ജാതകം ചേരുമ്പോൾ – 15 17അടിപൊളി 

 

ഞാൻ കുറച്ചു ബാക്കിലായി ഇരുന്നു, ഇന്നത്തെ ദിവസം അത്ര നല്ലതല്ലാത്തതുകൊണ്ട് അധികം മുന്നോട്ട് പോയില്ല.

 

അധികവും കപ്പിൾസ് ആണ് ഇവിടേ.. തൊടലും പിടിക്കലും സെൽഫി എടുക്കലും… നമ്മക്കൊന്നും പെണ്ണില്ലതുപോലെയാണ് ഇവരുടെയൊക്കെ കാട്ടിക്കൂട്ടൽ…..😏

 

ഞാൻ കുറച്ചു നേരം ആ മാനം നോക്കി കിടന്നു…. ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖമായിരുന്നു… എങ്ങും തണുത്ത കാറ്റ് മാത്രം…

 

മഴവില്ലിന്റെ നിറമുള്ള ആകാശം അല്പം അല്പം കറുപ്പിലേക്ക് മാറിയപ്പോൾ, ദൂരത്ത് മിന്നലിന്റെ തെളിവുകൾ.

 

ഒരു മഴക്കുള്ള കാൾ അല്ലേ ആ കാണുന്നെ… അല്ലെങ്കിലും പ്രതീക്ഷിക്കാത്ത സമയത്ത് മഴ പെയ്യാൻ ഈ നാട് കഴിഞ്ഞേ ഉള്ളു എല്ലാം.. 😐

 

തിരിച്ചു പോവാം എന്നൊരു ചിന്ത വരും മുമ്പേ തന്നെ വലിയ വെള്ളത്തുള്ളികൾ കാറ്റിനൊപ്പമെത്തി.

 

തണുത്ത മഴത്തുള്ളികൾ മുഖത്തും, കഴുത്തിലും പതിക്കുമ്പോൾ ശരീരം മുഴുവൻ വിറയലോടെ ഉണർന്നുപോയി.

എന്നാൽ ബൈക്ക് അവിടെ തന്നെയാണല്ലോ പാർക്ക് ചെയ്തിരിക്കുന്നത്

 

ഞാൻ വേഗത്തിൽ വഴിയിലൂടെ തിരിച്ചു നടക്കാൻ തുടങ്ങി.

പാറകളിൽ വെള്ളം വീണ് വഴിയൊക്കെ കിളിരിപോലെ മിനുങ്ങി,

ഓരോ ചുവടും എടുക്കുമ്പോഴും കാലിന്റെ അടിയിൽ ചെറു വഴുക്കൽ അനുഭവപ്പെട്ടു

 

“സാവധാനം… സാവധാനം…”

എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടായിരുന്നു മുന്നോട്ട് നീങ്ങിയത്.

 

പക്ഷേ, ഒരിടത്ത് കാൽ പിടിച്ചില്ല.

നനഞ്ഞ പാറയിൽ ചെരിപ്പ് വഴുതി,

ശരീരം നിയന്ത്രണം വിട്ട് പിന്നോട്ട് അടര്‍ന്നുപോയി.

 

ടപാക്ക്!

 

തലയ്ക്ക് കല്ല് തട്ടിയ ശബ്ദം കേട്ടപ്പോൾ കണ്ണിനു മുന്നിൽ ഒരുപിടി വെളിച്ചം പൊട്ടി.

 

സിവനെ കണ്ണും കാണുന്നില്ല ചെവിയും കേൾക്കുന്നില്ല ഇത് ഏത് ജില്ലാ…ചില സെക്കന്റുകൾ ഒന്നും കാണാനായില്ല

കാറ്റും, മഴയും, തലച്ചോറിൽ മുഴങ്ങുന്ന “ഡം ഡം” ശബ്ദവും മാത്രം.

 

വേദന കൊണ്ട് കൈ തലയിൽ കൊണ്ടുപോയപ്പോൾ വിരലുകളിൽ രക്തത്തിന്റെ ചൂട്.

