ജാതകം ചേരുമ്പോൾ – 15 17അടിപൊളി 

അത് മഴയാണോ കണ്ണീരാണോ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല.

 

തലയിൽ നിന്നും ചോര ഇപ്പോഴും ഒലിക്കുന്നുണ്ട്…..

 

തറവാട്ടിലേക്കാണ് ഞാൻ തിരിച്ചത്…

 

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഹോസ്പിറ്റലിൽ പോവാതെ എന്തിനാ തറവാട്ടിലേക്ക് പോയി കഴപ്പ് കാണിക്കുന്നത് എന്ന്…

 

ഇവിടേ നിന്നും ഹോസ്പിറ്റലിനേ അഭേക്ഷിച്ചു തറവാട്ടിലേക്ക് കുറച്ചു ദൂരമേ ഉള്ളു…അത്രയും ദൂരം വണ്ടിയിൽ പോവുക എന്നത് സാധ്യമാണോ എന്നെനിക്ക് അറിയില്ല.അതുകൊണ്ടാണ് തറവാട്ടിലേക്ക് പോവാൻ തീരുമാനിച്ചത് അവിടേ എത്തിയാൽ കുറച്ചു മരുന്നും തുണി മണികളും ഒക്കെ ഉണ്ടാവുമെന്നത് തീർച്ച… പിന്നേ ബാക്കി കാര്യം കാർത്തു ചേച്ചി വന്നാൽ നോക്കിക്കോളും….

 

മലയിറങ്ങി വഴികളിൽ മഴ ഇപ്പോഴും കുത്തിയൊഴുകുന്നുണ്ട്

ബൈക്കിന്റെ ഹെഡ്ലൈറ്റിൽ നിന്ന് പൊങ്ങുന്ന വെളിച്ചം മൂടൽമഞ്ഞിൽ അലിഞ്ഞു.

വേദന കൊണ്ട് കണ്ണുകൾ പകുതി അടഞ്ഞെങ്കിലും എങ്ങനെയോ ഞാൻ വണ്ടി ഓടിച്ചു…

 

വീട്ടിൽ എത്തിയാൽ മതിയായിരുന്നു എന്നൊരു ആശ്വാസം മാത്രമായിരുന്നു മനസ്സിൽ.

 

ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ, തറവാട്ടിന്റെ വലിയ ഗേറ്റ്നു മുന്നിൽ ഞാൻ എത്തി….

 

അകത്തു കയറുമ്പോൾ

മഴത്തുള്ളികൾ നടപ്പുരയിൽ ചിന്നി പതിക്കുന്നുണ്ടായിരുന്നു

 

ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു.. പാർക്ക് ചെയ്തു എന്നൊക്കെ പറയുന്നത് തെറ്റാവും എന്റെ കയ്യിൽ നിന്നും അത് മറിഞ്ഞു വീഴുകയായിരുന്നു ചെയ്തത്…

ഞാൻ ഉള്ളിലേക്ക് കയറി.സാധാരണ കേൾക്കുന്ന സംസാര ശബ്ദം, വെസ്സൽ അടിക്കുന്ന ശബ്‌ദം അങ്ങനെ ഒന്നുമില്ല.

അസാധാരണമായൊരു ശാന്തത.

 

ഞാൻ വിളിച്ചു:

“അമ്മേ…!”

 

ശബ്ദം ചുമരുകളിൽ തട്ടി തിരിച്ചുവന്നു,

പക്ഷേ ആരും മറുപടി പറഞ്ഞില്ല…

 

“മോനേ, എല്ലാവരും ക്ഷേത്രത്തിലേക്ക് കാറിൽ പോയി… ഇവിടെയിപ്പോ ആരുമില്ല…”

 

പിന്നിൽ നിന്നും ജോലിക്കാരി ചേച്ചി തോട്ടത്തിൽ നിന്ന് ഓടി വന്നുകൊണ്ട് പറഞ്ഞു…

 

അവർ പറയുന്നതും കേൾക്കാതെ ഞാൻ ഒരു കാൽ മുന്നോട്ടു വെക്കാൻ ശ്രമിച്ചു.. പക്ഷേ കാലുകൾ അനങ്ങിയില്ല.. കണ്ണുകൾ അടഞ്ഞു പോകുന്നപോലെ…

 

ചോര നേരെ നെറ്റിയിൽ നിന്ന് താഴേക്ക് ചിന്നി,

മഴയതുള്ളികളുമായി കലർന്ന് കഴുത്തിലേക്ക് വഴുതി വീഴുന്നത് അറിയാൻ കഴിഞ്ഞു.

 

ജോലിക്കാരി ഭീതിയോടെ വിളിച്ചു:

“അയ്യോ മോനേ… തലയിലൊക്കെ ചോര വരുന്നു!”

 

അവരുടെ കണ്ണുകൾ ഞെട്ടലിൽ വിറച്ചു.

അവളുടെ നിലവിളി അവിടെമാകെ മുഴങ്ങി…. അവരുടെ ശബ്ദം കേട്ട് തോട്ടത്തിൽ നിന്നും കുറച്ചുപേർ കൂടേ വരുന്നത് വ്യക്തമായല്ലെങ്കിലും ഞാൻ കണ്ടു…

 

എന്റെ ശരീരം വളരെയധികം തളർന്നിരുന്നു

 

പാദങ്ങൾ വിറക്കുന്നുണ്ട്

 

കൈ കൊണ്ട് അടുത്തുള്ള ടേബിളിൽ പിടിക്കാൻ നോക്കിയെങ്കിലും, കൈ വഴുതി പോയി.

 

കണ്ണിന് മുന്നിൽ എല്ലാം സ്ലോമോഷൻ:

വെളുത്ത ട്യൂബ് ലൈറ്റ്ന്റെ പ്രകാശം ചോരയിൽ പതിഞ്ഞു ചുവപ്പിൽ മിനുങ്ങുന്നു പോലേ…

 

ആഹാ…കാണാൻ നല്ല രസണ്ട്..

 

എന്റെ ശ്വാസം മുറിഞ്ഞുപോകുന്നു.

 

“ഒന്നും… ഒന്നുമില്ല…”

 

എന്ന് അവർ പറഞ്ഞുതീരുന്നതിന് മുമ്പേ —

 

ധഡം!

ശരീരം നിലത്തേക്ക് പതിച്ചു.

 

തലയോട് കൂടി അടർന്നപ്പോൾ ചെവിക്ക് ചുറ്റും ഒരു സൗണ്ട്.

 

വീഴുന്നതിനിടക്ക് എപ്പഴോ ഞാൻ മായയേ കണ്ടപോലെ തോന്നി..

 

കണ്ണിന് മുന്നിൽ വെളിച്ചവും ഇരുട്ടും പരസ്പരം മിന്നിമറിഞ്ഞു.

ശേഷം, എല്ലാം ഇരുട്ട്…

 

 

 

 

തുടരും……

Leave a Reply

Your email address will not be published. Required fields are marked *