“ആദി.. നീ എന്ത് ചെയ്യുമെന്നോ എത്രപേരെ കൊല്ലുമെന്നോ എനിക്കറിയണ്ട, ഇന്ന് ഉച്ചയ്ക്ക് ഊണിന് എന്റെ രണ്ടുമക്കളും ഉണ്ടാവണം, നിങ്ങൾ വന്നിട്ടേ ഞങ്ങൾ കഴിക്കു ” അത്രയും പറഞ്ഞു രാജൻ ഫോൺ വച്ചു. അയാൾക്കറിയാമായിരുന്നു അവളെ രക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അതാവന് മാത്രമാണെന്ന്.
“എന്താടാ എന്താ പറ്റിയെ “ആദിടെ മുഖത്തെ മാറ്റം കണ്ട് സഞ്ജയ് ചോദിച്ചു.
“ഇപ്പൊ പറയാൻ സമയമില്ലടാ, ഞാൻ വന്നിട്ടെല്ലാം പറയാം, എനിക് നിന്റെ ബൈക്കിന്റെ ചാവി വേണം ” എത്തുന്ന പറഞ്ഞ് ആദി നേരെ പോയി ബൈക്കിൽ കയറിയിരുന്ന് വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കി.
“എന്നാ ഞാനും കോടി വരാടാ ” പോകാൻ നോക്കിയ ആദിയോടായി സഞ്ജയ് ചോദിച്ചു
“വേണ്ടടാ ഇത് ഞാൻ ഒറ്റക്ക് ചെയ്യണ്ട ജോലിയാണ്, ഞാൻ വന്നിട്ടെല്ലാം പറയടാ ” ആദി വണ്ടി മുന്നോട്ടെടുത്തു. അവൻ നേരെ പോയത് മത്തച്ഛന്റെ വീട്ടിലേക്കാണ്, കുറച്ചു ദൂരം കഴിഞ്ഞതും തന്നെ പിന്തുടരുന്ന ഒരു ഓംനി അധിയുടെ ശ്രെദ്ധയിൽ പെട്ടു. അപ്പോഴാണ് അവന് അച്ഛൻ പറഞ്ഞ കാര്യം ഓർമ വന്നത്, രേഖയെ കൊണ്ടുപോയതും ഒരു ഓംനിയായിരുന്നു, ആദി ബൈക്കിന്റെ വേഗം കുറച്ചു, ബൈക്കിന്റെ വേഗം കുറയുന്നതിനൊപ്പം ഓംനിയുടെ വേഗംവും കുറഞ്ഞു, ആദി വണ്ടി ഒരു ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി ഓംനിയും അവന് കുറച്ചു പുറകിലായി നിർത്തി. അപ്പോൾ ആദിയുടെ സംശയം ശെരിയാണ് അത് തന്നെ പൊക്കാൻ വന്ന വണ്ടി തന്നെയാണ്, അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു, തേടിയ വള്ളി കാലിലിൽ ചുറ്റിയവന്റെ ചിരി. ആദി വണ്ടിയിൽ നിന്നിറങ്ങി ഓംനിക്ക് നേരെ നടന്നു, അപ്പോഴേക്കും അതിൽ നിന്ന് രഘുവും വേറെ 3 പേരും കൂടിയിറങ്ങി കണ്ടാൽ നല്ല ഒന്നാന്തരം ഗുണ്ടകൾ.
“എന്നെ ദേഷ്യം പിടിപ്പിക്കാതെ വന്ന് വണ്ടിയിൽ കയറിയാൽ തടി കേടാവാതെയിരിക്കും ” ആദിയെ നോക്കി ഒരു പുച്ഛത്തോടെ രഘു പറഞ്ഞു
“അത് തന്നെയാണ് എനിക്കും പറയാനുള്ളത് രേഖ എവിടെയാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നേരെ ചൊവ്വേ വീട്ടിൽ പോകാം” അതെ നാണയത്തിൽ ആദി തിരിച്ചടിച്ചു
“ഓ എന്നാ പിന്നെ അങ്ങനനെയാവട്ടെ, ഡാ സുധി ഇവനെ എടുത്ത് വണ്ടിലിട്ടേക്ക്, ജീവൻ ഉണ്ടായ മതി, ഞാൻ വണ്ടിയിൽ കാണും ” അതും പറഞ്ഞ് രഘു തിരിഞ്ഞ് നടക്കുമ്പോൾ കാണാൻ നല്ല തടിമിടുക്കുള്ള ഒരാൾ ആദിക്ക് നേരെ നടന്നു.
“ച്ച്ല്ലും ” തിരിഞ്ഞു നടന്ന രഘുവിനെയും കടന്ന് ഒരാൾ പറന്ന് വന്ന് ഓംനിയുടെ മുമ്പിലത്തെ ചില്ലും തകർത്ത് താഴെ വീണു.
എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ തിരിഞ്ഞു നോക്കിയ രഘു കാണുന്നത് കൈ കുടഞ്ഞുകൊണ്ടിരിക്കുന്ന ആദിയെ ആണ്. അപ്പോഴാണ് രഘുവിന് കാര്യം പിടി കിട്ടിയത് ഇപ്പൊ പറന്നു വന്ന് വീണത് അതിന്റെ പൊക്കിയെടുക്കാൻ താൻ പറഞ്ഞുവിട്ട സുധിയാണെന്ന്. രഘു അശ്ചര്യത്തോടെ ആദിയെ നോക്കി. അപ്പോഴേക്കും അടുത്ത ആൾ ആദിക്ക് നേരെ ഓടിയിരുന്നു, അവന്റെ മൂക്കിന് തന്നെ ആദിടെ കൈ പതിച്ചു. ഒരു സെക്കന്റ് അവന് അനങ്ങാതെ നിന്നെങ്കിലും പിന്നെ വീട്ടിയിട്ട വാഴ പോലെ താഴേക്ക് വീണു. അത് കണ്ട് പേടിച്ചെങ്കിലും വണ്ടിയിൽ നിന്നൊരു വാൾ വലിച്ചെടുത്ത് മൂന്നാമൻ ആദിക്ക് നേരെ വീശി, അതിൽ നിന്ന് ഒഴിഞ്ഞു മാറിയ ആദി കൈ മടക്കി അവന്റെ പുറത്തു തന്നെയിടിച്ചു, ബാലൻസ് പോയ അവനെ ആദി പൊക്കിയെടുത്ത് നിലത്തടിച്ചു അതോടെ അവന്റെയും ബോധം പോയി. കണ്ടത് വിശ്വസിക്കാനാവാതെ രഘു നിശ്ചലനായി നിന്നുപോയി, ആദി പതിയെ രഘുവിന് നേരെ നടന്നു. ആദി വരുന്നത് കണ്ടതും രഘു അവന് നേരം ഇടിക്കാൻ നോക്കി, അതിൽ നിന്ന് ആദി ഒഴിഞ്ഞു മാറി, അപ്പോൾ രഘു അവന് നേരെ കൈ വീശിയടിച്ചു എന്നാൽ ആദി അവന്റെ ഇടതു കൈ കൊണ്ട് ആ അടി തടുത്ത് വലതു കൈ കൊണ്ട് രഘുവിന്റെ വയറിനു തന്നെയിടിച്ചു. ഇടിയുടെ അഗാധത്തിൽ രഘു തുള്ളി പോയി. അടി കിട്ടി കുനിഞ്ഞുപോയ രഘു നിവർന്നതും ആദി അവന്റെ നെഞ്ചിൽ തന്നെ ചവിട്ടി, ബാക്കിലേക്ക് തെറിച്ചുപോയ രഘു ഓംനീയിലിടിച്ച് താഴെ വീണു. രഘുവിന്റെ കോളറിൽ പിടിച്ചു പൊക്കി ആദി അവനെ ഓംനിക്ക് ചാരി നിർത്തി.
