ഉണ്ടകണ്ണി – 14 Like

Related Posts


” അത് കാണും മുഖപരിചയം ചേട്ടന് നല്ലോണം കാണും ”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു

“ങേ അതെങ്ങനെ??”

“അത് ചേട്ടന്റെ കൂട്ടുകാരൻ ഇല്ലേ കിരൺ അണ്ണൻ ”

“അതേ… കിരൺ നിനക്ക്….നിനക്കെങ്ങനെ അവനെ..??” .

ജെറി സംശയത്തോടെ ചോദിച്ചു

“ആ കിരണ് അണ്ണൻ എന്റെ മുറൈ മാമൻ ആണ്… അത് തമിഴ് ആചാര പ്രകാരം ആണ് കേട്ടോ… ഇവിടെ പെങ്ങൾ ആയി വരും”

“മനസിലായില്ല ??”

ജെറി ഒന്നും മനസിലാകാതെ ചോദിച്ചു

“അത് പിന്നെ.. കിരൺ ചേട്ടന്റെ അച്ചന്റെ അനിയത്തിയുടെ ഒരേയൊരു മോൾ ആണ് ഞാൻ …. സന്ധ്യാ ഷണ്മുഖം … ”

അവൾ പറഞ്ഞത് ഒരു അമ്പരപ്പോടെ ജെറി കേട്ടിരുന്നു

“ഹലോ…ചേട്ടാ…”

കുറച്ചു നേരമായി അവൻ ആലോചനയിൽ ഇരിക്കുന്നത് കണ്ടിട്ട് അവൾ വിളിച്ചു .

പെട്ടെന്ന് ജെറി സ്വബോധത്തിലേക്ക് വന്നു

“അല്ല… ഇങ്ങനെ ഒരു ബന്ധത്തിന്റെ കാര്യം അവൻ….. എന്നോട്???”

“ഹ ഹ… അതിന് അണ്ണനു പോലും അറിയില്ലായിരിക്കും ഇക്കാര്യം”

“അതെന്താ ??”

“ആ അതൊക്കെ അങ്ങനെ ആണ്.. അണ്ണാവുടെ അപ്പാ… … ശേ…. അണ്ണന്റെ അച്ഛൻ മരിച്ചപോൾ പോലും തിരിഞ്ഞു നോക്കാതെ പോയ എന്റെ അമ്മയെ അനുവമ്മ എന്തായാലും ഞങ്ങളെ ഒക്കെ ഒഴിവാക്കി ആയിരിക്കും വളർത്തിയിട്ടുണ്ടാവുക. ”

“നീ ഈ പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല കേട്ടോ”

ജെറി പറഞ്ഞു

“അത് എനിക്ക് ജെറി ചേട്ടന്റെ മുഖം കണ്ടപ്പോ തന്നെ മനസിലായി ”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു

“നീ എന്തായാലും നമ്മുട കോളേജിൽ അല്ലെ വഴിയേ എല്ലാം അറിയാം.. ഇപോ വന്നത് അവനെ കാണാൻ ആണോ??? അതിന് അവനെ നേരിട്ട് കണ്ടാൽ പോരെ…ഞാൻ എന്തിനാ??”

“അത് … പിന്നെ ചേട്ടാ ഞാൻ നിങ്ങളെ ഒക്കെ കോളേജിൽ വച്ചു കണ്ടിരുന്നു പക്ഷെ…. വന്നു പരിചയപ്പെടാൻ ഒരു മടി… അതും കിരണ് ചേട്ടൻ ഞാൻ ആരാ ന്ന് അറിഞ്ഞ എന്ത് പ്രതികരിക്കും എന്നൊന്നും അറിയില്ല എനിക്ക്…
അങ്ങനെ ഇരിക്കുമ്പോ ആണ് ചേട്ടനാണ് പുള്ളിയുടെ ഉറ്റ സുഹൃത്ത് ന്ന് മനസിലായത് അങ്ങനെ ചേട്ടൻ വഴി ഒന്ന് പരിചയപ്പെടാം എന്നോർത്ത..കോളേജിൽകൂട്ടുകാരോട് ഒക്കെ ചോദിച്ചപ്പോ കിരൺ അണ്ണന്റെ വീട് പലർക്കും അറിയില്ല എവിടാ ന്ന് ഒന്നും, എല്ലാരും ജെറി ചേട്ടനോട് ചോദിക്കാൻ ആണ് പറഞ്ഞത് അങ്ങനെ ചേട്ടന്റെ വീട് കണ്ടുപിടിച ഞാൻ വന്നേ .. ഇന്ന് ഞായറാഴ്ച ആയത് കൊണ്ട് വീട്ടിൽ ഉണ്ടാവും ന്ന് ഓർത്തു അതാ.”

“ഹ ഹ അതാണോ… ഇന്ന് തന്നെ പരിചയപ്പെടാം…. …. അയ്യോ….. ഇന്ന് പറ്റില്ല അവൻ ഇവിടെ ഇല്ല ല്ലോ … ”

ജെറി പെട്ടെന്ന് ആലോചിച്ചു പറഞ്ഞു

“എവിടെ പോയി??”

“അവനും അവളും കൂടെ മൂന്നാർ കറങ്ങാൻ പോയെക്കുവല്ലേ”

“അവള്??”

” ആ അതൊന്നും നിനക്ക് അറിയില്ലേ ??”

“എന്ത്?”

” അവനും അക്ഷരയും തമ്മിൽ ഉള്ള ബന്ധം ഒന്നും നിനക്ക് അറിയില്ലേ?”

“അക്ഷര??? ചേട്ടന്റെ കൂടെ കണ്ട ആ ചേച്ചി ആണോ?? ”

“അതേ ”

“അവർ തമ്മിൽ?”

“ആ അവർ തമ്മിൽ ദിവ്യ പ്രണയം ആണ്… അതൊകെ വലിയ കഥയാണ് മോളേ… ഞാൻ വഴിയേ പറഞ്ഞു തരാം ഇപോ നീ ചായ കുട്ടിക്ക് നമുക്ക് ഒരു സ്‌ഥലം വരെ പോവാം”

“എവിടെ??”

“അതൊരു സർപ്രൈസ് ആണ് . അല്ല എന്റെ കൂടെ വരാൻ നിനക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?”

“അല്ല ചേട്ടാ അത്… എങ്ങോട്ടാ ന്ന് അറിയാതെ?”

“ആ നീ പേടിക്കണ്ട ഒരാളെ കാണാൻ ആണ് ”

“ആരാ?”

“അതൊരു സർപ്രൈസ് ആണ് നീ വ”

അവർ ചായ കുടിച്ചു അവിടുന്ന് ഇറങ്ങി .

ജെറിയുടെ കൂടെ വണ്ടിയിൽ അവൾ കേറി അവന്റെ തോളിൽ പിടിച്ചപ്പോൾ ജെറിക്ക് എന്തോ തോന്നി എങ്കിലും അവന്റെ ഉറ്റ സുഹൃത്ത് ന്റെ പെങ്ങൾ ആയത് കൊണ്ട് അവൻ അവന്റെ തോന്നലുകൾ എല്ലാം കുഴിച്ചു മൂടി.

കിരൺ ന്റെ വീട്ടിലേക്ക് ആണ് അവൻ വണ്ടി ഓടിച്ചത്.

വണ്ടി പാർക്ക് ചെയ്ത് അവൻ അവളുടെ അടുത്തേക്ക് വന്നു .
“വാ… ”

ജെറി അതും പറഞ്ഞു കിരൺ ന്റെ വീട്ടിലേക്ക് നടന്നു . സന്ധ്യ പക്ഷെ ചുറ്റും നോക്കി നിൽക്കുകയാണ്

“ഇത്… ഇത് എവിടാ ചേട്ടാ”

“എടൊ താൻ പേടിക്കാതെ വാടോ ”

ജെറി അവളെ വിളിച്ചു കിരൺ ന്റെ വീടിന് മുന്നിലേക്ക് നടന്നു

“അമ്മേ..”

അവൻ അമ്മയെയും വിളിച്ചുകൊണ്ട് അകത്തേക്ക് കയറി , സന്ധ്യ പുറത്തു മടിച്ച് നിൽക്കുകയാണ്

“ആഹാ ജെറി മോനോ… എന്താടാ നിന്റെ കൂട്ടുകാരൻ എപ്പോ വരും??”

അമ്മ അതും പറഞ്ഞു ഇറങ്ങി വന്നതും സന്ധ്യയെ കണ്ടു അന്തം വിട്ട് നിന്നു.

“ടാ… ആരാടാ ഇത്? നീ ഇറക്കി കൊണ്ട് വന്നതോ വല്ലോം ആണോ??”

അമ്മയുടെ ചോദ്യം കേട്ട് അവർ രണ്ടുപേരും അമ്പരന്നു

“അയ്യോ അമ്മേ… എന്തൊക്കെയ ഈ പറയുന്നേ… ഇത്…. ഇത് അമ്മയുടെ ഒരു ബന്ധുവാണ്”

“എന്റെ ബന്ധുവോ??”

അമ്മ അത്ഭുതത്തോടെ ചോദിച്ചു

“അതേ ” അവൻ അതും പറഞ്ഞു അവളെ നോക്കിയപ്പോഴും അവളും ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ്.

“നിനക്ക് ഇത് ആരാ ന്ന് മനസിലായില്ലേ??”

“ഇല്ല….”

“ആഹാ … നീ തിരക്കി വന്ന കിരൺ ന്റെ അമ്മ ആണ് ഇത് ”

അവളുടെ മുഖം അത്ഭുതം കൊണ്ട് വികസിക്കുന്നത് ജെറി കണ്ടു

അമ്മ പക്ഷെ ജെറി പറഞ്ഞത് എന്താ ന്ന് ആലോചിച്ചു നിൽക്കുകയാണ്

“അനുവമ്മ???”

അവൾ മുന്നോട്ട് വന്നു അമ്മയുടെ കയ്യിൽ പിടിച്ചു.

“ആരാ മോനെ ഇത്?”

“അമ്മേ ഞാൻ…. ഞാൻ…. ”

അവൾ നിന്ന് പതറുന്ന കണ്ടു അമ്മ അവളുടെ മൂടിയിൽ തലോടി..

“മോളെ… എന്താ കാര്യം… ധൈര്യമായി പറഞ്ഞോ”

“അമ്മേ ഞാൻ… ഞാൻ മോഹനൻ അച്ചന്റെ അനിയത്തി യുടെ മോൾ…. …”

പെട്ടെന്ന് അമ്മയുടെ കൈ അവളിൽ നിന്ന് പിൻവലിഞ്ഞു. ജെറി അത് ശ്രദ്ധിച്ചു..

“മോളെ… നീ…. മാനസ യുടെ മോൾ ആണോ??”

അമ്മ അവളോട് ഒരു നടുക്കത്തോടെ ആണ് ചോദിക്കുന്നത്

“അതേമ്മെ … അമ്മ…. അമ്മ എന്നും പറയുമായിരുന്നു എനിക്ക് ഇവിടെ ഇങ്ങനെ കുറച്ചു ബന്ധുക്കൾ ഉള്ള കാര്യം … “
അമ്മ ഒന്ന് ചിരിച്ചു (അതിൽ ഒരു പുച്ഛം ഒളിഞ്ഞിരിക്കുന്നത് ജെറി ശ്രദ്ധിച്ചു . അവനു ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല)

“എനിക്ക് അറിയാം അമ്മേ… മോഹനൻ അച്ചൻ മരിച്ചു കിടന്നപ്പോൾ നിങ്ങളെ ഒന്നും ഒന്നു തിരക്കുക കൂടി ചെയ്യാതെ ഇവിടെ വന്നു പോവേണ്ടി വന്ന കാര്യം …അക്കാര്യം ഒക്കെ പറഞ്ഞമ്മ എപ്പോഴും കരയുമായിരുന്നു .. എന്റെ

അമ്മയുടെ അവസ്‌ഥ അതായിരുന്നു. അപ്പാ യുടെ നിർദേശ പ്രകാരം നാടുമായി ഒരു ബന്ധവും പാടില്ല എന്ന കർശന വ്യവസ്ഥിതി യിൽ ആയിരുന്നു അമ്മയുടെ ജീവിതം , അന്ന് കാണാൻ വന്നത് തന്നെ അമ്മ അത്ര കിടന്ന് കരഞ്ഞു ബഹളം വച്ചിട്ടാണ് വരിക ഒന്ന് കാണുക എന്ന മാത്രം നിബന്ധനയിൽ ആയിരുന്നു. കൂടെ ആളുകളെ വിട്ടതൊക്കെ അതിന് വേണ്ടി ആയിരുന്നു. പിന്നെ ഞാൻ വലുതായി കഴിഞ്ഞു നിങ്ങളെ എല്ലാം വന്നു കാണണം എന്നു മരിക്കുന്നെന് മുന്നേ കൂടെ പറഞ്ഞിരുന്നു .. അങ്ങനെ ആണ് ഞാൻ ഇവിടെ പഠിക്കാൻ വന്നത് തന്നെ…”

അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *