ജീവിതമാകുന്ന നൗക – 7 Like

അവരെ ചോദ്യം ചെയ്‌തത്‌ ഹരിയും റിഷിയുമായിരുന്നു. ഹരി പുറത്തിറങ്ങി അരുണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പറയത്തക്ക പ്രശനമൊന്നുമില്ല. അർജ്ജുവിനെ അക്രമിച്ചവർക്ക് IEM ബന്ധമൊന്നുമില്ല.

രണ്ട് പേരെയും നല്ലത് പോലെ ഒന്ന് താക്കിത് ചെയ്‌ത്‌ വിട്ടയക്കാൻ നിർദേശിച്ചു

ഹരി തിരിച്ചെത്തി. എന്താണ് സംഭവിക്കുക എന്ന ആകാംഷായിലാണ് ഇരുവരും.

“ഇത്തവണ കൂടി നിങ്ങളെ വിട്ടയക്കുന്നു. ഇനി അർജ്ജുവിനെതിരെ തിരിയുകയോ ഇവിടെ നടന്ന കാര്യങ്ങൾ ആരോടെങ്കിലും പറയുകയോ ചെയ്‌താൽ രണ്ട് പേരും പുറം ലോകം കാണില്ല.

രണ്ട് മണിയുടെ ഫ്ലൈറ്റിൽ ടിക്കറ്റ് റെഡിയാക്കിയിട്ടുണ്ട്. “

ഇത്രയും പറഞ്ഞിട്ട് മയക്കമരുന്നിൻ്റെ പൊതിയുമെടുത്തിട്ട് അവർ രണ്ട് പേരും റൂമിൽ നിന്നിറങ്ങി. അര മണിക്കൂർ കഴിഞ്ഞപ്പോൾ വേറെ ഒരു CRPF ജവാൻ വന്ന് അവരെ കൂട്ടിക്കൊണ്ട് പോയി. സെക്യൂരിറ്റി ചെക്കിങ്ൻ്റെ അവിടെ എത്തിയപ്പോൾ ചെക്കിൻ ബാഗ്ഗജ് ഒരു ഫ്ലൈറ്റ് അറ്റെൻഡറുടെ കൈയിൽ കൊടുത്തയച്ചു, എന്നിട്ട് രണ്ട് പേർക്കും പുതിയ ഫ്ലൈറ്റ് ടിക്കറ്റ് നൽകി.

ഫ്‌ളൈറ്റിൽ കയറുന്നതു വരെ രണ്ട് പേരും പരസ്പരമൊന്നും മിണ്ടിയില്ല. ഫ്ലൈറ്റിൽ എത്തിയപ്പോളാണ് അവർ ഒന്ന് കൂടി ഞെട്ടിയത്. രണ്ടു പേർക്കും ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റാണ് കിട്ടിയിരിക്കുന്നത്. എങ്കിലും അത് എന്ജോയ് ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഇരുവരും. എങ്ങനെയെങ്കിലും ദുബായിൽ ഒന്ന് എത്തിയാൽ മതി.

വീട്ടിൽ എത്തി രണ്ടാമത്തെ ദിവസം തന്നെ അന്നയും സ്റ്റീഫനും ക്രിസ്‌മസ്‌ ആഘോഷിക്കാനാണെന്ന് പറഞ്ഞു ബാംഗ്ലൂർക്ക് പോയി. അളിയൻ്റെ വീട്ടിലേക്ക് ആയത് കൊണ്ട് അപ്പൻ കുര്യൻ പ്രത്യകിച്ചൊന്നും പറഞ്ഞില്ല. പോരാത്തതിന് രാഷ്ട്രീയ പ്രവർത്തനവും പണം സമ്പാദിക്കലും മാത്രമേ അങ്ങേർക്കു അറിയൂ.

എയർപോർട്ടിൽ അവരെ സ്വീകരിക്കാനായി അവരുടെ കസിൻ ജിനു എത്തിയിരുന്നു. അവിടെ നിന്ന് നേരെ ജോയ് അങ്കിളിൻ്റെ വീട്ടിലേക്ക്. അന്നയുടെ അമ്മയുടെ ഒരേ ഒരു അനിയനാണ് ജോയ്. പുള്ളി ബാംഗ്ലൂരിൽ ബാങ്ക് മാനേജറാണ്. ആന്റി സ്മിത. രണ്ടു പേർക്കും അന്നയെയും സ്റ്റീഫൻയും വലിയ കാര്യമാണ് വീട്ടിൽ ചെന്ന് കുറച്ചു നേരം വിശേഷങ്ങളൊക്ക സംസാരിച്ചിരുന്നു.

അന്നക്ക് എത്രയും വേഗം അർജ്ജുൻ അല്ലെങ്കിൽ ശിവ പഠിച്ചിരുന്ന കോളേജിൽ ചെന്നാൽ മതി എന്നായി. അവളുടെ കസിൻ ജിനുവിൻ്റെ സുഹൃത്തിൻ്റെ അമ്മയാണ് അവിടത്തെ ഇലക്ട്രോണിക്‌സ് ഡിപ്പാർട്മെൻ്റെ HOD. അത് കൊണ്ട് കാര്യങ്ങൾ കണ്ടു പിടിക്കാമെന്നു അവൾക്ക് ഉറപ്പുണ്ടായിരുന്നു.

പിറ്റേ ദിവസം രാവിലെ കോളേജിൽ എത്തിയപ്പോളാണ് ക്രിസ്മസ് അവധിക്ക് കോളേജ് അടച്ചിരിക്കുന്നതായി അറിഞ്ഞത്. നാട്ടിലെ പോലെ പത്ത് ദിവസത്തെ അവധിയൊന്നുമില്ലെങ്കിലും അടുത്ത മൂന്നു ദിവസത്തെക്ക് അവധിയാണ് എന്ന് സെക്യൂരിറ്റി പറഞ്ഞു. പക്ഷേ അന്ന പിന്മാറാൻ റെഡിയല്ലായിരുന്നു. രണ്ട് സെക്യൂരിറ്റി ഗാര്ഡുമാരിൽ ഒരാൾ അൽപ്പം പ്രായം ചെന്ന് ആളാണ്. ഒരു തമിഴ് നാട്ടുകാരാണ് ഒരുപക്ഷേ ആ അണ്ണന് എന്തെങ്കിലുമറിയാമായിരിക്കും. അന്ന സെക്യൂരിറ്റി ചേട്ടനെ ഒന്ന് വെളുക്കെ ചിരിച്ചു ചിരിച്ചുകാണിച്ചിട്ട് അറിയാവുന്ന തമിഴിൽ ചോദിച്ചു.

“എവോളം നാളച്ചു ഇങ്ക ജോലി പാക്കത് “

“ഞാൻ വന്ന് പതിനജ്ജു് കൊല്ലമായ്ച്ചു . എന്ന കേളവി പാക്കത്ക്ക് നീങ്കെ വന്നിറിക്ക് ?”

“അത് വന്തു ഒരാളെ പറ്റി കൊഞ്ചും തെരിയണം അതക്ക് താൻ ഇങ്ക വന്നിറിക്ക് :

“ഇങ്ക സ്റ്റുഡൻറ് താനാ ?”

“ആമ പാസ്റ്റ് സ്റ്റുഡൻഡ് :

“ഇന്ത കോളേജിൽ വന്ന് 2000 സ്റ്റുഡന്റസ് മേലേ പഠിക്കത് “

“ഇപ്പൊ പഠിക്ക സ്റ്റുഡൻ്റെ കൂടെ കണ്ടു പിടിക്കത് രംഭ കഷ്ടം”

യഥാവത് ഫോട്ടോ ഇറിക്ക ?

അന്ന ക്രിസ്‌മസ്‌ സെലിബ്രേഷനിടയിൽ എടുത്ത അർജ്ജുവിൻ്റെ ഫോട്ടോ കാണിച്ചു കൊടുത്തു.

“ഉങ്ക ലവറാ? “

അണ്ണൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അർജ്ജുവിൻ്റെ മുഖം സൂം ചെയ്‌ത കാണിച്ചതും അയാളുടെ മുഖത്തു നിന്ന് ചിരി ഒക്കെ മാഞ്ഞു. അന്നയെ ഒന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *