ഒളിച്ചോട്ടം – 6 3അടിപൊളി  

ഷൂ വലിച്ച് കേറ്റി ഞാൻ കാർ പോർച്ചിൽ കിടക്കുന്ന എന്റെ സാൻട്രോക്കരികിലേയ്ക്ക് നടന്നു. ഡോർ തുറന്ന് അകത്ത് കയറിയ ഞാൻ വേഗത്തിൽ കാർ സ്റ്റാർട്ട് ചെയ്ത് നേരെ അനൂന്റെ വീട്ടിലേയ്ക്ക് വിട്ടു. ഞാൻ അവിടെ ചെല്ലുമ്പോൾ ഗോപാൽ അങ്കിൾ പുള്ളിയുടെ പുതിയ വെള്ള ഇന്നോവ

ക്രിസ്റ്റ തുടച്ച് കൊണ്ട് നിൽപ്പുണ്ടായിരുന്നു. ഞാൻ കാറിൽ നിന്നിറങ്ങിറങ്ങുന്നത് കണ്ട് അങ്കിൾ എന്നെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. “ആദി… ഈ ഡ്രസ്സിൽ നിന്നെ ശരിക്കുമൊരു കല്യാണ ചെക്കനെ പോലുണ്ടല്ലോ ഡാ” “ഈ ഡ്രസ്സിൽ എന്നെ കാണാൻ കൊള്ളാല്ലേ? ഞാനൊരു റിഹേഴ്സലിനായി ഇട്ട് നോക്കീതാ അങ്കിളേ. എന്റെ കല്യാണത്തിനപ്പോ ഷെർവാണി ഇട്ടാൽ മതിയല്ലേ?” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. എന്റെ മറുപടി കേട്ട് ഗോപാലങ്കിൾ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു: “ആഹാ… അപ്പോ നിന്റെ കല്യാണം ഉടനെ ഉണ്ടാവുമോ ആദി?” “മിക്കവാറും ഒരു കൊല്ലത്തിനുള്ളില് കാണും അങ്കിളേ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ശരിക്കും …. നീ ആളെയൊക്കെ ഇപ്പോഴെ കണ്ട് വെച്ചോ? ആട്ടെ … ആരാ പെണ്ണ്?” അങ്കിളൽപം അകാംക്ഷയോടെയാണിത് ചോദിച്ചത്. പെണ്ണ് വേറാരുമല്ല നിങ്ങടെ മോള് തന്നെയാന്ന് ഞാൻ മനസ്സിൽ പറഞ്ഞിട്ട് അങ്കിളിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു: “അത് സർപ്രൈസ്സാ അതാരാന്നൊക്കെ ഞാൻ വഴിയെ പറയാമെന്റങ്കിളെ” “ആയിക്കോട്ടെ … എന്തായാലും അത് ആരാന്ന് വഴിയെ അറിയാലോ. നീ നല്ല ആളാ ഇന്നലെ വണ്ടി ഡെലിവറി എടുക്കാൻ വരാന്ന് പറഞ്ഞിട്ട് മുങ്ങി കളഞ്ഞല്ലേ?” “സോറി അങ്കിളേ, ഇന്നലെ ഫ്രണ്ട്സിന്റൊപ്പം കൊച്ചി വരെ അത്യാവശ്യായിട്ട് പോവേണ്ടി വന്നു. അതാ ഞാൻ വരില്ലാന്നുള്ളത് ഇന്നലെ വിളിച്ച് പറഞ്ഞെ” അങ്കിളിന്റെ പുതിയ കാറിൽ ചാരി നിന്ന് കൊണ്ട് ഞാൻ പറഞ്ഞു. കാറിന്റെ ഡ്രൈവർ സൈഡിലെ ഡോർ തുറന്നിട്ട ഗോപാലങ്കിൾ എന്നോട് പറഞ്ഞു: “നോക്കെഡാ ആദി വണ്ടി എങ്ങനെയുണ്ടെന്ന്” കാറിന്റെ ഡ്രൈവർ സീറ്റിലേയ്ക്ക് കയറി ഇരുന്ന ഞാൻ സ്റ്റാർട്ട് ബട്ടൺ അമർത്തി ഇഗ്‌നീഷ്യൻ ഓണാക്കിയപ്പോൾ നീല നീറത്തിലുള്ള പ്രകാശത്തോടെ മീറ്റർ കൺസോൾ തെളിഞ്ഞു ഇടത്തും വലത്തുമുള്ള മീറ്ററിന്റെ ഒറ്റ നടുക്കായുള്ള LED ഡിസ്പ്ലേയിൽ വാഹനത്തെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും കാണാമായിരുന്നു. സ്റ്റിയറിംഗിൽ അമർത്തി പിടിച്ചിരുന്നിട്ട് ഞാൻ ഗോപാലങ്കിളിനോട് പറഞ്ഞു: “ഇന്റീരിയറും മീറ്റർ കൺസോളും എല്ലാം അടിപൊളിയാണങ്കിളെ. സമയമില്ലാ അല്ലേൽ ഒന്ന് ഓടിച്ച് നോക്കായിരുന്നു.” “ഒരഞ്ച് മിനിറ്റിന്റെ കാര്യമല്ലേ ഉള്ളൂ നീ വണ്ടീം കൊണ്ട് ഒന്ന് ടെസ്റ്റ് ഡ്രൈവ് പോയിട്ട് വാ ന്നെ” അങ്കിൾ വണ്ടി എന്നെ കൊണ്ട് ഓടിച്ച് നോക്കിക്കാൻ നിർബന്ധിച്ചു. “സമയമില്ലാത്തത് കൊണ്ടാ വേറൊരു ദിവസമാകട്ടെ ഞാനെന്തായാലും ഈ വണ്ടി ഓടിച്ചിരിക്കും” ഞങ്ങളുടെ സംസാരം കേട്ട് അനൂന്റെ അമ്മ പത്മിനി ആന്റി ഉമ്മറത്തേയ്ക്ക് നടന്ന് വന്നിട്ട് പറഞ്ഞു. “ആദി മോൻ വന്നായിരുന്നോ വാ മോനെ ചായ കുടിക്കാം”ന്ന് പറഞ്ഞ് ആന്റി എന്നെ അകത്തേയ്ക്ക് ക്ഷണിച്ചു. അകത്തേയ്ക്ക് കയറാൻ ഷൂ ഊരുന്നതിനിടെ ഞാൻ ചോദിച്ചു: “ആന്റി, ഞാൻ ഫോണിൽ വിളിച്ചപ്പോൾ അനു ചേച്ചി റെഡിയായെന്നാണല്ലോ പറഞ്ഞെ എന്നിട്ട് കക്ഷിയെ ഇത് വരെ പുറത്തേയ്ക്ക് കണ്ടില്ലാലോ”

“ഒന്നും പറയണ്ട ആദി രാവിലെ തന്നെ മര്യാദയ്ക്ക് റെഡിയായി നിന്നവളാ സൗമ്യയെയൊ മറ്റോ ഫോണിൽ വിളിച്ച് പിണങ്ങിയിട്ടാന്നാ തോന്നണെ ഇട്ടിരുന്ന ലെഹംഗ്ഗയും ചോളിയുമൊക്കെ മാറ്റി വേറൊരു ചുരുദാറും എടുത്തിട്ട് ഞങ്ങളോടൊക്കെ ദേഷ്യപ്പെട്ട് നിൽക്കണുണ്ട് ആ മുറീല്” ആന്റി ചിരിച്ച് കൊണ്ട് പറഞ്ഞു. അനു എന്നോട് ഫോണിൽ സംസാരിച്ച് പിണങ്ങിയതിന്റെ കലിപ്പിലാണെന്ന് മനസ്സിലാക്കിയ ഞാൻ കക്ഷിയെ എന്തെങ്കിലും പറഞ്ഞ് തണുപ്പിച്ചാലേ ഇനി രക്ഷയുള്ളൂന്ന് തോന്നിയ ഞാൻ ആന്റിയോട് പറഞ്ഞു: “ആന്റി, ഞാനെന്നാ അനു ചേച്ചീനെ ഒന്ന് പോയി വിളിച്ചിട്ട് വരാ”ന്ന് പറഞ്ഞ് അനൂന്റെ ബെഡ്റൂമിലേയ്ക്ക് നടന്നു. ആന്റി “ശരി മോനെന്ന്” പറഞ്ഞ് അടുക്കളയിലേയ്ക്കും പോയി. അനൂന്റെ ബെഡ് റൂമിലേയ്ക്ക് കടന്ന് ചെല്ലുമ്പോൾ പെണ്ണവിടെ ബെഡിൽ ഒരു നീല ചുരിദാറും ഇട്ട് ദേഷ്യം വന്ന മുഖഭാവത്തോടെ ഫോണിൽ നോക്കിയിരുപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ പെണ്ണെന്നെ ഒന്ന് തറപ്പിച്ച് നോക്കി കൊണ്ട് തല വീണ്ടും ഫോണിലേയ്ക്ക് കുനിച്ച് നോക്കിയിരുപ്പായി. ഞാൻ വേഗം ചെന്ന് പെണ്ണിന്റെ അരികിലിരുന്നിട്ട് അനൂന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചു. ഞാൻ കൈയ്യിൽ പിടിച്ചത് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ കൈ തട്ടി മാറ്റിയിട്ട് എന്നിൽ നിന്നല്പ്പം നീങ്ങിയിരുന്നു. “അനൂട്ടി … നീ ഇങ്ങനെ പിണങ്ങിയിരിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലാലോ ഡാ” പെണ്ണിനെ ഒന്ന് തണുപിക്കാൻ വേണ്ടി ഞാൻ അൽപ്പം ശബ്ദം താഴ്ത്തി കൊഞ്ചിയാണിത് പറഞ്ഞത്. “നീ ഒന്നും പറഞ്ഞില്ലേ? സൗമ്യ കൂടെ വരാന്ന് പറഞ്ഞപ്പോ തൊട്ട് തുടങ്ങീതാ നീ എന്നോട് ഓരോന്ന് പറഞ്ഞ് വഴിക്കിടാൻ” അനു കണ്ണ് നിറച്ചു കൊണ്ട് ശബ്ദം ഇടറിയാണിത് പറഞ്ഞത്. പെണ്ണിന്റെ കണ്ണ് നിറഞ്ഞ് കണ്ടതോടെ എന്റെ ഉള്ളൊന്നു പിടച്ചു. പിന്നെ ഞാനൊന്നും നോക്കീല്ല ബെഡിൽ മുട്ടി കുത്തി എഴുന്നേറ്റിട്ട് പെണ്ണിനെ വട്ടം കെട്ടി പിടിച്ചിട്ട് കവിളിലൊരുമ്മ കൊടുത്തിട്ട് ഞാൻ ‘സോറി’ പറഞ്ഞു. പെട്ടെന്നെന്റ ഭാഗത്ത് നിന്നുണ്ടായ നീക്കത്തിൽ ഞെട്ടിയ അനു ഞാനുമ്മ വെച്ച കവിളിൽ കൈ ചേർത്ത് വച്ചിട്ട് എന്നെ ചെറുതായി പിറകോട്ട് തള്ളിയിട്ട് കൊണ്ട് ചിരിച്ച് കൊണ്ട് പതിയെ പറഞ്ഞു: “പോടാ കള്ളാ ..നീ എന്തെങ്കിലും പറഞ്ഞെന്നോട് ചൂടായിട്ട് അവസാനം നിന്റെ ഒരു സോറി കേൾക്കുമ്പോ എല്ലാം മറക്കാൻ ഞാനൊരു ആന മണ്ടിയുണ്ടല്ലോ” “എനിയ്ക്ക് തല്ലു പിടിക്കാനും സ്നേഹിക്കാനും നീ അല്ലേ ഡാ ഉള്ളൂന്ന്” പറഞ്ഞ് അനൂന്റെ ഇടത്തെ കൈ തണ്ടയിൽ ഞാനൊരു ഉമ്മ കൊടുത്തു. “ആദി കുട്ടാ, അമ്മ പെട്ടെന്നെങ്ങാൻ ഇങ്ങോട്ട് കേറി വന്നാൽ ഇതെല്ലാംകാണും ട്ടോ” അനു നാണത്തോടെ പറഞ്ഞിട്ട് കർട്ടനിട്ട് മറച്ച വാതിൽ പടിയിലേയ്ക്ക് നോക്കി. കട്ടിലിന്റെ അറ്റത്ത് നിവർത്തിയിട്ടിരുന്ന അനൂന്റെ ലെഹംഗ്ഗ-ചോളിയിലേയ്ക്ക് ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞു. “അനൂട്ടി … ഇപ്പോ എന്നോടുള്ള പിണക്കം മാറിയില്ലേ ഇനീ ഈ ഡ്രസ്സെടുത്തിട ഡാ ചക്കരേ”

Updated: July 23, 2026 — 12:17 pm

Leave a Reply

Your email address will not be published. Required fields are marked *