ജാതകം ചേരുമ്പോൾ – 15 17അടിപൊളി 

 

ആദിയേ നോക്കിയപ്പോൾ അവൻ അവരുടെ കൂടേ പോകുന്നതിൽ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല….

 

“നീ പോവുന്നില്ലേ…. ”

 

അമ്മയാണ് ചോദിച്ചത്…. തള്ളക്ക് ഇപ്പോഴാണോ എന്നേ ഓർമ്മ വന്നത്….

 

“ഏയ്‌ ഞാൻ ഒന്നും പോ ”

 

“കാറിൽ സ്ഥലമില്ല… ”

 

എന്റെ മറുപടി മുഴുമിപ്പിക്കുന്നതിനു മുന്പേ കല്ല്യാണിയുടെ മറുപടിയെത്തി….

 

കാറിൽ സ്ഥലമില്ല എന്നുപോലും, വിക്കാനിട്ട കാറുപോലെ കുറെയെണ്ണം മുറ്റത്തുണ്ട് എന്നിട്ടാണ് അവൾടെ ഈ വർത്താനം…… 😤

 

പക്ഷേ എനിക്ക് അതങ്ങോട്ട് ശരിക്കും പൊളിഞ്ഞു കയറി… ഇനി എന്റെ വാശി എന്താണ് എന്ന് ഞാൻ കാണിച്ചു തരാം….

 

“ഇവിടേ ഒരു ബൈക്ക് ഇല്ലേ ഞാൻ അതെടുത്തോണ്ട് പൊക്കൊണ്ട്…… ”

 

“എങ്ങോട്ട്… ”

 

കല്ല്യാണി ഒരു പുച്ഛം നിറഞ്ഞ ചിരിയിൽ ചോദിച്ചു….

 

“അത് നീ അറിയണ്ട…. ”

 

ഞാൻ ആ ബൈക്കിന്റെ കീ തപ്പാൻ തുടങ്ങി……. ഒരു പഴയ മോഡൽ ക്ലാസ്സിക്‌ 350യാണ്… ഇതൊക്കെ വർക്ക്‌ ആവുമോ എന്ന് തമ്പുരാനറിയാം…വാശിപുറത്തു ഓരോന്ന് പറയുകയും ചെയ്തു….. എന്തായാലും മുന്നോട്ട് വച്ച കാൽ മുന്നോട്ട്… 🤧

 

ഞാൻ കീ തപ്പുന്നത് നോക്കി നിൽക്കുകയാണ് എല്ലാവരും… മൈര് ഇതിപ്പോ ഒരു അഭിമാന പ്രശ്നമായി… കിട്ടീലെങ്കിൽ നാറി….

 

പക്ഷേ വിചാരിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ… ഒരു മൈരും തിരഞ്ഞിട്ട് കിട്ടിയില്ല…

 

ഞാൻ സോഫയിൽ പോയി ഇരുന്നു…. ആരുടേയും മുഖത്തേക്ക് നോക്കാതെ തന്നെ മനസ്സിലായി എല്ലാവരുടെയും ചുണ്ടിൽ ചിരിയാണ് എന്ന്…ഒരുങ്ങി കെട്ടി വന്നാൽ ഇവർക്കൊക്കെ ഒന്ന് പൊക്കൂടെ….

 

പക്ഷേ മായയുടെ മുഖത്തേക്ക് നോക്കാൻ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടിരുന്നു…. വന്ന് കേറിയിട്ടില്ല അതിന് മുന്പേ ഞാൻ അവളുടെ മുമ്പിൽ നാണം കേട്ടോ എന്നൊരു തോന്നൽ…. ഞാൻ പതിയേ ഒളികണ്ണിട്ട് അവളുടെ മുഖത്തേക്ക് നോക്കി…..

