സ്വർഗ്ഗത്തിലെ മാളവിക

ഡേവിഡ് : “മാളൂ. ദർശൻ തിങ്കളാഴ്ച വൈകുന്നേരം വരാം എന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ. നാളെ അവൻ ഫ്രീ അല്ലെന്ന്.”

മാളു : “നീ ഫ്രീ ആണോ നാളെ?”

ഡേവിഡ് : “ഞാൻ ഫ്രീ ആണ്.”

മാളു : “ആ.”

ഡേവിഡ് അത് മനഃപൂർവം ചെയ്തതാണ്. ഞായറാഴ്ച വരാനാണ് ദർശനോട് ഡേവിഡ് പറഞ്ഞത്. തിങ്കളാഴ്ച വരുമെന്ന് മാളുവിനോടും പറഞ്ഞു. അപ്പൊ ഞായറാഴ്ച അവൻ വരുമ്പോഴയ്ക്കും മാളു ഞെട്ടും.

അന്ന് രാത്രി എങ്ങനെ തള്ളി നീക്കി എന്ന് ഡേവിടിനു തന്നെ മനസിലായില്ല. ഇടയ്ക്കിടയ്ക്ക് ക്യാമറ ചെക്ക് ചെയ്യുന്നുണ്ട്. മൊത്തത്തിൽ ടെൻഷൻ. ഇടയ്ക്ക് മാളവിക ചോദിച്ചപ്പോൾ ഡേവിഡ് ഒന്നും മിണ്ടിയില്ല.

രണ്ടുണ്ട് കാര്യം. ഡേറ്റ് മാറ്റി പറഞ്ഞതും ക്യാമറ വച്ചതും. ഇതിൽ ഏതെങ്കിലും ഒരു കാര്യത്തിൽ സംശയം തോന്നിയാൽ സംഗതി കുളം ആവും. അത്രയ്ക്കും ക്യാമറ ഉള്ളതും ഡേവിഡിന് ഭയമായി.

അങ്ങനെ ഞായറാഴ്ച രാവിലെ ആയി.

ഡേവിഡ് : “എടീ മാളൂ. നമ്മുടെ സുധീഷ് പുതിയ ലോൺഡ്രി തുടങ്ങിയത് അറിഞ്ഞോ നീ?”

മാളു : “അറിഞ്ഞല്ലോ. മൂന്ന് മാസം എന്തോ ആയില്ലേ?”

ഡേവിഡ് : “ആഹ്. ആയി. നീ ഒരു കാര്യം ചെയ്യ് കഴുകാൻ ഉള്ള വസ്ത്രങ്ങൾ ഒക്കെ എടുത്തു വയ്ക്ക്, ഞാൻ കൊണ്ട് കൊടുക്കാം.”

മാളു : “അതെന്ത് ഇപ്പൊ അങ്ങനെ..”

ഡേവിഡ് : “എത്രയോ ദിവസമായി ഞാൻ അവനെ വരാം എന്ന് പറഞ്ഞു പറ്റിച്ചു. ഇന്ന് കൊണ്ട് കൊടുക്കാം. ഇപ്പൊ കൊടുത്താൽ രാത്രി പന്ത്രണ്ടു കഴിയുമ്പോ കിട്ടും.”

മാളവിക പോയി ഡ്രസ്സ് എല്ലാം എടുത്തു ഒരു ബാസ്കറ്റിൽ ഇട്ടു. ഡേവിഡ് മാളവിക അറിയാതെ റൂമിൽ കയറി ബാക്കി ഉണ്ടായിരുന്ന കഴുകി വച്ചിരുന്ന ഡ്രസ്സുകൾ കൂടി അതിൽ ഇട്ടു. കുറെ സാരി മാത്രം മിച്ചം. പിന്നെ അന്ന് വാങ്ങിയ സെക്സി ഡ്രസ്സും !! കുറച്ചു കഴിഞ്ഞപ്പോൾ ഡേവിഡ് ആ ഡ്രസ്സ് ഒക്കെ അവളറിയാതെ എടുത്തു കൊണ്ട് പോയി.!!

ഡേവിഡ് : “ഞാൻ ഇന്ന് ഇത്തിരി ലെറ്റ് ആവും കേട്ടോ.”

മാളവിക : “ഒക്കെ.”

