ജീവിതമാകുന്ന നൗക – 7 Like

ക്ലാസ്സ് കഴിഞ്ഞു രണ്ടാം ദിവസം രാഹുൽ ദുബായിലേക്ക് പോയി. അവൻ്റെ അച്ഛനും അമ്മയും അവൻ ചെല്ലുന്നതിൻ്റെ പിറ്റേ ദിവസം അവിടെ എത്തും. മൊത്തം നാല് ദിവസത്തെ പരിപാടി. അഞ്ജലിയെ കാണണം എന്ന് എൻ്റെ ആവിശ്യത്തിന് മറുപടിയൊന്നുമില്ല.

അവസാനം ക്രിസ്‌മസിൻ്റെ അന്ന് രാവിലെ അവൾ വിളിച്ചപ്പോളാണ് കാര്യങ്ങൾ അറിയുന്നത്. അവൾ ലണ്ടനിൽ ഒരു കോളേജിൽ എം.ടെക് സിവിൽ എഞ്ചിനീയറിംഗ് പഠിക്കാൻ ചേർന്നു എന്ന്. വിശ്വൻ കോളേജിൻ്റെ അടുത്തു ഒരു ഫ്ലാറ്റ് എടുത്തു കൊടുത്തിട്ടുണ്ട് പോലും. ഒപ്പം കാര്യങ്ങൾ നോക്കാൻ രണ്ട് ചേച്ചിമാരും ഉണ്ട് പോലും. കുറെ നേരം വിശേഷങ്ങൾ ഒക്കെ പറഞ്ഞപ്പോൾ എൻ്റെ ദേഷ്യമൊക്കെ പോയി. പിറ്റേ ദിവസം രാവിലെ തന്നെ മണി ചേട്ടനെയും കൂട്ടി ഞാൻ ജേക്കബാച്ചായൻ്റെ എസ്റ്റേറ്റിലേക്കു പോയി.

ക്രിസ്‌മസ്‌ ദിനത്തിൻ്റെ പിറ്റേന്ന് തന്നെ കീർത്തന തിരിച്ചെത്തി. ചെറിയമ്മ സ്ട്രിക്ട് ആയതിനാൽ റൂമിൽ തന്നെയിരുന്നു പഠിത്തം മാത്രമാണ് പണി. അങ്ങനെ ഇരുന്നപ്പോളാണ് അന്നയുടെ സമ്മാനത്തെ കുറിച്ചോർത്തത്. അത് തുറന്നു നോക്കാൻ അവൾ തീരുമാനിച്ചു.

വേണേൽ തിരിച്ചു പഴയതു പോലെ തന്നെ പൊതിഞ്ഞു വെക്കാം. അവൾ ഗിഫ്‌റ്റ് റാപ്പ് കീറാതെ ശ്രദ്ധിച്ചാണ് തുറന്നത്. ഉള്ളിൽ തെർമോകോളിൻ്റെ ഒരു ബോക്സ്. അതിനുള്ളിൽ പൊട്ടാതിരിക്കാൻ കുറെ വർണ്ണ കടലാസ്സ് ചീകി തിരുകി വെച്ചിട്ടുണ്ട്. അവൾ അതിൽ നിന്ന് ആ സമ്മാനം പുറത്തെടുത്തതും അവൾ ഞെട്ടി പോയി.

വളരെ മനോഹരമായ ഒരു സ്ഫടിക ഗോളം. കുലുക്കിയാൽ മഞ്ഞു വീണുകൊണ്ടിരിക്കും. അതിനകത്തു ഡാൻസ് ചെയുന്ന ഒരു രാജകുമാരനും രാജകുമാരിയും. നല്ല വില പിടിപ്പുള്ള ഇമ്പോർട്ടഡ് ഐറ്റം. തൻ്റെ ജീവതത്തിൽ ഇന്നേ വരെ കണ്ടതിൽ ഏറ്റവും മനോഹരമായ ഒരു ഡെക്കറേറ്റീവ് പീസ്

കൂടെ ഒരു ബോക്സ് ഫെർറോ റോഷെർ ചോക്കോലറ്റും ഭംഗിയുള്ള ഒരു ക്രിസ്മസ് കാർഡും.

