” എനിക്കറിയില്ല അച്ഛാ ഞാൻ ഇവിടെ ഇരുന്ന് ടിവി കാണുകയായിരുന്നു പെട്ടെന്നാണ് ഇവൻ കയറി വന്നത് വന്നയുടൻ എന്റെ കയ്യിൽ നിന്ന് റിമോട്ട് പിടിച്ചുവാങ്ങാൻ നോക്കി ഞാൻ കൊടുക്കില്ല എന്ന് പറഞ്ഞപ്പോ എന്നെ തല്ലി.”അവൾ ഒന്ന് പതറിയെങ്കിലും അച്ഛന്റെ മുഖത്തേക്ക് നോക്കാതെ അവൾ മറുപടി പറഞ്ഞു
“ഒരു റിമോട്ട് വേണ്ടിയാണോ നീ ഇവളെ തല്ലിയത്” രാജന്റെ ശബ്ദമുയർന്നു അയാൾ ആദിയോട് ചോദിച്ചു.
ആദി അവളെ രൂക്ഷമായി നോക്കികൊണ്ട് അതെയെന്ന് തലയാട്ടി.
അവൻറെ നോട്ടം താങ്ങാനാകാതെ അവൾ തലതാഴ്ത്തി.
” കൊച്ചു കുട്ടി ആണോ നീ, ഇനിയെങ്കിലും കുറച്ചു പക്വത കാണിച്ചു കൂടെ കഷ്ടം” അത്രയും പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്ക് പോയി.
“അങ്ങനെ അങ്ങ് പോയാലോ നീ അവളോട് മാപ്പ് പറഞ്ഞിട്ട് പോയ മതി ” റൂമിലേക്ക് പോകാൻ നിന്ന ആദിയെ തടഞ്ഞുകൊണ്ട് ശോഭ പറഞ്ഞു
ആദി ശോഭയ്ക്കു നേരെ തിരിഞ്ഞു
“മാപ്പ് ” നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി അവൻ പറഞ്ഞു
“എന്നോടല്ല അവളോട് പറയടാ “അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് ശോഭ രേഖയ്ക്കു നേരെ കൈ ചൂണ്ടി. ആദി രേഖയ്ക്ക് നേരെ നോക്കി, അവൾ ഇപ്പോഴും തലതാഴ്ത്തി നിൽക്കുകയാണ്
“മാപ്പ്” അത്രയും മാത്രം പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു. ശോഭയുടെ മുഖത്ത് അപ്പോൾ ഒരു വിജയചിരി ഉണ്ടായിരുന്നു. എന്നാൽ രേഖയ്ക്ക് ആശ്വാസമായിരുന്ന ഇത്രയൊക്കെ നാണംകെടുത്തിയിട്ടും തല്ലിയിട്ടും അവൻ സത്യം പറയാത്തതിൽ അവൾക്ക് ആശ്വാസവും അതോടൊപ്പം തന്നെ അശ്ചര്യവും തോന്നി, ഒപ്പം അവനടി കിട്ടിയതിൽ സന്തോഷവും,എന്നാലും മനസ്സിൽ ഏതോ ഒരു കോണിൽ കുറ്റബോധവും അവൾക്ക് തോന്നി.
വളരെയധികം ദേഷ്യത്തിലായിരുന്നു ആദി. അവനൊന്ന് ഉറക്കെ അലറാൻ വരെ തോന്നി പോയി. പെട്ടന്നാണ് റൂമിന്റെ ഡോർ തുറന്നു രാജൻ അങ്ങോട്ട് കയറിവന്നത്. രാജൻ വന്നതും ആദി തല വെട്ടിച്ചു കൊണ്ട് തന്റെ നീരസം പ്രകടിപ്പിച്ചു.
“കേവലം ഒരു റിമോട്ട്ന് വേണ്ടി നീ അവളെ തല്ലില്ല എന്നെനിക്കറിയാം, ആ കാര്യം നീ പറയാൻ മടിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല അതിനെക്കുറിച്ച് എനിക്ക് അറിയുകയും വേണ്ട പക്ഷേ ഇന്ന് നിന്നെ കുറ്റപ്പെടുത്തുക എന്നതല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു അച്ഛനോട് മോൻ ക്ഷമിക്കടാ “അവൻറെ കയ്യിൽ ഒന്നമർത്തി പിടിച്ച് അയാൾ പുറത്തേക്ക് പോയി
“നിനക്കെന്തുപറ്റിയാലും അവൾക്കെന്ത് പറ്റിയാലും എനിക്ക് ഒരുപോലെയാണ്.നിങ്ങൾ അടി കൂടാതെ എന്നും സന്തോഷത്തോടെ ജീവിക്കുന്ന കാണാനാണ് എനിക്കിഷ്ടം” നടക്കുന്നതിനിടയിൽ അയാൾ കൂടിചേർത്തു. അച്ഛന്റെ വാക്കുകൾ ഒരു പരിധി വരെ അവന് ആശ്വാസം നൽകുന്നതായിരുന്നു.
റോയ്യുടെ വീട് :
“ആ നായിൻറെ മോന് എങ്ങനെ എൻറെ മോനെ തല്ലാൻ മാത്രം ധൈര്യം വന്നു ” റോയ്യ് കിടക്കുന്ന കട്ടിലിൽ ആഞ്ഞടിച്ചുകൊണ്ട് മാത്തച്ചൻ തന്റെ കലിപ്പുകാട്ടി.
“ഡാ രഘു എൻറെ മോനെ തൊട്ട ആ നാറി ഇനിയീ ഭൂലോകത്ത് ഉണ്ടാവരുത്, തീർക്കണം അവനെ,പിന്നെ അവൾ..
അവൾക്ക് വേണ്ടി ആണല്ലോ അവൻ എന്റെ മോനേ തല്ലിയത്, ആ അവന്റെ മുന്നിലിട്ട് തന്നെ നമ്മക്ക് അവളെ അങ്ങ് സുഖിപ്പിക്കാം. എന്നാൽ വൈകിക്കണ്ട എന്റെ മോനെണീക്കുന്നതിന് മുമ്പ് അവനെ തല്ലിയവന്റെ വേദന കൊണ്ടുള്ള നിലവിളി എനിക്ക് കേൾക്കണം ” ഒരു വഷളൻ ചിരിയോടെ മത്തച്ചൻ പറഞ്ഞു.
ശരിയെന്ന് തലയാട്ടിക്കൊണ്ട് രഘു പുറത്തേക്ക് പുറത്തേക്ക് പോയി. വെട്ടയാടാൻ പുതിയ ഇരകളെ കിട്ടിയ സന്തോഷമായിരുന്നു രഘുവിന്. ഒരു സിഗരറ്റെടുത് ചുണ്ടിൽ വച്ചുകൊണ്ടവൻ തന്റെ വേട്ട തുടങ്ങാനയാൾ സജ്ജ്നായി.
വീട്ടിലെ അവസ്ഥയിൽ മാറ്റമൊന്നുമില്ല, എല്ലാം പഴയതു പോലെ തന്നെ ഒരേ വീട്ടിലാണെങ്കിലും അപരിചിതരെ പോലെ കഴിയുന്ന ആദിയും രേഖയും. അന്നത്തെ സംഭവത്തിന് ശേഷം രേഖയ്ക്ക് ആദിടെ മുന്നിൽ വരാൻ തന്നെ മടിയായിരുന്നു.
2 ദിവസങ്ങൾക്ക് ശേഷമുള്ള ഒരു പകൽ:
അകന്ന ബന്ധത്തിലുള്ള ഒരു കല്യാണത്തിന് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു രേഖയും ശോഭയും. അവർ മാത്രമേ വീട്ടിൽ നിന്ന് പോകുന്നുള്ളൂ. കട തുറക്കണ്ടതിനാൽ രാജൻ പോണില്ല. ഇവരുടെ കൂടെ പോകാൻ ആദിക്കും ആദിയെ കൂട്ടാൻ ഇവർക്കും താല്പര്യമില്ലാത്തതിനാൽ ആദിയും കല്യാണത്തിന് പോകുന്നില്ല.
“ഒന്ന് വേഗം നടക്ക് പെണ്ണേ, ഇങ്ങനെ നടന്നാൽ ബസ് കിട്ടുന്ന് എനിക്ക് തോന്നണില്ല ” മുമ്പിൽ നടക്കുന്ന ശോഭ തനിക്ക് കുറച്ചു പുറകിലായി നടക്കുന്ന രേഖയെ നോക്കി വിളിച്ചു പറഞ്ഞു.