 

അവൾ ഇമ ചിമ്മാതെ എന്നേ തന്നെ നോക്കി നിൽക്കുകയാണ്…. സങ്കടവും സഹതാപവും കലർന്നൊരു നോട്ടം…

 

ഒരാൾക്കെങ്കിലും എന്റെ അവസ്ഥ കണ്ട് സങ്കടം തോന്നുന്നുണ്ടല്ലോ…. ഞാൻ കൃതാക്തനായി……

 

ഞാൻ എന്റെ ഭാര്യയുടെ മുഖത്തേക്ക് ഒന്ന് നോക്കി…

 

ഓഹ് മൈര് നോക്കണ്ടായിരുന്നു…. മൂഡ് പോയി… മൂഡ് പോയി….

 

സീരിയലിൽ ഒക്കെ കാണുന്ന വില്ലാതിമാരുടെ പോലെയുള്ള കറക്റ്റ് ചിരി…അത് കണ്ടപ്പോൾ ആ മുഖം പിടിച്ച് ചുമരിൽ തേക്കാനാണ് തോന്നിയത്….

 

പിന്നേ ഞാൻ ആരെയും നോക്കാൻ പോയില്ല….

 

ചേച്ചിമാർ ഞങ്ങടൊപ്പം പോര് സാരല്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല.. അല്ലെങ്കിലും…. ഒരു ജാമ്പവാന്റെ കാലത്തെ വണ്ടിയുടെ കീ തെരഞ്ഞിട്ട് കിട്ടാത്തത്‌കൊണ്ടാണ് ഇവരുടെ ഈ പ്രഹസനം…

 

ഹ്ഹ്മ്…. പുച്ഛം മാത്രം….

 

സോഫയിൽ തല കുനിഞ്ഞിരുന്ന എന്റെ മുമ്പിൽ എന്തോ ആടുന്നപോലെ എനിക്ക് തോന്നി….

 

തലയുയർത്തി നോക്കിയപ്പോൾ അത് ആ വണ്ടിയുടെ കീയാണ്….

 

ആ കീ പിടിച്ചിരിക്കുന്ന മഹാന്റെ മുഖം ഞാൻ നോക്കി….

 

വേറെയാരുമല്ലായിരുന്നു…. എന്റെ സ്വന്തം തന്ത…. ഇങ്ങേരുടെ കയ്യിൽ ഉണ്ടായിട്ടാണോ എന്നേ ഇത്രേം നേരം പട്ടി തിരയുന്ന പോലേ തിരയിപ്പിച്ചത്…. കള്ള തന്ത….

 

നാറി നാണം കെട്ടിരിക്കുന്ന ഞാൻ പിന്നേ അവിടേ നിൽക്കാൻ പോയില്ല.ഞാൻ അച്ഛന്റെ കയ്യിൽ നിന്നും കീ തട്ടി പറിച്ചു വാങ്ങി വെളിയിലോട്ട് നടന്നു….

 

 

ഞാൻ ബൈക്കിന്റെ അടുത്തേക്കും… അവർ എല്ലാവരും ഓരോ കാറിന്റെ അടുത്തേക്കും പോയി….

 

ബൈക്കിൽ കയറി ഞാൻ അത് സ്റ്റാർട്ട്‌ ആകാൻ നോക്കി കിക്കർ അടിച്ചു വേണം വണ്ടി സ്റ്റാർട്ട്‌ ആക്കാൻ… ഒരു നാലഞ്ചു കിക്കർ അടിച്ചപ്പോ എനിക്ക് മനസ്സിലായി.. ഊമ്പി എന്ന്…. മിററിലൂടെ കല്ല്യാണിയേ നോക്കിയപ്പോൾ അവളുടെ മുഖത്തെ ആ ചിരി അതെനിക്കൊരു അടിയായിരുന്നു…

 

ഒക്കെ സഹിക്കാം പാറുവിന്റെ കളിയാക്കിയുള്ള കൂവൽ ആണ് സഹിക്കാൻ പറ്റാത്തെ…. അവൾക്ക് സപ്പോർട്ട് ചെയ്ത് ബാക്കിയുള്ളവരുടെ ചിരി കൂടെയായപ്പോൾ….

Leave a Reply

Your email address will not be published. Required fields are marked *