ഒളിച്ചോട്ടം – 6 3അടിപൊളി  

സൗമ്യ ചിരിച്ച് കൊണ്ട് പറഞ്ഞു.

“കൃഷ്ണ ഇനി 2 ആഴ്ച ലീവ് അല്ലേ ഡി സൗമ്യേ?” അനു പിറകിലേയ്ക്ക് തിരിഞ്ഞ് കൊണ്ടാണിത് ചോദിച്ചത്. “ആ… കുടുംബക്കാരുടെ വീട്ടിലൊക്കെ വിരുന്നിന് പോവ്വണ്ടെ അവർക്ക്. കൃഷ്ണേടെ അമ്മ സംസാരിച്ച് കത്തി വെക്കണ ടൈപ്പാന്ന് അറിയാവുന്ന കൊണ്ടാണല്ലേ നീ അവിടന്ന് മുങ്ങിയേ?” സൗമ്യ ചിരിച്ച് കൊണ്ടാണ് അനൂനോടിത് ചോദിച്ചത്. “ആ ആന്റീടെ മുന്നിൽ മുൻപൊരിക്കൽ ഞാൻ പെട്ടിട്ടുണ്ട് അന്നെന്നോട് സംസാരിച്ച് കത്തി വെച്ച് എന്നെ കൊല്ലാകൊല്ലാ ചെയ്തതാ അതാ ഞാൻ അവിടെ നിന്ന് നൈസായി ഒഴിഞ്ഞ് മാറീത്.” അനു ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്. “ഡി ദുഷ്ടേ അതറിഞ്ഞ് കൊണ്ടാണല്ലേ നീ എന്നെ ആ ആന്റീടെ മുന്നിൽ ഇട്ട് കൊടുത്തിട്ട് സ്ക്കൂട്ടായത്?” സൗമ്യ മുന്നിലിരുന്ന അനൂന്റെ കൈയ്യിലൊരടി കൊടുത്തിട്ടാണിത് പറഞ്ഞത്. സൗമ്യേടെ അടി കൊണ്ട് വേദനിച്ച അനു പിറകിലേയ്ക്ക് തിരിഞ്ഞ് സൗമ്യേടെ കൈയ്യിൽ നല്ലൊരു നുള്ള് കൊടുത്തിട്ട് ദേഷ്യത്തിൽ പറഞ്ഞു: “കൃഷ്ണേടെ അടുത്ത് നിന്ന് ഞാൻ എന്തോരം പ്രാവശ്യം കൈ കൊണ്ട് സിഗ്ന്ല് തന്നതാ നിനക്ക് അവിടെ നിന്ന് പതിയെ മാറിക്കോളാൻ പറഞ്ഞ് നിനക്ക് മനസ്സിലാകാത്തത് ആരുടെ കുറ്റമാ” “ആ… ഞാനൊന്നും കണ്ടില്ലാ നീ കാണിച്ചത്” സൗമ്യ നുളള് കൊണ്ട ഭാഗം തടവി കൊണ്ട് പിണക്കത്തിലാണിത് പറഞ്ഞത്. “അയ്യേ …നിങ്ങള് രണ്ടും കൊച്ചു പിള്ളേരെക്കാളും കഷ്ടമാണല്ലോ” രണ്ട് പേരെയും കളിയാക്കി ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു. “ഓ ഒരു വല്യ ആള് വന്നിരിക്കുന്നു.” ഞാൻ പറഞ്ഞതിഷ്ടപ്പെടാതിരുന്ന അനു എന്റെ കൈയ്യിൽ നല്ലൊരു നുള്ള് തന്നിട്ടാണിത് പറഞ്ഞത്. “ആഹാ … അപ്പോ ഇവള്ടെ കൈയ്യീന്ന് ആദിക്കും കിട്ടാറുണ്ടല്ലേ നല്ല നുള്ള്?” സൗമ്യ ചിരിച്ച് കൊണ്ട് ചോദിച്ചു “ഒന്നും പറയണ്ടാ സൗമ്യേച്ചി പുള്ളിക്കാരിക്ക് ദേഷ്യം വന്നാലും സന്തോഷം തോന്നിയാലും ഒക്കെ നുള്ളി പറിക്കുന്നത് എന്റെ കൈയ്യിലാന്നേ” ഞാൻ ചിരിച്ച് കൊണ്ട് പിറകിലിരിക്കുന്ന സൗമ്യേയെ നോക്കി കൊണ്ടാണിത് പറഞ്ഞത്. “ഭാഗ്യം … ഇവൾക്ക് ആദീനെ കിട്ടിയേൽ പിന്നെ എനിക്ക് കിട്ടുന്ന നുള്ളിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്ട്ടോ ആദി” സൗമ്യ ഉറക്കെ ചിരിച്ച് കൊണ്ട് പറഞ്ഞു. സൗമ്യ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ച് കൊണ്ട് അനൂനെ നോക്കിയപ്പോൾ പെണ്ണിന്റെ മുഖത്ത് ഒരു കള്ള ചിരിയുണ്ടായിരുന്നു. അനൂന്റെ അപ്പോഴത്തെ ആ ചിരിയുടെ ഭംഗി നോക്കിയ ഞാൻ പെണ്ണിന്റെ കവിളിൽ ഇടത്തെ കൈ കൊണ്ട് പതിയെ പിടിച്ചിട്ട് ചോദിച്ചു “പിണക്കമൊക്കെ മാറിയോഡി കുറുമ്പി?” “അതിന് ഞാൻ പിണങ്ങിയില്ലാലോ” ഉടനെ വന്നു അനൂന്റെ മറുപടി. “എന്നാ എനിക്ക് തോന്നിയതാവും ല്ലേ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് സ്റ്റിയറിംഗിൽ നിന്ന് കൈയെടുത്തിട്ട് അനൂന്റെ മൂക്കിൽ പിടിച്ച് വലിച്ചു. “ദേ ആദി വേണ്ടാട്ടോ” അനു ചിണുങ്ങി കൊണ്ടാണിത് പറഞ്ഞത്. പിന്നെ ഞങ്ങൾ കാറിൽ ആരും കുറേ നേരം ഒന്നും സംസാരിച്ചില്ല.