മഴത്തുള്ളികൾക്കൊപ്പം അത് കൂടി മുഖത്തേക്ക് പതിക്കുന്നു.

 

മൈര്..!

 

മഴ കനക്കിയതോടെ ഞാൻ തല പിടിച്ചുനിന്നു.

 

ചുറ്റും ആളുകളുടെ ശബ്ദം ഒന്നും ഇല്ല, കാറ്റിന്റെ മുഴക്കം മാത്രം.

 

എന്നാലും, എങ്ങനെയെങ്കിലും ബൈക്കിന് അടുത്തേക്ക് എത്തണം എന്ന് മാത്രമായിരുന്നു എന്റെ ചിന്ത..

 

പല്ല് കടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചു.

വേദന കൊണ്ട് ശരീരം വിറച്ചു, എന്നാൽ എങ്ങനൊക്കെയോ എഴുന്നേറ്റു.

പാറയിൽ നിന്നു വെള്ളം ഒഴുകി ചെരിപ്പിനുള്ളിലേക്ക് കടന്നപ്പോൾ,

എന്റെ ശരീരം മുഴുവനായും മഴയിൽ നനഞ്ഞിരുന്നു

കാൽ വഴുക്കാതെ നടക്കാൻ ഞാൻ കൈ കൊണ്ട് മരച്ചില്ലകൾ പിടിച്ചും, ചിലപ്പോൾ കുത്തിനിന്നും, നടക്കാൻ തുടങ്ങി…

 

അവസാനം ബൈക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് എത്തി.

 

ബൈക്കിന്റെ സീറ്റും, ഹാൻഡിലും എല്ലാം വെള്ളം നിറഞ്ഞിരിക്കുന്നു.

കീ തിരിക്കുമ്പോൾ പോലും, കൈ വിറക്കുന്നു.

അപ്പോഴാണ് കൈ മുട്ടിനു ഏറ്റ പരിക്കും എന്റെ ശ്രദ്ധയിൽ പെട്ടത്.. തലയുടെ വേദനകാരണമാവം അതൊരു വലിയ പ്രശ്നമായി തോന്നിയില്ല.. എന്നാലും മോശം പറയാത്ത രീതിയിൽ വേദനയുണ്ട്..

 

ഇപ്പോ ഒരിക്കൽ കൂടി വീണാൽ, പിന്നേ പുതപ്പിക്കാൻ ഒരു വെള്ളത്തുണി എടുക്കേണ്ടി വരും

 

എന്നൊരു ഊമ്പിയ ചിന്ത കൂടി മനസ്സിൽ വന്നു….

 

അല്ലെങ്കിലും എന്റെ മനസ്സോരു മൈരൻ ആണ് മറ്റുള്ളവരുടെ ഫീലിംഗ്സ് മനസിലാക്കാൻ പറ്റാത്ത തെണ്ടി 😤..

 

ബൈക്കിൽ ഇരുന്നു, ഹെൽമറ്റ് വെക്കുമ്പോൾ തലയിൽ വീണ്ടും വേദനയുടെ തരംഗം.

അത്കൊണ്ട് തന്നെ ആ സാധനം എടുത്തു വേഗം മാറ്റി വച്ചു…

ഇനിയാണ് ടാസ്ക് രാവിലത്തെ പോലേ ഇവൻ പണി തന്നാൽ….

 

ഞാൻ കിക്കറർ അടിച്ചു…ഭാഗ്യം എഞ്ചിൻ സ്റ്റാർട്ട് ആയി…

ഗിയർ മാറ്റി പതിയേ മല ഇറങ്ങിത്തുടങ്ങി.

 

കാറ്റ് നേരെ മുഖത്ത് അടിച്ചു,

മഴത്തുള്ളികൾ വേദനയോട് കൂടി ചേർന്നപ്പോൾ കണ്ണിൽ നിന്നു കണ്ണീർ ചേർന്നിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *