നോക്കിയ അനു നിറഞ്ഞു നിന്ന കണ്ണീർ തുടച്ചിട്ട് എന്നോട് പറഞ്ഞു: “ഒരു കൊല്ലത്തിനുള്ളിൽ നമ്മൾ ഒരുമിച്ചങ്ങ് ജീവിക്കും അല്ലേ ആദി കുട്ടാ” “പിന്നില്ലാതെ …” അനൂന്റെ തോളിൽ കൈയ്യിട്ട് അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ച് കൊണ്ടാണ് ഞാനിത് പറഞ്ഞത്. ആരൊക്കെ എതിർത്താലും ഒരുമിച്ച് ജീവിക്കുമെന്ന ഉറച്ച തീരുമാനം എടുത്ത എനിക്കും അനുവിനും അതോടെ മനസ്സിൽ നിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞ ആശ്വാസമാണപ്പോൾ തോന്നിയത്. അതോടെ പരസ്പ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ച ഞങ്ങൾ ചുറ്റിലേയ്ക്ക് ഒന്ന് പാളി നോക്കിയപ്പോൾ കണ്ടത് ആളുകളെല്ലാം ഞങ്ങളെ തന്നെ തുറിച്ച് നോക്കുന്നതാണ്. പരിസര ബോധം മറന്ന് സംസാരിച്ചിരുന്ന ഞങ്ങൾ കെട്ടിപിടിച്ചിരുന്നതും വിതുമ്പി കരഞ്ഞ അനുവിനെ ഞാൻ ആശ്വസിപ്പിച്ചതെല്ലാം ആളുകൾ കണ്ടെന്ന് ഓർത്തപ്പോൾ ആകെ ചൂളി പോയ ഞങ്ങൾ കാറ്റ് പോയ ബലൂണ്ണിന്റെ അവസ്ഥയിലായി. എത്രയും പെട്ടെന്ന് അവിടെ നിന്ന് നീങ്ങണമെന്ന് തോന്നിയ ഞാൻ വേഗം എഴുന്നേറ്റിട്ട് അനൂന്റെ നേരെ കൈ നീട്ടി അതോടെ പെണ്ണെന്റെ കൈയ്യിൽ പിടിച്ച് എഴുന്നേറ്റു. അനൂനോട് കണ്ണ് കൊണ്ട് പോകാമെന്ന് ആംഗ്യം കാണിച്ച ഞാൻ അവളുടെ കൈ പിടിച്ച് നടന്നു. ഞങ്ങൾ നടന്ന് നീങ്ങുമ്പോൾ ആളുകൾ ഞങ്ങളെ നോക്കി അടക്കം പറയുന്നുണ്ടായിരുന്നു.ഒരു വിധം അവിടെ നിന്ന് നടന്ന് നീങ്ങിയ ഞങ്ങൾ അല്പം അകലെയെത്തിയപ്പോഴാണ് നടത്തം നിർത്തിയത്. നടത്തം നിർത്തിയ അനു പതിയെ എന്നോട് പറഞ്ഞു: “ശ്ശോ നമ്മളവിടെ കെട്ടിപിടിച്ചിരുന്നതും ഞാൻ കരഞ്ഞതുമൊക്കെ ആള്കള് കണ്ടല്ലേ ആദി?” അനു അൽപ്പം ജാള്യതയോടെയാണിത് ചോദിച്ചത്. “സാരോല്ല അവരൊന്നും നമ്മളെ അറിയൂല്ലാലോ. അത് പോട്ടെ ഇനിയെന്താ പരിപാടി? ഞാൻ പുഞ്ചിരിച്ച് കൊണ്ട് അനൂനോട് ചോദിച്ചു. “ഏതായാലും ബീച്ചിൽ വന്നു. അപ്പോ നമ്മുക്ക് കുറച്ച് ഫോട്ടോയൊക്കെ എടുത്തിട്ട് പോകാന്നെ.വാ ആദി കുട്ടാ നമ്മുക്ക് സെൽഫിയെടുക്കാ”ന്ന് ചിരിച്ച് കൊണ്ട് പറഞ്ഞ് അനു ഇടത്തെ കൈയ്യിൽ മൊബൈൽ ഉയർത്തി പിടിച്ച് വലത്തെ കൈ എന്റെ തോളിലിട്ട് കൊണ്ട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ തുടങ്ങി. കക്ഷിയ്ക്ക് ഫോണിൽ സെൽഫിയെടുക്കൽ ഒരു ഹരമാണ്. ഞാൻ കൂടെയുണ്ടെങ്കിൽ എന്നെ കെട്ടി പിടിച്ച് നിന്ന് മുഖത്ത് ഓരോ ഭാവങ്ങൾ വരുത്തി സെൽഫിയെടുക്കൽ പെണ്ണിന്റെ ഒരു ഇഷ്ട വിനോദമാണ് അതിന് ഇപ്പോഴും ഒരു മാറ്റം വന്നിട്ടില്ല. അന്ന് കുറേ സെൽഫിയെടുത്ത് കഴിഞ്ഞപ്പോൾ കടലിലേയ്ക്ക് നോക്കി നിൽക്കുന്ന അവളുടെ പല പോസിലുള്ള പിക്ചർ എടുത്ത് നിൽക്കുമ്പോഴാണ് നേരത്തെ കോൾ വന്നപ്പോൾ ഞങ്ങളുടെ അടുത്ത് നിന്ന് പോയ സൗമ്യ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്. “ആഹാ … നിങ്ങളിവിടെ ഫോട്ടോ ഷൂട്ടിലാണല്ലോ” സൗമ്യ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് ഞാൻ ഫോട്ടോയെടുക്കുന്നതും നോക്കി നിൽപ്പായി. “സൗമ്യേച്ചി ചെന്ന് അനൂന്റെ കൂടെ നിൽക്ക്. നിങ്ങളുടെ രണ്ടാള്ടെയും പിക്ചർ എടുത്ത് തരാം ഞാൻ” എന്ന് സൗമ്യേയോട് പറഞ്ഞതോടെ
സൗമ്യ പുഞ്ചിരിച്ച് കൊണ്ട് “ഞാനെപ്പഴെ റെഡിയാന്ന്” പറഞ്ഞ് അനൂന്റെ അടുത്ത് പോയി നിന്നു. അനൂനെയും സൗമ്യയെയും പല പോസിൽ നിർത്തി ഫോട്ടെയെടുത്ത് കൊടുത്ത് കൊണ്ടിരിക്കുമ്പോൾ അനു സൗമ്യയോട് “ആരോടാ ഡീ നീ ഇത്ര നേരം ഫോണിൽ സംസാരിച്ചോണ്ടിരുന്നെ”ന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. “യു.എസ്സിലുള്ള എന്റെ കസിൻ താര ചേച്ചിയാ ഡി വിളിച്ചേ. പുള്ളിക്കാരിയോട് ഓരോ കാര്യങ്ങൾ സംസാരിച്ച് നേരം പോയതറിഞ്ഞില്ലാന്നെ”ന്ന് സൗമ്യ ചിരിച്ച്
കൊണ്ട് അനൂനോട് പറയുന്നുണ്ടായിരുന്നു. അവരെ രണ്ടാളെയും നിർത്തി പല പോസുകളിലായി ഫോട്ടോസ് എടുത്ത് കൊണ്ടിരുന്ന എന്നോട്: “ആദി, ഇനി നീയും അനുവും ഒരുമിച്ച് നിൽക്ക് നിങ്ങള് രണ്ടിന്റേയും കുറച്ച് പിക്ചേഴ്സ് ഞാൻ എടുത്ത് തരാം”ന്ന് പറഞ്ഞ് സൗമ്യ എന്റെ അടുത്തേയ്ക്ക് വന്നതോടെ ഞാൻ എന്റെ ഫോൺ സൗമ്യയ്ക്ക് കൊടുത്തിട്ട് അനൂന്റെ അടുത്തേയ്ക്കു നടന്നു. ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്ന് ചെല്ലുന്നത് കണ്ട് എന്നെ നോക്കി അനു വശ്യമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അനൂന്റ ഒപ്പം ചേർന്ന് നിന്ന എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചാണ് പെണ്ണിന്റെ നിൽപ്പ്. ഞങ്ങൾ ഒരുമിച്ച് നിന്നതോടെ സൗമ്യ “റെഡിയല്ലേ” ന്ന് ചോദിച്ചു. ഞങ്ങള് രണ്ടാളും “റെഡിയാന്ന്” പറഞ്ഞതോടെ സൗമ്യ മൊബൈൽ ക്യാമറയിൽ ഫോട്ടോയെടുക്കാൻ തുടങ്ങി. അനൂന്റെ തോളിൽ കൈയ്യിട്ട് കൊണ്ട് ചേർത്ത് പിടിച്ചും ഇടുപ്പിൽ കൈ വച്ച് ചേർന്ന് നിന്ന് കൊണ്ടെല്ലാം പല പോസിൽ പിക്ചറെടുത്ത് തന്ന സൗമ്യ എടുത്ത പിക്ചറെല്ലാം ഞങ്ങളെ കാണിച്ച് തന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു: “ഈ പിക്ചറിലെല്ലാം നിങ്ങളെ കാണാൻ നോർത്ത് ഇന്ത്യൻ കല്യാണ ചെക്കനേം പെണ്ണിനേം പോലുണ്ട്.” “അല്ലേലും ഞങ്ങള് രണ്ടാളും ഒടുക്കത്തെ ഗ്ലാമറല്ലേ സൗമ്യേച്ചീ”ന്ന് പറഞ്ഞ് അനൂനെ തോളിൽ ഞാൻ കൈയ്യിട്ട് ചേർത്ത് പിടിച്ചു. ഞാൻ പറഞ്ഞതിഷ്ടപ്പെട്ട അനു എന്റെ തോളിലേയ്ക്ക് തല ചേർത്ത് വച്ച് എന്റെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവിടെ കുറച്ച് സമയം കൂടി ചിലവഴിച്ച ശേഷം 5.30 ഓടെ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. മടക്ക യാത്രയിൽ ഞാൻ അനൂനോട് സൗമ്യയോടൊപ്പം പിറകിലെ സീറ്റിലിരുന്നോളാൻ പറഞ്ഞത് കൊണ്ട് കക്ഷി പിറകിലിരുന്ന് സൗമ്യയോട് നോൺ സ്റ്റോപ്പായി സംസാരിക്കുന്നുണ്ടായിരുന്നു. ബോറഡി തോന്നിയപ്പോൾ കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയത് പാട്ട് വച്ചാണ് ഞാൻ പിന്നെ ഡ്രൈവ് ചെയ്തത്. രാത്രി 9 മണിയോടെ ആലുവയിലെത്തിയ ഞങ്ങൾ സൗമ്യയെ വീട്ടിലാക്കിയ ശേഷമാണ് വീട്ടിലേയ്ക്ക് തിരിച്ചത്. മടക്ക യാത്രയിൽ അനു എന്റൊപ്പം മുന്നിലെ സീറ്റിലാണിരുന്നത്. കക്ഷി എന്റെ തോളിൽ തല ചേർത്ത് പിടിച്ചാണിരുപ്പ്. അനൂന്റെ മുടിയ്ക്കിടയിലൂടെ വിരലോടിച്ച് കൊണ്ടാണ് ഞാൻ കാർ ഡ്രൈവർ ചെയ്തത്. ഒന്നും സംസാരിക്കാതെ ഞങ്ങൾ രണ്ട് പേരും അതേ ഇരിപ്പിരുന്നു. വീടെത്താറായതോടെ അനു എന്റെ തോളിൽ നിന്ന് തലയുയർത്തി സീറ്റിൽ നേരെ ഇരുന്നിട്ട് എന്റെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു. അനൂന്റെ പാൽ പല്ല് കാണിച്ചുള്ള ചിരി കണ്ട് ഞാൻ അവളെ നോക്കിയിട്ട് ചിരിച്ച് കൊണ്ട് ചോദിച്ചു: “എന്താ ഡി കള്ളീ ചിരിക്കുന്നെ?” “മ്…ച്ചും” അനു തോള് കുലുക്കി കൊണ്ട് ഒന്നുമില്ലെന്ന അർത്ഥത്തിൽ കാണിച്ച് കൊണ്ട് സീറ്റിൽ എനിക്കഭിമുഖമായി ചരിഞ്ഞിരുന്ന് കൊണ്ട് എന്നെ നോക്കിയിരുന്നു. അനൂന്റെ വീടിന്റെ ഗേറ്റിന് മുന്നിലെത്തിയതോടെ ഞാൻ കാർ നിർത്തി. ഗേറ്റ് അപ്പോൾ അടഞ്ഞാണ് കിടന്നിരുന്നത്. കാർ നിർത്തിയപ്പോഴാണ്