പെട്ടന്നാണ് കീർത്തനക്ക് അത് കത്തിയത്. അന്നക്ക് അർജ്ജുവിനെ ഇഷ്ടമാണ് അല്ലാതെ ശത്രുവിന് ഇങ്ങനത്തെ ഒരു ക്രിസ്മസ് ഗിഫ്റ്റ് കൊടുക്കില്ല. അവൾക്ക് അന്നയോടെ വല്ലാത്ത ദേഷ്യം തോന്നി. കൂട്ടുകാരി ആയിട്ടു കൂടി തന്നെ ചതിച്ചു എന്ന് അവൾ ചിന്തിച്ചു. ഞങ്ങളുടെ ഇടയിൽ കയറി വരരുത് എന്ന് അന്ന പറഞ്ഞത് അവൾ ഓർത്തെടുത്തു

അവൾ ആ ഗിഫ്റ്റിൽ തന്നെ നോക്കി ഇരുന്നു. മുൻപിൽ ഇരുന്ന ഫെർറോ റോഷെർ ഒരെണ്ണം വായിലിട്ടു നുണഞ്ഞു. ആ മധുരം വായിൽ നിറഞ്ഞപ്പോളും അവളുടെ മനസ്സിൽ അന്നയോടുള്ള പകയാണ് നിറഞ്ഞത്. തന്നെ ചതിച്ചതിന് അന്നയോടെ പ്രതികാരം ചെയ്യണമെന്ന് അവൾ ഉറപ്പിച്ചു.

ചെന്നൈ :

സലീം ചെന്നൈയിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. അവിടെ എത്തിയപ്പോൾ തന്നെ ചെന്നൈ സെല്ലുമായി സലീം ബന്ധപ്പെട്ടു. IEM ചെന്നൈ സെല്ലിൽ രണ്ടു പേരാണ് ഉള്ളത്. ജാഫറും അദീലും രണ്ട് പേരും സേലം ഭാഗത്തു നിന്നുള്ളവർ. ചെന്നൈയിൽ ഒരു സ്‌പെയർ പാർട്സ് കടയിൽ ജോലി ചെയ്യുന്നു. ഗൾഫിൽ ജോലിക്ക് വന്നപ്പോൾ സലീം തന്നയാണ് അവന്മാരെ റിക്രൂട്ട ചെയ്‌തത്.

രണ്ട് കാരണം കൊണ്ടാണ് സലീം ചെന്നൈ സെല്ലുമായി വീണ്ടും ബന്ധം സ്ഥാപിച്ചത്. ഒന്ന് സുരക്ഷിതമായി താമസിക്കാനുള്ള സ്‌ഥലം രണ്ടാമത്തേത് ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡ്രഗ് ഡീലറിൽ വഴി ചിദംബരൻ എന്ന ഹാക്കറെ പൊക്കാൻ തമിഴ് സംസാരിക്കുന്ന ചെന്നൈ സെൽ കാരുടെ സഹായം അത്യാവിശ്യമാണ്.

IEM ഹൈദരബാദ് സെല്ലിലെ റിയാസന് ആയിരുന്നു ഹാക്കർ ചിദംബരുനമായിട്ടുള്ള കോൺടാക്ട്. IRC ചാറ്റ് റൂം വഴി ആണ് ചിദംബരന് വർക്ക് ഏല്പിക്കുക. റിയാസ് പിടിയിലായതോടെ ചിദംബരനുമായി ഉള്ള ബന്ധം നഷ്ടമായി.

ചിദംബരന് പ്രതിഫലമായി നൽകിയിരുന്നത് ഡ്രഗ്സസിനു വേണ്ട പേയ്മെൻ്റെ മാത്രമാണ് സലീം ദുബായിൽ ആയിരുന്നപ്പോൾ ഹാൻഡിൽ ചെയ്‌തിരുന്നത്.

ചെന്നൈയിൽ ഡ്രഗ്സ് എത്തിക്കുന്നു ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡീലർ നിന്നാണ് ചിദംബരന് വേണ്ട ഡ്രഗ്സിന് സലീം പേയ്മെൻ്റെ നടത്തിയിരുന്നത്. പേയ്മെൻ്റെ ടോക്കൺ സിസ്റ്റം ഉപയോഗിച്ചാണ് ഡെലിവറി. ബീറ്റകോയിൻ പേയ്‌മെൻ്റെ നടത്തുമ്പോൾ ഡെലിവറി ടോക്കൺ ലഭിക്കും ഈ ടോക്കണും ലൊക്കേഷനും ആര് അയച്ചു കൊടുക്കുന്നോ അവർക്ക് ആ ലൊക്കേഷനിൽ ഡ്രഗ്സ് എത്തിക്കും. ഇത്തരം പേയ്‌മെൻ്റെ ടോക്കണുകൾ ആണ് ചിദംബരൻ ഹാക്കിങ് സെർവീസുകൾക്ക് പകരം സ്വീകരിച്ചിരുന്നത്. ഓരോ മൊബൈൽ നെറ്റ്‌വർക്ക് ഹാക്കിങ്ങ് കഴിയുമ്പോൾ സലീം ബിറ്റ് കോയിൻ കൊടുത്ത ബ്ലൂ റോസ് ടോക്കൺ വാങ്ങി ചിദംബരന് ഇ മെയിൽ വഴി നൽകും.

Leave a Reply

Your email address will not be published. Required fields are marked *