ജാതകം ചേരുമ്പോൾ – 15 17അടിപൊളി 

 

ഒരു മൈരും ചെയ്യാതെ റൂമിൽ പോയി കിടന്നാൽ മതി എന്നുള്ള അവസ്ഥയായിരുന്നു…

 

കുറച്ചു തവണകൂടേ ട്രൈ ചെയ്ത് ഇനി ഒന്നും ചെയ്യാനില്ല എന്ന് വിചാരിച്ചു ബൈക്കിൽ നിന്നും ഇറങ്ങാൻ നേരം

 

“വേണേൽ കാറിൽ പോര്…. ”

 

ഒരു തരം കളിയാക്കൽ നിറഞ്ഞ സ്വരത്തിൽ.. കല്ല്യാണി വിളിച്ചു പറഞ്ഞു..

 

അവളുടെ കളിയാക്കൽ കേട്ടപ്പോ പിന്നേ ഒന്നും നോക്കിയില്ല മനസ്സിൽ രണ്ട് തെറിയും വിളിച്ചു ഞാൻ ഒരു തവണ കിക്കറിൽ ആഞ്ഞൊരു ചവിട്ടു കൊടുത്തു..

 

സ്റ്റാർട്ട്‌ ആയി… 😳

 

വണ്ടി സ്റ്റാർട്ട്‌ ആയതിന്റെ അഹങ്കാരം ഞാൻ അക്സലറേറ്റർ കൂട്ടി കാണിച്ചുകൊണ്ടാണ് അവൾക്ക് മറുപടി കൊടുത്തത്….

 

എല്ലാ വണ്ടിയും സ്റ്റാർട്ട്‌ ആക്കി ഞങ്ങൾ പോയി…. ഞാൻ ഏറ്റവും പുറകിൽ ആണ്…

 

ബൈക്കിൽ ഇങ്ങനെ കാറ്റൊക്കെ കൊണ്ട് പോവാൻ ഒരു രസമൊക്കെയുണ്ട് അത്രക്കും ശുദ്ധമായ വായുവാണ് ഇവിടേ.. കുറച്ചു ദൂരം സഞ്ചരിച്ചതും മുന്നിലായി രണ്ടു വഴികൾ കണ്ടു…. കാറിലുള്ളവർ വലത്തേ സൈഡിലേക്കാണ് പോയത്. പക്ഷേ ഞാൻ ആ ജംഗ്ഷന് മുന്നിൽ കുറച്ചു നേരം നിന്നു… ശേഷം ഇടത്തോട്ട് പോയി…. കല്ല്യാണി കറിനുള്ളിൽ നിന്നും തല പുറത്ത് ഇട്ട് നോക്കുന്നത് ഞാൻ സൈഡ് മിററിലൂടെ കണ്ടു… അവളുടെ മുഖത്തെ തെളിച്ചം ഒക്കെ പോയിരുന്നു….

 

കുറച്ചു ദൂരം ആ വഴിയിലൂടെ പോയതും ഇടത്തെ സൈഡിൽ ആയി ഒരു വ്യൂ പോയിന്റിന്റെ ബോർഡ്‌ ഞാൻ കണ്ടു…

 

ഇവിടേ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഒക്കെ ഉണ്ടായിരുന്നോ….

 

പിന്നേ ഒന്നും നോക്കിയില്ല അങ്ങോട്ട് തന്നെ പോവാൻ തീരുമാനിച്ചു…

 

ബൈക്ക് ഇടത്തോട്ടേക്ക് തിരിച്ചു ഞാൻ മലയുടെ വഴിയിലേക്ക് പോയി.

റോഡിൽ ലൈറ്റ് കുറവായിരുന്നു, മരങ്ങളുടെ ചില്ലകൾ തമ്മിൽ ചേർന്ന് ചെറിയൊരു തണുത്ത ഇരുട്ട്. കാറ്റിന്റെ ശബ്ദവും, എഞ്ചിന്റെ ഗർജ്ജനവും കൂടെ കേട്ടപ്പോൾ മനസ്സ് അല്പം ശാന്തമായി.

 

“അമ്മോ… ഇന്നത്തെ അപമാനങ്ങൾ എല്ലാം പൊറുക്കാൻ ഇത്രയും ഫ്രഷ് ആയ വായുവൊക്കെ മതി,”

 

എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

 

ബൈക്ക് മലമുകളിലേക്കു പതിയേ പതിയേ കയറി.

ഓരോ വളവും കടക്കുമ്പോൾ, എന്റെ ഉള്ളിൽ ഒരു മിക്സഡ് ഫീലിംഗ്സ് ആയിരുന്നു —

ഒരു ഭാഗത്ത് അഭിമാനവും, “നോക്കൂ, ഞാൻ ഒറ്റയ്ക്ക് പോവുന്നു,” എന്നൊരു മൂഡ്,

മറ്റൊരു ഭാഗത്ത് അല്പം വിഷമം എന്തിനാ ഇത്ര ഓവർ ആയി ചെയ്തത് എന്ന്?”

 

കാറുകൾ പോയ വഴി വിട്ട്, ഞാൻ മലയുടെ മുകളിലേക്ക് കയറുന്നത് കല്ല്യാണി മിററിൽ കണ്ടപ്പോൾ അവളുടെ മുഖത്തെ വിഷമം

 

അത് ഓർത്തപ്പോൾ തന്നെ എനിക്ക് എന്നോട് തന്നെ കുറച്ചു കുറ്റം തോന്നി… കാരണം ആര് കാരണവും അവളേ വേദനിപ്പിക്കാൻ സമ്മതിപ്പിക്കില്ല എന്ന് ഞാൻ തീരുമാനിച്ചതായിരുന്നു.. എന്നിട്ട് ഞാൻ തന്നെ ഇങ്ങനെയൊക്കെ ചെയ്താലോ…

 

അവളുടെ തമാശക്ക് ഞാൻ കുറച്ചു ഓവർ ആയ പോലേ….. അവളും അത്ര നല്ലവളൊന്നുമല്ല… 😤

 

മലമുകളിലെ തണുത്ത കാറ്റ് മുഖത്ത് തട്ടി.

 

ചുറ്റും പൂന്തോട്ടങ്ങൾ,മരങ്ങൾ… ശാന്തമായ കാറ്റിൽ ഇലകൾ തമ്മിൽ ഇടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയൊരു സംഗീതം.

 

ഒരു സിനിമറ്റിക് ഫീൽ തന്നെ.

 

കുറച്ചു പോയതും വഴി അവസാനിച്ചു സൈഡിലായി കുറച്ചു വണ്ടികൾ പാർക്ക്‌ ചെയ്തത് കാണാം… ഇതുതന്നെയാവണം സ്ഥലം..

 

ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു,

 

മുന്നിലോട്ടായി കുറച്ചു നടന്നു.. എവിടെ വ്യൂ പോയിന്റ് എവിടെ ഇവിടേ വെറും മരങ്ങൾ ആണല്ലോ…

 

കുറച്ചു ദൂരം കൂടേ നടന്നതും മുന്നിലായി വെളിച്ചം കൂടി കൂടി വരുന്നതുപോലെ തോന്നി… ഞാൻ ആ വെളിച്ചത്തെ പിന്തുടർന്ന് പോയി..

 

കുറച്ചു നടന്ന് പോയതും മുന്നിലായി തുറന്നൊരു സ്ഥലത്തേക്കാണ് വഴി എത്തിയത്.

 

വ്യൂ പോയിന്റ്!

 

താഴേക്ക് നോക്കിയപ്പോൾ മുഴുവൻ പട്ടണം തന്നെ സൂര്യപ്രകാശത്തിൽ തെളിഞ്ഞു കിടക്കുകയായിരുന്നു.

വീടുകളും, റോഡുകളും, വയലുകളും , ഇടയ്ക്കിടെ ചെറിയ വാഹനങ്ങൾ കയറിറങ്ങുന്നത് പോലും ഇവിടെ നിന്ന് ചെറു കളിപ്പാട്ടം പോലെ തോന്നി…

Leave a Reply

Your email address will not be published. Required fields are marked *