ഒളിച്ചോട്ടം – 6 3അടിപൊളി  

ചെയ്ത മസാശ ദോശ ഞങ്ങളുടെ മുന്നിലെത്തി. മസാശ ദോശ കഴിച്ചിറങ്ങിയ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കാറിന്റെ ബാക്ക് സീറ്റിലിരിക്കുന്ന അനുവും സൗമ്യവും കലപിലയായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. കാറിന്റെ അകത്തെ കണ്ണാടിയിൽ അനൂനെ ഞാൻ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു. ഞാൻ നോക്കുന്നത് കണ്ട അനു

അവളുടെ ആ പാൽ പല്ലുകൾ കാണിച്ച് പുഞ്ചിരിച്ച് കൊണ്ടിരുന്നു. അങ്ങനെ ഒരു ഒരു 11.15 ഓടെ ഞങ്ങൾ ആലപ്പുഴയിലെ സരോവരം കൺവെൻഷൻ സെന്ററിലെത്തി. അനൂനെയും സൗമ്യയേയും ഹാളിന്റെ മുന്നിലുള്ള ഗ്ലാസ്സ് ഡോറിനു മുന്നിൽ ഇറക്കിയ ഞാൻ കാർ പാർക്ക് ചെയ്യാനായി പോയി. തിരിച്ച് ഹാളിന് മുന്നിലെത്തിയ എന്നെ കാത്ത് അനുവും സൗമ്യയും നിൽപ്പുണ്ടായിരുന്നു. അവരുടെ അരികിലേയ്ക്ക് ചെന്ന എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ച് അനുവും ഞാനും ഹാളിനകത്തേയ്ക്ക് കയറി.ഞങ്ങളുടെ പിറകെയായി സൗമ്യയും നടന്നു. സെൻട്രലൈസ്ഡ് ഏ.സിയുള്ള ഹാളിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ ആളുകൾ ഇരുപ്പ് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. സ്റ്റേജെല്ലാം പൂക്കൾ കൊണ്ടും മറ്റ് കമാനങ്ങൾ കൊണ്ടും വലിയ രീതിയിൽ ഒരുക്കിയിട്ടുണ്ടായിരുന്നു. കല്യാണ പെണ്ണായ കൃഷ്ണയെ കാണാമെന്ന് പറഞ്ഞ് അനു എന്നെ നിർബന്ധിച്ച് സ്റ്റേജിന് പിറകിലുള്ള റൂമിലേയ്ക്ക് കൊണ്ട് പോയി. കൂടെ സൗമ്യയും ഉണ്ട്. കല്യാണ പെണ്ണിനൊരുങ്ങാനുള്ള ഡ്രസ്സിംഗ് റൂമിലെത്തിയ ഞങ്ങൾ കണ്ണാടിയ്ക്ക് മുന്നിൽ ഇരുന്ന് ബ്യൂട്ടിഷൻമാർ ഒരുക്കി കൊണ്ടിരുന്ന കൃഷ്ണ ഞങ്ങളെ കണ്ണാടിയിൽ കണ്ടതോടെ ചാടി എഴുന്നേറ്റിട്ട് അനൂനെയും സൗമ്യയേയും വന്ന് കെട്ടിപിടിച്ചു. എന്നെ നോക്കി പുഞ്ചിരിച്ച കൃഷ്ണ പറഞ്ഞു: “ആദി, ഹാള് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ?” ” ഗൂഗിൾ മാപ്പ് കുറേ വട്ടം ചുറ്റിച്ചെങ്കിലും ഒരു വിധം ഇങ്ങോട്ടെക്കെത്തിപ്പെട്ടു ഞങ്ങള്” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ആദി, ഒരു കൊല്ലത്തിനുള്ളില് കൂടാൻ പറ്റോ നിന്റേം അനൂന്റെയും കല്യാണം?” കൃഷ്ണ ചിരിച്ച് കൊണ്ട് ചോദിച്ചു. കൃഷ്ണ ചോദിച്ചത് കേട്ട് ഞെട്ടിയ ഞാൻ അനൂനെ നോക്കിയപ്പോൾ “ഇവളോടും സൗമ്യേനോടും മാത്രമേ ഞാനീ കാര്യം പറഞ്ഞിട്ടുള്ളൂന്ന്” അനു എന്നെ നോക്കി പുഞ്ചിരിച്ചിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു. “ഒരു കൊല്ലത്തിനുള്ളിൽ എന്തായാലും ഞങ്ങളുടെ കല്യാണം ഉണ്ടാകും കൃഷ്ണേച്ചി” “ഡീ സൗമ്യേ ഇനി നീ മാത്രമേ ബാക്കിയുള്ളൂട്ടോ. നീ ഇങ്ങനെ നടന്നോ …” കൃഷ്ണ സൗമ്യയേ നോക്കി കളിയാക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. “ഞാനേ ഈ അടുത്തൊന്നും കെട്ടുന്നില്ലെങ്കിലോ” സാമ്യ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു. ഞങ്ങൾ സംസാരിച്ച് നിൽക്കുമ്പോൾ കൃഷ്ണയുടെ അമ്മയും വേറെ ബന്ധുക്കളും റൂമിലേയ്ക്ക് വന്നിട്ട് “ഒരുക്കം കഴിഞ്ഞില്ലേ ഡി മുഹൂർത്തത്തിന് സമയമായീന്ന്” പറഞ്ഞ് തിടുക്കം കൂട്ടി. കൃഷ്ണ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നിട്ട് അനൂനെയും സൗമ്യയേയും താലി കെട്ടുന്ന സമയത്ത് കൂടെ നിൽക്കാൻ പറഞ്ഞ് സ്റ്റേജിലേയ്ക്ക് വിളിച്ചു. ഞാൻ ഒറ്റക്കാവുമെന്ന് പറഞ്ഞ് അനു ഒഴിഞ്ഞ് മാറി. സൗമ്യ കൃഷ്ണയോടൊപ്പം പോയ് കൊള്ളാമെന്ന് പറഞ്ഞ് എന്നോടും അനൂനോടും ഹാളിലേയ്ക്ക് പോയ്ക്കൊളാൻ പറഞ്ഞു. അതോടെ ഞാനും അനുവും ഹാളിലെ കസേരയിൽ പോയി അടുത്തടുത്തായി ഇരുന്നു. പെണ്ണെന്റ അടുത്തിരുന്ന് ഓരോ കിന്നാരമൊക്കെ പറഞ്ഞ് കൊണ്ടിരുന്നു. “നമ്മുടെ കല്യാണവും ഇതേ പോലെ നല്ല സെറ്റപ്പിൽ നടത്തണം. അല്ലേ ആദി” “ഇതേ പോലെ നടക്കുമോന്നറിയില്ല

എന്തായാലും നിന്നെ ഞാൻ കെട്ടും മോളെ” അനൂന്റെ വലത്തെ കൈയ്യിൽ എന്റെ ഇടം കൈ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു. “നീ തന്നെ കെട്ടൂന്നുള്ളതുള്ളത് എനിക്കുറപ്പാ പക്ഷേ എന്റെ ആഗ്രഹം ഇത്

പോലെ വല്യ സെറ്റപ്പിൽ കല്യാണം നടക്കണമെന്നാ” അനു എന്റെ കൈയ്യിൽ അമർത്തി പിടിച്ച് കൊണ്ട് പറഞ്ഞു. “നമ്മുക്ക് നോക്കാം അനു കുട്ടി സമയമുണ്ടല്ലോ” ഞങ്ങളുടെ കൊഞ്ചലുകൾ കണ്ട് ആളുകൾ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാനതൊന്നും കാര്യമാക്കാതെ അനൂന്റെ തോളിൽ കൈയിട്ടിരുന്ന് അവളോടുള്ള കിന്നാരം തുടർന്നു. താലി കെട്ടിന്റെ മുഹൂർത്തം ആയതോടെ നാദസ്വര-തവിലടി മേളങ്ങൾ കേട്ട് തുടങ്ങിയതോടെ ഞങ്ങൾ സംസാരം അവസാനിപ്പിച്ച് സ്റ്റേജിലേയ്ക്ക് നോക്കി. അവിടെ കല്യാണ ചെക്കൻ ചമ്രം പടിഞ്ഞ് നിലത്തിരിക്കുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിനുള്ളിൽ പട്ട് പാവാടയണിഞ്ഞ കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ കൈയ്യിൽ താലവുമായി രണ്ട് വരിയായി നടന്ന് വരുന്നതിന്റെ ഒത്ത നടുക്കായി കല്യാണ പെണ്ണായ കൃഷ്ണ നല്ല വെള്ള കസവ് സാരിയും തലയിൽ നിറയെ മുല്ലപ്പൂ ചൂടി അരയിൽ സ്വർണ്ണത്തിന്റെ അരപട്ടയണിഞ്ഞ് തലയിൽ ചെറിയൊരു സ്വർണ്ണ കീരിടവുമണിഞ്ഞ് കൈയ്യിൽ താലവും പിടിച്ച് നാണം കുണുങ്ങി നടന്ന് വരുന്നുണ്ട്. കൃഷ്ണയുടെ കൂടെ അവളുടെ അമ്മയും സൗമ്യയും വേറെ കുറച്ച് ബന്ധുക്കളായ സ്ത്രീകളുമുണ്ട്. കൃഷ്ണ വന്ന് വരന്റെ കൂടെ ഇരുന്നതോടെ വരൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. തിരിച്ച് അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അൽപ്പ സമയത്തിനുള്ളിൽ പൂജ കർമ്മങ്ങൾ ഉരുവിട്ട് കൊണ്ട് പൂജാരി ചടങ്ങ് ആരംഭിച്ച് പൂജിച്ച താലി താലത്തിൽ വരന് നേരെ നീട്ടി അത് എടുത്ത വരൻ താലി കൃഷ്ണയുടെ കഴുത്തിൽ കെട്ടാനായി അടുത്തതോടെ സൗമ്യ കൃഷ്ണയുടെ മുടി അൽപ്പം ഒതുക്കി പിടിച്ച് കൊടുത്ത് കെട്ടാൻ സൗകര്യം ചെയ്തു കൊടുത്തു. താലി കഴുത്തിലണിയിച്ച വരനായ ആദർശ് കൃഷ്ണയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ സിന്ധൂര രേഖയിൽ സിന്ധൂരം അണിയിച്ച ആദർശിനോട് ഇനി 3 വട്ടം വധുവിന്റെ കൈ പിടിച്ച് വലം വെയ്ക്കണമെന്ന് പൂജാരി പറഞ്ഞതോടെ കൃഷ്ണയുടെ ചൂണ്ട് വിരലിൽ പിടിച്ച ആദർശ് അവളുമായി വലം വെച്ചു അതോടെ ചടങ്ങുകൾ കഴിഞ്ഞു. അപ്പോഴെയ്ക്കും ഹാളിലുണ്ടായിരുന്ന തിരക്കെല്ലാം കുറഞ്ഞിരുന്നു. ആളുകൾ സദ്യ കഴിക്കാനായി പോയിട്ടുണ്ടായിരുന്നു. ചടങ്ങുകൾ കഴിഞ്ഞതോടെ ഫോട്ടോ ഗ്രാഫർമാർ സ്റ്റേജിൽ നിൽക്കുന്ന വധു വരന്മാരെ കാണാൻ വരുന്ന ആളുകളെ നിർത്തി ഫോട്ടോയെടുത്ത് തുടങ്ങിയിരുന്നു. സ്റ്റേജിൽ കയറി കല്യാണ ചെക്കനെ പരിചയപ്പെടുകയും ചെയ്യാം ഫോട്ടോയും എടുക്കാമെന്ന് പറഞ്ഞ് അനു എന്നെ കൈയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചിട്ട് എന്റെ ഇടത്തെ കൈയ്യിൽ ചുറ്റി പിടിച്ച് സ്റ്റേജ് ലക്ഷ്യമാക്കി നടന്നു. അനൂ ലെഹംഗ്ഗ ചോളിയിൽ അവളാണ് കല്യാണ പെണ്ണെന്ന ഭാവത്തിൽ ഷെർവാണിയിട്ട് കൂടെ നടക്കുന്ന എന്നെയും കൊണ്ട് ഹാളിന്റെ ഒത്ത നടുവിലൂടെ നടന്നു. കസേരയിലിരിക്കുന്ന ആളുകളെല്ലാം ഞങ്ങളെ തന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. നടന്ന് സ്റ്റേജിലേയ്ക്ക് കയറിയ ഞങ്ങൾ കല്യാണ പെണ്ണായ കൃഷ്ണയുടെയും കല്യാണ ചെക്കൻ ആദർശിന്റെയു അടുത്തെത്തി. ഞങ്ങളെ കണ്ട കൃഷ്ണ ചിരിച്ചിട്ട് ആദർശിനോട് പറഞ്ഞു. “ഏട്ടാ,

Updated: July 23, 2026 — 12:17 pm

Leave a Reply

Your email address will not be published. Required fields are marked *