” ഇത് നിങ്ങൾക്ക് രണ്ടു പേർക്കും ഞങ്ങളുടെ വക ഒരു പ്രെസ്സന്റ്” ” താങ്ക്യു ആദി, അനു” കൃഷ്ണ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “നിങ്ങൾക്ക് രണ്ട് പേർക്കും ഓരോ ഗോൾഡൻ റിംഗാണ് ട്ടോ അതിൽ” ആദർശിനോടും കൃഷ്ണയോടുമായി ഞാൻ പറഞ്ഞു. “ഈശ്വരാ, ഗോൾഡൻ റിംഗാണോ. ഇന്ന് കിട്ടിയതിൽ വച്ച് ഏറ്റവും കോസ്റ്റ്ലി ഗിഫ്റ്റ് നിങ്ങള് രണ്ട് പേരുമാണ് ട്ടോ തന്നത്.” ആദർശ് എന്റെ തോളിൽ കൈയ്യിട്ട് ചിരിച്ച് കൊണ്ട് ഞങ്ങളോട് രണ്ടു പേരോടുമായി പറഞ്ഞു. “നിങ്ങള് രണ്ട് പേരും വിരുന്നിന് വരണം ട്ടോ ഞങ്ങളുടെ വീട്ടിലേയ്ക്ക്” അനു ആദർശിനേം കൃഷ്ണയെയും ക്ഷണിച്ചു. “തീർച്ചയായും വരാം” ആദർശ് സമ്മതമറിയിച്ചു. അവരോടൊപ്പം നിന്ന് സെൽഫികൾ എടുത്ത ഞാനും അനുവും യാത്ര പറഞ്ഞ് കാറിനടുത്തേയ്ക്ക് നടന്നു. “ഈശ്വരാ, ഇപ്പോഴാ ഞാൻ ഒരു കാര്യം ഓർത്തെ. സൗമ്യേനേ കൊണ്ട് പോകണ്ടെ നമ്മുക്ക്?” അനു തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. “ആ… ബെസ്റ്റ്. നീ എന്ത് കൂട്ടുകാരിയാടി? ഇവിടെ വന്നിറങ്ങിയെ പിന്നെ നീ സൗമ്യേച്ചീനെ കണ്ടിരുന്നോ?” അനൂനെ കളിയാക്കി കൊണ്ട് ഞാൻ ചോദിച്ചു. “ദേ ചെക്കാ ഞാനൊന്ന് തന്നാലുണ്ടല്ലോ. നീ ഇവിടെ ഒറ്റക്കാവണ്ടാന്ന് വിചാരിച്ചാ ഞാൻ നിന്റെ കൂടെ തന്നെ നിന്നത്. എന്നിട്ട് സൗമ്യേടെ കാര്യം മറന്നതിന് എന്നെ കളിയാക്കുന്നോ?” അനു ദേഷ്യം വന്ന മുഖഭാവത്തോടെ പറഞ്ഞിട്ട് എന്റെ കൈയ്യിൽ നല്ലൊരു നുള്ള് തന്നു. അനു നുള്ളിയ ഭാഗത്ത് തടവിയ ഞാൻ ചിരിച്ച് കൊണ്ട് പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായി വീണ്ടും പറഞ്ഞു: “എന്നാലും മോശമായി പോയി അനു കുട്ടി. കൂടെ കൊണ്ട് വന്ന കൂട്ടുകാരിയെ മറക്കാന്നൊക്കെ പറഞ്ഞാ” “നീ കുറച്ച് നേരമായി തുടങ്ങിയിട്ടെന്ന്” പറഞ്ഞ് ദേഷ്യം വന്ന് ചുവന്ന് തുടുത്ത മുഖഭാവത്തോടെ എന്റെ കൈയ്യിൽ ഒരടി തന്ന അനുവിന്റെ കൈയ്യിൽ തിരിച്ചൊരു നുള്ള് കൊടുത്ത ഞാൻ “ചുണയുണ്ടെങ്കിൽ എന്നെ വന്നൊന്ന് പിടിക്കടി കുരങ്ങീന്ന്” വിളിച്ച് ഓടിയ ഞാൻ കീ ലെസ്സ് എൻട്രി റിമോർട്ടിൽ കാർ അൺലോക്ക് ചെയ്ത് ഓടി ചെന്ന് കാറിനകത്ത് കേറിയിരുന്നിട്ട് ഡോർ ലോക്ക് ചെയ്തു. എന്റെ പിറകെ ഓടി വന്ന അനു “നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ കുരങ്ങാന്ന്” പറഞ്ഞ് ചിരിച്ചിട്ട് കാറിൽ ചാരി നിന്ന് ഫോണെടുത്ത് ആരെയോ വിളിക്കുന്നുണ്ടായിരുന്നു. “നീ ഇത് എവിടെയാ? ഞങ്ങള് നിന്നെ എവിടെയൊക്കെ നോക്കീന്നറിയോ കാണാതായപ്പോ വിളിച്ചതാ നിന്നെ. പോവണ്ടെ നമ്മുക്ക്? ഞങ്ങള് രണ്ടും പാർക്കിംഗിൽ കാറിനടുത്തുണ്ട് നീ അങ്ങോട്ടെയ്ക്ക് വാ”ന്ന് പറഞ്ഞ് അനു കോൾ അവസാനിപ്പിച്ചു. കാറിന്റെ ഗ്ലാസ്സ് താഴ്ത്തി ഞാൻ ഡോറിൽ ചാരി നിന്ന അനൂന്റെ ഇടത്തെ കൈയ്യിൽ പിടിച്ചതോടെ പെണ്ണ് എന്റെ നേരെ തിരിഞ്ഞിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു. “സൗമ്യേനെ വിളിച്ചതാ ഞാൻ. അവള് കൃഷ്‌ണേടെ അമ്മയായിട്ട് സംസാരിച്ചോണ്ടിരിക്കായിരുന്നെന്ന്.
ആ മണ്ടിയ്ക്ക് അറിയില്ലാലോ അവള് നമ്മുടെ കൂടെ വന്ന കാര്യം മറന്ന നമ്മള് അവളെ കൂട്ടാതെ പോകാനൊരുങ്ങീത്” “സൗമ്യേച്ചി ഇങ്ങോട്ട് വന്നോളും.നീ വെറുതെ വെയില് കൊണ്ട് നിൽക്കാതെ കാറിൽ കയറി ഇരിക്കെന്റെ അനു കുട്ടി.” ഞാൻ അനൂനോട് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട അനു “ഓക്കെ”ന്ന് പറഞ്ഞ് കാറിന്റെ മുന്നിലെ സീറ്റിൽ വന്ന് ഇരുന്നിട്ട് പറഞ്ഞു: “അങ്ങനെ കൃഷ്ണേടെ കല്യാണം കഴിഞ്ഞു.ഇത് പോലെയൊക്കെ നമ്മുടെ കല്യാണം നടക്ക്വോ ആദി കുട്ടാ?” പെണ്ണെന്റെ തോളിൽ തല ചേർത്തിരുന്നിട്ട് ചോദിച്ചു. “ഇത് പോലെ വല്യ സെറ്റപ്പിൽ നമ്മുടെ കല്യാണം ഉണ്ടാകുമോന്ന് എനിക്കുറപ്പില്ല. പക്ഷേ ആരൊക്കെ എതിര് നിന്നാലും നിന്നെ ഞാൻ കൈ വിടില്ലാ മോളെ”ന്ന് പറഞ്ഞ ഞാൻ എന്റെ തോളിൽ തല ചേർത്തിരിക്കുന്ന അനൂന്റെ നെറ്റിയിൽ
ഒരുമ്മ കൊടുത്തു. “അടുത്ത വർഷം ഈ സമയത്ത് ഞാൻ നിന്റെ ഭാര്യയായി നിന്റെ കൂടെയുണ്ടാകുംന്നാ എന്റെ മനസ്സ് പറയുന്നത്” അനു മനസ്സിനുള്ളിലെ പ്രതീക്ഷയെന്നോണമാണിത് പറഞ്ഞത്. “ഉം” ഞാൻ മൂളി കൊണ്ട് എന്റെ തോളിൽ തല ചേർത്തിരിക്കുന്ന അനൂന്റെ മൂർദ്ധാവിൽ ഉമ്മ വെച്ചു. *~*~*~*~*~*~*~*~*~*~* ഉറക്കത്തിൽ എന്തോ ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് കണ്ണ് തുറന്ന ഞാൻ വേഗത്തിൽ കറങ്ങുന്ന സീലിംഗ് ഫാനാണ് ആദ്യം കണ്ടത്.കട്ടിലിനോട് ചേർന്നുള്ള ഡ്രസ്സിംഗ് ടേബിളിൽ കൈ നീട്ടി പരതിയ ഞാൻ കൈയ്യിൽ തടഞ്ഞ സീലിംഗ് ഫാനിന്റെ റിമോർട്ട് എടുത്ത് അതിലെ നൈറ്റ് ലാംമ്പ് ബട്ടൺ അമർത്തിയതോടെ റൂമിലാകെ ചെറിയ നീല വെളിച്ചം പരന്നു. ഒന്ന് തിരിഞ്ഞ് കിടക്കാമെന്ന് വിചാരിച്ച് ചരിയാൻ നോക്കിയപ്പോൾ എന്നെ വട്ടം കെട്ടിപിടിച്ച് എന്നോട് ചേർന്ന് കിടക്കുറങ്ങുന്ന അനൂന്റെ സുന്ദരമായ നിഷ്കളങ്ക മുഖം കണ്ടതോടെ പരിഭ്രാന്തിയിലായ എന്റെ മനസ്സ് ശാന്തമായി. അനൂന്റെ മുഖത്തേയ്ക്ക് നോക്കി കിടന്ന എനിക്ക് അന്ന് അവൾ പറഞ്ഞതാണ് ഓർമ്മ വന്നത് “അടുത്ത വർഷം ഈ സമയത്ത് ഞാൻ നിന്റെ ഭാര്യയായി നിന്റെ കൂടെയുണ്ടാകുംന്നാ എന്റെ മനസ്സ് പറയുന്നത്”. ദൈവാനുഗ്രഹം കൊണ്ടൊ ഞങ്ങുടെ സ്നേഹത്തിന്റ ആഴം കൊണ്ടാണെന്നോ അറിയില്ല അന്നവൾ പറഞ്ഞത് ഇന്ന് യാത്ഥാർത്ഥ്യമായത് ഓർത്തപ്പോൾ അനൂനോടുള്ള സ്നേഹത്താൽ എന്റെ ഹൃദയം ഒരു പ്രത്യേക താളത്തിൽ മിടിക്കുന്ന പോലെ തോന്നി. എന്നെ വട്ടം കെട്ടിപിടിച്ച് ചരിഞ്ഞ് കിടക്കുന്ന പെണ്ണിന്റെ വലത്തെ കവിളിൽ ഞാനൊരു മുത്തം കൊടുത്തതോടെ ഉറക്കത്തിൽ പെണ്ണൊന്ന് കുറുകി കൊണ്ട് എന്നെ മുറുക്കി കെട്ടി പിടിച്ച് കിടന്നു. നാളെ രാവിലെയാണ് ഞങ്ങൾ ഇവിടെ നിന്ന് ഊട്ടി കൊടൈക്കനാലിലേക്കൊക്കെ ഹണിമൂൺ ട്രിപ്പിനായി പോകാമെന്ന് തീരുമാനിച്ചിരിക്കുന്നത് ഒരു 5 ദിവസത്തെ യാത്ര. രാത്രി തന്നെ അതിനുള്ള ഡ്രസ്സുകളും സാധനങ്ങളുമെല്ലാം ഞങ്ങൾ പാക്ക് ചെയ്ത് വച്ചിരുന്നു. രാവിലെ ആറു മണിയോടെ ഇവിടെ നിന്ന് തിരിക്കാമെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അനൂനെ കെട്ടിപിടിച്ച് വീണ്ടും ഉറക്കത്തിലേയ്ക്ക് പോയ ഞാൻ ഒരു വർഷം മുൻപ് കൃഷ്ണയുടെ കല്യാണത്തിന് പോയ ദിവസത്തെ ഓർമകളിലേക്ക് ഒരിക്കൽ കൂടി മടങ്ങി. *~*~*~*~*~*~*~*~*~*~* കാറിൽ എന്റെ തോളിൽ തല ചേർത്തിരുന്ന അനൂന്റെ മുടിയിൽ താടി ചേർത്ത് വച്ച് അവളെ വട്ടം കെട്ടിപിടിച്ചിരുന്ന ഞാൻ ഗ്ലാസ്സിൽ ആരോ കൈ കൊണ്ട് മുട്ടുന്ന ശബ്ദം കേട്ടതോടെ ഞെട്ടിയ ഞാനും അനുവും സീറ്റിൽ നേരെയിരുന്നു. ആരാ ഗ്ലാസ്സിൽ മുട്ടുന്നതെന്നറിയാൻ പുറത്തേയ്ക്ക് നോക്കിയപ്പോൾ സൗമ്യ വന്ന് ഡോറിനടുത്ത് ചിരിച്ച് കൊണ്ട് നിൽപ്പുണ്ടായിരുന്നു. അതോടെ സൗമ്യയ്ക്ക് കയറാനായി കാറിന്റെ ബാക്കിലെ ഡോർ തുറന്ന് കൊടുത്ത ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു: “കൃഷ്ണേച്ചീടെ അമ്മേടെ അടുത്തായിരുന്നോ സൗമേച്ചി?” “എന്റെ ആദി ഒന്നും പറയണ്ടാ ആ പുള്ളിക്കാരി സംസാരിച്ച് കത്തി വച്ച് എന്നെ കൊലാക്കൊല ചെയ്യായിരുന്നൂന്നെ” കാറിലേയ്ക്ക് കയറുന്നതിനിടെ
