അന്യൻ – 3

അവൻ അവരോടൊന്നും പറയാതെ അവന്റെ റൂമിലേക്ക് നടന്നു.

“പിള്ളേരുടെ സന്തോഷം കാണുമ്പോ, ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അതൊരിക്കലും അവസാനിക്കല്ലേയെന്ന്, പക്ഷെ അതിങ്ങനെയാവുമെന്ന് എനിക്കറിയില്ലായിരുന്നു ” ഏറെ നേരത്തെ മൗനം ഭേധിച്ചു കൊണ്ട് രാജൻ പറഞ്ഞു

“അവരെ പറഞ്ഞിട്ടും കാര്യമില്ല, ഇതിനെല്ലാം കരണം ഞാനാണ്, ഞാൻ അവരെ പണ്ടേ പിരിച്ചില്ലായിരുന്നെങ്കിൽ അവരിന്ന് സഹോദരങ്ങളായേനെ, എല്ലാം എന്റെ തെറ്റാണ് ” വിഷമത്തോടെ ശോഭ പറഞ്ഞു

“നിന്റെ മാത്രം തെറ്റല്ലല്ലോ, ഞാൻ നിന്നോടന്ന് തന്നെ സത്യങ്ങളെല്ലാം പറഞ്ഞിരുന്നെങ്കിൽ, ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഇനിയിപ്പോ എന്ത് ചെയ്യുന്ന എനിക്കറിയാത്തത്, നമ്മളെതിർത്താൽ പിള്ളേരെന്തെങ്കിലും കടുംകൈ ചെയ്താലോന്നാ എന്റെ പേടി “
“ഒരു കണക്കിന് നോക്കിയാൽ അവള് ചെയ്തത് തന്നെയാ ശെരി, ഇത്രയും കാലം ഞാനും അവളും കൂടി അവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്, അതിന് ഇതാണ് ഒരു പ്രായശ്ചിത്തം എങ്കിൽ എനിക്കതിൽ സന്തോഷമേയുള്ളൂ, അവളെക്കാൾ നന്നായി മറ്റാർക്കും അവനെ സ്നേഹിക്കാൻ കഴിയില്ല, തിരിച്ചും അതങ്ങനെ തന്നെയായിരിക്കും, അവരെ നമ്മക്ക് പിരിക്കേണ്ട രാജേട്ടാ അവരുടെ ഇഷ്ട്ടം പോലെ നമ്മുക്ക് നടത്തികൊടുക്കാം ” ശോഭ പറഞ്ഞു

. രാജൻ യാധൊന്നും പറയാതെ ശോഭയേ തന്നെ നോക്കി നിന്നു.

പിറ്റേന്ന് രാവിലേ ആദിയെയും രേഖയെയും സോഫയിലിരുത്തി രാജൻ അവർക്ക് മുന്നിലായി ഇരുന്നു.

“നിന്റെ തീരുമാനത്തിൽ മാറ്റമുണ്ടോ ” രാജൻ രേഖയോടായി ചോദിച്ചു

“ഇല്ല ” അവളുടെ മറുപടി

.

“നിനക്ക് ഇവളെ ഇഷ്ടമാണോ ” ആദിയോടായി രാജൻ ചോദിച്ചു

“അച്ഛാ ഞാൻ ”

“നിന്നോട് ഞാൻ ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാൽ മതി “അവനെ തടഞ്ഞു കൊണ്ട് രാജൻ തുടർന്നു

” അതെ “രാജനെയും ശോഭയെയും മാറിമാറി നോക്കികൊണ്ട് തലതാഴ്ത്തി അവൻ പറഞ്ഞു.

“എങ്കിൽ എനി ജാതകം ഒന്നും നോക്കണ്ട, നാളെ തന്നെ അമ്പലത്തിൽ വച്ച് നിങ്ങളുടെ വിവാഹം നടത്തും, നാട്ടുകാർ എന്ത് പറയുമെന്ന് എനിക്കറിയില്ല, അതൊന്നും ഞാൻ കാര്യമാക്കുന്നില്ല, നിങ്ങൾ സന്തോഷമായി ജീവിക്കണം അത്രയേ ഞങ്ങൾക്ക് വേണ്ടു” രാജൻ പറഞ്ഞു. അത് കേട്ടതും ആദി എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവാതെ അവിടെ തന്നെ ഇരുന്ന് പോയി. എന്നാൽ രേഖ അച്ഛനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വച്ചു, അവൾ അമ്മക്ക് നേരേ ഓടി അമ്മയെയും കെട്ടി പിടിച്ചു ഉമ്മ വച്ചു.