അവരെ താമസിക്കുന്ന ഇടത്തു നിന്നും കുറച്ചു മാറി ഒരു നദി തടത്തിൽ ഒരു വീടുണ്ട്. ചുറ്റും മരങ്ങൾ ആണെങ്കിൽ പോലും അവിടെ ചെറിയ ഒരു വീട് ഡേവിഡ് ഉണ്ടാക്കി എടുത്തിട്ടുണ്ട്. പണ്ട് കാലത്തെ അമേരിക്കൻ ക്യാബിൻ വീടുകളെ അനുസ്മരിപ്പിക്കുന്ന സുന്ദരമായ ഒരു വീട്. ആഴ്ചയിൽ ഒരിക്കൽ എങ്കിലും അങ്ങോട്ടു വരാറുണ്ട്. അധികം ആൾതാമസം ഇല്ലാത്ത സ്ഥലം കൂടിയാണത്. “സ്വർഗം” എന്നാണ് ആ സ്ഥലത്തെ അവർ വിളിച്ചിരുന്നത്. ആ പുഴയും മരങ്ങളും എല്ലാമായി മൊത്തത്തിൽ ഒരു സ്വർഗീയാനുഭൂതിയിയുള്ള സ്ഥലം തന്നെ ആയിരുന്നു അത്.

ഡേവിഡ് വണ്ടി എടുത്തു നേരെ വസ്ത്രങ്ങളെല്ലാം ലോൺഡ്രിയിൽ കൊടുത്തു. ഐപാഡും എടുത്തു കുറച്ചു വെള്ളവും കുറച്ചു ഭക്ഷണവും ജ്യൂസും സ്നാക്ക്‌സും മറ്റും വാങ്ങി സ്വർഗത്തിൽ കൊണ്ട് പോയി വണ്ടി പാർക്ക് ചെയ്തിട്ടു. കൈയിൽ ഫുൾ ചാർജ് ആയ ഐപാഡും ഉണ്ട്. അതിന് ശേഷം അകത്തു കയറി ഒരു റൂമിൽ കയറി കതകടച്ചു.

ഒരു പത്തു മണി കഴിഞ്ഞപ്പോൾ മാളവിക കുളിക്കാൻ കയറി. കുളി കഴിഞ്ഞ ഉടനെ ഇട്ടിരുന്ന മുഷിഞ്ഞ നൈറ്റി അവളെടുത്തു വെള്ളത്തിൽ ഇട്ടു. ഒരു തോർത്ത് മാത്രം ഉടുത്തു വേഷം മാറാനായി അലമാരയിൽ നോക്കിയ അവൾ ഞെട്ടിപ്പോയി.! അതിൽ അവള്ക്ക് അപ്പോൾ ഇടാൻ ആയി ഡ്രസ്സ് ഒന്നും ഇല്ല.!!! ഉടനെ ഫോണെടുത്തു ഡേവിടിനെ വിളിച്ചു.

മാളവിക : “എടാ നീ ഞാൻ പറയാത്ത ഡ്രസ്സ് കൂടി എടുത്തോ?”

ഡേവിഡ് : “ഇല്ലല്ലോ.. അതോ ഇനി.. എടീ ഞാൻ ശ്രദ്ധിക്കാതെ വല്ലതും…”

മാളവിക : “എടാ എനിക്ക് ഇവിടെ ഇടാൻ ഡ്രസ്സ് ഇല്ല..”

ഡേവിഡ് : “ഇല്ലേ??”

മാളവിക : “ഇല്ലെന്ന്..”

ഡേവിഡ് : “അന്ന് വാങ്ങി തന്ന ഡ്രസ്സൊക്കെ?”

മാളവിക : “അതിവിടെ ഇരിപ്പുണ്ട്.”

ഡേവിഡ് : “പിന്നെന്താ പ്രശ്നം.? അതെടുത്തു ഇട് നീ.”

മാളവിക : “ആരെങ്കിലും വന്നാലോ.”

ഡേവിഡ് : “ഈ ഞായറാഴ്ച് ആര് വരാൻ. എല്ലാരും വീട്ടിൽ കിടന്നുറക്കം ആയിരിക്കും.”

മാളവിക : “എന്നാലും ഒരു ചെയ്തായിപ്പോയി.. ശരി. ഞാൻ പിന്നെ വിളിക്കാം.”

ഡേവിഡ് : “ശരി മോളെ.”

അടുത്ത സ്റ്റെപ്പ് പ്ലാനും വർക്ക്ഔട്ട് ആയ സന്തോഷത്തിലാണ് ഡേവിഡ് ഫോൺ വച്ചത്. ഇത് വരെ എല്ലാം നന്നായി പോയി.

മാളവിക നേരെ ആ കവർ തുറന്ന് ആ വസ്ത്രങ്ങൾ എടുത്തിട്ടു. അവളുടെ വയറും നെഞ്ചും ഓക്കേ നന്നായി കാണാൻ പറ്റുന്ന കറുത്ത ചെറിയ നൂല് പോലെ സ്ട്രാപ്പ് ഉള്ള ഒരു ടോപ്പ്. പിന്നെ ഒരു ഷോർട്സും. അവളുടെ വയറും പൊക്കിളും എല്ലാം വ്യക്തമായി കാണാം. അവൾ കണ്ണാടിയിൽ നോക്കി സ്വന്തം രൂപം കണ്ടു. ചെറുതായി മുഖത്തൊരു ചിരി വന്നു. ഭർത്താവിന്റെ സെലക്ഷൻ മോശമായില്ല എന്നവൾക്ക് തോന്നി. ശരീരം അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു ഓരോ പോസ് കൊടുത്തു നോക്കി. സ്വയം സെക്സി ആയി ഫീൽ ചെയ്യാൻ തുടങ്ങി.

സമയം ആറ് കഴിഞ്ഞു. ഇടയ്ക്ക് ഒന്ന് പുറത്തു പോയി ഫുഡ് കഴിച്ചു എന്നതല്ലാതെ ഡേവിഡ് മുഴുവൻ സമയവും മുറിയ്ക്കകത്തായിരുന്നു. അവൻ ഇടയ്ക്ക് ഒന്ന് ഉറങ്ങിപ്പോയി. ഫോൺ ബെൽ കേട്ടാണ് കേട്ടാണ് ഡേവിഡ് എഴുന്നേറ്റത്. പ്രതീക്ഷിച്ചതു പോലെ ദർശൻ ആണ്. പക്ഷെ ഡേവിഡ് അതെടുത്തില്ല. ഡേവിഡിന്റെ ടെൻഷൻ കൂടി. ഇനി എന്ത് നടക്കും എന്നത് അനുസരിച്ചിരിക്കും തന്റെ പ്ലാൻ വിജയകരം ആവുമോ ഇല്ലയോ എന്നുള്ളത്. ടെൻഷൻ കാരണം ഡേവിഡ് ചെറുതായി വിയർത്തു. ആറു മണി ആയതേ ഉള്ളൂ. എങ്കിലും ചുറ്റും ഇരുട്ട് പടർന്നു തുടങ്ങിയിരിക്കുന്നു.

മാളവിക അടുക്കളയിൽ ഇരുന്ന് ചായകുടിക്കുകയാണ്. അപ്പോഴേയ്ക്കും അവൾ ആ വസ്ത്രവുമായി താതാത്മ്യം പ്രാപിച്ചു കഴിഞ്ഞു. അത് ഇട്ടിരിക്കുന്നതിന്റെ ആ ഒരു ഭാരം അവളുടെ മനസ്സിൽ നിന്ന് പോയിരുന്നു. ചെറിയ തണുപ്പുണ്ട് എന്നതല്ലാതെ പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഇല്ല താനും.

പെട്ടെന്ന് ഫോണിൽ ബെൽ കേട്ടു. കൂട്ടുകാരി അനന്യ ആണ്. ഫോണിൽ അവളുടെ പേര് കണ്ടതും അവൾക്ക് സന്തോഷമായി. കുറെ നാളായി അവൾ വിളിച്ചിട്ട്. ഇപ്പൊ എവിടെ ആണോ എന്തോ. അവൾ ഫോണെടുത്തു.

അനന്യ : “മാളൂ. ഇതെത്ര നാളായി..”

മാളു : “ഇത് തന്നാ എനിക്കും ചോദിയ്ക്കാൻ ഉള്ളത് പെണ്ണെ.”

അനന്യ : “എടീ. ഇങ്ങനെ ഇരുന്നപ്പോ എനിക്ക് വിളിക്കാൻ തോന്നി. അത് തന്നെ.”

മാളു : “പോടീ കള്ളീ.”

അനന്യ : “അല്ലെടീ. ചേട്ടന് തിരുവനന്തപുരത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ആയി. അച്ഛന്റെ സൂപ്പർ മാർക്കറ്റ് എനിക്ക് തരാൻ സാധ്യതയും ഉണ്ട്. മിക്കവാറും നമ്മൾ ഉടനെ അങ്ങോട്ട് വരും.”

മാളു : “എടീ. ഗ്രേറ്റ് ന്യൂസ്. ഗ്രേറ്റ് ന്യൂസ്!!” മൊത്തത്തിൽ മാളവിക ആ വാർത്ത കേട്ട് മതിമറന്നു പോയി. അനന്യയും മാളവികയും കോളേജ് സമയത്തു മുതലേ ഉള്ള കൂട്ടുകാർ ആണ്. അവൾ നാട്ടിലേക്ക് വരുന്നുണ്ട് എന്നത് അവളുടെ ഉള്ളിൽ വലിയ സന്തോഷം ഉണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *