അന്യൻ – 3

“എന്താടി കുരിപ്പേ നിനക്കൊന്നും ഒറക്കം ഇല്ലേ” അവൻ ഉറക്കം പോയ ദേഷ്യത്തിൽ ചോദിച്ചു

“ആദി ഏട്ടോ ” അവൾ സ്നേഹത്തോടെ വിളിച്ചു

“എന്താ ” അവൻ ഗ്വരവത്തോടെ ചോദിച്ചു

“എട്ടോയ് ” അവൾ വീണ്ടും അവനെ വിളിച്ചു

“എന്താണ് വച്ചാൽ പറഞ്ഞു തൊലക്കാടി ” അവന് ചൂടായി

“എന്നെ ഒന്ന് പുറത്ത് കൂട്ടിട്ട് പോകുവോ ”

വളരെ വിനയത്തോടെ രേഖ ചോദിച്ചു

“ഈ രാത്രീലാ, നിനക്കെന്നാ പ്രാന്താണാ ”

“അതെന്താ രാത്രി പോയാൽ, എനിക്കിപ്പോ പോണം, എന്റെ നല്ല ഏട്ടനല്ലേ എന്നേ കൊണ്ടൊവോ, പ്ലീസ് ”

“എനിക്കൊന്നും പറ്റില്ല എനിക്കൊറങ്ങണം ”

“പ്ലീസ് ഏട്ടാ, പ്ലീസ് പ്ലീസ് പ്ലീസ് ” അവൾ ഫോണിലൂടെ കെഞ്ചിക്കൊണ്ടിരുന്നു
“ഹോ നാശം… ഒന്ന് നിർത്തുന്നുണ്ടോ നീ, ഞാൻ കൊണ്ടോവാം ” അതുംപറഞ്ഞ് അവൻ ഫോണും ബെഡിലേക്കിട്ട് എഴുന്നേറ്റ് പാന്റും വലിച്ചു കെറ്റി ഒരു ബനിയനും എടുത്തിട്ട് പുറത്തിറങ്ങി.

അപ്പോഴേക്കും അവൾ ഒരു ചുരിദാറും തുടയോടോട്ടി കിടക്കുന്ന ഒരു ലെഗിൻസും ഇട്ട് വണ്ടിടെ താക്കോലും കറക്കികൊണ്ട് സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ കയ്യിന്ന് താക്കോലും വാങ്ങി ആവളെയൊന്ന് രൂക്ഷമായി നോക്കി പുറത്തേക്ക് നടന്നു. ഒരു കാര്യം വാശിയിലൂടെ സാധിച്ചെടുത്ത കുട്ടിയുടെ സന്തോഷത്തോടെ അവളും അവന്റെ പുറകേ നടന്നു. ബൈക്ക് നീങ്ങി തുടങ്ങിയതും തന്റെ ഇരു കൈകളും അവന്റെ വയറിലൂടെയിട്ട് തടി അവന്റെ തോളിൽ വച്ച് അവൾ അവനെ ഒട്ടിച്ചേർന്നിരുന്നു. കുറച്ചു ദൂരം പോയതും ഇടിയോടു കൂടി നല്ല അടിപൊളി മഴ തുടങ്ങി വണ്ടി ഒതുക്കി എവിടേലും കേറി നിൽക്കാൻ പോയ അവനെ അവൾ തടഞ്ഞു.

“വണ്ടി നിർത്തല്ലെ ഏട്ടാ.. മഴയത്തിങ്ങനെ പോവാൻ നല്ല രസുണ്ട് ” കുറച്ചുകൂടി അവനെ ഒട്ടിച്ചേർന്ന് കൊണ്ട് അവൾ പറഞ്ഞു.

അവൻ വീണ്ടും മുന്നോട്ട് പായിച്ചു. അവളുടെ മാറിടം അവന്റെ പുറത്ത് അമർന്നു നിന്നു, അതവനിൽ ആ മഴയിലും ചൂടേകി. അവന്റെ കുട്ടനിൽ അനക്കം വയ്ക്കുന്നതവൻ അറിഞ്ഞു, അത് തെറ്റാണെന്ന ബോധത്തോടെ അവൻ ചിന്ത മാറ്റി. അവർ തിരിച്ചെത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു. വീട്ടിൽ എത്തിയതും ” i love u ഏട്ടാ ” എന്നും പറഞ്ഞ് അവളവന്റെ കവിളിൽ ചുംബിച്ചിട്ട് അകത്തേക്ക് ഓടി പോയി, അവന്റെ കൈ താനേ അവളുടെ ചുണ്ട് മുട്ടിയ തന്റെ കവിളിൽ അമർന്നു. എന്തോ ഒരു വികാരം അവനെ കീഴ്പ്പെടുത്തും പോലെ അവന് തോന്നി.

പിറ്റേന്ന് രാവിലെ രേഖയെ അടുക്കളയിൽ കാണാഞ്ഞിട്ടാണ് ശോഭ അവളുടെ മുറിയിൽ പോയി നോക്കിയത്, അപ്പോൾ രേഖ പനിച്ചു വിറക്കുകയായിരുന്നു, ശോഭ അവളുടെ നെറ്റിയിൽ തൊട്ട് നോക്കി.. പൊള്ളുന്ന പനി, ശോഭ പെട്ടന്ന് തന്നെ ഒരു തുണി നനച്ച് അവളുടെ നെറ്റിയിൽ വച്ചു. അവളെ പുതപ്പിച്ചിട്ട് അടുക്കളയിലേക്ക് പോയി.

ആദി എഴുന്നേൽക്കുമ്പോൾ കാണുന്നത് പുതപ്പിൽ മൂടി ഇരുന്ന് ചൂട് കഞ്ഞി കുടിക്കുന്ന രേഖയെ ആണ്. അവന് കാര്യം പിടികിട്ടി, ഇന്നലെ മഴ നനഞ്ഞതിന്റെയാണ്.
“മഴ നനയാൻ നല്ല രസമുണ്ടാർന്നല്ലേ മോളേ” അവൻ ആരും കേൾക്കാതെ അവളുടെ അടുത്ത് വന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു.

“ശവത്തിൽ കുത്തല്ലേടാ നാറി ” അവൾ ചുണ്ട് പിളർത്തി

അതുകേട്ട് അവൻ ചിരിച്ചു.

അച്ഛനും ആദിയും ഇറങ്ങി കുറച്ചു കഴിഞ്ഞു തന്നെ അമ്മയും രേഖയും ഓട്ടോയും കൂട്ടി ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി വന്നു. രേഖയ്ക്ക് നല്ല ഷീണമായിരുന്നു അവൾ രണ്ട് ദിവസം ആ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല, വൈകിട്ട് ആദി വന്നാൽ പിന്നെ അവൻ അവളുടെ അടുത്ത് നിന്ന് മാറില്ല, എനി അഥവാ മാറാൻ നോക്കിയാലും അവൾ വിടില്ല. രാത്രി അവൾക്ക് കഞ്ഞി കോരി കൊടുക്കുന്നതും, തലയിൽ തലോടി ഉറക്കുന്നതും അവനായിരുന്നു, അവൾ ഉറങ്ങി കഴിഞ്ഞേ അവൻ അവന്റെ റൂമിലേക്ക് പോകുകയുള്ളു. 2 ദിവസം കൊണ്ട് അവൾ ഏറെക്കുറെ ശെരിയായെങ്കിലും ഒന്ന് ഉഷാറായി വരാൻ ഒരാഴ്ച്ചയെടുത്തു.

അങ്ങനെ ഒരു ദിവസം രാത്രി ആദി കടയിൽ നിന്ന് വന്ന് കുളിയൊക്കെ കഴിഞ്ഞ് വരുമ്പോൾ രേഖ സോഫയിലിരുന്ന് അടുത്തുള്ള കസേരയിൽ കാലുകേറ്റി വച്ച് ടീവി കാണുകയായിരുന്നു. അവൻ നേരേ പോയി അവളുടെ തുടയിൽ തല വച്ചു കിടന്നു. അവളുടെ സോഫ്റ്റായ തുടയിൽ തല വച്ചപ്പോൾ അവന് തലയണയിൽ വയ്ക്കുന്നതിനേക്കാൾ സുഖം തോന്നി.

അവൻ തല വച്ചപ്പോൾ അവൾ ആദ്യം ഇക്കിളിയെടുത്ത് തുള്ളി പോയെങ്കിലും അവന്റെ തലയിൽ തലോടിക്കൊണ്ട് അവൾ ടീവിയിൽ മുഴുകി.