അതോടെ ഞാൻ മ്യൂസിക്ക് സിസ്റ്റ്ത്തിൽ പാട്ട് വെച്ചു. കാറ് ആലപ്പുഴ ടൗണിൽ എത്തിയപ്പോ മാരാരിക്കുളം ബീച്ചിലേക്ക് 11 km എന്ന ബോർഡ് കണ്ടതോടെ ഞാൻ ഗൂഗിൾ മാപ് നോക്കി വണ്ടി നേരെ മാരാരിക്കുളം ബീച്ചിലേയ്ക്ക് പോകുന്ന റോഡിലേയ്ക്ക് തിരിച്ചു. ഞാൻ വഴി മാറി പോകുന്നതെന്താന്ന് മനസ്സിലാവാത്ത

അനുവും സൗമ്യയും എന്നോട് ഒരുമിച്ച് ചോദിച്ചു. “ഇതെന്താ ആദി ഈ വഴി പോകുന്നെ? നമ്മുക്ക് ടൗണിൽ നിന്ന് നേരെയല്ലേ പോകേണ്ടത്?” “സമയമിപ്പോ 3.30 അല്ലേ ആയിട്ടുള്ളൂ. നമ്മുക്ക് ബീച്ചിലൊക്കെ പോയി കുറച്ച് നേരം കാറ്റ് കൊണ്ടിരുന്നിട്ട് പോവ്വാന്നെ” ഞാൻ ചിരിച്ച് കൊണ്ടാണിതവരോട് പറഞ്ഞത്. “ദാറ്റ്സ് എ ഗുഡ് ഐഡിയ ആദി” സൗമ്യ പിറകിലെ സീറ്റിലിരുന്ന് കൊണ്ട് എന്റെ തോളിൽ തട്ടി കൊണ്ടാണിത് പറഞ്ഞത്.. സൗമ്യ പറഞ്ഞത് കേട്ട് പുഞ്ചിരിച്ച് കൊണ്ട് ഞാൻ അനൂനെ നോക്കിയപ്പോൾ കക്ഷി എന്നെ നോക്കി കൊണ്ട് മുഖം വീർപ്പിച്ച് പറഞ്ഞു: “ഈ ലെഹംഗ്ഗ ഇട്ട് ബീച്ചിൽ നടക്കലൊക്കെ വല്യ പാടാ. ഞാനൊന്നും വരണില്ല ബീച്ചിലോട്ട്” “നീ നടക്കണ്ടാ നിന്നെ ഞാൻ എടുത്ത് കൊണ്ട് പോയ് കൊളാട്ടോ ബീച്ചിലേയ്ക്ക്” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഉവ്വ,നടന്നത് തന്നെ”ന്ന് പറഞ്ഞിട്ട് പെണ്ണ് മുഖം തിരിച്ചിരുന്നു. കാർ ബീച്ചിനടുത്തെത്തിയതോടെ പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലമുണ്ടോന്ന് തിരഞ്ഞ ഞാൻ ഒടുവിൽ കാർ ഒഴിവ് കണ്ട ഒരു സ്ഥലത്ത് കയറ്റി പാർക്ക് ചെയ്തു. ഞായറാഴ്ചയായതിനാൽ ബീച്ച് കാണാൻ ഒരുപാട് പേർ വന്നിട്ടുണ്ടായിരുന്നതിനാൽ ബീച്ച് പരിസരമാകെ അവർ വന്ന വാഹനങ്ങൾ കൊണ്ട് നിറഞ്ഞ് കിടപ്പായിരുന്നു. കാറിൽ നിന്ന് ഞാനും സൗമ്യയും ഇറങ്ങിയിട്ടും അനു കാറിൽ നിന്നിറങ്ങാൻ കൂട്ടാകാതെ ഒരേ ഇരിപ്പിരുന്നു. അനു ഇരിക്കുന്ന മുൻഭാഗത്തെ ഡോർ ചെന്ന് തുറന്ന ഞാൻ പറഞ്ഞു: “നീ വരുന്നില്ലേ ബീച്ചിലേയ്ക്ക്?” “ഞാൻ വരണില്ലാന്ന് പറഞ്ഞതല്ലേ”ന്ന് ദേഷ്യപ്പെട്ട് പറഞ്ഞ് അനു കൈയ്യിലിരുന്ന മൊബൈലിൽ നോക്കിയിരുപ്പായി. അനൂ ഒരു കാര്യവുമില്ലാതെ വാശി പിടിക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നതാണെങ്കിലും സൗമ്യ കൂടെയുള്ളത് ഓർത്തപ്പോൾ ഞാൻ വന്ന ദേഷ്യം കടിച്ചമർത്തിയിട്ട് കാറിന്റെ സീറ്റിൽ നിന്ന് അനൂനെ വട്ടം പൊക്കിയെടുത്തു. ഞാനവളെ വട്ടം പൊക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന അനു “ആദി എന്നെ താഴെയിറക്കെന്ന് പറഞ്ഞ് എന്റെ കഴുത്തിൽ അവളുടെ രണ്ട് കൈ ചേർത്ത് വട്ടം പിടിച്ച് പേടിച്ചിരുപ്പായി. കാറിന്റെ ഡോർ വലിച്ചടച്ച ഞാൻ അവളെയും എടുത്ത് മുന്നോട്ട് നടന്നു. ഞങ്ങളുടെ പ്രവൃത്തികളെല്ലാം നോക്കിയിരുന്ന സൗമ്യ ചിരിച്ചിട്ട് അവളുടെ മൊബൈൽ ക്യാമറയിൽ ഞങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നുണ്ടായിരുന്നു. അനൂനെ എടുത്ത് മുന്നിൽ നടന്ന എന്റെ പിറകിലായി നടന്ന് വന്ന സൗമ്യ അനൂനോടായി പറഞ്ഞു: “നിന്റെ ഒരു ഭാഗ്യം നോക്കണേ എടുത്ത് കൊണ്ട് നടക്കണ ചെക്കനെ കിട്ടിയില്ലേ നിനക്ക്” സൗമ്യ പറഞ്ഞത് കേട്ട് നാണമായ അനു എന്റെ കണ്ണിലേയ്ക്ക് ഉറ്റ് നോക്കി കൊണ്ട് എന്റെ കൈയ്യിൽ അനങ്ങാതെ ഇരുന്നു. നേരത്തെ വാശി കാണിച്ച അനൂനോട് ചെറിയ ദേഷ്യം ഉള്ളിലുണ്ടായിരുന്ന ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കാതെ അവളെയും എടുത്ത് ബീച്ചിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തെത്തിയതോടെ ഒന്നു നിന്നിട്ട് ഗൗരവത്തിൽ ചോദിച്ചു ” ഇനി നീ നടന്നോളുവോ

Updated: July 23, 2026 — 12:17 pm

Leave a Reply

Your email address will not be published. Required fields are marked *