“ഹോ പെണ്ണിന്റെ ഒരു സന്തോഷം കണ്ടോ “രേഖയുടെ കവിളിൽ പിച്ചിക്കൊണ്ട് ശോഭ പറഞ്ഞു

അത് കേട്ട് രേഖ ശോഭയുടെ പുറകിലൊളിച്ചു. അത് കണ്ട് എല്ലാവരും ചിരിച്ചു.

അന്ന് രാത്രി പുറത്ത് ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു രാജൻ.

“അച്ഛാ” ആദി പതിയെ വിളിച്ചു

“മ്മം, എന്താ ” സാധാരണ ഗൗരവത്തോടെ രാജൻ ചോദിച്ചു

“അച്ഛാ… ഞാൻ… പറ്റിപ്പോയി എന്നോട് ദേഷ്യമൊന്നും തോന്നരുത് ” പറയുമ്പോൾ അവന്റെ കണ്ണുനിറഞ്ഞിരുന്നു
“ഇനി അതിനെ പറ്റി ചിന്തിച് വിഷമിക്കണ്ട നടക്കാനുള്ളത് നടന്നു, ഒരുകണക്കിന് നോക്കിയാൽ എല്ലാം നല്ലതിനാണ് എന്റെ രണ്ടു മക്കളും എന്നും എന്റെ കൂടെ ഉണ്ടാവുമല്ലോ, അച്ഛന് വിഷമമൊന്നും ഇല്ലടാ നീ അവളെ നന്നായി നോക്കിയാ മതി ഞാൻ പറയാതെ തന്നെ അത് നീ ചെയ്യുമെന്നെനിക്കറിയാം, എന്നാ മോൻ പോയി കിടന്നോ, വെറുതെ ഒറക്കം കളയണ്ട” രാജൻ പറഞ്ഞു

ആദി സന്തോഷത്തോടെ തിരിഞ്ഞ് നടന്നു

“അതേ , ലൈസൻസ് കിട്ടി എന്ന് വിചാരിച്ച്, നട്ടപ്പാതിരക്ക് മഴ നനയാൻ പോയിട്ട് പനി വരുത്തി വയ്ക്കണ്ട ” ചിരിച്ചുകൊണ്ട് രാജൻ വിളിച്ചു പറഞ്ഞു

അച്ഛനെ നോക്കിയൊരു വളിച്ച ചിരി ചിരിച്ചുകൊണ്ട് ആദി റൂമിലേക്കോടി.

പിറ്റേന്ന് അമ്പലത്തിൽ :

പുറത്തുനിന്ന് സഞ്ജയ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു കല്യാണത്തിന്, ആദ്യം സഞ്ജയ്‌ക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലും ആദി അവനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിരുന്നു.

വെള്ള ഷർട്ടിലും വെള്ള മുണ്ടിലുമാണ് ആദിയെങ്കിൽ, നീല കസവുള്ള സെറ്റ് സാരിയിലായിരുന്നു രേഖ. ഇരുവരും അതി സുന്ദരനും സുന്ദരിയുമായിരുന്നു. താലി കെട്ടുമ്പോൾ അവന്റെ കൈ വിറച്ചത് കണ്ട് അവരെല്ലാം ചിരിച്ചപ്പോഴും രേഖ കണ്ണുമടച്ച് കൈകൂപ്പി പ്രാർത്ഥനയിലാരുന്നു ഒരിക്കലും ഞങ്ങളെ പിരിക്കല്ലേ എന്ന പ്രാർത്ഥനയിൽ.

കന്യാധാന ചടങ്ങിൽ രേഖയുടെ കൈ ആദിയുടെ കയ്യിൽ കൊടുക്കുമ്പോൾ ആ അച്ഛനുറപ്പുണ്ടായിരുന്നു തന്റെ മകൾ ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്ന്.

തിരിച്ചു വീട്ടിലേക്കവർ സഞ്ജയ്യുടെ കാറിലാണ് വന്നത്. കാറിന്റെ പിൻ സീറ്റിൽ അമ്മയോടൊപ്പം ഇരിക്കുമ്പോൾ അവരുടെ കൈകൾ കോർത്തുപിടിച്ചിട്ടുണ്ടായിരുന്നു, എനി ഒരിക്കലും വിടില്ല എന്ന ഉറപ്പോടെ.

അടുത്ത ബന്ധുക്കളെ മാത്രം വൈകുന്നേരത്തേക്ക് ക്ഷണിച്ചിരുന്നു. വന്നവരിൽ ചിലർ അടക്കം പറഞ്ഞു ചിരിച്ചെങ്കിലും, ചിലർ അനുഗ്രഹം നൽകി പോയി. എങ്കിലും വിളിച്ചതിൽ ഒട്ടുമിക്ക എല്ലാവർക്കും സന്തോഷമായി. രാത്രിയായപ്പോഴേക്കും എല്ലാവരും പോയിരുന്നു, “happy married lifum ” പറഞ്ഞ് ഒരു കള്ള ചിരിയും ചിരിച്ച് സഞ്ജയും പോയി.

അവസാനം അവർ നാലുപേരും മാത്രമായി. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞ് ആദി അവന്റെ റൂമിലേക്ക് പോയി, റൂമൊക്കെ അലങ്കരിച്ചിട്ടുണ്ട്, ബെഡിൽ റോസാ പൂക്കൾ വിതറിയിട്ടുണ്ട് ആകെ മൊത്തം ഒരു മുല്ലപ്പൂവിന്റെ മണം. ഇതൊക്കെ സഞ്ജയുടെ പണിയാണെന്ന് അവന് മനസിലായി. ആദി ബെഡിലിരുന്നു, പതിയെ അവൻ ബാക്കോട്ട് കിടന്നു, കഴിഞ്ഞ കുറച്ചു നാളത്തെ കാര്യങ്ങൾ അവന്റെ മനസിലേക്ക് വന്നു. എത്ര പെട്ടെന്നാണ് തന്റെ ജീവിതം മാറി മറിഞ്ഞത്, അവൻ ഓർത്തു.
പാദസരത്തിന്റെ കിലുക്കമാണ് അവനെ ചിന്തയിൽ നിന്നുമുണർത്തിയത്. അവൻ വാതിലിനടുത്തേക്ക് നോക്കി. സ്വർണക്കൊലുസിട്ട വളതുകാലെടുത്തുവച്ചുകൊണ്ട് രേഖ മുറിയിലേക്ക് കടന്നു. കയ്യിൽ ഒരു പാൽ ഗ്ലാസ്സുണ്ട് ഒരു വെള്ള ചുരിദാറും ചുവന്ന ലെഗ്ഗിൻസുമാണ് അവളുടെ വേഷം. അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തിരുന്നു. അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു, അവൻ വരുന്നത് കണ്ട് അവൾ നിന്നു. അവനവളുടെ അടുത്തെത്തി,അവളുടെ ഹൃദയമിടിപ്പ് കൂടി, അവളുടെ കയ്യിൽ നിന്ന് ഗ്ലാസ്‌ വാങ്ങി ടേബിളിൽ വച്ചവൻ, അവളെ എടുത്തുയർത്തി വട്ടം കറക്കി.

“അയ്യോ ” പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ ഞെട്ടിയ അവൾ ഒച്ച വച്ചു.

അത് കേട്ടതും അവളെ അവൻ താഴെ വച്ചു.

“മിണ്ടാതിരി കുരിപ്പേ ”

“എന്നേ എടുത്ത് പൊക്കീട്ടല്ലേ, വേണെങ്കിൽ ഇനി പൊക്കിക്കോ ഞാൻ ഒച്ച വക്കൂലാ ” അവന് നേരേ കൈ നീട്ടികൊണ്ട് അവൾ പറഞ്ഞു.

“ഓഓഓ പിന്നെ പൊക്കാൻ പറ്റിയൊരു ചളുക്ക് ”

Leave a Reply

Your email address will not be published. Required fields are marked *