയാണ്…. അവൾക്ക് പിന്നേ കുശുമ്പ് ഇല്ലാത്തോണ്ട് കൊഴപ്പല്ല….
ആ ചെറുപ്പക്കാരനും അവനു പുറകിലായി അവളും ഞങളുടെ അടുത്തേക്ക് നടന്നു വന്നു….
ഉഫ്..എന്തൊരു ഷേപ്പ് ആണ്….
ഇവൾക്ക് സിക്സ്സ് പാക്ക് ഓക്കേ ഉണ്ടായിരിക്കണം…
ചുരുങ്ങിയ സമയം കൊണ്ട് അവളുടെ എല്ലാ അളവെടുപ്പും ഞാൻ നടത്തി….. മോശം പറയരുതല്ലോ അസാമാന്യം..
പെട്ടെന്നാണ് ഒരു നുള്ള് സൈഡിൽ നിന്നും കിട്ടിയത്…. നുള്ള് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോവും… കഷ്ണം പറിച്ചെടുക്കുന്ന ഫീൽ ആയിരുന്നു….
ആരാന്ന് പ്രേത്യേകം പറയണ്ടല്ലോ….
“എന്താടി…..”
വേദന സഹിച്ചു പിടിച്ചു ഞാൻ അവൾക്ക് മാത്രം കേൾക്കാൻപാകം ചോദിച്ചു……
“ദേ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് ചെക്കാ…. നീ അവൾടെ എങ്ങോട്ടാടാ നോക്കുന്നേ…..”
കണ്ണ് തുറുപ്പിച്ചായിരുന്നു അവൾടെ പറച്ചിൽ പക്ഷേ എനിക്ക് കേൾക്കാൻ പാകത്തിന് ആണെന്ന് മാത്രം….
എന്നാലും ഇവൾ ഇതെങ്ങനെകണ്ടു…. 🤔
“എന്റെ കല്ലു ഞാൻ എന്ത് നോക്കിയെന്ന നീ ഈ പറയുന്നേ….”
പാവം ചമയാനായി മുഖത്ത് എല്ലാത്തരം വൃത്തികെട്ട ഭാവങ്ങളും ചാർത്തികൊണ്ട് ഞാൻ ചോദിച്ചു….
“സിദ്ധു…. കൂടുതൽ അഭിനയിക്കല്ലേ…. ഇനിം നോക്കിയ നിന്റെ രണ്ടു കണ്ണും ഞാൻ കുത്തിപ്പൊട്ടിക്കും…..”
അതും പറഞ്ഞു അവൾ ഒരു നുള്ള് കൂടി തന്നു…
എന്റെ ദേഹം നോക്കിയാൽ ഇപ്പോ എല്ലാ സ്ഥലത്തും ഓരോ പാടുകൾ കാണാം….. അതിൽ കുറെയെണ്ണം എന്തിനാ കിട്ടിയത് എന്ന് പോലും എനിക്ക് അറിയില്ല….. 😤
നിനക്ക് രാത്രി തരാടി കല്ല്യാണി…… 😤
മനസ്സിൽ പല കണക്കു കൂട്ടലും നേർന്നുകൊണ്ട് ഞാൻ വീണ്ടും അവരേ വീക്ഷിക്കാൻ തുടങ്ങി….
രണ്ടു പേരുടെയും മുഖത്ത് സൺഗ്ലാസസ്സ് ഉള്ളതുകൊണ്ട് നോട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ല… പക്ഷേ അവൾ നടന്നു വരുന്നത് എന്റെ നേർക്കാണ് എന്ന് എനിക്ക് മനസ്സിലായി….
കുറച്ചു ജാഡ ഇട്ടാലോ…. 🤔
അല്ലേൽ വേണ്ടാ….ജാഡ ഇടാൻ മാത്രമുള്ള വേഷത്തിൽ അല്ല ഞാൻ ഒരു ബ്ലാക്ക് മുണ്ടും ഒരു കൈ ഇല്ലാത്ത ടി ഷർട്ടും ആണെന്റെ വേഷം പിന്നേ കുളിക്കാത്തത് കൊണ്ട് പിന്നേ പറയേം വേണ്ടാ….
“യാത്ര ഓക്കേ സുഖായിരുന്നോ മക്കളെ….”
അമ്മയാണത് ചോദിച്ചത്…. പക്ഷേ ആ മുഖത്ത് അത്ര സന്ദോഷമില്ല…..
“ആ കുഴപ്പൊന്നും ഉണ്ടായിരുന്നില്ല ആന്റി.. ”
അതും പറഞ്ഞുകൊണ്ടവൾ എന്റെ മുന്നിൽ വന്നു നിന്നു… അവൾ ധരിച്ചിരുന്ന സൺഗ്ലാസ്സ് ഊരി…..
പെട്ടെന്ന് ഒരു ദിവ്യവെളിച്ചം മുഖത്ത് വന്ന് തട്ടിയ പ്രതീതിയായിരുന്നു എനിക്ക്….
അത്രമേൽ പ്രകാശം തുളുമ്പുന്ന മുഖം…..
ഞാൻ കല്ല്യാണിയേ ഒന്ന് വെറുതെ പാളി നോക്കി….
ആ തീ കണ്ണുകൾ എന്നേ ചൂഴ്ന്നു തിന്നുകയാണ്…..
കല്ല്യാണി എന്റെ കൈയിൽ ഭീഷണിയായി പിടിച്ചു ഞെക്കിയെങ്കിലും, ഞാൻ പെട്ടന്ന് ഒന്നും തിരിച്ചറിയാത്ത പോലേ നിന്നു.
ഒരു ചിരി മാത്രം… അവൾക്ക് കൊടുത്തു…..അതും ഒരു കള്ളചിരി
മുന്നിലേക്ക് നോക്കിയപ്പോൾ അവൾ എന്നേ തന്നെ നോക്കി നിൽക്കുകയാണ്….
ഇനി ഏതാ ഈ വൃത്തികെട്ടവൻ എന്ന് നോക്കാവോ…..?🤔
ഏയ് ഞാൻ രണ്ടു ദിവസവും കുളിക്കാതെ ഇരുന്നാലും അത്യാവശ്യം ലുക്ക് ഉണ്ടാവേണ്ടതാണല്ലോ….എന്നിട്ടും പിന്നെന്തിനാ ഈ പെണ്ണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്….
