“ആ ഇപ്പൊ എനിക്കായി കുറ്റം, നിങ്ങളല്ലേ ഇത്രയും നേരം ആ കണ്ണാടിക്ക് മുന്നിലിരുന്ന് സമയം കൂട്ടിയത്, ഒരുക്കം കണ്ട തോന്നും ഐശ്വര്യ റായിയാന്ന് ” അമ്മയെ ഒന്ന് കളിയാക്കാനായി രേഖ പറഞ്ഞു.
” അസൂയപെട്ടിട്ട് കാര്യം ഇല്ല മോളെ, എന്ത് ചെയ്യാനാ നമ്മളൊക്കെ ജന്മനാ സുന്ദരിയായി പോയില്ലേ ” ശോഭയും വിട്ടു കൊടുത്തില്ല
“പിന്നെ ഒരു സുന്ദരി വന്നേക്കുന്നു, കണ്ടാലും മതി ” ശോഭയെ നോക്കി ചിരിച്ചു കൊണ്ട് രേഖ പറഞ്ഞു.
പെട്ടന്നാണ് ഒരു ഓംനിയുടെ ശബ്ദം രേഖ കേട്ടത്, അവൾ തിരിഞ്ഞു നോക്കുമ്പഴേക്കും, അതവളുടെ അടുത്തെത്തിയിരുന്നു. വണ്ടി അവളുടെ മുന്നിൽ വട്ടം വച്ചു നിന്നതും ബാക്ക് ഡോർ തുറന്നതും അവളെ അതിലേക്ക് പിടിച്ചു വലിച്ചിട്ടതുമെല്ലാം നിമിഷനേരം കൊണ്ടായിരുന്നു.
“അമ്മേ…..” എന്നവൾ വിളിച്ചു പൂർത്തിയാക്കും മുന്നേ അവളുടെ വായ് ആരോ പൊത്തിയിരുന്നു
രേഖയുടെ പേടിയോടുകൂടിയുള്ള അമ്മേ എന്നുള്ള വിളി കേട്ട് ശോഭ തിരിയുമ്പോൾ കാണുന്നത് അവളെ ബലമായി വണ്ടിയിൽ കേറ്റുന്ന മല്ലന്മാരെയാണ്.
“മോളെ….” എന്നും വിളിച്ചുകൊണ്ട് ശോഭ അവർക്കരികിലേക്ക് ഓടും മുമ്പ് തന്നെ വണ്ടി അവിടെ നിന്നും പോയിരുന്നു.
ശോഭ വണ്ടിക്ക് പുറകേ ഓഡിയെങ്കിലും, യാധൊരു കാര്യവും ഉണ്ടായിരുന്നില്ല, വണ്ടി ശരവേഗത്തിൽ അവളുടെ കണ്മുന്നിൽ നിന്നും മറഞ്ഞു. എല്ലാം വളരെ പെട്ടന്നായിരുന്നു എന്താണ് സംഭവിക്കുന്നത് എന്നുപോലും ശോഭക്ക് മനസിലാവുന്നുണ്ടായിരുന്നില്ല, എന്നാലും ഒരു മുഖം അവൾ വെക്തമായി കണ്ടിരുന്നു വണ്ടിയുടെ മുൻ സീറ്റിലിരുന്ന രഘുവിന്റെ, അതെ മുത്തച്ഛന്റെ വലം കൈ രഘുവിന്റെ മുഖം. ശോഭയ്ക്ക് തന്റെ കൈ കാലുകൾ തളരുന്ന പോലെ തോന്നി, തന്റെ തല കറങ്ങും പോലെ തോന്നി. എന്ത് ചെയ്യണമെന്നറിയാതെയവൾ ആ പൊടിമണ്ണിലിരുന്ന് കരഞ്ഞു. പെട്ടന്നാണ് അവളുട ഫോൺ റിങ് ചെയ്തത്. അതിലവൾ കണ്ടു ‘ രാജേട്ടൻ കാളിങ് ‘.
അവൾ തിടുക്കത്തിൽ ഫോൺ എടുത്തു, ഫോൺ എടുത്തതും അവൾ ഒരു പൊട്ടിക്കരച്ചിലായിരുന്നു. മറുസൈഡിലുള്ള കരച്ചിൽ കേട്ട് രാജാൻ കാര്യം തിരക്കി
“രാജേട്ടാ നമ്മുടെ മോള് ..” കരച്ചിലിനിടയിലും ശോഭ പറഞ്ഞു
“നമ്മുടെ മോള്ക്ക് .., നമ്മുടെ മോള്ൾക്ക് എന്താ പറ്റിയെ…, തെളിച്ചു പറയടി” രാജന്റെ വാക്കുകളിൽ അയാളുടെ പേടി വ്യെക്തമായിരുന്നു.
വിതുമ്പികൊണ്ടാണെങ്കിലും ശോഭ നടന്ന കാര്യങ്ങൾ രാജനോട് പറഞ്ഞു.
“രാജേട്ടാ പെട്ടന്ന് തന്നെ പോലീസിനെ അറിയിക്ക്, എനിക്കെന്റെ മോളെ കാണണണം രാജേട്ടാ എനിക്കവളെ വേണം”കരച്ചിലടക്കാനാവാതെ ശോഭ വിക്കിവിക്കി പറഞ്ഞു
“മോളെ നമുക്ക് കണ്ടുപിടിക്കാം, നീ ഒന്ന് കരച്ചിൽ നിർത്ത് ശോഭേ, നീ വീട്ടിലോട്ട് പോകാൻ നോക്ക്, വേണ്ടത് ഞാൻ ചെയ്തോളാം”
“പോലീസിനെ വിളിക്ക് രാജേട്ടാ, എത്രയും പെട്ടന്നെന്റെ മോളെ കണ്ടുപിടിച്ച് തരാൻ പറ”
“നീ പറഞ്ഞത് വച്ച് നോക്കുമ്പോ മത്തച്ഛൻ തന്നെയാണ് ഇതിനു പിന്നിൽ, അങ്ങനെയെങ്കിൽ നമ്മൾ പോലീസിനെ വിളിച്ചിട്ട് കാര്യമില്ല ”
“പിന്നെ നമ്മൾ എന്ത് ചെയ്യും ” ശോഭ ഏങ്ങലടിച്ച് കരയാൻ തുടങ്ങി
മറുസൈഡിൽ നിശബ്ദത മാത്രം…
“ഒരാളുണ്ട്, അവളെ ഇനി രക്ഷിക്കാൻ അവനെക്കൊണ്ട് മാത്രമേ പറ്റു ”
“ആര്” ശോഭയിൽ പ്രതീക്ഷയുണർന്നു
“എനിക്ക് മക്കൾ ഒന്നല്ല…, രണ്ടാണ് ” അത്രയും മാത്രം പറഞ്ഞു കൊണ്ട് രാജൻ ഫോൺ വച്ചു.
രാജന്റെ വാക്കുകൾ കേട്ടതും ശോഭയ്ക്ക് എന്തോ ഒരാശ്വാസം തോന്നി. ഉള്ളിന്റെയുള്ളിൽ ഒരു പ്രതീക്ഷ തോന്നി, എങ്കിലും അവളുടെ കരച്ചിന് യാധൊരു കുറവും വന്നിരുന്നില്ല.
സഞ്ചയ്‌ക്കൊപ്പം മൊയ്തൂട്ടിക്കേടെ ചായക്കടയിൽ ഇരിക്കുമ്പോഴാണ് ആദിക്ക് രാജന്റെ കാൾ വരുന്നത്. കാര്യമാറിഞ്ഞതും, അവന് അറിയാതെ തന്നെ ഇരുന്ന ബെഞ്ചിൽ നിന്നും ചാടി എഴുന്നേറ്റു.
അവന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത്, അന്ന് പകയോടെ തന്നെ തിരിഞ്ഞ് നോക്കിയ റോയ്യിടെ മുഖമാണ്, അപ്പോൾ തന്നെ ആദിക്ക് കാര്യങ്ങൾ ഏകദേശം പിടികിട്ടി തുടങ്ങി.
“ഞാൻ നോക്കിക്കോളാം അച്ഛാ, അവർക്കൊന്നും സംഭവിക്കില്ല അച്ഛൻ ധര്യമായി ഇരിക്ക് ” യാധൊരുവിധ സങ്കോചവുമില്ലാതെ ആദി പറഞ്ഞു.