അത് കണ്ടുകൊണ്ടാണ് ശോഭയും രാജനും അങ്ങോട്ട് വന്നത്. ആ കാഴ്ച്ച അവർക്ക് സന്തോഷം നൽകുന്നതായിരുന്നു, ഏറെക്കാലമായി ശത്രുക്കളെ പോലെ നടന്നവർ ഇന്ന് പിരിയാൻ പറ്റാത്തത്ര അടുത്തിരിക്കുന്നു. സന്തോഷത്തോടോപ്പം തന്നെ അവരുടെ മനസിൽ ഒരു ദുഃഖവും ഉണ്ടായിരുന്നു. അതെ ഒരു ദിവസം ഇവർ പിരിയണമല്ലോ എന്നുള്ള ദുഃഖം.

അന്ന് രാത്രി ചോറുണ്ണുമ്പോ രാജനാ ദുഃഖം മറച്ചു വച്ചില്ല.

“രേഖയ്യ്ക്ക് ഒരു കല്യാണലോചന വന്നിട്ടുണ്ട്” അയാൾ പറഞ്ഞു

അത് കേട്ടതും ആദിക്ക് എന്തോ വിഷമം പോലെ തോന്നി, ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു നോവ് പോലെ, മനസ്സിനെന്തോ കനം വച്ച പോലെ അവന് തോന്നി.
തനിപ്പോൾ കരയും എന്ന അവസ്ഥയിലായിരുന്നു രേഖ.

“എന്താ മോളെ മുഖം വല്ലാതിരിക്കുന്നെ” അവളുടെ മുഖഭാവം കണ്ട് ശോഭ ചോദിച്ചു

അതോടെ സങ്കടം പിടിച്ചു വാക്കാനാവാതെ രേഖ പൊട്ടി കരഞ്ഞു.

“എനിക്കീ കല്യാണം വേണ്ട ” കരഞ്ഞുകൊണ്ടവൾ പറഞ്ഞു

“അതിനാരാണ് ചെക്കനെന്ന് നിന്നോട് പറഞ്ഞില്ലല്ലോ ” രാജൻ ചോദിച്ചു

“ആരായാലും വേണ്ട, എനിക്ക് നിങ്ങളെ വിട്ട് പോണ്ട ”

“എപ്പോഴായാലും ഇതൊക്കെ വേണ്ടേ മോളെ, നിന്നെ പിരിയാൻ നമ്മക്കും വിഷമം ഉണ്ട് എന്നാലും നിനക്കും വേണ്ടേ ഒരു ജീവിതം ” ശോഭ പറഞ്ഞു

“എനിക്കെവിടെയും പോവണ്ട, നിങ്ങളെയും ഇവനെയും പിരിഞ്ഞ് എനിക്കെവിടെയും പോവണ്ട, കല്യാണം കഴിക്കണുണ്ടെങ്കിൽ ഞാൻ ഇവനെ മാത്രമേ കേട്ടു ” ആദിയെ ചൂണ്ടിക്കൊണ്ട് രേഖ പറഞ്ഞു

“മോളെ… “ഒരാലർച്ചയായിരുന്നു ശോഭ

“അവൻ നിന്റെ ഏട്ടനാണ് ” ശോഭ തുടർന്നു

“സ്വന്തം ഏട്ടനൊന്നും അല്ലല്ലോ, പിന്നെന്താ പ്രശ്നം ” അവൾ തേങ്ങി

“മോളെ നീ ഇതെന്തോക്കെയാ ഈ പറയണേ ” രാജൻ ചോദിച്ചു

“എനിക്കറിയില്ല അച്ഛാ, എനിക്കാദിയെ ഒരുപാടിഷ്ട്ടാണ്, എന്റെ കഴുത്തിലൊരാൾ താലി കെട്ടണിണ്ടെങ്കിൽ അതവനായിരിക്കും, അല്ലെങ്കിൽ…. പിന്നെ രേഖയെ ആരും ജീവനോടെ കാണില്ല ” അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു, ആദിയെ ഒന്ന് നോക്കിയിട്ട് അവൾ റൂമിലേക്ക് കേറിപ്പോയി.

അച്ഛനും അമ്മയും ആദിയെ തന്നെ നോക്കി നിന്നു.

എന്ത് പറയണം എന്നറിയാതെ അവനും നിന്നു. രേഖയ്ക്ക് തന്നോട് പ്രണയമാണെന്നറിഞ്ഞതിൽ അവന് സന്തോഷം തോന്നിയെങ്കിലും, താൻ തന്റെ അച്ഛനെയും അമ്മയെയും ചതിക്കുകയാണെന്ന തോന്നൽ അവന്റെ മനസ്സിൽ കുറ്റബോധം ജനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *